എം. എം. നാസറിന് ഇന്ത്യന്‍ സ്ഥാന പതി കാര്യാ ലയ ത്തിന്റെ സാക്ഷ്യ പത്രം

August 5th, 2018

indian-embassy-honour-mm-nasar-kanhangad-ePathram
അബുദാബി : സാമൂഹ്യ സേവന രംഗ ത്ത് നടത്തിയ പ്രവര്‍ ത്തന മികവിന്ന് ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ ഭരണ സമിതി അംഗവും സാമൂഹ്യ പ്രവര്‍ത്ത കനുമായ എം. എം. നാസറിന് (നാസര്‍ കാഞ്ഞ ങ്ങാട്) അബു ദാബി ഇന്ത്യന്‍ സ്ഥാനപതി കാര്യാ ലയ ത്തിന്റെ സാക്ഷ്യപത്രം.

കഴിഞ്ഞ ദിവസം ഇന്ത്യന്‍ സ്ഥാന പതി കാര്യാ ലയ ത്തില്‍ നടന്ന ചടങ്ങില്‍ ഫസ്റ്റ് സെക്രട്ടറി ദിനേശ് കുമാര്‍, എം. എം. നാസറിന് സാ ക്ഷ്യ പത്രം കൈമാറി. ഇതോടെ ഇന്ത്യൻ സ്ഥാനപതി കാര്യാ ലയ പ്രതി നിധി എന്ന നില യിൽ ഇന്ത്യൻ സമൂഹ ത്തിന്റെ സാമൂഹിക പ്രവര്‍ ത്തന ങ്ങളില്‍ സജീവ മായി ഇടപെടാന്‍ എം. എം. നാസ റിന് കഴി യും.

ഇവിടെ മരണപ്പെടുന്ന പ്രവസി കളുടെ മൃത ദേഹ ങ്ങള്‍ നിയമ നടപടികള്‍ പൂര്‍ത്തി യാക്കി കയറ്റി അയക്കുന്നത് ഉൾപ്പെടെ ഒട്ടേറെ സേവന ങ്ങളിൽ നാസർ സജീവമാണ്. കഴിഞ്ഞ അഞ്ചു വർഷ ത്തി നിടെ ഇന്ത്യ, ബംഗ്ളാദേശ്, പാക്കി സ്ഥാൻ, ശ്രീലങ്ക തുട ങ്ങിയ രാജ്യ ക്കാരുടെ 500 ലേറെ മൃത ദേഹ ങ്ങള്‍ അവരവരുടെ നാടു കളി ലേക്ക് കയറ്റി അയച്ചിരുന്നു.

മൃതദേഹം മാറി യതു കാരണം നാട്ടിലേക്കു കയറ്റി അയ ക്കു വാൻ കഴി യാതി രുന്ന വയനാട് അമ്പല വയൽ സ്വദേശി യുടെ മൃത ദേഹം നാട്ടിൽ എത്തിച്ചതും, ആളെ തിരിച്ചറി യാതി രുന്ന തിനാല്‍ നാല്പതുദിവസം അബു ദാബി ശൈഖ് ഖലീഫ മോര്‍ച്ച റിയില്‍ സൂക്ഷിച്ച പട്ടാമ്പി സ്വാദേശി യുടെ മൃത ദേഹ ത്തിന്റെ ബന്ധു ക്കളെ കണ്ടെത്തി കയറ്റി അയച്ചതും നാസറി ന്റെ ശ്രമ ഫല മായിരുന്നു.

അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ ഭാര വാഹി യായി രിക്കു മ്പോഴും മറ്റു സംഘടന കളുടെ പ്രവര്‍ ത്തന ങ്ങളിലും സജീവ മായ എം. എം. നാസര്‍, കാസര്‍ കോട് ജില്ലയിലെ കാഞ്ഞ ങ്ങാട് അജാന്നൂര്‍ കടപ്പുറം സ്വദേശി യാണ്.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

ആംനെസ്റ്റി ഹെൽപ്പ് ഡെസ്ക് ഇസ്‌ലാമിക് സെന്ററിൽ

August 2nd, 2018

logo-indian-islamic-center-abudhabi-ePathram
അബുദാബി : പൊതു മാപ്പ് പ്രയോജനപ്പെടു ത്തുന്നതി ന് സൗകര്യ ങ്ങള്‍ ഒരുക്കി അബുദാബി ഇന്ത്യന്‍ ഇസ്ലാ മിക് സെന്റര്‍.

അബുദാബി കെ. എം. സി. സി. യുടെ സഹ കരണ ത്തോടെ തുടക്കം കുറിച്ച ആംനെസ്റ്റി ഹെല്‍പ്പ് ഡെസ്കി ന്റെ ഉദ്ഘാടനം ഇന്ത്യൻ എംബസി കൗൺ സിലർ എം. രാജ മുരുഗൻ നിർവ്വഹിച്ചു.

സെന്റര്‍ പ്രസിഡണ്ട് പി. ബാവാ ഹാജി അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഉസ്മാൻ കര പ്പാത്ത്, കെ. എം. സി. സി. ട്രഷറർ യു. അബ്ദുല്ല ഫാറൂഖി, സെക്രട്ടറി ഷുക്കൂറലി കല്ലുങ്ങൽ, എ. കെ. മൊയ്തീൻ, എം. ഹിദായ ത്തുല്ല, സി. സമീർ തൃക്കരിപ്പൂർ, സാബിർ മാട്ടൂല്‍, നാസർ കാഞ്ഞങ്ങാട്, അബ്ദുല്ല നദ്വി, ഹംസ തുടങ്ങി യവർ സംബന്ധിച്ചു.

വിവരങ്ങൾക്ക് : 056 – 31 77 987, 02 – 642 44 88.

 

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

ഇസ്‌ലാമിക് സെന്ററിൽ ‘ഇൻസൈറ്റ് 2018’ വ്യാഴാഴ്ച തുടക്കമാവും

July 4th, 2018

logo-indian-islamic-center-abudhabi-ePathram
അബുദാബി : ഇന്ത്യൻ ഇസ്‌ലാമിക് സെന്റര്‍ കുട്ടി കള്‍ ക്കായി ഒരുക്കുന്ന വേനലവധി ക്യാമ്പ് ‘ഇൻ സൈറ്റ് 2018’ ജൂലായ് 5 വ്യാഴാഴ്ച തുടക്ക മാവും.

നഴ്സറി തലം മുതല്‍ പത്താം തരം വരെ യുള്ള വിദ്യാർ ത്ഥികള്‍ ക്കായി ഒരുക്കുന്ന സമ്മര്‍ ക്യാമ്പ് ദിവസ വും വൈകുന്നേരം അഞ്ചു മണി മുതല്‍ രാത്രി പത്തു മണി വരെ ആയിരിക്കും.

കുട്ടികളുടെ വൈജ്ഞാനിക – കലാ – കായിക മായ കഴിവു കളെ കണ്ടെത്തി മികച്ച രീതിയില്‍ വളര്‍ത്തി കൊണ്ടു വരുന്നതിന് ഉതകുന്ന വിധമാണ് ക്യാമ്പിനു രൂപം കൊടു ത്തിരി ക്കുന്നത് എന്ന് സെന്റര്‍ ഭാര വാ ഹി കള്‍ അറിയിച്ചു.

മലപ്പുറം ജില്ലാ പഞ്ചാ യത്ത് വിജയ ഭേരി കോഡിനേറ്റ റും പരി ശീല കനു മായ ടി. സലീം നേതൃത്വം നൽകും. ജൂലായ് 13 നു ‘ഇൻസൈറ്റ് 2018’ സമാപിക്കും.

വിവരങ്ങൾക്ക്: 02 642 44 88

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഇസ്‌ലാമിക് സെന്റർ ‘അക്കാദമിക്ക് ടോപ്പേഴ്സ് ഡേ’ വെള്ളിയാഴ്ച

June 29th, 2018

kerala-students-epathram
അബുദാബി : ഇന്ത്യൻ ഇസ്‌ലാമിക് സെന്റർ സംഘടി പ്പിക്കുന്ന ‘അക്കാദമിക്ക് ടോപ്പേഴ്സ് ഡേ’ വെള്ളി യാഴ്ച വൈകു ന്നേരം എട്ടു മണി ക്ക് സെന്റർ അങ്കണ ത്തിൽ നടക്കും. വിവിധ ഇന്ത്യൻ സ്‌കൂളുകളിൽ നിന്ന് പത്ത്, പന്ത്രണ്ട് ക്ലാസ്സു കളിൽ ഉയർന്ന മാർക്ക് നേടി വിജയിച്ച വിദ്യാർ ത്ഥിക ളെയും ഇസ്‌ലാമിക് സെന്റർ മെംബർ മാരുടെ മക്കളിൽ 10, 12, ഡിഗ്രി ക്ലാസ്സു കളിൽ വിജ യിച്ച കുട്ടിക ളെയും ആദരിക്കും.

ഇന്ത്യൻ എംബസി കൗൺ സിലർ രാജ മുരു കൻ, എൻ. എം. സി. ഗ്രൂപ്പ് വൈസ് പ്രസിഡണ്ട് സീമ ഷെട്ടി, സിവിൽ സർവീസ് പരീക്ഷ യിൽ ഉന്നത വിജയം നേടിയ ഷാഹിദ് തിരു വള്ളൂർ എന്നിവർ പരി പാടി യിൽ സംബന്ധിക്കും.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

സായിദ് ഇന്റർ നാഷണൽ കോൺ ഫറൻസ് അബു ദാബി യിൽ

May 10th, 2018

sathya-dhara-zayed-international-conference-in-islamic-center-ePathram
അബുദാബി : രാഷ്ട്ര പിതാവ് ശൈഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെ ജന്മശദാബ്ദി ആചര ണ ത്തോട് അനു ബന്ധിച്ച് (ഇയർ ഓഫ് സായിദ്) അബു ദാബി ഇന്ത്യൻ ഇസ്‌ലാമിക് സെന്ററും ഗൾഫ് സത്യ ധാര യും സംയു ക്ത മായി സംഘടി പ്പിക്കുന്ന സായിദ് ഇന്റർ നാഷണൽ കോൺ ഫറൻസ് മെയ്11 വെള്ളി യാഴ്‌ച അബു ദാബി ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ വെച്ച് നടക്കും.

samadani-iuml-leader-ePathram

പ്രമുഖ വാഗ്മിയും പണ്ഡിത നുമായ അബ്ദു സ്സമദ് സമ ദാനി മുഖ്യ പ്രഭാഷണം നടത്തും. സംസ്ഥാന നിയമ സഭാ സ്പീക്കർ പി. ശ്രീരാമ കൃഷ്ണൻ, ലുലു ഗ്രൂപ്പ് ചെയർ മാൻ എം. എ. യൂസഫലി എന്നി വർ മുഖ്യാതിഥി കൾ ആയി സംബന്ധിക്കും. സായിദ് ഇന്റർ നാഷണൽ കോൺ ഫറൻ സിന്റെ ഭാഗ മായി രാവിലെ മുതൽ വിവിധ ആഘോഷ പരി പാടി കൾ നടക്കും.

ശൈഖ് സായിദിന്റെ ജീവിത ത്തിലെ പ്രധാന മുഹൂർത്ത ങ്ങൾ ഉൾ ക്കൊള്ളുന്ന ഫോട്ടോ പ്രദർശനം, സൗജന്യമെഡി ക്കൽ ക്യാമ്പ്, ഇൻഡോ – അറബ് സാംസ്കാരി കോത്സവം എന്നിവ ഒരുക്കും.

മുറൂർ റോഡി ലുള്ള ഓക്സ്ഫോർഡ് മെഡിക്കൽ സെന്റ റിൽ രാവിലെ എട്ടു മണി മുതൽ ആരംഭി ക്കുന്ന സൗജന്യ മെഡി ക്കൽ ക്യാമ്പ് വൈകുന്നേരം നാലു മണി വരെ നീണ്ടു നിൽക്കും. വിവിധ വിഭാഗ ങ്ങളിലെ വിദഗ്ദ രായ ഡോക്ടർ മാർ പരി ശോധന കൾക്കു നേതൃത്വം നൽകും.

സെന്റർ ഹാളിൽ ഒരുക്കുന്ന ഫോട്ടോ പ്രദർശനം വെള്ളി യാഴ്ച രാവിലെ പത്തു മണി മുതൽ ആരം ഭിക്കും.

വൈകുന്നേരം 7 മണിക്ക് ആരംഭിക്കുന്ന സായിദ് ഇന്റർ നാഷണൽ കോൺ ഫറൻസി ന്റെ ഉദ്ഘാടനം യു. എ. ഇ. പ്രസിഡ ണ്ടിന്റെ മുൻ മത കാര്യ ഉപദേഷടാവ് ശൈഖ് അലി അൽ ഹാഷിമി ഉദ്ഘടാനം ചെയ്യും.

സെന്റർ പ്രസിഡണ്ട് പി. ബാവാ ഹാജി അദ്ധ്യക്ഷത വഹിക്കും. സത്യ ധാര ചെയർ മാൻ സാദിഖലി ശിഹാബ് തങ്ങൾ, ഇ. ടി. മുഹമ്മദ് ബഷീർ എം. പി, ദാറുൽ ഹുദാ ഇസ്‌ലാമിക് യൂണി വേഴ്സിറ്റി വൈസ് ചാൻസ ലർ ബഹാഉദ്ധീൻ മുഹമ്മദ് നദ്‌വി, അബ്ദു സമദ് സമദാനി എന്നിവർ പങ്കെടുക്കും. ശൈഖ് സായിദി ന്റെ പേരിൽ ഇന്ത്യ യിൽ നടപ്പി ലാ ക്കുന്ന കുടിവെള്ള – വിദ്യാ ഭ്യാസ പദ്ധതി കളുടെ പ്രഖ്യാപനം ഉണ്ടാകും.

പരിപാടികളെ ക്കുറിച്ച് വിശദീ കരിക്കു വാൻ വിളിച്ച് ചേർത്ത വാർത്താ സമ്മേളന ത്തിൽ സെന്റർ പ്രസി ഡണ്ട് പി. ബാവാ ഹാജി, കര പ്പാത്ത് ഉസ്മാൻ, സയ്യിദ് അബ്ദു റഹ്മാൻ തങ്ങൾ, അബ്ദുൽ ഖാദർ ഒളവട്ടൂർ, സാബിർ മാട്ടൂൽ, സലിം നാട്ടിക, കെ. കെ. മൊയ്തീൻ കോയ, അബ്ദുല്ല നദ്‌വി എന്നി വർ പങ്കെടുത്തു.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

21 of 2210202122

« Previous Page« Previous « ഗായകൻ അസീം കണ്ണൂരിനെ ആദരിച്ചു
Next »Next Page » മലയാളി ദമ്പതി കൾക്ക്​ അബു ദാബി പൊലീസിന്റെ ആദരം »



  • അറബി ഭാഷ സംരക്ഷിക്കുന്നതില്‍ കേരളം വഹിച്ച പങ്ക് മഹത്തരം : സയ്യിദ് അലി അല്‍ ഹാഷിമി
  • പയ്യന്നൂർ സൗഹൃദ വേദിക്കു പുതിയ നേതൃത്വം
  • ഐ. എസ്. സി. ഇന്ത്യാ ഫെസ്റ്റ് സീണണ്‍-13 : ജനുവരി 24, 25, 26 തിയ്യതികളില്‍
  • സൺഡേ സ്കൂൾ സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി
  • വളർത്തു മൃഗങ്ങളെ രജിസ്റ്റർ ചെയ്യണം
  • ശൈത്യ കാലത്തിലെ വിയർപ്പു തുള്ളികൾ പ്രകാശനം ചെയ്തു
  • മാർത്തോമാ ദേവാലയത്തിൽ കൊയ്ത്തുത്സവം ശനിയാഴ്ച
  • ഒമാൻ ദേശീയ ദിനം : പുതിയ തിയ്യതി പ്രഖ്യാപിച്ചു
  • ഐ. എസ്. സി. അപെക്സ് ബാഡ്മിന്റൺ എലീറ്റ് ടൂർ ശനിയാഴ്ച തുടക്കം
  • ഇമ പ്രവർത്തന ഉദ്ഘാടനം : മന്ത്രി കെ. ബി. ഗണേഷ്‌ കുമാര്‍ അബുദാബിയിൽ
  • കമ്മാടം സുന്നി ജമാഅത്ത് : ജി. സി. സി. കമ്മിറ്റി രൂപീകരിച്ചു
  • ശക്തി തിയ്യറ്റേഴ്സ് ‘നൈറ്റ്സ് ഓഫ് കരോൾ’ ശ്രദ്ധേയമായി
  • പ്രവാസി കലാകാരന്‍ റബീഹ് ആട്ടീരിക്ക് കേരള സര്‍ക്കാര്‍ ഫെല്ലോഷിപ്പ്
  • ശിഹാബുദ്ദീൻ പൊയ്ത്തും കടവിന് ഇസ്‌ലാമിക് സെൻറർ സാഹിത്യ പുരസ്കാരം
  • ഓർമ – ബോസ് കുഞ്ചേരി സാഹിത്യ പുരസ്കാരത്തിനു സൃഷ്ടികൾ ക്ഷണിച്ചു
  • കോഴിക്കോടൻ ഫെസ്റ്റ് സീസൺ -2 : ഇസ്‌ലാമിക് സെൻ്ററിൽ
  • പൊതുമാപ്പ് : ദുബായിൽ അവസരം ഉപയോഗപ്പെടുത്തിയത് 2,36,000 പേർ
  • കേരളോത്സവം : മെഗാ സമ്മാനം നിസ്സാൻ സണ്ണി കാർ ജാൻവി അനന്തുവിന്
  • സെൻറ് ജോർജ്ജ് ഓർത്തഡോക്സ് കത്തീഡ്രലിലെ കൊയ്ത്തുത്സവം ഡിസംബർ 29 ഞായറാഴ്ച
  • മലബാർ പ്രവാസി കമ്മിറ്റി എം. ടി. യുടെ വേർപാടിൽ അനുശോചിച്ചു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine