ബി. ആർ. ഷെട്ടി യു. എ. ഇ. യിൽ തിരിച്ചെത്തി

February 15th, 2024

br-shetty-epathram
അബുദാബി : പ്രമുഖ വ്യവസായി സംരംഭകൻ ബി. ആർ. ഷെട്ടി യു. എ. ഇ. യിൽ തിരിച്ചെത്തി. രണ്ട് ഇന്ത്യൻ ബാങ്കുകളിൽ നിന്നും എടുത്തിരുന്ന വായ്പകൾ തിരിച്ചടച്ചില്ല എന്നതിനാൽ യാത്രാ വിലക്ക് നേരിടേണ്ടി വന്ന ബി. ആർ. ഷെട്ടിയുടെ ചികിത്സാ ആവശ്യാർത്ഥവും കുടുംബാംഗങ്ങളെ കാണുവാനും അബുദാബിയിലേക്ക് യാത്ര ചെയ്യാൻ കർണ്ണാടക ഹൈക്കോടതി അനുമതി നൽകുകയായിരുന്നു.

ബ്യൂറോ ഓഫ് ഇമിഗ്രേഷനും ബാങ്ക് ഓഫ് ബറോഡയും പഞ്ചാബ് നാഷണൽ ബാങ്കും പുറപ്പെടുവിച്ച ലുക്ക് ഔട്ട് സർക്കുലറുകൾ (എൽ. ഒ. സി.) കോടതി സസ്പെൻഡ് ചെയ്യുകയും അബുദാബിയിലേക്ക് പോകാൻ സോപാധിക അനുമതി നൽകുകയും ചെയ്തു.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

സമാജം ഇന്‍ഡോ-അറബ് കൾച്ചറൽ ഫെസ്റ്റ് മൂന്നു ദിവസങ്ങളിൽ

January 18th, 2024

logo-samajam-indo-arab-cultural-fest-2024-ePathram
അബുദാബി : മലയാളി സമാജം സംഘടിപ്പിക്കുന്ന ഇന്‍ഡോ-അറബ് കൾച്ചറൽ ഫെസ്റ്റ് 2024 ജനുവരി 19, 20, 21 വെള്ളി, ശനി, ഞായര്‍ എന്നീ ദിവസ ങ്ങളിൽ മുസഫ ക്യാപിറ്റല്‍ മാളിന് സമീപം പ്രത്യേകം തയ്യാറാക്കിയ ‘ബൊലെ വാർഡ് അവന്യൂ’ വിൽ വെച്ച് നടക്കും എന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ജനുവരി 19 വെള്ളിയാഴ്ച രാത്രി 7.30 ന് ഇന്ത്യന്‍ സ്ഥാനപതി സഞ്ജയ് സുധീര്‍ ഇന്‍ഡോ-അറബ് കൾച്ചറൽ ഫെസ്റ്റ് ഉദ്ഘാടനം ചെയ്യും. യു. എ. ഇ. പൗര പ്രമുഖരും വിവിധ സാമൂഹിക സംഘടനാ നേതാക്കളും വ്യവസായ വാണിജ്യ രംഗത്തെ പ്രമുഖരും ചടങ്ങിൽ സംബന്ധിക്കും.

press-meet-malayalee-samajam-indo-arab-cultural-fest-ePathram
ഇന്ത്യയും അറബ് നാടുകളും തമ്മിലുള്ള ബന്ധം വിവരിക്കുന്ന ഇന്‍ഡോ-അറബ് കൾച്ചറൽ ഫെസ്റ്റ് ഇരു രാജ്യ ങ്ങളുടെയും കലാ സാംസ്കാരിക പൈതൃകം സമ്മേളിക്കുന്ന വിവിധ കലാ പരിപാടികളും അതോടൊപ്പം രണ്ടു രാജ്യ ങ്ങളെയും തമ്മിൽ ബന്ധി പ്പിക്കുന്ന രുചി വൈവിധ്യങ്ങളും അവതരിപ്പിക്കും.

ജനുവരി 20 ശനിയാഴ്ച ചലച്ചിത്ര താരങ്ങളായ സരയു മോഹന്‍, മനോജ് ഗിന്നസ്, കൃഷ്ണ പ്രഭ, രാജേഷ് തിരുവമ്പാടി എന്നിവര്‍ നയിക്കുന്ന സംഗീത നൃത്ത ഹാസ്യ കലാ പ്രകടന പരിപാടികൾ അരങ്ങേറും.

ജനുവരി 21 ഞായറാഴ്ച ഇന്‍ഡോ അറബ് ഫ്യൂഷന്‍ മ്യൂസിക്, സ്വദേശീയ നൃത്ത രൂപമായ അയാല, ഈജിപ്ത്യൻ സംഗീത ശാഖയിലെ തന്നൂറാ തുടങ്ങിയവ അരങ്ങേറും. പത്ത് ദിർഹം പ്രവേശന നിരക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ഈ പ്രവേശന കൂപ്പൺ നറുക്കിട്ട് ഒന്നാം സമ്മാനമായായി ഒരാള്‍ക്ക് 20 പവന്‍ സ്വർണ്ണം മറ്റു 55 പേർക്ക് വില പിടിപ്പുള്ള സമ്മാനങ്ങളും ലഭിക്കും.

വാർത്താ സമ്മേളനത്തിൽ സമാജം പ്രസിഡണ്ട് റഫീഖ് കയനയിൽ, ജനറൽ സെക്രട്ടറി എം. യു. ഇർഷാദ്, ഹാൻഡി ഹ്യൂമൻ ഇവൻറ്സ് സ്ഥാപകയും ജനറൽ മാനേജരുമായ മസൂമ അൽ ഐദാനി അൽ ബുആലി, സമാജം ട്രഷറർ അജാസ് അപ്പാടത്ത്, വൈസ് പ്രസിഡണ്ട് രെഖിൻ സോമൻ, ചീഫ് കോഡിനേറ്റർ സാബു അഗസ്റ്റിൻ, മീഡിയ സെക്രട്ടറി ഷാജഹാന്‍ ഹൈദര്‍ അലി തുടങ്ങിയവർ സംബന്ധിച്ചു.

- pma

വായിക്കുക: , , , , , , , , , , , , ,

അഭിപ്രായം എഴുതുക »

മാൾ മില്യണയർ നറുക്കെടുപ്പ് : വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു

January 15th, 2024

mall-millionaire-campaign-2024-al-wahda-mall-ePathram
അബുദാബി : ലുലു ഗ്രൂപ്പിനു കീഴിലെ ലൈൻ ഇൻവെസ്റ്റ്‌മെന്റ് ആൻഡ് പ്രോപ്പർട്ടി തങ്ങളുടെ മാളുകളിൽ സംഘടിപ്പിച്ച ‘മാൾ മില്യണയർ കാമ്പയിൻ സമാപിച്ചു. അബുദാബി അൽ വഹ്ദ മാളിൽ നടന്ന ചടങ്ങിൽ ഒന്നാം സമ്മാനമായ ഒരു മില്യൺ ദിർഹം ജോർദാൻ സ്വദേശി മുഹമ്മദ് സമീർ ഏറ്റു വാങ്ങി.

അഞ്ച് T 5 ഇവോ കാറുകൾ, ലുലു ട്രോളി ഗിഫ്റ്റ് വൗച്ചറുകൾ, എല്ലാ ദിവസവും 20,000 ദിർഹം വില മതിക്കുന്ന ലക്ക പർച്ചേസ് കാർഡുകൾ, മറ്റ് തൽക്ഷണ സമ്മാനങ്ങൾ എന്നിവയും കാമ്പയിൻ്റെ ഭാഗമായി നടന്ന നറുക്കെടുപ്പിൽ ഭാഗ്യവാന്മാർക്ക് സമ്മാനിച്ചു. അബുദാബി, അൽ ഐൻ, അൽ ദഫ്ര മേഖലകളിലെ പതിമൂന്ന് മാളുകളിലായിട്ടാണ് ക്യാമ്പയിൻ നടന്നത്.

മാൾ മില്യണയർ കാമ്പയിൻ ചരിത്ര സംഭവം തന്നെ യാക്കിയതിൽ എല്ലാ ഉപഭോക്താക്കളോടും നന്ദി. മികച്ച പ്രതികരണമാണ് ഉപഭോക്താക്കളിൽ നിന്നും ലഭിച്ചത്. എല്ലാ വിജയികൾക്കും അഭിനന്ദനങ്ങൾ, ഭാവിയിൽ കൂടുതൽ ആകർഷകമായ പരിപാടികൾ സംഘടിപ്പിക്കുവാൻ ആഗ്രഹിക്കുന്നു എന്നും ലൈൻ ഇൻവെസ്റ്റ്‌മെന്റ് ജനറൽ മാനേജർ ബിജു ജോർജ്ജ് പറഞ്ഞു.

അൽ വഹ്ദ മാൾ, മുഷ്‌രിഫ് മാൾ, ഖാലിദിയ മാൾ, അൽ റഹ മാൾ, മസിയാദ് മാൾ, ഫോർസാൻ സെൻട്രൽ മാൾ, അൽ ഫലാഹ് സെൻട്രൽ മാൾ, മദീനത്ത് സായിദ് ഷോപ്പിംഗ് സെൻറർ, ഹമീം മാൾ, അബുദബി മഫ്‌റഖ് മാൾ, അൽ ഐൻ ഫോഹ് മാൾ, ബരാരി ഔട്ട്‌ലെറ്റ് മാൾ, അൽ ദഫ്ര മാൾ എന്നിവിടങ്ങളിലാണ് കാമ്പയിൻ നടന്നത്. FB Page, LIVE

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

നോൽ കാർഡ് : മിനിമം ടോപ്-അപ്പ് തുക 20 ദിർഹം

January 7th, 2024

dubai-road-transport-nol-card-ePathram
ദുബായ് : പൊതു ഗതാഗത സംവിധാനങ്ങളിലെ യാത്രാ നിരക്ക് പേയ്മെൻറ് സംവിധാനം നോൽ കാർഡ് ടോപ്-അപ്പ് ചെയ്യുവാൻ ചുരുങ്ങിയത് 20 ദിർഹം വീതം ആയിരിക്കും എന്ന് ദുബായ് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അഥോറിറ്റി (ആർ. ടി. എ).

നിലവിൽ അഞ്ചു ദിർഹമാണ് ഏറ്റവും കുറഞ്ഞ ടോപ്-അപ്പ് നിരക്ക്. പുതിയ നിരക്ക് 2024 ജനുവരി 15 മുതൽ പ്രാബല്യത്തിൽ വരും. മെട്രോ ട്രാൻസിറ്റ് ശൃംഖലയിൽ റൗണ്ട് ട്രിപ്പ് യാത്ര ക്കാരുടെ നോൽ കാർഡിൽ ഏറ്റവും കുറഞ്ഞത് 15 ദിർഹം ബാലൻസ് ഉണ്ടാവണം.

ആർ. ടി. എ. യുടെ വെൻഡിംഗ് യന്ത്രങ്ങൾ, സോളാർ ടോപ്-അപ്പ് യന്ത്രങ്ങൾ, നോൽ പേ ആപ്പ് എന്നിവ വഴി കാർഡ് ടോപ്-അപ്പ് ചെയ്യാവുന്നതാണ്. പ്രീപെയ്ഡ് സ്മാർട്ട് കാർഡായ നോൽ കാർഡ് ഉപയോഗിച്ച്‌ എമിറേറ്റിലെ വിവിധ പൊതു ഗതാഗത സംവിധാനങ്ങളിലൂടെ യാത്ര ചെയ്യാനും പൊതു പാർക്കിംഗ് നിരക്കും ചില പൊതു പാർക്കുകളിലെ പ്രവേശന നിരക്കും അടക്കുവാൻ കഴിയും. RTA-X  nolcard

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

അമാനത്ത് ഹോൾഡിംഗ്‌സ് ചെയർമാനായി ഡോ.ഷംഷീർ വയലിലിനെ നിയമിച്ചു

December 30th, 2023

doctor-shamsheer-vayalil-vps-health-care-ePathram
അബുദാബി : ദുബായ് ഫിനാൻഷ്യൽ മാർക്കറ്റിൽ ലിസ്റ്റ് ചെയ്തിരിക്കുന്ന മേഖലയിലെ മുൻ നിര സംയോജിത ആരോഗ്യ, വിദ്യാഭ്യാസ നിക്ഷേപ കമ്പനിയായ അമാനത്ത് ഹോൾഡിംഗ്‌സ് പുതിയ ഡയറക്ടർ ബോർഡ് ചെയർമാൻ ആയി ഡോ. ഷംഷീർ വയലിലിനെ നിയമിച്ചു. അതിവേഗം വികസിച്ചു കൊണ്ടിരിക്കുന്ന ആരോഗ്യ-വിദ്യാഭ്യാസ മേഖല കളിൽ തന്ത്ര പരമായ നേതൃത്വം ലക്‌ഷ്യം വെച്ച് കൊണ്ടാണ് അമാനത്ത് ഡയറക്ടർ ബോർഡ് തീരുമാനം.

ഹമദ് അബ്ദുല്ല അൽ ഷംസിക്ക് പകരമാണ് ഡോ. ഷംഷീർ ചെയർമാൻ പദവിയിൽ എത്തുന്നത്. ആഗോള ആരോഗ്യ രംഗത്തും അമാനത്തിലും ഉള്ള അനുഭവ സമ്പത്തും വൈദഗ്ധ്യവും ആയിട്ടാണ് അദ്ദേഹം ചെയർമാൻ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. 2.5 ബില്യൺ ദിർഹത്തിന്റെ പെയ്ഡ്-അപ്പ് മൂല ധനമുള്ള അമാനത്തിൻ്റെ ഏറ്റവും വലിയ വ്യക്തി ഗത ഓഹരി ഉടമ കൂടിയാണ് ഡോ. ഷംഷീർ വയലിൽ.

ആരോഗ്യ രംഗത്തെ നേതൃ പാടവത്തിലൂടെ, മേഖലയിലെ ആരോഗ്യ, വിദ്യാഭ്യാസ സേവനങ്ങളുടെ വികാസത്തിൽ ഡോ. ഷംഷീർ നിർണ്ണായക പങ്കു വഹിച്ചിട്ടുണ്ട്. മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ ആരോഗ്യ സേവന ദാതാക്കളിൽ മുൻ നിരയിലുള്ള ബുർജീൽ ഹോൾഡിംഗ്‌സ് സ്ഥാപകനും ചെയർ മാനുമാണ് കോഴിക്കോട് സ്വദേശിയായ ഡോ. ഷംഷീർ വയലിൽ .

ആരോഗ്യ, വിദ്യാഭ്യാസ രംഗത്ത് മികച്ച നിക്ഷേപ ങ്ങളുള്ള അമാനത്തിൻെറ നേട്ടങ്ങൾ വിപുലീകരി ക്കുവാനും വിപണികളിലെ പുതിയ അവസരങ്ങൾ പ്രയോജനപ്പെടുത്താനും മുൻഗണന നൽകും എന്ന് ഡോ. ഷംഷീർ പറഞ്ഞു. കമ്പനിയുടെ തന്ത്ര പ്രധാന പ്രവർത്തന ങ്ങൾക്കും ഓഹരി ഉടമ കൾക്ക് കൂടുതൽ മൂല്യം സൃഷ്ടിക്കുന്നതിനും ചെയർമാൻ എന്ന നിലയിൽ അദ്ദേഹം നേതൃത്വം നൽകും.

- pma

വായിക്കുക: , , , , , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ലുലു എക്സ് ചേഞ്ച് യു. എ. ഇ. യിലെ നൂറാമത്തെ ശാഖ അൽ വർഖയിൽ തുറന്നു
Next »Next Page » ഐ. എസ്. സി. അപെക്സ് ബാഡ് മിന്റൺ ഗോൾഡ് ചാംപ്യൻ ഷിപ്പ് വെള്ളിയാഴ്ച മുതൽ »



  • സീതി സാഹിബ് ഫൗണ്ടേഷൻ യു. എ. ഇ. കമ്മിറ്റി
  • ഒമാനിലേക്ക് പുതിയ കരാതിർത്തി തുറന്നു
  • റമദാൻ റിലീഫ് : ഈത്തപ്പഴ ചലഞ്ച് നടത്തി
  • അബുദാബി മലയാളീസ് സിംഫണി അരങ്ങേറി
  • നോള്‍ കാര്‍ഡ് റീചാർജ്ജ് ചുരുങ്ങിയ തുക 20 ദിർഹം
  • ബസ്സ് – മറൈന്‍ ട്രാന്‍സ്‌പോര്‍ട്ട് സ്റ്റേഷനുകളില്‍ സൗജന്യ വൈ-ഫൈ ലഭ്യമാക്കും
  • എം. ടി. യുടെ മരണത്തോടെ താര പദവിയുള്ള എഴുത്തുകാരുടെ ഗണം അസ്തമിച്ചു
  • ഖുർ ആൻ പാരായണ മത്സരം സീസൺ- 4 മാർച്ച് 14 മുതൽ
  • സമാജം മുൻ വൈസ് പ്രസിഡണ്ട് പള്ളിക്കൽ ബാബു അന്തരിച്ചു
  • ഇരുപതാം വാർഷിക സമ്മേളനം ഫെബ്രുവരി 23 നു അജ്മാനിൽ
  • പൊതു സ്ഥലങ്ങളിൽ മാലിന്യങ്ങൾ : പിഴ വർദ്ധിപ്പിച്ചു
  • നിർദ്ധന കുടുംബത്തിന് വീട് : ‘കരുതൽ’ ഭവന പദ്ധതി പ്രഖ്യാപിച്ച് ഇമ
  • അല്‍ ഐന്‍ മലയാളി സമാജം : പുതിയ ഭരണ സമിതി
  • ഇടതു ഭരണത്തിൽ പിന്നാക്ക വിഭാഗങ്ങൾ അവഗണന നേരിടുന്നു : പാറക്കൽ അബ്ദുല്ല
  • കെ. എം. സി. സി. യുടെ ‘മാനവീയം’ ക്യാമ്പയിൻ : ഫിലിപ്പ് മമ്പാട് അബുദാബിയിൽ
  • സമാജം ഇന്‍ഡോ അറബ് കള്‍ച്ചറല്‍ ഫെസ്റ്റിവെല്‍ മുസഫയിൽ
  • പ്രവാസികൾക്കു വേണ്ടി പുതിയ ബസ്സ് സർവ്വീസ് ആരംഭിക്കും : മന്ത്രി കെ. ബി. ഗണേഷ് കുമാര്‍
  • സന്ദര്‍ശക വിസക്കാര്‍ക്ക് അഭയ പദ്ധതിയുമായി അഹല്യ
  • ഇമ കമ്മിറ്റി പ്രവർത്തന ഉദ്ഘാടനവും സൗഹൃദ സംഗമവും തിങ്കളാഴ്ച
  • ഡ്രൈവിംഗിൽ ഫോൺ ഉപയോഗിച്ചാൽ 800 ദിർഹം പിഴ : ഷാർജ പോലീസ്



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine