അബുദാബി : രക്തദാനം മഹാദാനം എന്ന മുദ്രാവാക്യ വുമായി മുസ്സഫ യിലെ മോഡല്‍ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍, അബുദാബി ബ്ളഡ് ബാങ്കു മായി സഹകരിച്ചു കൊണ്ട് സെപ്തംബര്‍ 25ന് വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മുതല്‍ വൈകിട്ട് നാലു മണി വരെ സ്കൂളില്‍ വെച്ച് രക്തദാന ക്യാമ്പ് നടത്തും.
ഇതോട് അനുബന്ധിച്ച് സ്കൂളിലെ 11, 12 ക്ളാസു കളിലെ വിദ്യാര്‍ത്ഥി കള്‍ രൂപം നല്‍കിയ ‘ഡെസ്റ്റിനി ക്ലബ്ബി’ ന്റെ പ്രവര്‍ത്തന ഉദ്ഘാടനം 24 ന് ബുധനാഴ്ച വൈകിട്ട് മൂന്നു മണിക്ക് നടക്കും. ചടങ്ങില്‍ സാമൂഹ്യ സാംസ്കാരിക രംഗ ങ്ങളിലെ പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിക്കും.
കുട്ടികളില്‍ സാമൂഹിക ജീവകാരുണ്യ മനോഭാവം വളര്‍ത്തുക യാണ് ക്ലബ്ബിന്റെ ലക്ഷ്യം. രക്തദാന ത്തില്‍ പങ്കെടു ക്കാന്‍ ആഗ്രഹിക്കുന്ന രക്ഷിതാക്കള്‍ക്കും മറ്റു പൊതു ജനങ്ങള്‍ക്കും സ്കൂളുമായി ബന്ധപ്പെടാം.
വിവരങ്ങള്‍ക്ക് 050 541 42 09, 052 84 61 466.