അബുദാബി : പൊതു മാപ്പ് പ്രയോജനപ്പെടു ത്തുന്നതി ന് സൗകര്യ ങ്ങള് ഒരുക്കി അബുദാബി ഇന്ത്യന്‍ ഇസ്ലാ മിക് സെന്റര്‍.
അബുദാബി കെ. എം. സി. സി. യുടെ സഹ കരണ ത്തോടെ തുടക്കം കുറിച്ച ആംനെസ്റ്റി ഹെല്‍പ്പ് ഡെസ്കി ന്റെ ഉദ്ഘാടനം ഇന്ത്യൻ എംബസി കൗൺ സിലർ എം. രാജ മുരുഗൻ നിർവ്വഹിച്ചു.
സെന്റര്‍ പ്രസിഡണ്ട് പി. ബാവാ ഹാജി അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഉസ്മാൻ കര പ്പാത്ത്, കെ. എം. സി. സി. ട്രഷറർ യു. അബ്ദുല്ല ഫാറൂഖി, സെക്രട്ടറി ഷുക്കൂറലി കല്ലുങ്ങൽ, എ. കെ. മൊയ്തീൻ, എം. ഹിദായ ത്തുല്ല, സി. സമീർ തൃക്കരിപ്പൂർ, സാബിർ മാട്ടൂല്‍, നാസർ കാഞ്ഞങ്ങാട്, അബ്ദുല്ല നദ്വി, ഹംസ തുടങ്ങി യവർ സംബന്ധിച്ചു.
അബുദാബി : ഇന്ത്യൻ ഇസ്ലാമിക് സെന്റര്‍ കുട്ടി കള്‍ ക്കായി ഒരുക്കുന്ന വേനലവധി ക്യാമ്പ് ‘ഇൻ സൈറ്റ് 2018’ ജൂലായ് 5 വ്യാഴാഴ്ച തുടക്ക മാവും.
നഴ്സറി തലം മുതല്‍ പത്താം തരം വരെ യുള്ള വിദ്യാർ ത്ഥികള് ക്കായി ഒരുക്കുന്ന സമ്മര്‍ ക്യാമ്പ് ദിവസ വും വൈകുന്നേരം അഞ്ചു മണി മുതല്‍ രാത്രി പത്തു മണി വരെ ആയിരിക്കും.
കുട്ടികളുടെ വൈജ്ഞാനിക – കലാ – കായിക മായ കഴിവു കളെ കണ്ടെത്തി മികച്ച രീതിയില്‍ വളര്‍ത്തി കൊണ്ടു വരുന്നതിന് ഉതകുന്ന വിധമാണ് ക്യാമ്പിനു രൂപം കൊടു ത്തിരി ക്കുന്നത് എന്ന് സെന്റര്‍ ഭാര വാ ഹി കള്‍ അറിയിച്ചു.
മലപ്പുറം ജില്ലാ പഞ്ചാ യത്ത് വിജയ ഭേരി കോഡിനേറ്റ റും പരി ശീല കനു മായ ടി. സലീം നേതൃത്വം നൽകും. ജൂലായ് 13 നു ‘ഇൻസൈറ്റ് 2018’ സമാപിക്കും.
അബുദാബി : ഇന്ത്യൻ ഇസ്ലാമിക് സെന്റർ സംഘടി പ്പിക്കുന്ന ‘അക്കാദമിക്ക് ടോപ്പേഴ്സ് ഡേ’ വെള്ളി യാഴ്ച വൈകു ന്നേരം എട്ടു മണി ക്ക് സെന്റർ അങ്കണ ത്തിൽ നടക്കും. വിവിധ ഇന്ത്യൻ സ്കൂളുകളിൽ നിന്ന് പത്ത്, പന്ത്രണ്ട് ക്ലാസ്സു കളിൽ ഉയർന്ന മാർക്ക് നേടി വിജയിച്ച വിദ്യാർ ത്ഥിക ളെയും ഇസ്ലാമിക് സെന്റർ മെംബർ മാരുടെ മക്കളിൽ 10, 12, ഡിഗ്രി ക്ലാസ്സു കളിൽ വിജ യിച്ച കുട്ടിക ളെയും ആദരിക്കും.
ഇന്ത്യൻ എംബസി കൗൺ സിലർ രാജ മുരു കൻ, എൻ. എം. സി. ഗ്രൂപ്പ് വൈസ് പ്രസിഡണ്ട് സീമ ഷെട്ടി, സിവിൽ സർവീസ് പരീക്ഷ യിൽ ഉന്നത വിജയം നേടിയ ഷാഹിദ് തിരു വള്ളൂർ എന്നിവർ പരി പാടി യിൽ സംബന്ധിക്കും.
അബുദാബി : രാഷ്ട്ര പിതാവ് ശൈഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെ ജന്മശദാബ്ദി ആചര ണ ത്തോട് അനു ബന്ധിച്ച് (ഇയർ ഓഫ് സായിദ്) അബു ദാബി ഇന്ത്യൻ ഇസ്ലാമിക് സെന്ററും ഗൾഫ് സത്യ ധാര യും സംയു ക്ത മായി സംഘടി പ്പിക്കുന്ന സായിദ് ഇന്റർ നാഷണൽ കോൺ ഫറൻസ് മെയ്11 വെള്ളി യാഴ്ച അബു ദാബി ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ വെച്ച് നടക്കും.
പ്രമുഖ വാഗ്മിയും പണ്ഡിത നുമായ അബ്ദു സ്സമദ് സമ ദാനി മുഖ്യ പ്രഭാഷണം നടത്തും. സംസ്ഥാന നിയമ സഭാ സ്പീക്കർ പി. ശ്രീരാമ കൃഷ്ണൻ, ലുലു ഗ്രൂപ്പ് ചെയർ മാൻ എം. എ. യൂസഫലി എന്നി വർ മുഖ്യാതിഥി കൾ ആയി സംബന്ധിക്കും. സായിദ് ഇന്റർ നാഷണൽ കോൺ ഫറൻ സിന്റെ ഭാഗ മായി രാവിലെ മുതൽ വിവിധ ആഘോഷ പരി പാടി കൾ നടക്കും.
ശൈഖ് സായിദിന്റെ ജീവിത ത്തിലെ പ്രധാന മുഹൂർത്ത ങ്ങൾ ഉൾ ക്കൊള്ളുന്ന ഫോട്ടോ പ്രദർശനം, സൗജന്യമെഡി ക്കൽ ക്യാമ്പ്, ഇൻഡോ – അറബ് സാംസ്കാരി കോത്സവം എന്നിവ ഒരുക്കും.
മുറൂർ റോഡി ലുള്ള ഓക്സ്ഫോർഡ് മെഡിക്കൽ സെന്റ റിൽ രാവിലെ എട്ടു മണി മുതൽ ആരംഭി ക്കുന്ന സൗജന്യ മെഡി ക്കൽ ക്യാമ്പ് വൈകുന്നേരം നാലു മണി വരെ നീണ്ടു നിൽക്കും. വിവിധ വിഭാഗ ങ്ങളിലെ വിദഗ്ദ രായ ഡോക്ടർ മാർ പരി ശോധന കൾക്കു നേതൃത്വം നൽകും.
സെന്റർ ഹാളിൽ ഒരുക്കുന്ന ഫോട്ടോ പ്രദർശനം വെള്ളി യാഴ്ച രാവിലെ പത്തു മണി മുതൽ ആരം ഭിക്കും.
വൈകുന്നേരം 7 മണിക്ക് ആരംഭിക്കുന്ന സായിദ് ഇന്റർ നാഷണൽ കോൺ ഫറൻസി ന്റെ ഉദ്ഘാടനം യു. എ. ഇ. പ്രസിഡ ണ്ടിന്റെ മുൻ മത കാര്യ ഉപദേഷടാവ് ശൈഖ് അലി അൽ ഹാഷിമി ഉദ്ഘടാനം ചെയ്യും.
സെന്റർ പ്രസിഡണ്ട് പി. ബാവാ ഹാജി അദ്ധ്യക്ഷത വഹിക്കും. സത്യ ധാര ചെയർ മാൻ സാദിഖലി ശിഹാബ് തങ്ങൾ, ഇ. ടി. മുഹമ്മദ് ബഷീർ എം. പി, ദാറുൽ ഹുദാ ഇസ്ലാമിക് യൂണി വേഴ്സിറ്റി വൈസ് ചാൻസ ലർ ബഹാഉദ്ധീൻ മുഹമ്മദ് നദ്വി, അബ്ദു സമദ് സമദാനി എന്നിവർ പങ്കെടുക്കും. ശൈഖ് സായിദി ന്റെ പേരിൽ ഇന്ത്യ യിൽ നടപ്പി ലാ ക്കുന്ന കുടിവെള്ള – വിദ്യാ ഭ്യാസ പദ്ധതി കളുടെ പ്രഖ്യാപനം ഉണ്ടാകും.
പരിപാടികളെ ക്കുറിച്ച് വിശദീ കരിക്കു വാൻ വിളിച്ച് ചേർത്ത വാർത്താ സമ്മേളന ത്തിൽ സെന്റർ പ്രസി ഡണ്ട് പി. ബാവാ ഹാജി, കര പ്പാത്ത് ഉസ്മാൻ, സയ്യിദ് അബ്ദു റഹ്മാൻ തങ്ങൾ, അബ്ദുൽ ഖാദർ ഒളവട്ടൂർ, സാബിർ മാട്ടൂൽ, സലിം നാട്ടിക, കെ. കെ. മൊയ്തീൻ കോയ, അബ്ദുല്ല നദ്വി എന്നി വർ പങ്കെടുത്തു.
അബുദാബി : ഇന്ത്യൻ ഇസ്ലാമിക് സെന്റർ 2018 – 19 പ്രവർത്തന വർഷ ത്തേ ക്കുള്ള കമ്മിറ്റി തെരഞ്ഞെടു പ്പില്‍ പി. ബാവാ ഹാജി യെ പ്രസിഡണ്ട് ആയി വീണ്ടും തെരഞ്ഞെടുത്തു. കരപ്പാത്ത് ഉസ്മാൻ ജനറൽ സെക്രട്ടറി യായി യായും ടി. കെ. അബ്ദുൽ സലാം ട്രഷറർ ആയും തുടരും.
അബ്ദുൽ റഹ്മാൻ ഒളവട്ടൂർ, മുഹമ്മദ് ഹിദായ ത്തുല്ല, അബ്ദുൽ കരീം ഹാജി, അബ്ദുല്ല നദ്വി, എം. എം. നാസർ, അബ്ദുൽ ബാസിത്, സാബിർ മാട്ടൂൽ, ജലാലുദ്ദീൻ, ഹംസ നടുവിൽ, മുഹമ്മദ് റിഷാദ്, റഫീഖ്, അബ്ദുൽ കബീർ എന്നിവരാണ് മറ്റു മാനേജിംഗ് കമ്മിറ്റി അംഗങ്ങള്‍.
പി. ബാവാ ഹാജി യുടെ അദ്ധ്യക്ഷ തയില്‍ സെന്റര്‍ ഓഡിറ്റോ റിയ ത്തില്‍ നടന്ന 46-ാം വാർഷിക ജനറൽ ബോഡി യോഗ ത്തിൽ യു. എ. ഇ. സാമൂഹിക വിക സന മന്ത്രാലയം പ്രതിനിധി അഹ്മദ് ഹുസൈൻ അമീന് സംബന്ധിച്ചു. ചീഫ് ഇലക്ഷൻ ഓഫീസർ റസാഖ് ഒരു മന യൂർ പുതിയ ഭാര വാഹി കളുടെ പാനൽ അവ തരി പ്പിച്ചു.
ട്രഷറർ ടി. കെ. അബ്ദുൽ സലാം വരവ് ചെലവു കണക്കു കളും ജനറൽ സെക്രട്ടറി ഉസ്മാൻ കരപ്പാത്ത് വാർഷിക റിപ്പോർട്ടും അബ്ദുൽ റഹ്മാൻ ഒളവട്ടൂർ അടുത്ത വർഷ ത്തെക്കുള്ള ബജറ്റും അവതരിപ്പിച്ചു.