ഫോര്‍മുല വണ്‍ : ലോകോത്തര വേഗതയുമായി ദുബായ്‌ ഇന്ത്യന്‍ ഹൈസ്ക്കൂള്‍ ടീം

May 6th, 2011

blackbird-wins-best-team-identity-award-epathram

അബുദാബി : ലോക റിക്കോര്‍ഡ്‌ തകര്‍ത്തിട്ടും മല്‍സരം വിജയിക്കാനാവാത്ത ദൌര്ഭാഗ്യമായിരുന്നു ഈ കഴിഞ്ഞ ദിവസം അബുദാബി യാസ് മറീന സര്‍ക്യൂട്ടില്‍ നടന്ന 2011 എഫ് വണ്‍ ഇന്‍ സ്ക്കൂള്‍സ് യു. എ. ഇ. ദേശീയ ചാമ്പ്യന്‍ഷിപ്പ് മല്‍സരത്തില്‍ പങ്കെടുത്ത ദുബായ്‌ ഇന്ത്യന്‍ ഹൈസ്ക്കൂള്‍ ടീമിന്.

blackbird-car-SR-71-epathramലോക റിക്കോര്‍ഡ്‌ തകര്‍ത്ത ഇന്ത്യന്‍ ഹൈസ്ക്കൂളിന്റെ കാര്‍

നിലവിലുള്ള ലോക റിക്കോര്‍ഡ്‌ ആയ 1.02 സെക്കണ്ടിനെ കടത്തി വെട്ടി ഇത്തവണത്തെ മത്സരത്തില്‍ ഇന്ത്യന്‍ ഹൈസ്ക്കളിന്റെ ടീമായ ബ്ലാക്ക്‌ ബേര്‍ഡിന്റെ കാര്‍ 1.009 സെക്കണ്ടില്‍ ലക്‌ഷ്യം കണ്ടു. എന്നാല്‍ അന്താരാഷ്‌ട്ര മത്സരത്തിലെ വേഗത മാത്രമേ ലോക റിക്കോര്‍ഡിനായി പരിഗണിക്കൂ എന്നതിനാല്‍ ഈ നേട്ടം രേഖപ്പെടുത്തിയില്ല എന്ന് ടീമിന്റെ റിസോഴ്സ് മാനേജര്‍ ശ്രീകാന്ത്‌ മോഹന്‍ കുമാര്‍ e-പത്രത്തോട്‌ പറഞ്ഞു.

sreekanth-mohankumar-epathram

ശ്രീകാന്ത്‌ മോഹന്‍ കുമാര്‍

കേവലം സാങ്കേതികമായ കാരണം പറഞ്ഞാണ് ലോക റിക്കോര്‍ഡ്‌ തകര്ത്തിട്ടും തങ്ങള്‍ക്ക് ഒന്നാം സ്ഥാനം ലഭിക്കാതെ പോയത്‌. മത്സരത്തിലെ പ്രകടനത്തിന് പുറമേ രൂപകല്‍പ്പന, അതിന്റെ വിശദാംശങ്ങള്‍ അടങ്ങിയ റിപ്പോര്‍ട്ട് എന്നിങ്ങനെ ഒട്ടേറെ ഘടകങ്ങള്‍ക്ക്‌ ലഭിക്കുന്ന മൊത്തം മാര്‍ക്കിന്റെ അടിസ്ഥാനത്തിലാണ് മല്‍സര വിജയിയെ പ്രഖ്യാപിക്കുന്നത്.

F1-in-schools-world-record-broken-in-abudhabi-epathram

ലോക റിക്കോര്‍ഡ്‌ തകര്‍ത്ത പ്രകടനം

ഇത്തരം ഒരു റിപ്പോര്‍ട്ട് അധികൃതര്‍ അവസാന ഘട്ടത്തില്‍ നിര്‍ദ്ദേശിച്ച രൂപകല്‍പ്പനയിലെ ചില മാറ്റങ്ങള്‍ ഉള്‍ക്കൊള്ളിച്ച് സമയ പരിധിക്കുള്ളില്‍ സമര്‍പ്പിച്ചില്ല എന്ന കാരണത്താലാണ് ഇവരുടെ ടീമിന് പോയന്റുകളില്‍ കുറവ് വന്നതും ലോക റിക്കോര്‍ഡ്‌ തന്നെ ഭേദിച്ചിട്ടും മല്‍സരത്തില്‍ മൂന്നാം സ്ഥാനം മാത്രം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നതും.

മല്‍സരത്തില്‍ ഒന്നാം സ്ഥാനം ലഭിച്ചില്ലെങ്കിലും മറ്റ് രണ്ട് ഇനങ്ങളില്‍ ഒന്നാം സ്ഥാനം തങ്ങളുടെ ടീമിന് തന്നെ ലഭിച്ചു എന്ന് ശ്രീകാന്ത്‌ പറഞ്ഞു. മികച്ച ടീം ഐഡന്റിറ്റി, മികച്ച ടീം ഡിസ്പ്ലേ എന്നിവയ്ക്കാണ് ഇവര്‍ക്ക്‌ ഒന്നാം സ്ഥാനം ലഭിച്ചത്.

ഫോര്‍മുലാ വണ്‍ കാറിന്റെ ചെറു മാതൃക മരത്തില്‍ നിര്‍മ്മിച്ച് അതിനു പുറകില്‍ ഘടിപ്പിച്ച വാതക സിലിണ്ടറിലെ അതിമര്‍ദ്ദത്തിലുള്ള വാതകം തുറന്നു വിടുമ്പോള്‍ കാര്‍ മുന്നോട്ട് കുതിക്കും. ഇങ്ങനെയാണ് ഫോര്‍മുലാ വണ്‍ ഇന്‍ സ്ക്കൂള്‍സ് മല്‍സരം നടത്തുന്നത്.

F1-in-school-indian-highschool-team-car-epathram

കാറിന്റെ നിര്‍മ്മാണ ഘട്ടത്തില്‍

ഫിസിക്സും എയറോ ഡൈനാമിക്സും എല്ലാം ഉപയോഗിച്ച് കമ്പ്യൂട്ടര്‍ സോഫ്റ്റ്‌വെയറില്‍ കാറിന്റെ രൂപകല്‍പ്പന ചെയ്യുന്നത് മുതല്‍ കുട്ടികള്‍ മത്സരത്തിന്റെ ഓരോ ഘട്ടത്തിലും തങ്ങളുടെ കഴിവുകള്‍ തെളിയിക്കുന്നു. തങ്ങളുടെ കാറിന് മല്‍സരത്തില്‍ പങ്കെടുക്കാനുള്ള ചിലവും, അതിനുള്ള സ്പോണ്സര്‍മാരെ കണ്ടെത്തലും ബിസിനസ് പ്ലാന്‍ ഉണ്ടാക്കലും, പരസ്യം ചെയ്യലും, വിപണനവും എല്ലാം കുട്ടികള്‍ തന്നെയാണ് ചെയ്യുന്നത്. ജഡ്ജിമാരുടെ മുന്നില്‍ തങ്ങള്‍ ചെയ്ത കാര്യങ്ങള്‍ ഇവര്‍ അവതരിപ്പിക്കുകയും ചെയ്യുന്നു.

ഒരു സെക്കണ്ട് എന്ന സമയ പരിധി ലംഘിച്ച് പ്രശസ്തമായ ബെര്‍ണി എക്കിള്‍സ്റ്റോണ്‍ ട്രോഫി കരസ്ഥമാക്കുക എന്ന പരമമായ ലക്ഷ്യമാണ് ഇനി തങ്ങളുടെ മുന്നില്‍ എന്ന് ശ്രീകാന്ത്‌ പറയുന്നു. ദുബായില്‍ എന്ജിനിയറായ കായംകുളം സ്വദേശി മോഹന്‍ കുമാര്‍, ബിന്ദു ദമ്പതിമാരുടെ മകനാണ് ശ്രീകാന്ത്‌.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കല യുവജനോത്സവം- 2011

May 5th, 2011

kala-abudhabi-logo-epathramഅബുദാബി : പ്രമുഖ സാംസ്കാരിക കൂട്ടായ്മ യായ കല അബുദാബി ഒരുക്കുന്ന ‘കല യുവജനോത്സവം- 2011’ മെയ് 26, 27 (വ്യാഴം, വെള്ളി) തിയ്യതി കളിലായി അബുദാബി കേരളാ സോഷ്യല്‍ സെന്‍ററില്‍ നടക്കും. യു. എ. ഇ. തലത്തില്‍ നടത്തുന്ന കലോത്സവ ത്തില്‍ ഭരതനാട്യം, മോഹിനിയാട്ടം, കുച്ചുപ്പിടി, നാടോടി നൃത്തം, ഒപ്പന എന്നീ വിഭാഗ ങ്ങളിലാണ് മത്സര ങ്ങള്‍ നടക്കുക.

മത്സര ത്തില്‍ ഏറ്റവും കൂടുതല്‍ പോയിന്‍റ് നേടുന്ന കുട്ടിയെ ‘കലാതിലകം അബുദാബി -2011’ എന്ന ബഹുമതി നല്കി ആദരിക്കും.

അപേക്ഷാ ഫോറങ്ങള്‍ അബുദാബി കേരളാ സോഷ്യല്‍ സെന്‍റര്‍, അബുദാബി മലയാളി സമാജം, ഇന്ത്യാ സോഷ്യല്‍ സെന്‍റര്‍ എന്നിവിടങ്ങളില്‍ നിന്ന് ലഭിക്കും. കല അബുദാബിയുടെ വെബ്‌സൈറ്റിലും അപേക്ഷാ ഫോറങ്ങള്‍ ലഭ്യമാണ്.

പൂരിപ്പിച്ച അപേക്ഷകള്‍ kala അറ്റ്‌ kalaabudhabi ഡോട്ട് കോം എന്ന ഇ- മെയില്‍ വിലാസ ത്തിലും 02 55 07 212 എന്ന ഫാക്സ് നമ്പരിലും അയക്കാം.

മെയ്‌ 20 നു മുന്‍പായി പൂരിപ്പിച്ച അപേക്ഷകള്‍ അയച്ചിരിക്കണം. പത്മശ്രീ കലാമണ്ഡലം ക്ഷേമാവതി ടീച്ചറുടെ നേതൃത്വ ത്തിലുള്ള ജഡ്ജിംഗ് പാനലാണ് മത്സര ങ്ങളുടെ വിധി നിര്‍ണ്ണയിക്കുക.

കൂടുതല്‍ വിവര ങ്ങള്‍ക്ക് 050 – 29 86 326, 050 – 26 54 656, 050 – 61 39 484 എന്നീ നമ്പറു കളില്‍ ബന്ധപ്പെടുക.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ബാല ശാസ്ത്ര സമ്മേളനം അബുദാബിയില്‍

May 2nd, 2011

darsana-science-talk-epathram

അബുദാബി : പാലക്കാട്‌ എന്‍. എസ്. എസ്. എഞ്ചിനിയറിംഗ് കോളേജ്‌ പൂര്‍വ വിദ്യാര്‍ത്ഥികളുടെ ആഗോള സംഘടനയായ ദര്‍ശനയുടെ യു. എ. ഇ. ചാപ്റ്റര്‍ ശാസ്ത്ര വിഷയങ്ങളില്‍ കുട്ടികളുടെ താല്പര്യം വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സയന്‍സ് ടോക് യംഗ് തിങ്കേഴ്സ് മീറ്റ്‌ സംഘടിപ്പിച്ചു. അബുദാബി ഇന്റര്‍നാഷണല്‍ സ്ക്കൂളില്‍ വെച്ച് നടന്ന സമ്മേളനത്തില്‍ അംഗങ്ങളുടെ കുട്ടികള്‍ വൈവിധ്യമാര്‍ന്ന ശാസ്ത്ര വിഷയങ്ങള്‍ അവതരിപ്പിച്ചു.

darsana-science-talk-epathramകൂടുതല്‍ ചിത്രങ്ങള്‍ക്ക് ക്ലിക്ക്‌ ചെയ്യുക

ആണവ ഊര്‍ജ്ജത്തിന്റെ അപകടങ്ങള്‍, അഗ്നി പര്‍വതങ്ങള്‍, തിയറി ഓഫ് റിലേറ്റിവിറ്റി, വിമാനം പറക്കുന്നതെങ്ങിനെ, ജിനോം സീക്വന്സിംഗ്, ഓട്ടോമൊബൈല്‍സ്, വംശനാശം സംഭവിക്കുന്ന മൃഗങ്ങള്‍, റീസൈക്ക്ലിംഗ്, ആന്റി മാറ്റര്‍ എന്നിങ്ങനെ വ്യത്യസ്ത വിഷയങ്ങള്‍ യുവ ചിന്തകര്‍ അവതരിപ്പിച്ചു. വിഷയ അവതരണത്തിന് ശേഷം കാണികളുമായി ചര്‍ച്ച ഉണ്ടായിരുന്നത് വിഷയത്തെ കുറിച്ച് കൂടുതല്‍ മനസ്സിലാക്കുവാന്‍ സഹായകരമായി.

ഒമര്‍ ഷെറീഫ് പരിപാടിയുടെ മോഡറേറ്റര്‍ ആയിരുന്നു. ദിനേഷ് ഐ. സ്വാഗതം പറഞ്ഞു. രാജീവ്‌ ടി. പി., പ്രകാശ്‌ ആലോക്കന്‍ എന്നിവര്‍ സെമിനാറില്‍ പങ്കെടുത്ത് വിഷയങ്ങള്‍ അവതരിപ്പിച്ച കുട്ടികള്‍ക്ക് പാരിതോഷികങ്ങളും സാക്ഷ്യ പത്രവും വിതരണം ചെയ്തു.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

യുവ ചിന്തകരുടെ സമ്മേളനം അബുദാബിയില്‍

April 24th, 2011

darsana-science-talk-epathram

അബുദാബി : പാലക്കാട്‌ എന്‍. എസ്. എസ്. എഞ്ചിനിയറിംഗ് കോളേജ്‌ പൂര്‍വ വിദ്യാര്‍ത്ഥികളുടെ ആഗോള സംഘടനയായ ദര്‍ശനയുടെ യു. എ. എ. ചാപ്റ്റര്‍ ശാസ്ത്ര വിഷയങ്ങളില്‍ കുട്ടികളുടെ താല്പര്യം വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന സയന്‍സ് ടോക് യംഗ് തിങ്കേഴ്സ് മീറ്റ്‌ (ബാല ശാസ്ത്ര സമ്മേളനം) ഏപ്രില്‍ 29ന് അബുദാബി ഇന്റര്‍നാഷണല്‍ സ്ക്കൂളില്‍ വെച്ച് നടക്കും എന്ന് സംഘാടകര്‍ അറിയിച്ചു. സമ്മേളനത്തില്‍ പങ്കെടുക്കുന്ന യുവ ചിന്തകര്‍  ശാസ്ത്ര വിഷയങ്ങള്‍ അവതരിപ്പിക്കും. തുടര്‍ന്ന് വിഷയത്തെ സംബന്ധിച്ച ചര്‍ച്ചയും ഉണ്ടാവും.

(അയച്ചു തന്നത് : ഒമര്‍ ഷെറീഫ്)

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഖദീജാ ഷബ്നം : സമാജം സാഹിത്യ പ്രതിഭ

April 21st, 2011

samajam-sahithya-prathibha-khadeeja-epathram
അബുദാബി : മലയാളി സമാജം സംഘടിപ്പിച്ച വിവിധ മല്‍സര ങ്ങളില്‍ പങ്കെടുത്തവര്‍ ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു.  സാഹിത്യ വിഭാഗം പതിനഞ്ചോളം ഇനങ്ങളി ലായി നടത്തിയ സാഹിത്യ മല്‍സര ങ്ങളില്‍ മലയാളം കവിതാ പാരായണം, ഉപന്യാസം, പ്രസംഗ മല്‍സരം എന്നിവ യില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് വാങ്ങി ഒന്നാം സ്ഥാനത്ത് എത്തിയ ഖദീജാ ഷബ്നം, സമാജം സാഹിത്യ പ്രതിഭ പുരസ്കാരം നേടി.

സമാജം കലോല്‍സവ ത്തില്‍ പ്രചന്ന വേഷ മല്‍സരത്തിലും ഖദീജാ ഷബ്നം ഒന്നാം സമ്മാനം കരസ്ഥമാക്കി. അബുദാബി മോഡല്‍ സ്കൂള്‍ ഒന്‍പതാം തരം വിദ്യാര്‍ത്ഥിനി യായ ഖദീജ, കുന്നംകുളം കരിക്കാട് അബ്ദുല്‍ കരീം – ഷംല ദമ്പതി കളുടെ മകള്‍ ആണ്.

(ഫോട്ടോ : സഫറുള്ള പാലപ്പെട്ടി)

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « വടകര എന്‍. ആര്‍. ഐ. ഫോറം വിഷു ആഘോഷം
Next »Next Page » ഗുരുവായൂര്‍ എന്‍. ആര്‍. ഐ. ഫോറം ‘ഫാമിലി ഫെസ്റ്റ് 2011’ »



  • ശൈഖ് അലി അൽ ഹാഷ്മിക്കു ടോളറൻസ് അവാർഡ് സമ്മാനിക്കും
  • സി. പി. അബ്ദുൽ റഹ്മാൻ ഹാജിക്ക് കല്ലട്ര അബ്ദുൽ ഖാദർ ഹാജി സ്മാരക പുരസ്കാരം
  • പ്രവാസി സാഹിത്യോത്സവ് നവംബര്‍ 24 ന് നാഷണല്‍ തിയേറ്ററില്‍
  • ഇശൽ ഓണം-2024 വർണ്ണാഭമായ പരിപാടികളോടെ അരങ്ങേറി
  • പതിനഞ്ചാമത് അല്‍ ഐന്‍ പുസ്തകോത്സവത്തിന് തുടക്കമായി
  • ഷാർജ ബുക്ക് ഫെയറിൽ ‘തരീമിലെ കുടീരങ്ങള്‍’ പുനഃപ്രകാശനം ചെയ്തു
  • സലാം പാപ്പിനിശ്ശേരിയുടെ ഒലീസിയ പ്രകാശനം ചെയ്തു
  • എമിറേറ്റ്സ് ലേബർ മാർക്കറ്റ് അവാർഡ് : മികച്ച നേട്ടവുമായി ബുർജീൽ ഹോൾഡിംഗ്സ്
  • ‘ഡയസ്പോറ സമ്മിറ്റ് ഇൻ ഡൽഹി’ പ്രചരണാർത്ഥം മീഡിയ സെമിനാർ
  • ഗുൽമോഹർ പൂത്തകാലം പ്രകാശനം ചെയ്തു
  • യു. എ. ഇ. നിവാസികളില്‍ 67 ശതമാനം പേരും പ്രമേഹ രോഗ സാദ്ധ്യത ഉള്ളവർ
  • ഇശല്‍ ബാന്‍ഡ് അബുദാബി ‘ഇശല്‍ ഓണം-2024’ കെ. എസ്. സി. യിൽ
  • കുവൈത്തിന് പരിഷ്‌കരിച്ച ഔദ്യോഗിക ചിഹ്നം
  • സലാം പാപ്പിനിശ്ശേരിയുടെ ‘കരയിലേക്കൊരു കടൽ ദൂരം’ പ്രകാശനം ചെയ്തു
  • മലയാളം മിഷൻ അബുദാബി ചാപ്റ്റർ : പുതിയ ഭരണ സമിതി
  • സംസ്കൃതി ഖത്തർ – സി. വി. ശ്രീരാമൻ സാഹിത്യ പുരസ്കാരം ഫർസാനക്ക്
  • ഇന്ത്യന്‍ മീഡിയ അബുദാബി (ഇമ) : പുതിയ കമ്മിറ്റി
  • വയലാർ ചെറുകാട് അനുസ്മരണം
  • ഇന്‍റർനാഷണൽ കരാട്ടെ ചാമ്പ്യൻഷിപ്പ് അബുദാബിയിൽ
  • റോഡ് കുറുകെ കടക്കുമ്പോൾ ജാഗ്രത പാലിക്കുക : നിയമ ലംഘകർക്ക് പിഴ ഈടാക്കുന്നുണ്ട്



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine