അബുദാബി : കരകൗശല ഉത്പന്ന ങ്ങളുടെയും പൗരാണിക വസ്തുക്കളുടെയും ഏഷ്യയിലെ ഏറ്റവും വലിയ ശേഖര ത്തിന് ഉടമകളായ ഫാക്കി ഗ്രൂപ്പ് ഓഫ് കമ്പനി അബുദാബി യില്‍ ‘ആന്റിക് മ്യൂസിയം’ ആരംഭിക്കുന്നു.
അബുദാബി ടൂറിസ്റ്റ് ക്ലബ് മേഖല യില്‍ ആരംഭിക്കുന്ന മ്യൂസിയ ത്തിന്റെ ഉദ്ഘാടനം ആഗസ്റ്റ് 10 വെള്ളിയാഴ്ച വൈകിട്ട് 4 മണിക്ക് ശൈഖ് സുല്‍ത്താന്‍ ബിന്‍ ഫൈസല്‍ അല്‍ ഖാസിമി നിര്‍വ്വഹിക്കും. മുഹമ്മദ് സാലിം ഒത്ത്മാന്‍ മുബാറക് അല്‍ സാബി വില്പന ഉദ്ഘാടനം നടത്തും.
പന്ത്രണ്ടായിരം ചതുരശ്ര അടി വിസ്തീര്‍ണ്ണ ത്തിലുള്ള ആന്റിക് മ്യൂസിയ ത്തില്‍ ഇരുപത്തി ഏഴോളം രാജ്യ ങ്ങളില്‍ നിന്നുള്ള ഉത്പന്നങ്ങളുടെ പ്രദര്‍ശനവും വില്പനയും നടക്കും എന്ന് ഫാക്കി ഗ്രൂപ്പ് ഓഫ് കമ്പനി യുടെ മാനേജിങ് ഡയറക്ടര്‍ എന്‍. പി. ഫാക്കി അബുദാബി യില്‍ വാര്‍ത്താ സമ്മേളന ത്തില്‍ പറഞ്ഞു.
ഫാക്കി ഗ്രൂപ്പിന്റെ കീഴില്‍ വിവിധ രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഉല്പാദന യൂണിറ്റുകളില്‍ നിര്‍മ്മിച്ചവയും നേരിട്ട് ശേഖരിച്ചവ യുമാണ് ആന്റിക് മ്യൂസിയ ത്തിലുള്ളത്. ഇരുപത്തി അഞ്ചു വര്‍ഷമായി ഈ മേഖല യില്‍ പ്രവര്‍ത്തന പരിചയവും അന്താരാഷ്ട്ര ഉല്പാദന ശൃംഖല യുമാണ് ആന്റിക് മ്യൂസിയ ത്തിലെ ഉല്പന്നങ്ങളെ സവിശേഷമാക്കി മാറ്റുന്നതെന്ന് അദ്ദേഹം പറഞ്ഞു. അബുദാബി യില്‍ ഇത്രയും വിപുല ശേഖരമുള്ള ആദ്യത്തെ കരകൗശല പൗരാണിക ഉത്പന്ന കേന്ദ്രമായിരിക്കും ആന്റിക് മ്യൂസിയം എന്നും ഫാക്കി വിശദമാക്കി.
വാണിജ്യ താല്പര്യങ്ങളെ ക്കാള്‍ ജീവ കാരുണ്യ പ്രവര്‍ത്തന ങ്ങള്‍ക്ക് മുന്‍തൂക്കം നല്കുന്ന ഫാക്കി ഗ്രൂപ്പിനു കീഴില്‍ വിവിധ ലോക രാജ്യങ്ങളിലായി അംഗ വൈകല്യമുള്ള 360 പേര്‍ അടക്കം 3,850 വിധവ കളും നിര്‍ദ്ധനരായ വനിത കളും ജോലി ചെയ്യുന്നതായി എന്‍. പി. ഫാക്കി പറഞ്ഞു. ഏഷ്യയില്‍ കരകൗശല കലാകാരന്മാരെ ഏറ്റവും കൂടുതല്‍ പ്രോത്സാഹിപ്പിക്കുന്ന സ്ഥാപന മാണ് തങ്ങളുടേത് എന്ന് ഫാക്കി പറഞ്ഞു. ഗള്‍ഫിലും ലോക ത്തിന്റെ വിവിധ ഭാഗ ങ്ങളിലുമായി 28 പ്രദര്‍ശന കേന്ദ്രങ്ങള്‍ ഫാക്കി ഗ്രൂപ്പിനുണ്ട്.
അബുദാബി ലെ മെറിഡിയന്‍ ഹോട്ടലില്‍ നടന്ന വാര്‍ത്താ സമ്മേളന ത്തില്‍ എന്‍. പി. ഫാക്കി യോടൊപ്പം ഫാക്കി ഗ്രൂപ്പ് അംഗങ്ങളായ ബോബ്, അബ്ദുള്ള ഷാന്‍ജി, ഫഹീം അബ്ദുല്‍ റഷീദ്, മുഹമ്മദ് ഫറാസ്, നൗഷാദ്, മഷരിക് എന്നിവരും പങ്കെടുത്തു.