അബുദാബി : യു. എ. ഇ. യില്‍ സ്വദേശി കള്‍ക്കായി സ്വകാര്യ മേഖല യില്‍ രണ്ടു ലക്ഷം തൊഴില്‍ അവസര ങ്ങള്‍ പത്തു വര്‍ഷ ത്തിനു ള്ളില്‍ സൃഷ്ടിക്ക പ്പെടേണ്ടി വരും എന്ന് ദേശീയ ദുരന്ത നിവാരണ അതോറിറ്റി തലവന്‍ ഡോക്ടര്‍ അബ്ദുല്ല മുഹമ്മദ് ആല്‍ ശൈബ അബുദാബി യില്‍ പറഞ്ഞു.
സ്വകാര്യ മേഖല യില്‍ ജോലി ചെയ്യുന്നത് സ്വദേശി കളില്‍ ഏഴു ശതമാനം മാത്രമാണ്. 15 വയസ്സു മുതല്‍ 60 വയസ്സു വരെയുള്ള വരെ സ്വകാര്യ മേഖല യില്‍ തൊഴിലിനായി പരിഗണി ക്കണം. ഒരു ലക്ഷം മുതല്‍ രണ്ടു ലക്ഷം വരെ സ്വദേശികള്‍ക്ക് തൊഴില്‍ കണ്ടെത്താനാണ് ശ്രമിക്കുന്നത്. എന്നാല്‍ രണ്ടു ലക്ഷം തൊഴില്‍ അവസര ങ്ങളെങ്കിലും സൃഷ്ടിക്ക പ്പെടേണ്ട തുണ്ട്.
കൂടുതല്‍ സ്വദേശി കള്‍ക്ക് തൊഴില്‍ കൊടുക്കുന്ന തിന് സ്വകാര്യ കമ്പനികള്‍ മുന്‍ഗണന നല്‍കേണ്ട തുണ്ട്. സ്വദേശി ബിരുദ ധാരി കള്‍ക്ക് തൊഴില്‍ നല്‍കാന്‍ സഹായക മാകും വിധ ത്തിലുള്ള അവസര ങ്ങള്‍ സൃഷ്ടിക്കാന്‍ നിക്ഷേപകര്‍ പ്രത്യേകം പദ്ധതി കള്‍ ആവിഷ്‌കരി ക്കണം.
ഇതിനായി കമ്പനികള്‍ സര്‍വ കലാ ശാല കളുടെ പങ്കാളിത്തം തേടണം. തൊഴില്‍മേഖല യിലേക്ക് പ്രാപ്തമാക്കും വിധ ത്തിലുള്ള വിദ്യാഭ്യാസ രീതിക്ക് ഉന്നത വിദ്യാഭ്യാസ സ്ഥാപന ങ്ങള്‍ ഊന്നല്‍ നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.