‘ബൊക്കെ ഓഫ് ഇമോഷന്‍സ്’ പ്രകാശനം ചെയ്തു

June 17th, 2015

releasing-bouquet-of-emotions-ePathram
അബുദാബി : പ്രവാസി എഴുത്തുകാരന്‍ അബ്ദുള്‍ പുന്നയൂര്‍ക്കുളം രചിച്ച ‘ബൊക്കെ ഓഫ് ഇമോഷന്‍സ്’ എന്ന പുസ്തകം അബുദാബി യില്‍ പ്രകാശനം ചെയ്തു. അബുദാബി കേരളാ സോഷ്യല്‍ സെന്ററില്‍ ഫ്രണ്ട്‌സ് എ. ഡി. എം. എസ്. സംഘടി പ്പിച്ച ചടങ്ങില്‍ പ്രശസ്ത കവി പ്രൊഫസര്‍ വി. മധുസൂദനന്‍ നായര്‍ ടി. എ. നാസറിന് ആദ്യ പ്രതി നല്‍കി യാണ് ‘ബൊക്കെ ഓഫ് ഇമോഷന്‍സ്’ പ്രകാശനം ചെയ്തത്.

abdul-punnayurkkulam-bouquet-of-emotions-ePathram

കഴിഞ്ഞ നാലു പതിറ്റാണ്ടു കാലം പ്രവാസ ജീവിതം നയിക്കുന്ന അബ്ദുള്‍ പുന്നയൂര്‍ ക്കുളം, അമേരിക്കയില്‍ ജോലി ചെയ്തിരുന്ന സമയത്തും നിരവധി കഥകളും കവിത കളും രചിച്ചിട്ടുണ്ട്. എളാപ്പ, സ്നേഹ സൂചിക, കാച്ചിംഗ് ദി ഡ്രീംസ് എന്നിവ യാണ് ശ്രദ്ധേയ കൃതികള്‍. മീൻകാരൻ ബാപ്പ എന്ന സമാഹാര ത്തിന്റെ പണിപ്പുര യിലാണ് അദ്ദേഹം.

friends-adms-felicitate-abdul-punnayurkkulam-ePathram

ഫ്രണ്ട്‌സ് എ. ഡി. എം. എസ്. പ്രസിഡന്റ് സലിം ചിറക്കല്‍ അദ്ധ്യ ക്ഷത വഹിച്ചു. ചടങ്ങില്‍ അബ്ദുള്‍ പുന്നയൂര്‍ക്കുളത്തിനെ പൊന്നാട അണി യിച്ച് ആദരിക്കുകയും ചെയ്തു. സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിച്ചു.

- pma

വായിക്കുക: , , , , , , ,

Comments Off on ‘ബൊക്കെ ഓഫ് ഇമോഷന്‍സ്’ പ്രകാശനം ചെയ്തു

അസ്ട്രോണമി ഈവനിംഗ് ശ്രദ്ധേയമായി

June 6th, 2015

logo-dubai-astronomy-group-ePathram
അബുദാബി : ലോക പരിസ്ഥിതി ദിനാചരണ ത്തിന്റെ ഭാഗ മായി ദുബായ് അസ്ട്രോണമി ഗ്രൂപ്പിന്റെ സഹകരണ ത്തോടെ അബുദാബി കേരളാ സോഷ്യല്‍ സെന്ററില്‍ സംഘടി പ്പിച്ച ‘അസ്ട്രോണമി ഈവനിംഗില്‍’ ശാസ്ത്ര പുരോഗതിയെ കുറിച്ചുള്ള ബോധവല്‍കരണ ക്ലാസ്സു കളും ചൊവ്വാ ദൌത്യത്തെ കുറിച്ചുള്ള വിവിധ പ്രദര്‍ശന ങ്ങളും നടന്നു.

ചൊവ്വാ ഗ്രഹത്തെ ക്കുറിച്ച് സാധാരണക്കാരില്‍ നില നില്‍ക്കുന്ന തെറ്റിദ്ധാരണ കള്‍ നീക്കുവാനും കുട്ടി കളില്‍ ശാസ്ത്ര അഭി രുചിയും ശാസ്ത്ര ബോധവും അന്വേഷണാത്മ കതയും വളര്‍ത്തി എടുക്കുവാനും കൂടിയാണ് പ്ലാനറ്റോറിയം ഷോ അടക്കം വിവിധ പരിപാടി കള്‍ സംഘടി പ്പിച്ചത്.

ഇതോട് അനുബന്ധിച്ച് വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ സാമൂഹ്യ ബോധവല്‍കരണ പരിപാടി കള്‍ക്ക് അബുദാബി കമ്മ്യൂണിറ്റി പോലീസ് നേതൃത്വം നല്‍കി. ക്യാമ്പില്‍ പങ്കെടുത്തു വിജയി കള്‍ ആയവര്‍ക്ക് സമ്മാന ങ്ങളും നല്‍കി.

ലോക പരിസ്ഥിതി ദിനാചരണ ത്തിന്റെ ഭാഗമായി സംഘടിപ്പിച്ച അസ്ട്രോണമി ഈവനിംഗില്‍ കുട്ടികളും രക്ഷിതാക്കളും അടക്കം നൂറു കണക്കിന് പേരാണ് സംബന്ധിച്ചത്.

ശാസ്ത്ര വിഷയ ങ്ങളില്‍ കുട്ടികള്‍ കാണിക്കുന്ന പ്രത്യേക താല്പര്യം കണക്കി ലെടുത്ത് വരും വര്‍ഷ ങ്ങളില്‍ കൂടുതല്‍ വിപുല മായ പദ്ധതി കള്‍ ആവിഷ്കരിക്കും എന്നും വിശദാംശ ങ്ങള്‍ അറിയുവാന്‍ തങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കണം എന്നും പരിപാടി ക്ക് നേതൃത്വം നല്‍കിയ ദുബായ് അസ്ട്രോണമി ഗ്രൂപ്പിന്റെ സി. ഇ. ഒ. ഹസ്സന്‍ അല്‍ ഹരീരി പറഞ്ഞു.

- pma

വായിക്കുക: , , , , ,

Comments Off on അസ്ട്രോണമി ഈവനിംഗ് ശ്രദ്ധേയമായി

പരിസ്ഥിതി ദിനാചരണം കെ. എസ്. സി. യില്‍

June 5th, 2015

world-environmental-day-class-for-children-ePathram അബുദാബി : ലോക പരിസ്ഥിതി ദിന ത്തില്‍ കേരള സോഷ്യൽ സെന്ററിൽ കുട്ടി കള്‍ ക്കായി വിവിധ പരിപാടി കള്‍ സംഘടി പ്പിക്കുന്നു. ജൂണ്‍ 5 ശനിയാഴ്ച വൈകുന്നേരം ഏഴര മണിക്ക് കെ. എസ്. സി. ബാല വേദിയും ശക്തി ബാല സംഘവും സംയുക്തമായി ഒരുക്കുന്ന ‘ബാലോല്‍സവം’ എന്ന പരിപാടി യില്‍ പരിസ്ഥിതി ദിന ത്തോട് അനുബന്ധിച്ച് ശാസ്ത്ര പ്രദര്‍ശ നവും ചിത്ര രചനാ മത്സര ങ്ങളും നടക്കും. പ്രമുഖ ഗായകന്‍ വി. ടി. മുരളി ചടങ്ങില്‍ മുഖ്യാതിഥി ആയിരിക്കും.

ചൊവ്വാ പര്യ വേഷണ ത്തിന് ഉപയോ ഗിച്ച റോബോട്ട് അടക്കമുള്ള ഉപകരണ ങ്ങളും പ്ലാനിറ്റോറിയവും ഉള്‍പ്പെടുത്തി ദുബായ് അസ്ട്രോണമി ഗ്രൂപ്പിന്റെ നേതൃത്വ ത്തിൽ കേരളാ സോഷ്യല്‍ സെന്റര്‍ അങ്കണത്തില്‍ ‘അസ്ട്രോണമി ഇവനിംഗ്’ എന്ന പേരില്‍ വിപുലമായ പരിപാടികള്‍ വ്യാഴാഴ്ച ഒരുക്കിയിരുന്നു.

- pma

വായിക്കുക: , , , ,

Comments Off on പരിസ്ഥിതി ദിനാചരണം കെ. എസ്. സി. യില്‍

വടം വലി മത്സരം വെള്ളിയാഴ്ച

May 21st, 2015

അബുദാബി : കേരളാ സോഷ്യല്‍ സെന്റര്‍ കായിക വിഭാഗം സംഘടി പ്പിക്കുന്ന വടംവലി മത്സരം മെയ് 22 വെള്ളിയാഴ്ച വൈകു ന്നേരം 4 മണി മുതല്‍ സെന്റര്‍ അങ്കണത്തില്‍ നടക്കും.

യു. എ. ഇ. യിലെ വിവിധ എമിരേറ്റുകളില്‍ നിന്നായി ഇരുപതോളം ടീമു കളിലായി നൂറ്റി അമ്പതോളം പേര്‍ മാറ്റുരക്കുന്ന യു. എ. ഇ. തല വടം വലി മത്സര ത്തില്‍ പങ്കെടു ക്കാന്‍ താത്പര്യമുള്ള ടീമുകള്‍ കേരളാ സോഷ്യല്‍ സെന്ററു മായി ബന്ധപ്പെടണം.

ഫോണ്‍: 02 631 44 55 / 02 631 44 56

- pma

വായിക്കുക: ,

Comments Off on വടം വലി മത്സരം വെള്ളിയാഴ്ച

മേഘ മല്‍ഹാര്‍ ശ്രദ്ധേയമായി

May 2nd, 2015

അബുദാബി : കേരളാ സോഷ്യല്‍ സെന്റര്‍ കലാ വിഭാഗം പ്രവര്‍ത്ത ന ഉത്ഘാടനം മേഘമല്‍ഹാര്‍ എന്ന ഗസല്‍ പരിപാടിയോടെ നടന്നു.

ലളിത മായ ചടങ്ങു കളോടെ നടന്ന ഉത്ഘാടന പരിപാടിക്ക് സെന്റര്‍ വൈസ് പ്രസിഡന്റ് കെ. വി. പ്രേം ലാല്‍, ജനറല്‍ സെക്രട്ടറി മധു പരവൂര്‍, കലാ വിഭാഗം സെക്രട്ടറി അനസ് കൊടുങ്ങല്ലൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

പ്രമുഖ ഗസല്‍ ഗായകന്‍ ഹാഷര്‍ ചാവക്കാട്, സുധാ സുധീര്‍ എന്നിവ രുടെ മലയാളം ഹിന്ദി ഗസല്‍ ഗാനങ്ങളാണ് സെന്റര്‍ കലാ വിഭാഗം ഉത്ഘാടന ചടങ്ങിനെ കൂടുതല്‍ ആകര്‍ഷക മാക്കിയത്.

മേഘമല്‍ഹാര്‍ ഗസല്‍ രാവില്‍ സലാം കൊച്ചിന്‍, മുഹമ്മദാലി കൊടുമുണ്ട, കൃഷ്ണകുമാര്‍, പോള്‍സണ്‍ തുടങ്ങി പ്രവാസ ലോകത്തെ ശ്രദ്ധേയ രായ കലാകാരന്മാര്‍ അണി നിരന്നു.

- pma

വായിക്കുക: , ,

Comments Off on മേഘ മല്‍ഹാര്‍ ശ്രദ്ധേയമായി


« Previous Page« Previous « ഹ്രസ്വ സിനിമ ‘കട്ടപ്പൊക’ ദുബായില്‍ റിലീസ് ചെയ്യുന്നു
Next »Next Page » വടകര മഹോത്സവം വേറിട്ട അനുഭവമായി »



  • സു​വ​നീ​റി​ന് ഉ​ചി​ത​മാ​യ പേ​ര് ക്ഷ​ണി​ച്ചു
  • ശിഹാബ് തങ്ങൾ അനുസ്മരണ സമ്മേളനം ശനിയാഴ്ച
  • പള്ളികള്‍ക്ക് സമീപം പെയ്ഡ് പാർക്കിംഗ് നിലവിൽ വന്നു
  • കെ. എ. ജബ്ബാരി അന്തരിച്ചു
  • മുജീബ് മൊഗ്രാൽ സ്മാരക ഐ. ഐ. സി. നാനോ ക്രിക്കറ്റ് ടൂർണ്ണ മെന്റ്
  • ചിരന്തന-ദർശന സാംസ്‌കാരിക വേദി മുഹമ്മദ് റഫി പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു
  • ഓൺ ലൈൻ തട്ടിപ്പുകൾ വർദ്ധിക്കുന്നു : ജാഗ്രതാ നിർദ്ദേശം
  • സീതി സാഹിബ് പുരസ്‌കാരം പി. കെ. ഷാഹുൽ ഹമീദിന്
  • മലയാള രത്ന പുരസ്കാര ജേതാക്കളെ അനോര ആദരിച്ചു
  • ടാക്‌സികളിൽ സുരക്ഷാ പരിശോധന
  • വാഹന അപകടം : ഡ്രൈവറെയും ഗ്യാരേജ് ഉടമയെയും പോലീസ് പിടികൂടി
  • വി. എസ്. : പുതിയ അറിവുകള്‍ തേടാന്‍ പ്രായം തടസ്സമല്ല എന്ന് ഓര്‍മ്മിപ്പിച്ച നേതാവ്
  • ഡോക്ടർ ധനലക്ഷ്മി അന്തരിച്ചു
  • മുഹമ്മദ് റഫി നൈറ്റ് : സംഗീത മത്സരം ഒരുക്കുന്നു
  • തൂലികാ ഫോറം ലേഖന മത്സരം ‘ഭരണ ഘടന : നീതി, സമത്വം, ജനാധിപത്യം’
  • അസ്‌മോ പുത്തൻചിറ സ്മാരക കഥ-കവിത രചനാ മത്സരം
  • ലുലുവിയിൽ ഇന്ത്യൻ മാംഗോ മാനിയ
  • ഇ. കെ. നായനാർ അനുസ്മരണം
  • ഐ. ഐ. സി. ഇൻസൈറ്റ് സമ്മർ ക്യാമ്പ് ജൂലായ് 10 മുതല്‍
  • ഗുരുവായൂരപ്പൻ കോളേജ് അലുംനി പുതിയ ഭാരവാഹികൾ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine