സമാജം സമ്മര്‍ ക്യാമ്പ് : ‘ഉല്ലാസ പ്പറവകള്‍’

August 4th, 2014

അബുദാബി : മലയാളി സമാജം സംഘടിപ്പിക്കുന്ന സമ്മര്‍ ക്യാമ്പ് ‘ഉല്ലാസ പ്പറവകള്‍’ക്ക് തുടക്കമായി. വേനല്‍ അവധിക്കു നാട്ടില്‍ പോകാത്ത കുട്ടികള്‍ക്കായി ഒരുക്കിയ ക്യാമ്പിനു നേതൃത്വം നല്‍കുന്ന കഥാകാരനും അദ്ധ്യാപക നുമായ ഡോ. ആര്‍. സി. കരിപ്പത്ത് ഉല്ലാസ പ്പറവകള്‍ ഉല്‍ഘാടനം ചെയ്തു.

ക്യാമ്പില്‍ പെരിയാര്‍, നിള, പമ്പ, തേജസ്വിനി എന്നീ പുഴകളുടെ പേരില്‍ നാല് ഗ്രൂപ്പു കളുടെ നേതാ ക്കളെ കണ്ടെ ത്താന്‍ വേണ്ടി ക്യാമ്പില്‍ പങ്കെടുക്കുന്ന നൂറ്റി ഇരുപതോളം കുട്ടി കളില്‍ നിന്നും വോട്ടെടുപ്പും നടന്നു.

ദിവസവും വൈകുന്നേരം നാല് മണി മുതൽ എട്ടു മണി വരെ നീണ്ടു നില്ക്കുന്ന ക്യാമ്പ് ആഗസ്റ്റ്‌ 16 നു സമാപിക്കും.

- pma

വായിക്കുക: , , ,

Comments Off on സമാജം സമ്മര്‍ ക്യാമ്പ് : ‘ഉല്ലാസ പ്പറവകള്‍’

സമ്മർ ക്യാമ്പ് ശനിയാഴ്ച മുതല്‍

July 31st, 2014

ksc-summer-camp-2013-sunil-kunneru-ePathram
അബുദാബി : വേനല്‍ അവധിക്ക് നാട്ടില്‍ പോകാത്ത കുട്ടി കള്‍ക്കായി കേരളാ സോഷ്യൽ സെന്റർ സംഘടി പ്പിക്കുന്ന സമ്മർ ക്യാമ്പ് ആഗസ്റ്റ്‌ 2 ശനിയാഴ്ച മുതല്‍ ആരംഭിക്കും.

‘വേനല്‍ തുമ്പികള്‍ ‘ എന്ന പേരിൽ നടക്കുന്ന ക്യാമ്പിന് പ്രമുഖ നാടക പ്രവര്‍ത്തകന്‍ സുനില്‍ കുന്നരു നേതൃത്വം കൊടുക്കും.

വെള്ളി ഒഴികെ എല്ലാ ദിവസങ്ങളും വൈകീട്ട് 6 മണി മുതല്‍ 9 മണി വരെ യായിരിക്കും സമ്മര്‍ക്യാമ്പ്.

- pma

വായിക്കുക: , ,

Comments Off on സമ്മർ ക്യാമ്പ് ശനിയാഴ്ച മുതല്‍

കെ. എസ്. സി. ബാല വേദി വാര്‍ഷികം

July 4th, 2014

അബുദാബി : കേരളാ സോഷ്യല്‍ സെന്റര്‍ ബാല വേദി യുടെ വാര്‍ഷിക ആഘോഷം കെ. എസ്. സി. പ്രസിഡന്റ് എം. യു. വാസു ഉദ്ഘാടനം ചെയ്തു.

കുട്ടികളുടെ നേതൃത്വ ത്തില്‍ അരങ്ങേറിയ ആഘോഷ ത്തില്‍ ബാല വേദി പ്രസിഡന്റ് ആഷിഖ് താജുദ്ദീന്‍ അധ്യക്ഷത വഹിച്ചു. സെന്റര്‍ ജനറല്‍ സെക്രട്ടറി സഫറുള്ള പാലപ്പെട്ടി, വനിതാ വിഭാഗം കണ്‍വീനര്‍ രമണി രാജന്‍, സുരഭി നജി, അപര്‍ണ, ഫസല്‍ ഇര്‍ഷാദ്, അഖില്‍ അഫ്‌നാന്‍, മീനാക്ഷി ജയകുമാര്‍, ടി. പി. ഹരി കൃഷ്ണ എന്നിവര്‍ ആശംസ നേര്‍ന്നു.

ബാലവേദി സെക്രട്ടറി റൈന റഫീഖ് സ്വാഗത വും വൈസ് പ്രസിഡന്റ് ആതിര ശശിധരന്‍ നന്ദിയും പറഞ്ഞു.

തുടര്‍ന്ന് മധു പറവൂരിന്റെ സംവിധാന ത്തില്‍ കുട്ടികള്‍ അവതരി പ്പിച്ച നാടകവും സംഘ നൃത്തവും ഗാന മേളയും മാതൃ ഭാഷ യെക്കുറിച്ചുള്ള ഡോക്യു മെന്ററിയും അരങ്ങേറി.

- pma

വായിക്കുക: , ,

Comments Off on കെ. എസ്. സി. ബാല വേദി വാര്‍ഷികം

സമാജം സമ്മര്‍ ക്യാമ്പ് ആഗസ്റ്റ് ഒന്നു മുതല്‍

July 4th, 2014

abudhabi-malayalee-samajam-logo-epathram അബുദാബി : മലയാളി സമാജം കുട്ടി കൾക്കായി സമ്മര്‍ ക്യാമ്പ് സംഘടി പ്പിക്കുന്നു.

ആഗസ്റ്റ് 1 മുതല്‍ 16 വരെ വൈകിട്ട് 4 മണി മുതല്‍ 8 മണി വരെ മുസ്സഫ യിലെ മലയാളി സമാജ ത്തിലാണ് ക്യാമ്പ് നടക്കുക.

മികച്ച അധ്യാപ കനുള്ള ദേശീയ പുരസ്‌കാരം കരസ്ഥ മാക്കിയ ഡോ. ആര്‍. സി. കരിപ്പത്ത് ക്യാമ്പ് നയിക്കും.

കുട്ടി കളുടെ മാനസിക മായ വളര്‍ച്ച യ്ക്കും വ്യക്തിത്വ വികസന ത്തിനും സഹായ കര മാവുന്ന നിരവധി കഥ കളും കളി കളുമെല്ലാം സമ്മര്‍ ക്യാമ്പില്‍ ഉള്‍പ്പെടും. അഞ്ച് മുതല്‍ 18 വയസ്സു വരെയുള്ള കുട്ടി കള്‍ക്കാണ് പ്രവേശനം.

സമാജം വനിതാ വിഭാഗവും ബാല വേദി യുമാണ് ക്യാമ്പിന് നേതൃത്വം നല്‍കുന്നത്.

പങ്കെടു ക്കാന്‍ താത്പര്യമുള്ളവര്‍ 02 55 37 600, 050 57 00 314 എന്നീ നമ്പറു കളില്‍ പേര് രജിസ്റ്റര്‍ ചെയ്യണം.

- pma

വായിക്കുക: , ,

Comments Off on സമാജം സമ്മര്‍ ക്യാമ്പ് ആഗസ്റ്റ് ഒന്നു മുതല്‍

അല്‍ ഇത്തിഹാദ് സ്‌പോര്‍ട്‌സ് അക്കാദമി കോച്ചിംഗ് ക്ലാസ്സ്

July 1st, 2014

al-ethihad-sports-academy-ePathram
അബുദാബി : നാലു വയസ്സു മുതല്‍ 14 വയസ്സു വരെ യുള്ള കുട്ടികളെ പങ്കെടുപ്പിച്ച് കൊണ്ട് അല്‍ ഇത്തിഹാദ് സ്‌പോര്‍ട്‌സ് അക്കാദമി സംഘടിപ്പിക്കുന്ന അണ്ടര്‍ 14 ഫുട്ബാള്‍ മത്സര ങ്ങൾ അബു ദാബി യിൽ നടന്നു.

rehan-keeprum-winner-of-football-ePathram

അന്തര്‍ദേശീയ തല ത്തില്‍ വിവിധ ക്ലബ്ബു കളില്‍ സേവനം അനുഷ്ടിച്ച വിദഗ്ദരായ കോച്ചു കൾ പരിശീലനം നല്കുന്ന അല്‍ ഇത്തിഹാദ് സ്‌പോര്‍ട്‌സ് അക്കാദമി യുടെ ക്യാമ്പു കള്‍ക്ക് ഇതോടെ തുടക്ക മായി.

ഓഗസ്റ്റ് 12, 14 തീയതി കളില്‍ ബാംഗ്ലൂരിൽ നടക്കുന്ന ടൂർണ്ണ മെന്റിൽ ഇന്ത്യന്‍ അണ്ടര്‍ 14 ഫുട്ബാള്‍ ടീമു മായി അബു ദാബി അല്‍ ഇത്തിഹാദ് സ്പോര്‍ട്സ് അക്കാദമി യിലെ കളിക്കാർ ഏറ്റു മുട്ടും.

ethihad-sports-football-team-st-joseph-school-ePathram

ഇത്തിഹാദിന്റെ ആദ്യ ഇലവനില്‍ കളിക്കുന്നവരില്‍ ഒന്‍പതു പേരും മലയാളി കളാ യിരി ക്കും എന്ന് സംഘാടകർ അറിയിച്ചു.

സെപ്റ്റംബർ മാസത്തിൽ ദുബായ്, ദോഹ എന്നിവിട ങ്ങളിലും അല്‍ ഇത്തിഹാദ് അക്കാ ദമി യുടെ പ്രവര്‍ത്തനം ആരംഭിക്കും.

അക്കാദമി യുടെ വേനൽ അവധി ക്യാംപ് 29 മുതല്‍ ഓഗസ്റ്റ് 28 വരെ ജെംസ് വിഞ്ചെസ്റ്റര്‍ സ്കൂള്‍ ഒാഡിറ്റോറിയ ത്തില്‍ നടക്കും.

ഞായര്‍ മുതല്‍ വ്യാഴം വരെ രാവിലെ പത്തു മുതല്‍ ഉച്ചയ്ക്ക് ഒന്നു വരെ നടക്കുന്ന ക്യാംപിൽ 4 വയസ്സു മുതല്‍ 14 വയസ്സു വരെ യുള്ള കുട്ടികൾക്ക് പ്രവേശനം ലഭിക്കും.

വാര്‍ത്താ സമ്മേളന ത്തില്‍ അല്‍ ഇത്തിഹാദ് അക്കാദമി പ്രസിഡന്റും സി. ഇ. ഒ. യുമായ കമറുദ്ദീന്‍, ഹെഡ് കോച്ച് മിഖായേല്‍ സക്കറിയാന്‍, സന്തോഷ് ട്രോഫി മുന്‍ താരവും ഇന്ത്യന്‍ ടീം സെലക്ടറു മായ രഞ്ജിത്ത് എന്നിവര്‍ പങ്കെടുത്തു.

- pma

വായിക്കുക: , ,

Comments Off on അല്‍ ഇത്തിഹാദ് സ്‌പോര്‍ട്‌സ് അക്കാദമി കോച്ചിംഗ് ക്ലാസ്സ്


« Previous Page« Previous « അബുദാബിയിൽ വേഗ പരിധി കുറക്കുന്നു
Next »Next Page » ചർച്ച നടത്തി »



  • സിഗ്നലിൽ ചുവപ്പ് ലൈറ്റ് മറി കടന്നാൽ 1000 ദിർഹം പിഴ
  • ഡോ. ഷംഷീർ വയലിൽ അനുശോചനം അറിയിച്ചു.
  • എയർ പോർട്ട് സിറ്റി ചെക്ക്-ഇന്‍ സേവനം മുസ്സഫ ഷാബിയയിലും
  • ശൈ​ഖ് ത​ഹ്‍​നൂ​ൻ ബി​ൻ മുഹമ്മദ് അല്‍ നഹ്യാന്‍ അന്തരിച്ചു
  • വീണ്ടും മഴ മുന്നറിയിപ്പ് : മുന്നോടിയായി പൊടിക്കാറ്റ് വീശുന്നു
  • മെഹ്ഫിൽ അവാർഡ് നിശ മെയ്‌ 12 ഞായറാഴ്ച ഷാർജയിൽ
  • മഠത്തിൽ മുസ്തഫയുടെ ചിത്രം ലൈബ്രറിയിൽ സ്ഥാപിച്ചു
  • ദുബായ് വിമാനത്താവളം സാധാരണ നിലയിലേക്ക്
  • ഈദ് പ്രോഗ്രാം ‘ശവ്വാൽ നിലാവ്’ ശ്രദ്ധേയമായി
  • വിഷു – ഈദ് – ഈസ്റ്റർ ആഘോഷങ്ങൾ സംഘടിപ്പിച്ചു
  • കെ. എസ്. സി. സംഘടിപ്പിച്ച ഈദ് വിഷു ഈസ്റ്റർ ആഘോഷം വേറിട്ടതായി
  • യൂസഫലിയുടെ പ്രവാസത്തിൻ്റെ അര നൂറ്റാണ്ട് : 50 കുട്ടികൾക്ക് പുതു ജീവൻ പകർന്ന് ഗോൾഡൻ ഹാർട്ട് ഇനിഷ്യേറ്റീവ്
  • ക്രിക്കറ്റ് ടൂർണ്ണമെൻ്റ് : മാർത്തോമാ യുവജന സഖ്യം ജേതാക്കൾ
  • സസ്നേഹം സമസ്യ : സാഹിത്യ സദസ്സും ആദരിക്കലും
  • ഈദുൽ ഫിത്വർ അവധി ദിനങ്ങൾ
  • ജിമ്മിജോർജ്ജ് സ്മാരക വോളി : എൽ. എൽ. എച്ച്. ഹോസ്പിറ്റൽ ജേതാക്കൾ
  • മദേഴ്‌സ് എൻഡോവ്‌മെൻ്റ് ക്യാംപയിൻ : ഡോ. ഷംഷീർ വയലിൽ ഒരു മില്യൺ ദിർഹം സംഭാവന നൽകി
  • ഇന്ത്യൻ മീഡിയ അബുദാബിയുടെ ഇഫ്താർ സംഗമം
  • ഇഫ്‌താർ സുഹൃദ് സംഗമം
  • ജിമ്മി ജോർജ്ജ് വോളി : ലൈഫ് ടൈം അച്ചീവ് മെന്റ് അവാർഡ് മാണി സി. കാപ്പന്



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine