ദുബായ് : ആഗോള പ്രശസ്തമായ യു. എ. ഇ. എക്സ്ചേഞ്ചും ഇന്ത്യയിലെ പ്രമുഖ ബാങ്കു കളിലൊന്നായ കോര്‍പ്പറേഷന്‍ ബാങ്കും തമ്മില്‍ ‘ഫ്ലാഷ് റെമിറ്റ്’ എന്ന തത്സമയ പണ വിനിമയ സംവിധാനം ആരംഭിച്ചു.
കോര്‍പ്പറേഷന് ബാങ്കില്‍ അക്കൗണ്ട് ഉള്ളവര്‍ക്ക്, യു. എ. ഇ. എക്സ്ചേഞ്ച് ശാഖ കളില്‍ നിന്ന് നേരിട്ട് പണമയക്കാനും നിമിഷ ങ്ങള്‍ക്കുള്ളില്‍ ക്രെഡിറ്റ് ആകാനും അവസരം ഒരുക്കുന്ന സംവിധാന മാണ് ഫ്ലാഷ് റെമിറ്റ്.
ദുബായ് ഷംഗ്രില ഹോട്ടലില്‍ നടന്ന ചടങ്ങില്, യു. എ. ഇ. എക്സ്ചേഞ്ച് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ വൈ. സുധീര്‍ കുമാര്‍ ഷെട്ടിയും കോര്‍പ്പറേഷന്‍ ബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടര്‍ അമര്‍ ലാല്‍ ദൌത്താനിയും ഇതു സംബന്ധിച്ച ധാരണാ പത്രം കൈമാറി.
സാധാരണ ബാങ്ക് അക്കൗണ്ട് വഴി പണമയക്കുമ്പോള്‍ നേരിടാവുന്ന നടപടി ക്രമ ങ്ങളുടെ ബാഹുല്യവും കാല താമസവും ഒഴിവാക്കാന്‍ ഉതകുന്നതാണ് ‘ഫ്ലാഷ് റെമിറ്റ്’ സംവിധാനം.
പൂര്‍ണ്ണമായും കമ്പ്യൂട്ടര്‍ വത്കൃത സജ്ജീകരണ ങ്ങളാണ് ഇതിന് ഉപയോഗി ക്കുന്നത്. പണം നിശ്ചിത അക്കൗണ്‍ടില്‍ വരവ് വെക്കുന്നതോടെ അയച്ചയാള്‍ക്ക് മൊബൈല്‍ ഫോണില്‍ സന്ദേശം ലഭിക്കും. ഇന്ത്യയില്‍ പണം ലഭിക്കുന്ന ആള്‍ക്കും എസ്. എം. എസ്. സന്ദേശം കിട്ടും.
പണമിടപാട് സംബന്ധിച്ചു ഇരു വശങ്ങളിലും വിവരം കൈമാറാന്‍ വേണ്ടി വരാറുള്ള അധിക ച്ചെലവ് ഒഴിവാക്കാനും ആധികാരികത ഉറപ്പു വരുത്താനും ഇത് സഹായകമാണ്.
32 വര്‍ഷ ങ്ങളിലെ വിശിഷ്ട സേവനം വഴി 30 രാജ്യങ്ങളിലായി വേരു പടര്‍ത്തിയ യു. എ. ഇ. എക്സ്ചേഞ്ചും 1906 മുതല്‍ ഇന്ത്യയിലെ ബാങ്കിംഗ് രംഗത്ത് സവിശേഷമായ സ്ഥാനം ആര്‍ജ്ജിച്ച കോര്‍പ്പറേഷന്‍ ബാങ്കും ലക്ഷോപലക്ഷം ഗുണ ഭോക്താക്ക ള്‍ക്കിടയില്‍ ഊട്ടിയുറപ്പിച്ച സുദീര്‍ഘ ബന്ധത്തിന്റെ മറ്റൊരു വിജയ അദ്ധ്യായമാണ് ‘ഫ്ലാഷ് റെമിറ്റ്’ എന്നു യു. എ. ഇ. എക്സ്ചേഞ്ച് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ വൈ. സുധീര്‍ കുമാര്‍ ഷെട്ടി പ്രസ്താവിച്ചു.
ഇരു സ്ഥാപന ങ്ങളും നേടിയെടുത്ത വിശ്വാസ്യത യുടെ നല്ല മാതൃക യായി ഇത് വികസിക്കും എന്നും അദ്ദേഹം വിശ്വാസം പ്രകടിപ്പിച്ചു. വേഗത യുടെ പുതു യുഗത്തില്‍ ഏറ്റവും വേഗത്തിലും സൌകര്യത്തിലും ചുരുങ്ങിയ ചെലവില്‍ പണം അക്കൗണ്ടു കളില്‍ സുരക്ഷിതമായി എത്തിക്കുക എന്ന ഉപഭോക്തൃ താത്പര്യം അക്ഷരാര്‍ഥത്തില്‍ ‘ഫ്ലാഷ് റെമിറ്റ്’ സംവിധാനം സാദ്ധ്യമാക്കും എന്നും ഇടപാടു കാരുടെ ഉല്‍കണ്ഠകള്‍ ഇല്ലാതാക്കുമെന്നും കോര്‍പ്പറേഷന്‍ ബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടര്‍ അമര്‍ ലാല്‍ ദൌത്താനിയും കൂട്ടിച്ചേര്‍ത്തു.
ധനവിനിമയ രംഗത്തെ ഒരു നവ വിപ്ലവമാണ് ‘ഫ്ലാഷ് റെമിറ്റ്’ സംവിധാന ത്തിലൂടെ യു. എ. ഇ. എക്സ്ചേഞ്ചും ഫെഡറല്‍ ബാങ്കും മുന്നോട്ടു വെക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഗ്ലോബല്‍ ഓപ്പറേഷന്‍സ് വൈസ് പ്രസിഡന്റ് പ്രമോദ് മങ്ങാട് ഫ്ലാഷ് റെമിറ്റ് പരിചയ പ്പെടുത്തി. കോര്‍പ്പറേഷന്‍ ബാങ്ക് ഗള്‍ഫ് പ്രതിനിധി അശോക് ചന്ദ്ര ഉള്‍പ്പെടെ ഇരു ഭാഗത്തെയും പ്രമുഖരും മാധ്യമ പ്രവര്‍ത്തകരും ചടങ്ങില്‍ സന്നിഹിതരായിരുന്നു.