കെ. എസ്. സി. വനിതാ വിഭാഗവും ബാല വേദി യും പുനഃസംഘടി പ്പിച്ചു

May 22nd, 2018

ksc-logo-epathram
അബുദാബി : കേരള സോഷ്യൽ സെന്റർ വനിതാ വിഭാഗവും ബാല വേദിയും പുനഃ സംഘടിപ്പിച്ചു.

ksc-ladies-wing-2018-geetha-jayachandran-shyni-balachandran-ePathram

വനിതാ വിഭാഗം ഭാര വാഹി കളായി ഗീത ജയ ചന്ദ്രൻ (കൺവീനർ), ഷൈനി ബാല ചന്ദ്രൻ, അഞ്ജലി ജസ്റ്റിൻ, ഷെൽമ സുരേഷ് (ജോയിന്റ് കൺ വീനർ മാർ) എന്നി വരെ തെര ഞ്ഞെ ടുത്തു. സിന്ധു ഗോവിന്ദൻ നമ്പൂതിരി, സുമ വിപിൻ എന്നിവർ സംസാരിച്ചു.

അരു ന്ധതി ബാബുരാജ് (പ്രസിഡണ്ട്), ബ്രിട്ടോ രാഗേഷ് (സെക്രട്ടറി) എന്നിവ രുടെ നേതൃത്വ ത്തില്‍ പതിനഞ്ചംഗ ബാല വേദി കമ്മിറ്റി നിലവില്‍ വന്നു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

കെ. എസ്. സി. യിൽ തൊഴിലാളി ദിനാചരണം സംഘടിപ്പിച്ചു

May 8th, 2018

may-day-ePathram
അബുദാബി: കേരളാ സോഷ്യൽ സെന്റ റിൽ സാർവ്വ ദേശീയ തൊഴിലാളി ദിനം ആചരിച്ചു. മാധ്യമ പ്രവർ ത്തകൻ ഹിഷാം അബ്ദുൽ സലാം മേയ് ദിന സന്ദേശം നൽകി. കെ. എസ്. സി. പ്രസിഡണ്ട് എ. കെ. ബീരാൻ കുട്ടി അദ്ധ്യക്ഷത വഹിച്ചു.

വൈസ് പ്രസിഡണ്ട് ബാബു വടകര, ജനറല്‍ സെക്രട്ടറി ബിജിത് കുമാര്‍, കലാ വിഭാഗം സെക്രട്ടറി കണ്ണന്‍ ദാസ്, ലോക കേരള സഭാംഗം കെ. ബി. മുരളി, ശക്തി തിയ്യ റ്റേഴ്‌സ് പ്രസിഡണ്ട് വി. പി. കൃഷ്ണ കുമാർ, സെക്രട്ടറി സുരേഷ് പാടൂര്‍, യുവ കലാ സാഹിതി പ്രതി നിധി രാഖി രഞ്ജിത് എന്നിവര്‍ പ്രസം ഗിച്ചു.

സെന്റര്‍ കലാ വിഭാഗം അവതരിപ്പിച്ച വിവിധ പരി പാടി കള്‍ അരങ്ങേറി.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

കേരള സോഷ്യല്‍ സെന്റര്‍ പുതിയ ഭാര വാഹികൾ

April 29th, 2018

ak-beeran-kutty-babu-vatakara-ksc-committee-2018-ePathram
അബുദാബി : കേരള സോഷ്യൽ സെന്‍റര്‍ പുതിയ ഭരണ സമിതി നിലവില്‍ വന്നു. മുഖ്യ ഭാര വാഹി കളായി എ. കെ. ബീരാൻ കുട്ടി (പ്രസിഡന്‍റ്), ബാബു വടകര (വൈസ് പ്രസിഡന്‍റ്), ബിജിത്ത് കുമാർ (ജനറൽ സെക്രട്ടറി), ബഷീർ ഷംനാദ് (ട്രഷറർ) എന്നിവരാണ്.

സലിം ചോലമുഖത്ത്, വി. വി. നികേഷ്, രൂപേഷ് രാജ്, വേണു ഗോപാൽ, കണ്ണൻ ദാസ്, റഷീദ് അയിരൂർ, ഷെറിൻ വിജയൻ, ഫിറോസ് സി. എച്ച്, ജമാൽ മുക്കുതല, പ്രജീഷ്, ഹാരിസ് എന്നിവരെ എക്സി ക്യൂട്ടീവ് കമ്മിറ്റി അംഗ ങ്ങളായും തെരഞ്ഞെടുത്തു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഒമര്‍ ഷറീഫിന്റെ ‘സൈലൻസ്’ ഷോർട്ട് ഫിലിം പ്രദർശിപ്പിച്ചു

April 23rd, 2018

omar-sherif-short-film-silence-ePathram
അബുദാബി : കേരള സോഷ്യൽ സെന്റർ മുൻ മാനേജിംഗ് കമ്മറ്റി അംഗവും സിനിമാ പ്രവർത്ത കനു മായ ഒമർ ഷറീഫ് സംവിധാനം ചെയ്ത ‘സൈലൻസ്’ എന്ന ഹ്രസ്വ സിനിമ യുടെ പ്രദർശനവും ഓപ്പൺ ഫോറവും കെ. എസ്. സി. യിൽ സംഘടിപ്പിച്ചു.

കെ. എസ്. സി. കലാ വിഭാഗം സെക്രട്ടറി പ്രകാശ് പല്ലി ക്കാട്ടിൽ അദ്ധ്യക്ഷത വഹിച്ചു. ലൈബ്രേ റിയൻ ഫൈസൽ ബാവ സിനിമ യെ പരിചയ പ്പെടുത്തി.

കാലം പറയേണ്ടതായ സമകാലിക രാഷ്ട്രീയം തന്മയത്വ ത്തോടെ ദൃശ്യ വല്‍ക്കരിക്കുവാന്‍ സംവിധായകന് സാധിച്ചു എന്ന് ഓപ്പൺ ഫോറ ത്തിൽ പ്രേക്ഷ കര്‍ അഭി പ്രായ പ്പെട്ടു. സംവി ധായകൻ ഒമർ ഷറീഫ് പ്രേക്ഷ കരു മായി സംവദിച്ചു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കെ. എസ്. സി. ലൈബ്രറി ഡേ – വെള്ളിയാഴ്ച പുസ്തക പ്രദർശനം

April 19th, 2018

ksc-logo-epathram
അബുദാബി : കേരള സോഷ്യൽ സെന്റർ ഏപ്രിൽ 20 വെള്ളി യാഴ്ച ‘കെ. എസ്. സി. ലൈബ്രറി ഡേ-2018’ ആയി ആചരി ക്കുന്നു. എഴുത്തു കാരുടെ കയ്യൊപ്പോടു കൂടിയ പുസ്തകം എന്ന പദ്ധതി യിലേക്ക് ലഭിച്ച നൂറോളം പുസ്തക ങ്ങളുടെ പ്രദര്‍ ശനമാണ് ഒരുക്കി യിട്ടുണ്ട്.

കെ. എസ്. സി. ലൈബ്രറി യിൽ വൈകു ന്നേരം 5 മണി മുതൽ രാത്രി 10 മണി വരെ പുസ്തക ങ്ങളുടെ പ്രദർശനം നടക്കും.

കഴിഞ്ഞ 40 വർഷത്തെ പ്രവർ ത്തന ചരിത്ര മുള്ള കേരള സോഷ്യൽ സെന്റർ ഗ്രന്ഥ ശാല, ഇന്ന് കേരള ത്തിന് പുറത്ത് ഏറ്റവും അധികം മലയാള പുസ്തക ശേഖരം ഉള്ള ഗ്രന്ഥ ശാല യാണ്.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « സൂര്യാ ഫെസ്റ്റ് 2018 അരങ്ങേറി
Next »Next Page » വടകര മഹോല്‍സവം 2018 – വെള്ളി യാഴ്ച സമാജത്തില്‍ »



  • ഡ്രൈവിംഗിനിടെ മൊബൈൽ ഫോൺ ഉപയോഗം : കണ്ടു പിടിക്കുവാൻ എ. ഐ. ക്യാമറകൾ
  • ഉംറ തീര്‍ത്ഥാടനം ഏപ്രില്‍ 29 മുതല്‍ ഹാജിമാര്‍ക്ക് മാത്രം
  • വീട് ഇല്ലാത്ത പ്രവാസിക്ക് വീട് നിർമ്മിച്ച് നൽകുന്നു
  • രാജപുരം ഹോളിഫാമിലി ഹയർ സെക്കൻഡറി സ്കൂൾ കൂട്ടായ്മ പുതിയ കമ്മിറ്റി
  • ലോഗോ പ്രകാശനം ചെയ്തു
  • കെ. എസ്. സി. ഈദ് ആഘോഷം ‘പെരുന്നാൾ നിലാവ്’ അരങ്ങേറി
  • കണ്ണൂർ ജില്ലാ കെ. എം. സി. സി. ഒരുക്കിയ ‘ഈദ് സംഗമം’ ശ്രദ്ധേയമായി
  • ഇമ ഇഫ്‌താർ വിരുന്നും കുടുംബ സംഗമവും
  • ഫാദേഴ്‌സ് എന്‍ഡോവ്‌മെന്റ് പദ്ധതി : ഡോ. ഷംഷീര്‍ വയലില്‍ അഞ്ച് ദശ ലക്ഷം ദിര്‍ഹം നല്‍കി
  • അബുദാബി മലയാളീസ് ഒരുക്കിയ ‘നൂറിഷ് റമദാൻ’ ശ്രദ്ധേയമായി
  • ഭരണാധികാരികൾക്ക് റമദാൻ ആശംസകൾ നേർന്ന് സലാം പാപ്പിനിശ്ശേരി
  • മുഹമ്മദ് ബിൻ സായിദ് ഫൗണ്ടേഷൻ ഫോർ ഹ്യുമാനിറ്റി സ്ഥാപിതമായി
  • ഇ. കെ. നായനാർ മെമ്മോറിയൽ ഫുട് ബോൾ : ഷാബിയ-നാദിസിയ മേഖലകൾ ചാമ്പ്യന്മാർ
  • സൗഹൃദ സ്നേഹ സംഗമമായി സമൂഹ നോമ്പുതുറ
  • ഇഖ്‌വ ഇഫ്‌താർ സൗഹൃദ സംഗമം
  • അനോര ഗ്ലോബൽ പുതിയ ഭരണ സമിതി
  • പത്തനംതിട്ട ജില്ലാ കെ. എം. സി. സി. റമദാൻ റിലീഫിന് തുടക്കമായി
  • ഇ. കെ. നായനാർ സ്മാരക റമദാൻ ഫുട് ബോൾ ടൂർണ്ണ മെന്റ് ശനിയാഴ്ച മുസ്സഫയിൽ
  • അബുദാബി മലയാളീസ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
  • ജ്വാല ഉത്സവ് 2025 ബ്രോഷർ പ്രകാശനം ചെയ്തു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine