ഇന്ത്യ – അറബ് ഇക്കണോമിക് ഫോറം യു. എ. ഇ. യിൽ

October 15th, 2015

abudhabi-indian-embassy-logo-ePathram
അബുദാബി : ഇന്ത്യ യിലേക്ക് നിക്ഷേപക രുടെ ശ്രദ്ധ ക്ഷണിക്കുക എന്ന ഉദ്ദേശത്തോടെ ഇന്ത്യ – അറബ് ഇക്കണോമിക് ഫോറം നവംബർ 16,17 തിയ്യതി കളില്‍ യു. എ. ഇ. യിൽ നടക്കും. പ്രധാന മന്ത്രി നരേന്ദ്ര മോഡി യുടെ യു. എ. ഇ. സന്ദർശന ത്തിന്റെ തുടർച്ച എന്നോണം ആയിരിക്കും അറബ് – ഇന്ത്യ ഇക്കണോമിക് ഫോറം നടക്കുക. കേന്ദ്ര ധന മന്ത്രി അരുൺ ജയ്‌റ്റ്‌ലി ഇന്ത്യ – അറബ് ഇക്കണോമിക് ഫോറം ഉൽഘാടനം ചെയ്യും.

ഇന്ത്യൻ ടൂറിസം മന്ത്രാലയം, ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ച്, യു. എ. ഇ. ധന കാര്യ – വാണിജ്യ വകുപ്പ്, സൗദി വ്യവസായ വകുപ്പ്, ഖത്തർ ധന – വാണിജ്യ വകുപ്പ് തുടങ്ങി യവ യുടെ പ്രതി നിധി കളുമായും അരുൺ ജയ്‌റ്റ്‌ലി കൂടിക്കാഴ്‌ച നടത്തും എന്ന് അബുദാബി ഇന്ത്യന്‍ എംബസ്സി വൃത്ത ങ്ങള്‍ അറിയിച്ചു. ഇന്ത്യ യിലേക്ക് നിക്ഷേപ കരുടെ കൂടുതൽ ശ്രദ്ധ ക്ഷണി ക്കുക എന്ന താണ് ഇന്ത്യ – അറബ് ഇക്കണോ മിക് ഫോറ ത്തിന്റെ ലക്‌ഷ്യം

- pma

വായിക്കുക: , , , ,

Comments Off on ഇന്ത്യ – അറബ് ഇക്കണോമിക് ഫോറം യു. എ. ഇ. യിൽ

പെട്രോളിന് വില കുറയും

September 29th, 2015

fuel-prices-deregulated-in-uae-ePathram
അബുദാബി : ഒക്ടോബർ മാസത്തെ യു. എ. ഇ. യിലെ ഇന്ധന വില പ്രഖ്യാപിച്ചു. പുതിയ വിവരം അനുസരിച്ചു പെട്രോളി നു വില കുറയും. എന്നാൽ ഡീസലിന് വില യിൽ ചെറിയ വര്‍ദ്ധനവ് ഉണ്ടാവും. ഡീസല്‍ വില 1.86 ദിര്‍ഹ ത്തില്‍ നിന്ന് 1.89 ആയി ഉയരും.

നിലവില്‍ പെട്രോൾ സ്പെഷ്യല്‍ ഗ്രേഡ് 95ന് 1. 96 ദിര്‍ഹവും സൂപ്പര്‍ 98 ഗ്രേഡിന് 2. 07 ദിര്‍ഹവും ഇ ​പ്ലസ് ഗ്രേഡിന് 1. 89 ദിര്‍ഹ​വും ​നല്കി വരുന്നത് പുതിയ വില വിവരം അനുസരിച്ച് സ്പെഷ്യല്‍ ഗ്രേഡ് 95 പെട്രോളിന് 1. 79 ദിര്‍ഹവും സൂപ്പര്‍ 98 ഗ്രേഡ് പെട്രോളിന് 1. 90 ദിര്‍ഹവും ഇ ​പ്ലസ് ഗ്രേഡിന് 1. 72 ദിര്‍ഹ വുമായി ചുരുങ്ങും.

യു. എ. ഇ. യിൽ ഇന്ധന ത്തിനു നല്കി വന്നിരുന്ന സര്‍ക്കാര്‍ സബ്സിഡി ആഗസ്റ്റ്‌ മാസം മുതൽ നീക്കിയിരുന്നു. ആഗോള വിപണി യിലെ വിലയെ ആധാര മാക്കി, എല്ലാ മാസ വും ഊര്‍ജ മന്ത്രാലയം നിയമിച്ച വില നിര്‍ണയ സമിതി യാണ് അതതു മാസ ങ്ങളിലെ ഇന്ധന വില പുതുക്കി നിശ്ചയി ക്കുന്നത്.​ പുതുക്കിയ വില ഒക്ടോബർ ഒന്ന് വ്യാഴാഴ്ച​​ മുതൽ പ്രാബല്യ ത്തില്‍ വരും.

ഫോട്ടോക്ക് കടപ്പാട് : അറേബ്യന്‍ ബിസിനസ്സ് ഡോട്ട് കോം

- pma

വായിക്കുക: , , , ,

Comments Off on പെട്രോളിന് വില കുറയും

ധനികരായ ഇന്ത്യക്കാര്‍ : മലയാളികളില്‍ എം. എ. യൂസഫലി ഒന്നാമത്

September 27th, 2015

ma-yousufali-epathram
അബുദാബി : ഫോബ്സ് മാഗസിന്‍ പുറത്തിറക്കിയ ഏറ്റവും പുതിയ പട്ടിക യില്‍ ലോക ത്തിലെ ധനി കരായ ഇന്ത്യ ക്കാരുടെ പേരു കളില്‍ എം. എ. യൂസഫലി ഒന്നാമത്.

മലയാളി കളായ ധനികരുടെ ലിസ്റ്റി ലാണ് എം. എ. യൂസഫലി മുന്നില്‍ നില്ക്കുന്നത് എങ്കിലും മുകേഷ് അംബാനി യാണ് ഏറ്റവും ധനിക നായ ഇന്ത്യ ക്കാരന്‍. ആസ്തി 1,890 കോടി ഡോളര്‍. യൂസഫലി യുടെ ആസ്തി 370 കോടി ഡോളറാണ്. നൂറു പേരുടെ പട്ടികയില്‍ രവി പിള്ള യാണു മലയാളി ധനികരില്‍ രണ്ടാമത്. ദിലീപ് സാങ്‌വി ഇന്ത്യ ക്കാരായ ധനിക രില്‍ രണ്ടാമൻ.

ഗള്‍ഫിലെ ഒമ്പതു പേരാണ് ഈ വര്‍ഷം ആദ്യ പട്ടിക യില്‍ ഇടം നേടിയത്. പതിനേഴാം സ്ഥാനത്തുള്ള സ്ഥാനത്തുള്ള മിക്കി ജഗ്താനിയാണ് ഇവരില്‍ മുന്നില്‍. എം. എ. യൂസഫലി, രവി പിള്ള, സണ്ണി വര്‍ക്കി, സുനില്‍ വാസ്വാനി, ഡോ. ബി. ആര്‍. ഷെട്ടി, ഡോ. ആസാദ് മൂപ്പന്‍, പി. എന്‍. സി. മേനോന്‍, രഘുവീന്ദര്‍ കട്ടാരിയ എന്നിവരാണ് ഗള്‍ഫില്‍ നിന്നും പട്ടികയില്‍ ഇടം പിടിച്ച സമ്പന്നര്‍.

- pma

വായിക്കുക: , , ,

Comments Off on ധനികരായ ഇന്ത്യക്കാര്‍ : മലയാളികളില്‍ എം. എ. യൂസഫലി ഒന്നാമത്

പെട്രോളിന് ലിറ്ററിന് വില വര്‍ദ്ധന : ഡീസലിന് വില കുറയും

July 30th, 2015

fuel-prices-deregulated-in-uae-ePathram
അബുദാബി : യു. എ. ഇ. യില്‍ ഇന്ധന വില പുനഃക്രമീകരിച്ചു. ഓഗസ്റ്റ് ഒന്നു മുതല്‍ പുതിയ വില നിലവില്‍ വരും. സര്‍ക്കാര്‍ കനത്ത സബ്‌സിഡി നൽകുന്ന തിനാൽ ലോക ത്തിൽ ഇന്ധന വില ഏറ്റവും കുറഞ്ഞ രാജ്യ ങ്ങളി ലൊന്നാണ് യു. എ. ഇ. എന്നാല്‍ ഈ സബ്സിഡി യു. എ. ഇ. സര്‍ക്കാര്‍ നിര്‍ത്ത ലാക്കി യതോടെ ഇന്ധന വില പുനഃക്രമീകരിച്ചു.

ഓഗസ്റ്റ് ഒന്നു മുതൽ പെട്രോള്‍ ലിറ്ററിന് 2 ദിര്‍ഹം 14 ഫില്‍സ് നല്‍കണം. നേരത്തെ 1. ദിര്‍ഹം 72 ഫില്‍‌സ് ആയി രുന്നു സ്ഥിരം വില. ഇപ്പോള്‍ സബ്സിഡി ഒഴിവാക്കു ന്നതോടെ പെട്രോള്‍ വിലയില്‍ 24 ശതമാനം വര്‍ദ്ധന വാണ് ഉണ്ടായിരിക്കുന്നത്. അതേസമയം, ഡീസലിന് നേരത്തെ 2 ദിര്‍ഹം 90 ഫില്‍‌സ് വില ഉണ്ടായിരുന്നതില്‍ ലിറ്ററിന് 85 ഫിൽസ് കുറഞ്ഞു 2.05 ദിർഹ മായി മാറി.

ഇന്ധന വില നിർണയ സമിതിയുടെ യോഗമാണ് പുതുക്കിയ വില നിലവാരം പ്രഖ്യാപി ച്ചത്. 2010 മുതൽ യു. എ. ഇ. യിൽ പെട്രോളിനും ഡീസലിനും നിശ്ചിത വില യായി രുന്നു. ജൂലായിലെ അന്താരാഷ്ട്ര വിലയുടെ ശരാശരിയും കടത്തു കൂലിയും മറ്റു ചെലവുകളും പരിഗണിച്ചാണ് ആഗസ്തിലെ വില നിശ്ചയിച്ചത്.

എല്ലാ ദിവസവും അന്താരാഷ്ട്ര ഇന്ധന വില നിരീക്ഷണത്തിന് വിധേയ മാക്കും. ഇനി മുതൽ എല്ലാ മാസവും 28ന് യോഗം ചേർന്ന് അടുത്ത മാസത്തെ വില നിർണ യിക്കും. രാജ്യാന്തര തലത്തിലെ ശരാശരി ഇന്ധന വിലയുമായി ബന്ധപ്പെടു ത്തിയാകും ഇനി മുതല്‍ വില നിശ്ചയിക്കുക.

അബുദാബി നാഷണല്‍ ഓയില്‍ കമ്പനി (അഡ്‌നോക്) ഡീസലിനും പെട്രോളിനും താരതമ്യേന കുറഞ്ഞ നിരക്കാണ് ഈടാ ക്കുന്നത്. എന്നാല്‍, ഇനി മുതല്‍ യു. എ. ഇ. യിലെ എല്ലാ എമിരേറ്റു കളിലെയും പെട്രോള്‍ സ്റ്റെഷനുകളില്‍ ഒരേ വില ആയിരിക്കും ഈടാക്കുക.

ഫോട്ടോക്ക് കടപ്പാട് : അറേബ്യന്‍ ബിസിനസ്സ് ഡോട്ട് കോം

- pma

വായിക്കുക: , , ,

Comments Off on പെട്രോളിന് ലിറ്ററിന് വില വര്‍ദ്ധന : ഡീസലിന് വില കുറയും

ധാരണാ പത്രത്തില്‍ ഒപ്പു വെച്ചു

May 24th, 2014

അബുദാബി : യു. എ. ഇ. യിലെ പ്രമുഖ ഹോട്ടല്‍ ശൃംഖല യായ ടേബിള്‍സ് ഫുഡ് കമ്പനി തങ്ങളുടെ പ്രവർത്തനം വ്യാപിപ്പി ക്കുന്ന തിന്റെ ഭാഗ മായി ദക്ഷിണാഫ്രിക്ക യിലെ റസ്റ്റോറന്റ് ശൃംഖല യായ ‘ഗാലിട്ടോ’ യുമായി സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ ധാരണയായി. അബുദാബി യിൽ നടന്ന ചടങ്ങിൽ ഇത് സംബന്ധിച്ച കരാറില്‍ ഒപ്പു വെച്ചു.

യു. എ. ഇ. യിലെ ദക്ഷിണാഫ്രിക്കന്‍ അംബാസഡര്‍ മെംപെറ്റ് ജുനെയുടെ സാന്നിധ്യ ത്തിലാണ് ടേബിള്‍സിന്റെ സി. ഇ. ഒ. ഷഫീന യൂസഫലിയും ഗാലിട്ടോ സി. ഇ. ഒ. ലൂയിസ് ജെര്‍മിഷ്യസും കരാർ ഒപ്പിട്ടത്.

മിഡില്‍ ഈസ്റ്റ്, ഇന്ത്യ, ശ്രീലങ്ക എന്നീ രാജ്യ ങ്ങളിലേക്ക് ഗാലിട്ടോ ബ്രാന്‍ഡിനെ എത്തിക്കുന്നതിന്റെ ഭാഗമായാണ്‌ ടേബിള്‍സ് ഫുഡ് കമ്പനി ഈ ദൌത്യം ഏറ്റെടുത്തത് എന്നും കൊച്ചി യിൽ ആദ്യ റസ്റ്റോറന്റ് ഉടൻ തന്നെ പ്രവർത്തനം തുടങ്ങും എന്നും സി. ഇ. ഒ. ഷഫീന യൂസഫലി പറഞ്ഞു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « മനോജ് കാനക്ക് സ്വീകരണം നല്കി
Next »Next Page » അനുസ്മരണം സംഘടിപ്പിച്ചു »



  • ലോഗോ പ്രകാശനം ചെയ്തു
  • കെ. എസ്. സി. ഈദ് ആഘോഷം ‘പെരുന്നാൾ നിലാവ്’ അരങ്ങേറി
  • കണ്ണൂർ ജില്ലാ കെ. എം. സി. സി. ഒരുക്കിയ ‘ഈദ് സംഗമം’ ശ്രദ്ധേയമായി
  • ഇമ ഇഫ്‌താർ വിരുന്നും കുടുംബ സംഗമവും
  • ഫാദേഴ്‌സ് എന്‍ഡോവ്‌മെന്റ് പദ്ധതി : ഡോ. ഷംഷീര്‍ വയലില്‍ അഞ്ച് ദശ ലക്ഷം ദിര്‍ഹം നല്‍കി
  • അബുദാബി മലയാളീസ് ഒരുക്കിയ ‘നൂറിഷ് റമദാൻ’ ശ്രദ്ധേയമായി
  • ഭരണാധികാരികൾക്ക് റമദാൻ ആശംസകൾ നേർന്ന് സലാം പാപ്പിനിശ്ശേരി
  • മുഹമ്മദ് ബിൻ സായിദ് ഫൗണ്ടേഷൻ ഫോർ ഹ്യുമാനിറ്റി സ്ഥാപിതമായി
  • ഇ. കെ. നായനാർ മെമ്മോറിയൽ ഫുട് ബോൾ : ഷാബിയ-നാദിസിയ മേഖലകൾ ചാമ്പ്യന്മാർ
  • സൗഹൃദ സ്നേഹ സംഗമമായി സമൂഹ നോമ്പുതുറ
  • ഇഖ്‌വ ഇഫ്‌താർ സൗഹൃദ സംഗമം
  • അനോര ഗ്ലോബൽ പുതിയ ഭരണ സമിതി
  • പത്തനംതിട്ട ജില്ലാ കെ. എം. സി. സി. റമദാൻ റിലീഫിന് തുടക്കമായി
  • ഇ. കെ. നായനാർ സ്മാരക റമദാൻ ഫുട് ബോൾ ടൂർണ്ണ മെന്റ് ശനിയാഴ്ച മുസ്സഫയിൽ
  • അബുദാബി മലയാളീസ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
  • ജ്വാല ഉത്സവ് 2025 ബ്രോഷർ പ്രകാശനം ചെയ്തു
  • കേരള സോഷ്യൽ സെന്റർ ഇഫ്‌താർ സംഗമം
  • ഐ. ഐ. സി. ഹോളി ഖുര്‍ആന്‍ : ബ്രോഷർ പ്രകാശനം ചെയ്തു
  • ഉപന്യാസ മത്സരം : സൃഷ്ടികൾ ക്ഷണിച്ചു
  • ഇഫ്താർ സംഗമവും അവാർഡ് ദാനവും സംഘടിപ്പിച്ചു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine