പുകവലി വിരുദ്ധ ദിന പ്രതിജ്ഞ : ‘എന്റെ ആരോഗ്യം സമൂഹ നന്മക്ക്’

June 2nd, 2013

uaq-kmcc-world-notobaco-day-ePathram
ഉമ്മുല്‍ ഖുവൈന്‍ : ലോക പുകവലി വിരുദ്ധ ദിനത്തിന്റെ ഭാഗമായി ‘എന്റെ ആരോഗ്യം സമൂഹ നന്മക്ക് ‘ എന്ന മുദ്രാവാക്യം ഉയര്‍ത്തി ഉമ്മുല്‍ ഖുവൈന്‍ കെ. എം. സി. സി. പ്രവര്‍ത്തകര്‍ പുകവലി വിരുദ്ധ പ്രതിജ്ഞയും ബോധവല്‍കരണ ക്ലാസ്സും സംഘടിപ്പിച്ചു.

കമാല്‍ ഹുദവിയുടെ നേതൃത്വത്തില്‍ നൂറില്‍പരം ആളുകള്‍ പുകവലി വിരുദ്ധ പ്രതിജ്ഞഏറ്റുചൊല്ലി. പുക വലിക്കുന്നവന്‍ സ്വയം നശിക്കുക മാത്രമല്ല,തന്റെ ചുറ്റുപാടുകളെ കൂടി നശിപ്പിക്കുകയാണ് എന്നും വ്യക്തികളും സംഘടനകളും ഈ മുദ്രാവാക്യം ഏറ്റെടുത്ത്‌ രംഗത്തിറ ങ്ങണം എന്നും ആരോഗ്യ ബോധ വല്‍കരണ ക്ലാസ്‌ എടുത്ത ഡോക്ടര്‍ ജമാല്‍ പറഞ്ഞു.

ഉമ്മുല്‍ ഖുവൈന്‍ ഹെല്‍ത്ത്‌ സോണ്‍ അസിസ്റ്റന്റ്‌ ഡയറക്ടര്‍ മുഹമ്മദ്‌ അല്‍ ഖര്‍ജി, ഉമ്മുല്‍ ഖുവൈന്‍ – സംസ്ഥാന കെ. എം. സി. സി. നേതാക്കള്‍, ശാഖാ കമ്മിറ്റി നേതാക്കള്‍ തുടങ്ങീ വിവിധ ഭാരവാഹികള്‍ പങ്കെടുത്തു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

സൗജന്യ മെഡിക്കല്‍ ക്യാമ്പ് ശ്രദ്ധേയമായി

June 2nd, 2013

medical-camp-epathram

ഉമ്മുല്‍ ഖുവൈന്‍ : കെ. എം. സി. സി. കമ്മിറ്റി, ഉമ്മുല്‍ ഖുവൈന്‍ മെഡിക്കല്‍ സോണ്‍, അജ്മാന്‍ മെട്രോ ക്ലിനിക്കുമായി സഹകരിച്ചു സംഘടിപ്പിച്ച സൗജന്യ മെഡിക്കല്‍ ക്യാമ്പ് ഇവിടത്തെ പ്രവാസി കള്‍ക്ക് ഉപകാര പ്രദമായി.

ഉമ്മുല്‍ ഖുവൈന്‍ ഹെല്‍ത്ത്‌ സോണ്‍ അസിസ്റ്റന്റ്‌ ഡയറക്ടര്‍ മുഹമ്മദ്‌ അല്‍ ഖര്‍ജി മെഡിക്കല്‍ ക്യാമ്പ് ഉല്‍ഘാടനം ചെയ്തു. ഡോക്ടര്‍ ജമാല്‍ ആരോഗ്യ ബോധ വല്‍കരണ ക്ലാസെടുത്തു.

ഡോക്ടര്‍മാരായ ചിത്ര ശംസുദ്ധീന്‍, ജോര്‍ജ്ജ് ജോബിന്‍, മീനാക്ഷി, സനാ, അബ്ബാസ്‌ ഉമ്മര്‍ എന്നിവരുടെ നേതൃത്വ ത്തില്‍ വിവിധ രാജ്യക്കാരായ അഞ്ഞൂറില്‍ അധികം പേര്‍ക്ക് പരിശോധനകള്‍ നടത്തി.

ഉമ്മുല്‍ ഖുവൈന്‍ കെ. എം. സി. സി. സംസ്ഥാന കമ്മിറ്റി വൈസ്‌ പ്രസിഡന്റ് കെ. പി. ഹമീദ് ഹാജി, ജനറല്‍ സെക്രട്ടറി അബ്ദുല്ല താനിശ്ശേരി, ഖാസിം ചെലവൂര്‍, അബൂബക്കര്‍ കുന്നത്ത്, അസ്കര്‍ അലി തിരുവത്ര, ഉമ്മര്‍ പുനത്തില്‍, ലത്തീഫ് പുല്ലാട്ട് എന്നിവര്‍ പരിപാടി കള്‍ക്ക് നേതൃത്വം നല്‍കി.

(ഫോട്ടൊ: ഫയൽ ചിത്രം)

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കെ. എം. സി. സി. മലപ്പുറം ജില്ലാ കൌണ്‍സില്‍ മീറ്റ്‌ ദുബായില്‍

May 30th, 2013

ദുബായ് : മലപ്പുറം ജില്ലാ കെ. എം. സി. സി. സംഘടി പ്പിക്കുന്ന കൌണ്‍സില്‍ മീറ്റ്‌ മെയ് 31 വെള്ളിയാഴ്ച ഉച്ചക്ക് രണ്ടു മണിക്ക് ദുബായ് കെ. എം. സി. സി. അല്‍ ബറാഹ ആസ്ഥാനത്ത് നടക്കും.

ജില്ലയില്‍ നിന്നുള്ള കൌണ്‍സില്‍ അംഗങ്ങള്‍ പ്രവര്‍ത്തക സമിതി അംഗങ്ങള്‍, പ്രത്യേക ക്ഷണിതാക്കള്‍ എന്നിവര്‍ സംബന്ധിക്കുന്ന കൌണ്‍സില്‍ മീറ്റ്‌ എ. പി. ഷംസുദ്ധീന്‍ ബിന്‍ മൊഹിയുദ്ദീന്‍ ഉല്‍ഘാടനം ചെയ്യും. കെ. എം. സി. സി. നേതാക്കളായ പുത്തൂര്‍ റഹ്മാന്‍, പി. കെ. അന്‍വര്‍ നഹ എന്നിവരുമായുള്ള മുഖാമുഖം പരിപാടിയും സംഘടി പ്പിച്ചിട്ടുണ്ട്.

പരിപാടിയില്‍ ഇബ്രാഹിം മുറിച്ചാണ്ടി, മുഹമ്മദ്‌ വെന്നിയൂര്‍, മുസ്തഫ തിരൂര്‍, ഓ. കെ. ഇബ്രാഹിം എന്നിവര്‍ സംബന്ധിക്കും. മലപ്പുറം ജില്ലാ സര്‍ഗധാര സംഘടിപ്പിക്കുന്ന ഇശല്‍ സന്ധ്യ യോടെ കൌണ്‍സില്‍ മീറ്റ്‌ സമാപിക്കും.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

സൗജന്യ മെഡിക്കല്‍ ക്യാമ്പ് ഉമ്മുല്‍ ഖുവൈനില്‍

May 30th, 2013

ഉമ്മുല്‍ ഖുവൈന്‍ : കെ. എം. സി. സി.യും ഗവണ്മെന്റ് മെഡിക്കല്‍ സെന്ററും മെട്റോ മെഡിക്കല്‍ സെന്ററും സംയുക്തമായി സംഘടി പ്പിക്കുന്ന സൗജന്യ മെഡിക്കല്‍ ക്യാമ്പ് മെയ് 31 വെള്ളിയാഴ്ച 8 മണി മുതല്‍ ഉമ്മുല്‍ ഖുവൈനിലെ പഴയ ബസാറിലുള്ള മെഡിക്കല്‍ സോണ്‍ കെട്ടിടത്തില്‍ നടക്കും.

അഞ്ഞൂറില്‍ അധികം ആളുകള്‍ക്കുള്ള പരിശോധനാ സൗകര്യങ്ങള്‍ ഒരുക്കുന്ന ക്യാമ്പില്‍ ഉമ്മുല്‍ ഖുവൈന്‍ മെഡിക്കല്‍ ഡയറക്ടറും മറ്റു ഉന്നത ഉദ്യോഗസ്ഥരും മെട്റോ മെഡിക്കല്‍ സെന്ററിലെ സ്പെഷ്യലിസ്റ്റ് ഡോക്ടര്‍മാരും പങ്കെടുക്കും.

വിശദ വിവരങ്ങള്‍ക്ക് : 052 95 57 475, 055 84 00 952

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഇസ്ലാമിക്‌ സെന്ററില്‍ ഉദ്ബോധന സദസ്സ്

May 29th, 2013

അബുദാബി : ഇന്ത്യന്‍ ഇസ്‌ലാമിക് സെന്റര്‍ നാല്പതാം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി സെന്റര്‍ ഓഡിറ്റോറിയ ത്തില്‍ മെയ്‌ 31 വെള്ളിയാഴ്ച വൈകീട്ട് 7.30 ന് ‘ഉദ്ബോധന സദസ്സ്’ സംഘടി പ്പിക്കുന്നു.

പ്രമുഖ പ്രാസംഗികന്‍ റാഷിദ്‌ ഗസ്സാലി, ഇന്ന് സമൂഹത്തില്‍ നില നില്‍ക്കുന്ന ധൂര്‍ത്ത്‌, ആര്‍ഭാടങ്ങള്‍, സാംസ്കാരിക അധപതനം എന്നിവ വിഷയമാക്കി പ്രഭാഷണം നടത്തും.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « വ്യക്തിഗത നേട്ടവുമായി ആയിഷ ഷാഹുല്‍
Next »Next Page » കഥാ – കവിതാ രചന മല്‍സരങ്ങള്‍ »



  • റോഡിൽ അഭ്യാസങ്ങൾ വേണ്ട : മുന്നറിയിപ്പുമായി പോലീസ്
  • റോഡ് സുരക്ഷ : വേഗത കുറയുമ്പോൾ ശ്രദ്ധ വർദ്ധിപ്പിക്കുക
  • മെഹ്ഫിൽ ചെറുകഥ രചനാ മത്സരം : സൃഷ്ടികൾ ക്ഷണിച്ചു
  • സംശയാസ്പദമായ ക്യു-ആർ കോഡുകൾ സ്കാൻ ചെയ്യുകയോ വിശ്വസനീയം അല്ലാത്ത ലിങ്കുകളിൽ ക്ലിക്ക് ചെയ്യുകയോ വേണ്ട
  • സിലിക്കൺ ഒയാസിസിൽ ബുർജീൽ മെഡിക്കൽ സെന്റർ തുറന്നു : ഒരു ദശലക്ഷം ദിർഹത്തിന്റെ ആരോഗ്യ പദ്ധതി
  • മഴ തുടരുന്നു : ജാഗ്രതാ നിർദ്ദേശം
  • മെട്രോ – ട്രാം എന്നിവക്ക് പെരുന്നാൾ ദിവസങ്ങളിൽ സമയമാറ്റം
  • വൈപ്പർ മാൽവെയർ ഭീഷണി : ജാഗ്രതാ നിർദ്ദേശം
  • തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുത് : കടുത്ത നടപടികളുമായി യു. എ. ഇ. ആഭ്യന്തര മന്ത്രാലയം
  • വിസ കഴിഞ്ഞവർക്ക് യു. എ. ഇ. യിലേക്ക് തിരിച്ചുവരാം : പുതിയ എൻട്രി പെർമിറ്റ് വേണ്ട
  • താമസ സ്ഥലങ്ങളുമായി ബന്ധപ്പെട്ടു പുതിയ നിയമം പ്രാബല്യത്തിൽ വരുന്നു
  • എമിറേറ്റ്സ് വിമാന സർവീസുകൾ പുനരാരംഭിച്ചു
  • വിസ കാലാവധി കഴിഞ്ഞാലുള്ള പിഴ ഒഴിവാക്കും
  • വിമാനം മുടങ്ങി : കുടുങ്ങി കിടന്നവരെ എത്തിച്ച് ഇത്തിഹാദ് റെയിൽ
  • ഏത് വെല്ലു വിളിയും നേരിടാന്‍ യു. എ. ഇ. പൂർണ്ണ സജ്ജം
  • വ്യാജ വാർത്തകൾ പ്രചരിപ്പിക്കരുത് : എം. എ. യൂസഫലി
  • സി. ബി. എസ്. ഇ. പരീക്ഷകൾ മാറ്റി വെച്ചു
  • കിംവദന്തികളും അഭ്യൂഹങ്ങളും പ്രചരിപ്പിക്കരുത് : യു. എ. ഇ പബ്ലിക് പ്രോസിക്യൂഷൻ
  • പൊതു ജനങ്ങൾക്ക് ശല്യമായി ബൈക്ക് യാത്ര : വാഹനങ്ങൾ കണ്ടു കെട്ടി പോലീസ്
  • ചെറിയ പെരുന്നാൾ അവധി പ്രഖ്യാപിച്ചു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine