സ്‌പിക് മാകെ സാംസ്‌കാരിക സന്ധ്യ സംഘടിപ്പിച്ചു

June 3rd, 2014

അബുദാബി : ഭാരതീയ വിദ്യാ ഭവന്‍ കേന്ദ്രമാക്കി പ്രവര്‍ത്തി ക്കുന്ന ‘സ്പിക് മാകെ’ അബുദാബി ചാപ്റ്റര്‍ സാംസ്‌കാ രിക സന്ധ്യ സംഘടിപ്പിച്ചു.

പരിപാടി യില്‍ പ്രമുഖ ഒഡീസി നര്‍ത്തകി ഗീതാ മഹാലിക് മുഖ്യാതിഥി ആയിരുന്നു. അബുദാബി ഭാരതീയ വിദ്യാ ഭവ നിലെ വിദ്യാര്‍ഥി കള്‍ക്ക് ഭാരതീയ നൃത്ത രൂപങ്ങളെ ക്കുറിച്ചും ഒഡീസി നൃത്ത ത്തിന്റെ പ്രത്യേകത കളെ ക്കുറിച്ചും ഗീതാ മഹാലിക് ക്ളാസ്സുകള്‍ നടത്തി.

മംഗളാ ചരണ്‍, ഭൂമി പ്രണാമം, സഭാ നൃത്തം തുടങ്ങി ഒഡീസി യുടെ വിവിധ വക ഭേദങ്ങള്‍ കുട്ടികള്‍ക്ക് ചെയ്ത് കാണിച്ചു കൊടുത്തു.

ഭാരതീയ വിദ്യാഭവൻ മിഡിൽ ഈസ്റ്റ് ഡയരക്ടർ സൂരജ് രാമചന്ദ്രൻ, ഭവൻസ് പ്രിൻസിപ്പൽ ഗിരിജാ ബൈജു, വൈസ് പ്രിൻസിപ്പൽ നന്ദകുമാർ, അഡ്മിനിസ്ട്റേറ്റര്‍ കൃഷ്ണ കുമാര്‍ ദാസ് തുടങ്ങിയവർ പരിപാടി കൾക്ക് നേതൃത്വം നല്കി.

വിദ്യാർഥികളും രക്ഷിതാക്കളും അദ്ധ്യാപകരും അടക്കം നിരവധി പേര്‍ പരിപാടിയിൽ സംബന്ധിച്ചു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

കേരളീയം 2014 : കഥകളിയും ചാക്യാര്‍ കൂത്തും ഒരേ വേദിയില്‍

May 28th, 2014

kala-abudhabi-logo-epathram അബുദാബി : കല അബുദാബിയുടെ പുതിയ വര്‍ഷത്തെ ഭരണ സമിതി യുടെ പ്രവര്‍ത്തന ഉദ്ഘാടന ത്തിന്റെ ഭാഗമായി സംഘടിപ്പി ക്കുന്ന ‘കേരളീയം 2014’ ല്‍ കഥ കളിയും ചാക്യാര്‍ കൂത്തും ഓട്ടന്‍ തുള്ളലും ഒരേ വേദി യില്‍ അരങ്ങേറും.

അബുദാബി ഇന്ത്യാ സോഷ്യല്‍ സെന്ററില്‍ ജൂണ്‍ 6 ന് വെള്ളിയാഴ്ച ഏഴ് മണി ക്ക് കേരളീയം ആരംഭിക്കും.

കഥകളി യില്‍ ‘കുചേല വൃത്തവും’ ചാക്യാര്‍ കൂത്തില്‍ ‘ലങ്കാ ദഹനവും’ ഓട്ടന്‍ തുള്ളലില്‍ ‘ഗരുഡ പര്‍വ്വവും’ അവതരി പ്പിക്കും.

കലാ നിലയം ഗോപിയാശാന്‍, കലാ മണ്ഡലം രാധാ കൃഷ്ണന്‍, കലാ നിലയം രാജീവന്‍, കലാ നിലയം കൃഷ്ണനുണ്ണി, ഡോ. രാജീവന്‍ തുടങ്ങി യവരുടെ നേതൃത്വ ത്തില്‍ 16 അംഗ സംഘ മാണ് കേരളീയം അവതരി പ്പിക്കുന്നത്.

കല അബുദാബി ഈയിടെ സംഘടിപ്പിച്ച ‘യുവ ജനോ ത്സവ’ ത്തിലെ വിജയി കള്‍ക്കും കലാ തിലക ത്തിനും ട്രോഫി കള്‍ സമ്മാനിക്കും.

വിവരങ്ങള്‍ക്ക്: 050 27 37 406.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

മേയ് ക്യൂൻ 2014 : ഫാഷന്‍ മല്‍സരം

May 28th, 2014

logo-isc-abudhabi-epathram
അബുദാബി : ഇന്ത്യ സോഷ്യല്‍ ആന്‍ഡ് കള്‍ച്ചറല്‍ സെന്റര്‍ വിനോദ വിഭാഗം പെണ്‍കുട്ടി കള്‍ക്കായി സംഘടി പ്പിക്കുന്ന ഫാഷൻ മത്സരം ‘മേയ് ക്യൂൻ 2014’ ഈ മാസം 29നു രാത്രി 8 മണിക്ക് ഐ. എസ്. സി. ഓഡിറ്റൊ റിയ ത്തിൽ അവതരിപ്പിക്കും.

എൻ. എം. സി. ഹെൽത്ത് കെയർ – യു. എ.ഇ. എക്സ്ചേഞ്ചും സംയുക്ത മായി അവതരിപ്പിക്കുന്ന ‘മേയ് ക്യൂൻ 2014’ ന്റെ വിധി കർത്താവായി എത്തുന്നത് മനശ്ശാസ്ത്രജ്ഞയും അഭിനേത്രി യുമായ പാര്‍വതി.

ആദ്യ മൂന്നു സ്ഥാനക്കാര്‍ക്ക് 5000, 3000, 2000 ദിര്‍ഹം വീതം കാഷ് അവാര്‍ഡും ആകർഷക ങ്ങളായ സമ്മാന ങ്ങളും ലഭിക്കും.

പ്രൊഫഷനൽ ഡി ജെ യും സംഘ നൃത്തങ്ങളും മാറ്റ് കൂട്ടുന്ന പരിപാടി യിലേ ക്കുള്ള പ്രവേശനം സൗജന്യമായിരിക്കും എന്ന് സംഘാടകർ അറിയിച്ചു.

വിശദ വിവരങ്ങൾക്ക് : 02 – 673 00 66, 050 – 611 32 50

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

അല്‍ഐന്‍ ജൂനിയര്‍ പ്രീമിയര്‍ ലീഗ് വിജയികള്‍

May 27th, 2014

അബുദാബി : അല്‍ ഐന്‍ ജൂനിയര്‍ സ്‌കൂളിന്റെ ആഭിമുഖ്യ ത്തില്‍ സംഘടിപ്പിച്ച ജൂനിയര്‍ പ്രീമിയര്‍ ലീഗ് മത്സര ങ്ങള്‍ സമാപിച്ചു.

പന്ത്രണ്ട് വയസ്സിന് താഴെ പ്രായ മുള്ള കുട്ടി കളുടെ ഒന്‍പത് ടീമു കളാണ് ഫുട്‌ബോള്‍, ക്രിക്കറ്റ് മത്സര ങ്ങളില്‍ പങ്കെടുത്തത്.

ഫുട്‌ബോളില്‍ അല്‍ ഐന്‍ മലയാളിസമാജം, വേള്‍ഡ് ലിങ്കിനെ പരാജയ പ്പെടുത്തി ചാമ്പ്യന്മാരായി. ക്രിക്കറ്റ് മത്സര ത്തില്‍ വേള്‍ഡ് ലിങ്കിനെ പരാജയ പ്പെടുത്തി എ. ജെ. ബോയ്‌സും ചാമ്പ്യന്മാരായി.

സമാപന ചടങ്ങില്‍ അല്‍ ഐന്‍ ഇന്ത്യാ സോഷ്യല്‍ സെന്റര്‍ ജനറല്‍ സെക്രട്ടറി ശശി സ്റ്റീഫന്‍ മുഖ്യ അതിഥി ആയിരുന്നു. എ. ജെ. ഗ്രൂപ്പ് ചെയര്‍മാന്‍ അര്‍ഷാദ് ഷെരീഫ്, ബ്ലൂസ്റ്റാര്‍ സെക്രട്ടറി ആനന്ദ് പവിത്രന്‍, ഐ. എസ്. സി. ജോയന്റ് സെക്രട്ടറി റസല്‍ സാലി എന്നിവര്‍ ട്രോഫി കള്‍ വിതരണം ചെയ്തു.

മികച്ച ഫുട്‌ബോള്‍ കളി ക്കാരനായി ബ്ലൂ സ്റ്റാറിന്റെ അബ്ദുള്ളയും ക്രിക്കറ്റിലെ മികച്ച കളിക്കാരായി വേള്‍ഡ് ലിങ്കി ന്റെ സെമിയെയും സമാജ ത്തിന്റെ അര്‍ഷാദി നെയും തെരഞ്ഞെടുത്തു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സി.ബി.എസ്.ഇ. പത്താം തരം : യു.എ.ഇ. യിലെ സ്കൂളുകളിൽ ഉന്നത വിജയം

May 22nd, 2014

kerala-students-epathram
അബുദാബി : സി. ബി. എസ്. ഇ. പത്താം തരം പരീക്ഷാ ഫലം പ്രഖ്യാപിച്ച പ്പോൾ യു. എ. ഇ. യിലെ ഇന്ത്യൻ സ്കൂളു കൾക്ക് മികച്ച വിജയം.

അബുദാബി മുസ്സഫയിലെ മോഡൽ സ്കൂൾ, എമിരേറ്റ്സ് ഫ്യൂച്ചർ ഇന്റർ നാഷണൽ അക്കാദമി, അൽ നൂർ ഇന്ത്യൻ സ്കൂൾ എന്നിവിട ങ്ങളിലാണ് നൂറു ശതമാനം വിജയവുമായി മുന്നിൽ നില്ക്കുന്നത്.

മോഡൽ സ്കൂളിൽ നിന്നും 30 ആണ്‍ കുട്ടികളും 47 പെണ്‍ കുട്ടികളുമാണ് സി. ബി. എസ്. ഇ. പത്താം തരം പരീക്ഷ എഴുതിയത്.

ഈ 77 പേരിൽ 27 വിദ്യാർത്ഥികൾ 90 ശതമാന ത്തിനു മുകളിൽ മാർക്ക് നേടിയപ്പോൾ 8 പേർ എല്ലാ വിഷയ ങ്ങളിലും A ഗ്രേഡ് നേടി നേടി ഒന്നാമതെത്തി.

ഇതിലൂടെ ഈ വർഷവും നൂറു ശതമാനം വിജയ വുമായി മോഡൽ സ്കൂൾ കിരീടം നില നിർത്തി.

എമിരേറ്റ്സ് ഫ്യൂച്ചർ ഇന്റർ നാഷണൽ അക്കാദമി (EFIA) യിലെ 124 കുട്ടികളും ഉയർന്ന മാർക്കോടെ വിജയം നേടി. ഇതിൽ11 പേർ A ഗ്രേഡ് നേടി കരസ്ഥമാക്കി.

തുടർച്ച യായ പത്താം വർഷവും മുഴുവൻ വിദ്യാർഥി കളെയും വിജയി പ്പിച്ച് അൽ നൂർ ഇന്ത്യൻ സ്കൂൾ വിജയ കിരീടം നില നിർത്തി.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ഇന്‍ഫ്രാ റെഡ് ക്യാമറകളിൽ 8555 നിയമ ലംഘകരെ പിടിച്ചു
Next »Next Page » ലുലു ഗ്രൂപ്പ് മലേഷ്യയിലേക്കും പ്രവർത്തനം വ്യാപിപ്പിക്കുന്നു »



  • സിഗ്നലിൽ ചുവപ്പ് ലൈറ്റ് മറി കടന്നാൽ 1000 ദിർഹം പിഴ
  • ഡോ. ഷംഷീർ വയലിൽ അനുശോചനം അറിയിച്ചു.
  • എയർ പോർട്ട് സിറ്റി ചെക്ക്-ഇന്‍ സേവനം മുസ്സഫ ഷാബിയയിലും
  • ശൈ​ഖ് ത​ഹ്‍​നൂ​ൻ ബി​ൻ മുഹമ്മദ് അല്‍ നഹ്യാന്‍ അന്തരിച്ചു
  • വീണ്ടും മഴ മുന്നറിയിപ്പ് : മുന്നോടിയായി പൊടിക്കാറ്റ് വീശുന്നു
  • മെഹ്ഫിൽ അവാർഡ് നിശ മെയ്‌ 12 ഞായറാഴ്ച ഷാർജയിൽ
  • മഠത്തിൽ മുസ്തഫയുടെ ചിത്രം ലൈബ്രറിയിൽ സ്ഥാപിച്ചു
  • ദുബായ് വിമാനത്താവളം സാധാരണ നിലയിലേക്ക്
  • ഈദ് പ്രോഗ്രാം ‘ശവ്വാൽ നിലാവ്’ ശ്രദ്ധേയമായി
  • വിഷു – ഈദ് – ഈസ്റ്റർ ആഘോഷങ്ങൾ സംഘടിപ്പിച്ചു
  • കെ. എസ്. സി. സംഘടിപ്പിച്ച ഈദ് വിഷു ഈസ്റ്റർ ആഘോഷം വേറിട്ടതായി
  • യൂസഫലിയുടെ പ്രവാസത്തിൻ്റെ അര നൂറ്റാണ്ട് : 50 കുട്ടികൾക്ക് പുതു ജീവൻ പകർന്ന് ഗോൾഡൻ ഹാർട്ട് ഇനിഷ്യേറ്റീവ്
  • ക്രിക്കറ്റ് ടൂർണ്ണമെൻ്റ് : മാർത്തോമാ യുവജന സഖ്യം ജേതാക്കൾ
  • സസ്നേഹം സമസ്യ : സാഹിത്യ സദസ്സും ആദരിക്കലും
  • ഈദുൽ ഫിത്വർ അവധി ദിനങ്ങൾ
  • ജിമ്മിജോർജ്ജ് സ്മാരക വോളി : എൽ. എൽ. എച്ച്. ഹോസ്പിറ്റൽ ജേതാക്കൾ
  • മദേഴ്‌സ് എൻഡോവ്‌മെൻ്റ് ക്യാംപയിൻ : ഡോ. ഷംഷീർ വയലിൽ ഒരു മില്യൺ ദിർഹം സംഭാവന നൽകി
  • ഇന്ത്യൻ മീഡിയ അബുദാബിയുടെ ഇഫ്താർ സംഗമം
  • ഇഫ്‌താർ സുഹൃദ് സംഗമം
  • ജിമ്മി ജോർജ്ജ് വോളി : ലൈഫ് ടൈം അച്ചീവ് മെന്റ് അവാർഡ് മാണി സി. കാപ്പന്



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine