എമിരേറ്റ്സ് ഫ്യൂച്ചർ അക്കാദമി കലാ സംഗമം ശ്രദ്ധേയമായി

March 1st, 2017

അബുദാബി : മുസ്സഫ എമിരേറ്റ്സ് ഫ്യൂച്ചർ ഇന്റർ നാഷണൽ അക്കാദമി (ഇഫിയ) യിലെ കെ. ജി. വിഭാഗം വിദ്യാർത്ഥി കളുടെ കലാ സംഗമവും ഗ്രാജുവേഷൻ ദിനവും സംഘടി പ്പിച്ചു.

ഇന്ത്യൻ എംബസി പൊളിറ്റി ക്കൽ വിഭാഗം ഫസ്റ്റ് സെക്രട്ടറി ഡോ. സുരേഷ് കുമാർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഇഫിയ ചെയർ മാൻ ഡോ. ഫ്രാൻസിസ് ക്ളീറ്റസ് അദ്ധ്യക്ഷത വഹിച്ചു.ഹെഡ്മിസ്ട്രസ് വിനായകി, ഇന്ത്യൻ ലേഡീസ് അസോസ്സി യേഷൻ പ്രസിഡന്റ് സുനിത വാഗ്ലെ തുടങ്ങി യവർ സംസാരിച്ചു.

എണ്ണൂറോളം വിദ്യാർത്ഥി കൾ പങ്കെടുത്ത വർണ്ണാഭ മായ കലാ പരി പാടി കൾ അരങ്ങേറി.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ജനന സർട്ടി ഫിക്കറ്റു കൾ ഇനി വി. പി. എസ്. ആശു പത്രി കളില്‍ നിന്നും ലഭ്യ മാവും

February 27th, 2017

logo-uae-ministry-of-health-ePathram.jpg
അബുദാബി : വി. പി. എസ്. ഹെല്‍ത്ത് കെയറിനു കീഴിലുള്ള ആശുപത്രി കളില്‍ നിന്നും ജനന സര്‍ട്ടിഫിക്കറ്റ് അനു വദിക്കു വാനുള്ള കരാറില്‍ അബു ദാബി ഹെല്‍ത്ത് അഥോറിറ്റി യും (ഹാദ്) വി. പി. എസ്. ഹെല്‍ത്ത് കെയറും ധാരണ യില്‍ ഒപ്പു വെച്ചു.

നവ ജാത ശിശു ക്കളുടെ ജനന സര്‍ട്ടി ഫിക്ക റ്റിന് ആശു പത്രി യില്‍ നിന്നുള്ള ജനന രേഖകള്‍, രക്ഷി താക്കളുടെ പാസ്സ് പോര്‍ട്ട് – വിസ കോപ്പി, വിവാഹ സര്‍ട്ടി ഫിക്കറ്റ് കോപ്പി, തിരി ച്ചറി യല്‍ കാര്‍ഡി ന്റെ കോപ്പി എന്നിവ ഇലക്ട്രോ ണിക് ലിങ്ക് മുഖേനെ ആശു പത്രി കള്‍ ഹാദിന് അയച്ചു കൊടു ക്കണം. ഈ രേഖ കള്‍ പരി ശോധിച്ച് ഹാദ് അംഗീകാരം നല്‍കിയ ശേഷം ആശു പത്രി കളില്‍ നിന്ന് ജനന സര്‍ട്ടി ഫിക്കറ്റു കള്‍ ലഭ്യമാകും.

ഹാദ് ഡയറക്ടര്‍ ഹിലാല്‍ ഖമീസ് അല്‍ മുറൈഖി യും വി. പി. എസ്. ഹെല്‍ത്ത് കെയര്‍ മാനേജിംഗ് ഡയറക്ടര്‍ ഡോ. ഷംസീര്‍ എന്നിവരാണ് കരാറില്‍ ഒപ്പു വെച്ചത്.

കരാര്‍ പ്രകാരം വി. പി. എസ്. ഹെല്‍ത്ത് കെയറിന്‍െറ ഉടമസ്ഥത യിലുള്ള ബുര്‍ജീല്‍, മെഡിയോര്‍, ലൈഫ് കെയര്‍, എല്‍. എല്‍. എച്ച്. എന്നീ ആശുപത്രി കളില്‍ ജനി ക്കുന്ന കുട്ടി കളുടെ ജനന സര്‍ട്ടി ഫിക്കറ്റ് അതത് ആശു പത്രി കളില്‍ നിന്നും ലഭിക്കും.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

സൺറൈസ് ബിരുദ ധാരണ ചടങ്ങ് സംഘടിപ്പിച്ചു

February 11th, 2017

അബുദാബി : മുസ്സഫയിലെ സൺറൈസ് ഇംഗ്ലീഷ് പ്രൈവറ്റ് സ്‌കൂളിലെ പന്ത്രണ്ടാം ക്ലാസ്സ് വിദ്യാർത്ഥിക ളുടെ ബിരുദ ധാരണ ചടങ്ങ് സ്‌കൂൾ അങ്കണ ത്തിൽ നടന്നു. അബു ദാബി യൂണി വേഴ്‌സൽ ആശു പത്രി മാനേജിംഗ് ഡയറക്ടർ ഡോക്ടർ ഷബീർ നെല്ലിക്കോട് മുഖ്യാഥിതി ആയിരുന്നു.

സ്‌കൂൾ പ്രിൻസിപ്പൽ ഥാക്കൂർ മൂൽചന്ദാനി, ഹെഡ് മിസ്ട്രസ് ഷീലാ പോൾ, അദ്ധ്യാ പകർ, വിദ്യാ ഭ്യാസ രംഗത്തെ പ്രമുഖരും ചടങ്ങിൽ സംബന്ധിച്ചു ആശംസ കൾ നേർന്നു.

പന്ത്രണ്ടാം ക്ലാസ് പൂര്‍ത്തി യാക്കിയ വിവിധ വിഷയ ങ്ങളില്‍ ഉന്നത വിജയം കരസ്ഥ മാക്കിയ വിദ്യാര്‍ത്ഥി കളെ ആദരിച്ചു. തുടര്‍ന്ന് കുട്ടികള്‍ അവ തരിപ്പിച്ച നൃത്ത നൃത്യ ങ്ങളും സംഗീത നിശയും ആകര്‍ഷ കങ്ങ ളായ കലാ പരി പാടി കളും അരങ്ങേറി. രക്ഷി താക്കളും അദ്ധ്യാ പകരും കുട്ടി കളും അടക്കം നൂറു കണക്കിന് പേർ ചടങ്ങു കളിൽ സംബന്ധിച്ചു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സൈബര്‍ കുറ്റ കൃത്യങ്ങള്‍ : വിദ്യാര്‍ത്ഥി കള്‍ക്ക് ബോധ വത്കരണം

February 11th, 2017

abudhabi-police-warning-misusing-social-media-ePathram
അബുദാബി : സൈബര്‍ കുറ്റ കൃത്യങ്ങളെ കുറിച്ചുള്ള ബോധ വല്‍കരണം ലക്ഷ്യമിട്ട് വിവിധ വിദ്യാലയ ങ്ങളില്‍ നിന്നുള്ള ഇരു നൂറോളം വിദ്യാര്‍ ത്ഥി കളും അദ്ധ്യാപകരും പങ്കെടുത്ത ബോധ വത്കരണ ക്ലാസ്സ് ആഭ്യന്തര മന്ത്രാലയം സംഘടി പ്പിച്ചു.

ഇന്റര്‍ നെറ്റിന്റെ ആരോഗ്യ കര മായ ഉപ യോഗ ക്രമ ങ്ങളും കുട്ടി കളെ ബാധിക്കുന്ന പ്രശ്‌ന ങ്ങളും വിശദീ കരിച്ചു കൊണ്ടാണ് ക്ലാസ്സുകള്‍ ഒരുക്കിയത്. കൃത്യമായ പരി ശീലന ങ്ങളി ലൂടെയും ബോധ വത്കരണ പ്രവര്‍ ത്തന ങ്ങളി ലൂടെയും നല്ല രീതികള്‍ പിന്തു ടരാന്‍ കുട്ടി കളെ പ്രാപ്തരാക്കുക യാണ് ഇത്തരം ക്ലാസ്സു കളിലൂടെ ലക്ഷ്യം വെക്കുന്നത്.

കമ്മ്യൂണിറ്റി പോലീ സി ന്റെയും വിവിധ സര്‍ ക്കാര്‍ സ്ഥാപന ങ്ങളുടെയും സഹകരണ ത്തോ ടെ വിവിധ മേഖല കളി ലേക്ക് ബോധ വത്ക രണ ക്യാമ്പു കള്‍ വ്യാപി പ്പിക്കും. സ്‌കൂളു കളും കോളേജു കളും കേന്ദ്രീ കരിച്ച് പ്രത്യേക ബോധ വല്‍കരണ ക്ലാസ്സുകളും സംഘടി പ്പിക്കും.

– Abu dhabi Police Security Media

- pma

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

സമാജം യുവ ജനോൽസവ ത്തിനു തുടക്കമായി

February 11th, 2017

samajam-kala-thilakam-2012-gopika-dinesh-ePathram
അബുദാബി : മലയാളി സമാജം ശ്രീദേവി മെമ്മോറിയൽ യുവ ജനോൽസവം സംഗീത സംവി ധായകനും ഗായകനു മായ പണ്ഡിറ്റ് രമേഷ് നാരായണൻ ഉദ്‌ഘാടനം ചെയ്‌തു. സമാജം രക്ഷാധി കാരി സോമ രാജൻ മുഖ്യാതിഥി ആയി രുന്നു.

മഹാരാജ സ്വാതി തിരുനാൾ സംഗീത നൃത്തോ ൽസവ ത്തോടെ യാണ് യുവ ജനോ ൽസവം ആരംഭിച്ചത്. ഭരത നാട്യം, മോഹിനി യാട്ടം, കുച്ചി പ്പുഡി, നാടോടി നൃത്തം, ശാസ്‌ത്രീയ സംഗീതം, ലളിത ഗാനം, മാപ്പിള പ്പാട്ട്, ഉപ കരണ സംഗീതം, ചലച്ചിത്ര ഗാനം, നാടൻ പാട്ട്, മോണോ ആക്‌ട്, പ്രഛന്ന വേഷം എന്നീ ഇന ങ്ങളി ലായി നാലു ഗ്രൂപ്പു കളിൽ മൂന്നു ദിവസ ങ്ങളി ലായി മല്‍സര ങ്ങള്‍ നടക്കും.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « അബുദാബിയിലും അൽഐനിലും പുതിയ ബസ്സ് സർവ്വീസ് ആരംഭിക്കും
Next »Next Page » സമാജം പുസ്തകോത്സവം ശ്രദ്ധേയ മായി »



  • പുതുവത്സര പിറവിയിൽ പൊതു അവധി
  • വടക്കൻ എമിറേറ്റ്‌സില്‍ ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് നിർബ്ബന്ധം
  • മലയാളി സമാജം മെറിറ്റ് അവാർഡുകൾ സമ്മാനിച്ചു
  • ഒമാനിലെ സുൽത്വാനിയ കോൺക്ലേവ് ശ്രദ്ധേയമായി
  • കുടുംബ സംഗമം ‘നമ്മൾസ് സ്‌നേഹോത്സവം’ ശ്രദ്ധേയമായി
  • കബഡി ടൂർണ്ണമെന്റ് : ലിവ ഇന്റർ നാഷണൽ സ്കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ
  • പെരുമ പയ്യോളി യു. എ. ഇ. ഇരുപതാം വാർഷികം ആഘോഷിച്ചു
  • കാനച്ചേരി കൂട്ടം ഗോൾഡൻ ജൂബിലി ആഘോഷിച്ചു
  • പുതിയ കുടുംബ മന്ത്രാലയം പ്രഖ്യാപിച്ച് ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ്
  • സായിദ് ഇന്‍റര്‍ നാഷണല്‍ എയര്‍ പോര്‍ട്ട് : ലോകത്തിലെ മനോഹരമായ വിമാനത്താവളം
  • എം. പി. എൽ. സീസൺ-8 : ഡൊമൈൻഎഫ്സി ജേതാക്കൾ
  • ശനിയാഴ്ച രാവിലെ മഴക്കു വേണ്ടി പ്രത്യേക പ്രാർത്ഥന നിർവ്വഹിക്കണം : യു. എ. ഇ. പ്രസിഡണ്ട്
  • ദേശീയ ദിനത്തിൽ രക്തദാനവുമായി പെരുമ പയ്യോളി
  • ദേശീയ ദിനത്തിൽ കെ. എസ്‌. സി. വാക്കത്തോൺ സംഘടിപ്പിച്ചു
  • മലബാർ പ്രവാസി ഈദ് അല്‍ ഇത്തിഹാദ് ആഘോഷിച്ചു.
  • ഈദ് അല്‍ ഇത്തിഹാദ് : കെ. എം. സി. സി. വാക്കത്തോണ്‍ ശ്രദ്ധേയമായി
  • മനുഷ്യ ജീവിതങ്ങള്‍ ആവിഷ്‌കരിക്കുക എന്നത് സമര മാര്‍ഗ്ഗമായി മാറിയിരിക്കുന്നു
  • ദേശീയ ദിനത്തെ വരവേൽക്കാൻ തയ്യാറാക്കിയ ഒഴുകുന്ന ദേശീയ പതാക ശ്രദ്ധേയമായി
  • അശോകൻ ചരുവിലിനെ ആദരിച്ചു
  • സെൻറ് ജോർജ്ജ് ഓർത്തഡോക്സ് കത്തീഡ്രൽ വിശ്വാസികൾക്ക് സമർപ്പിച്ചു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine