മധ്യാഹ്ന വിശ്രമ നിയമം രാജ്യത്തെ 99 ശതമാനം കമ്പനികളും പാലിച്ചു

October 9th, 2012

uae-labour-in-summer-ePathram
അബുദാബി : യു. എ. ഇ. യിലെ മധ്യാഹ്ന വിശ്രമ നിയമം രാജ്യത്തെ 99 ശതമാനം കമ്പനികളും പാലിച്ചതായി തൊഴില്‍ മന്ത്രാലയം പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ പറയുന്നു. 6, 510 കമ്പനി കളില്‍ 166 കമ്പനികള്‍ മാത്രമാണ് നിയമ ലംഘനം നടത്തിയത്‌.

ജൂണ്‍ 15 മുതല്‍ സെപ്റ്റംബര്‍ 15 വരെ ഉച്ചക്ക് 12:30 മുതല്‍ വൈകുന്നേരം മൂന്നു വരെ യായിരുന്നു രാജ്യത്തെ കടുത്ത ചൂടില്‍ നിന്നും തൊഴിലാളി കള്‍ക്ക് രക്ഷ നല്‍കാന്‍ മധ്യാഹ്ന വിശ്രമ നിയമം നിലവില്‍ ഉണ്ടായിരുന്നത്.

നിയമം അനുസരിച്ചുള്ള ഉച്ച വിശ്രമം തൊഴിലാളി കള്‍ക്ക് നല്‍ക്കുന്നുണ്ടോ എന്ന് ഉറപ്പു വരുത്തുന്നതിനു അധികൃതര്‍ 20, 672 സ്ഥല ങ്ങളിലാണ് പരിശോധന നടത്തിയത്. മന്ത്രാലയം നടത്തിയ പഠന ത്തില്‍ മിക്ക തൊഴിലുടമകളും നിയമം പാലിക്കാന്‍ സന്നദ്ധമാണ്. നിരവധി ബോധ വത്കരണങ്ങളും ഈ കാലയളവില്‍ നടത്തിയിട്ടുമുണ്ട്.

നിയമ ലംഘനം നടത്തുന്ന കമ്പനിക്ക് കഴിഞ്ഞ വര്‍ഷം പതിനായിരം ദിര്‍ഹം പിഴ ഉണ്ടായിരുന്നത് ഈ വര്‍ഷം പതിനഞ്ചായിരം ദിര്‍ഹം ആയി ഉയര്‍ത്തിയിരുന്നു.

-അയച്ചു തന്നത് : അബൂബക്കര്‍ പുറത്തില്‍ – അബുദാബി

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

തൊഴിൽ പീഢനം : എഞ്ജിനിയർമാർക്ക് മോചനം

September 16th, 2012

സോഹാര്‍: തൊഴില്‍ ഉടമയുടെ നിരന്തര പീഢനത്തിന് ഇരകളായ യുവ എഞ്ചിനീയര്‍മാര്‍ക്ക് മോചനം .സ്വദേശികളുടെ ഉടമസ്ഥതയിലുള്ള സോഹറിലെ പ്രമുഖ ഇലക്ട്രിക്‌ കമ്പനിയില്‍ കഴിഞ്ഞ രണ്ടു വര്‍ഷമായി ഇലക്ട്രിക്കല്‍ എഞ്ചിനീയര്‍ ആയി ജോലി ചെയ്തു വന്ന ചത്തീസ്ഗഢ് രക്പുര്‍ സ്വദേശികളായ ജുനൈദ് ഹുസൈൻ, മോഹമെദ്‌ അലി എന്നിവരാണ്‌ സാമൂഹ്യ പ്രവര്‍ത്തകനും സോഹാര്‍ കെ. എം. സി. സി. ഭാരവാഹിയുമായ കെ. യൂസുഫ് സലിമിന്റെ
ഇടപെടലിനെ തുടര്‍ന്ന് മോചിതരായത്.

കഴിഞ്ഞ ആറു മാസമായി ശമ്പളമോ ഭക്ഷണമോ ലഭ്യമാകാതെ ക്യാമ്പില്‍ കഴിഞ്ഞിരുന്ന ഇവര്‍ യൂസുഫ് സലിമുമായി ബന്ധപെടുകയും തുടര്‍ന്ന് തൊഴില്‍ മന്ത്രാലയത്തില്‍ പരാതി നല്‍കുകയും ചെയ്തു. നിരവധി തവണ കമ്പനി ഉടമയ്ക്ക് മന്ത്രാലയത്തില്‍ നിന്നും നോട്ടീസ് നല്‍കുകയുമുണ്ടായി. എന്നാല്‍ ഇവർക്കെതിരെയുള്ള പീഡനം തുടരുകയും പോലീസില്‍ ഏല്പിക്കുമെന്നു ഉടമ ഭീഷണി പ്പെടുത്തുകയും കാമ്പില്‍ നിന്നും പുറത്തു പോകണമെന്നും അവശ്യപ്പെട്ടു. ഈ വിവരം മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥനെ രേഖകള്‍ സഹിതം ധരിപ്പിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ഉടമ നേരിട്ട് ഹാജരാകണമെന്ന് തൊഴില്‍ മന്ത്രാലയ മേധാവി അന്ത്യ ശാസനം നല്‍കുകയുമായിരുന്നു.

ആറു പേരടങ്ങുന്ന പാർട്‌ണർഷിപ്പ് കമ്പനിയിലെ മുഴുവന്‍ ഇടപാടുകളും തടഞ്ഞു വെയ്ക്കുമെന്നും തൊഴിലാളികളുടെ പ്രശ്നങ്ങൾക്ക് ഉടന്‍ പരിഹാരം ഉണ്ടാക്കണമെന്നുമുള്ള അറിയിപ്പ് ലഭിച്ച ഉടന്‍ ഉടമ തൊഴില്‍ മന്ത്രാലയത്തില്‍ എത്തി രമ്യതയ്ക്കു തയ്യാറാകുകയും ആയിരുന്നു. ഇത് പ്രകാരം ഇരുവർക്കുമുള്ള ആനുകൂല്യങ്ങളും വിമാന ടിക്കറ്റും കമ്പനി ഉടമ നല്കാന്‍ തയ്യാറായി. സോഹാര്‍ തൊഴില്‍ മന്ത്രാലയത്തിലെ അഹ്മദ് അൽ മാമരിയുടെ നേതൃത്വത്തിലാണ് പ്രശനം പരിഹരിച്ചത്. ഏറെ നാളായി ദുരിത ജീവിതം നയിക്കുന്ന ഇരുവരും അടുത്ത വെള്ളിയാഴ്ച്ച സ്വദേശത്തേക്ക് യാത്രയാകും.

(അയച്ചു തന്നത് : ബിജു കരുനാഗപ്പള്ളി)

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ബിസിനസ് മേഖല : ഒമാനില്‍ പുതിയ നിയമം

August 28th, 2012

sultanate-of-oman-flag-ePathram
മസ്കത്ത് : സര്‍ക്കാര്‍ – സ്വകാര്യ മേഖല യില്‍ ജോലി ചെയ്യുന്ന ഒമാനികള്‍ക്ക് ഇനി മുതല്‍ പ്രവാസി കളെ ജീവനക്കാരായി റിക്രൂട്ട് ചെയ്ത് സ്വന്തം പേരില്‍ ബിസിനസ് നടത്താനാകില്ല എന്ന് തൊഴില്‍ മന്ത്രാലയം വ്യക്തമാക്കി.

തൊഴില്‍ മന്ത്രി അബ്ദുല്ല ബിന്‍ നാസല്‍ ആല്‍ബക്റിയെ ഉദ്ധരിച്ച് ‘ടൈംസ് ഓഫ് ഒമാന്‍’ ദിനപത്ര മാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ – സ്വകാര്യ സ്ഥാപന ങ്ങളിലെ ജീവനക്കാരായ ഒമാനി കള്‍ക്ക് തങ്ങളുടെ സ്ഥാപന ത്തിലേക്ക് വിദേശത്ത് നിന്ന് ജീവനക്കാരെ നിയോഗിക്കണമെങ്കില്‍ അവര്‍ ആദ്യം ജോലി യില്‍ നിന്ന് രാജി വെക്കണം എന്നാണ് പുതിയ തൊഴില്‍ നിയമ ഭേദഗതി.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

അബുദാബിയില്‍ ആന്റിക് മ്യൂസിയം : ഉദ്ഘാടനം വെള്ളിയാഴ്​ച

August 9th, 2012

fakih-group-abudhabi-press-meet-ePathram
അബുദാബി : കരകൗശല ഉത്പന്ന ങ്ങളുടെയും പൗരാണിക വസ്തുക്കളുടെയും ഏഷ്യയിലെ ഏറ്റവും വലിയ ശേഖര ത്തിന് ഉടമകളായ ഫാക്കി ഗ്രൂപ്പ് ഓഫ് കമ്പനി അബുദാബി യില്‍ ‘ആന്റിക് മ്യൂസിയം’ ആരംഭിക്കുന്നു.

അബുദാബി ടൂറിസ്റ്റ് ക്ലബ് മേഖല യില്‍ ആരംഭിക്കുന്ന മ്യൂസിയ ത്തിന്റെ ഉദ്ഘാടനം ആഗസ്റ്റ്‌ 10 വെള്ളിയാഴ്ച വൈകിട്ട് 4 മണിക്ക് ശൈഖ് സുല്‍ത്താന്‍ ബിന്‍ ഫൈസല്‍ അല്‍ ഖാസിമി നിര്‍വ്വഹിക്കും. മുഹമ്മദ് സാലിം ഒത്ത്മാന്‍ മുബാറക് അല്‍ സാബി വില്പന ഉദ്ഘാടനം നടത്തും.

പന്ത്രണ്ടായിരം ചതുരശ്ര അടി വിസ്തീര്‍ണ്ണ ത്തിലുള്ള ആന്റിക് മ്യൂസിയ ത്തില്‍ ഇരുപത്തി ഏഴോളം രാജ്യ ങ്ങളില്‍ നിന്നുള്ള ഉത്പന്നങ്ങളുടെ പ്രദര്‍ശനവും വില്പനയും നടക്കും എന്ന് ഫാക്കി ഗ്രൂപ്പ് ഓഫ് കമ്പനി യുടെ മാനേജിങ് ഡയറക്ടര്‍ എന്‍. പി. ഫാക്കി അബുദാബി യില്‍ വാര്‍ത്താ സമ്മേളന ത്തില്‍ പറഞ്ഞു.

ഫാക്കി ഗ്രൂപ്പിന്റെ കീഴില്‍ വിവിധ രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഉല്പാദന യൂണിറ്റുകളില്‍ നിര്‍മ്മിച്ചവയും നേരിട്ട് ശേഖരിച്ചവ യുമാണ് ആന്റിക് മ്യൂസിയ ത്തിലുള്ളത്. ഇരുപത്തി അഞ്ചു വര്‍ഷമായി ഈ മേഖല യില്‍ പ്രവര്‍ത്തന പരിചയവും അന്താരാഷ്ട്ര ഉല്പാദന ശൃംഖല യുമാണ് ആന്റിക് മ്യൂസിയ ത്തിലെ ഉല്പന്നങ്ങളെ സവിശേഷമാക്കി മാറ്റുന്നതെന്ന് അദ്ദേഹം പറഞ്ഞു. അബുദാബി യില്‍ ഇത്രയും വിപുല ശേഖരമുള്ള ആദ്യത്തെ കരകൗശല പൗരാണിക ഉത്പന്ന കേന്ദ്രമായിരിക്കും ആന്റിക് മ്യൂസിയം എന്നും ഫാക്കി വിശദമാക്കി.

വാണിജ്യ താല്പര്യങ്ങളെ ക്കാള്‍ ജീവ കാരുണ്യ പ്രവര്‍ത്തന ങ്ങള്‍ക്ക് മുന്‍തൂക്കം നല്കുന്ന ഫാക്കി ഗ്രൂപ്പിനു കീഴില്‍ വിവിധ ലോക രാജ്യങ്ങളിലായി അംഗ വൈകല്യമുള്ള 360 പേര്‍ അടക്കം 3,850 വിധവ കളും നിര്‍ദ്ധനരായ വനിത കളും ജോലി ചെയ്യുന്നതായി എന്‍. പി. ഫാക്കി പറഞ്ഞു. ഏഷ്യയില്‍ കരകൗശല കലാകാരന്മാരെ ഏറ്റവും കൂടുതല്‍ പ്രോത്സാഹിപ്പിക്കുന്ന സ്ഥാപന മാണ് തങ്ങളുടേത് എന്ന് ഫാക്കി പറഞ്ഞു. ഗള്‍ഫിലും ലോക ത്തിന്റെ വിവിധ ഭാഗ ങ്ങളിലുമായി 28 പ്രദര്‍ശന കേന്ദ്രങ്ങള്‍ ഫാക്കി ഗ്രൂപ്പിനുണ്ട്.

അബുദാബി ലെ മെറിഡിയന്‍ ഹോട്ടലില്‍ നടന്ന വാര്‍ത്താ സമ്മേളന ത്തില്‍ എന്‍. പി. ഫാക്കി യോടൊപ്പം ഫാക്കി ഗ്രൂപ്പ് അംഗങ്ങളായ ബോബ്, അബ്ദുള്ള ഷാന്‍ജി, ഫഹീം അബ്ദുല്‍ റഷീദ്‌, മുഹമ്മദ്‌ ഫറാസ്, നൗഷാദ്, മഷരിക് എന്നിവരും പങ്കെടുത്തു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ദുബായിൽ വെടിയേറ്റു മരിച്ച മൽസ്യ തൊഴിലാളിയുടെ സഹപ്രവർത്തകർ ദുരിതത്തിൽ

July 31st, 2012

vadakara-nri-forum-uae-exchange-fishermen-relief-epathram

ദുബായ് : ദുബായിൽ അമേരിക്കൻ കപ്പലിൽ നിന്നും വെടിയേറ്റ് മരിച്ച ശേഖർ എന്ന മൽസ്യ ബന്ധന തൊഴിലാളിയുടെ സഹപ്രവർത്തകരായ 150 ഓളം പേർ ദുരിതത്തിൽ കഴിയുന്നു. അമേരിക്കൻ ആക്രമണത്തിൽ തങ്ങളുടെ സഹ പ്രവർത്തകൻ കൊല്ലപ്പെട്ടതിന്റെ ആഘാതത്തിലാണ് ഇപ്പോഴും ഇവർ കഴിയുന്നത്. സംഭവത്തിനു ശേഷം ഇവർക്ക് കടലിൽ മൽസ്യ ബന്ധനത്തിനായി പോകാൻ ഭയമാണ്. നിരവധി ബോട്ടുകളിലായി ജോലി ചെയ്യുന്ന ഇവർ പിടിക്കുന്ന മൽസ്യം വിറ്റു കിട്ടുന്ന വരുമാനം കൊണ്ടു വേണം ഇവരുടെ ശമ്പളം നൽകാൻ എന്നത് കൊണ്ട് ഇവരുടെ തൊഴിൽ ദാതാക്കൾക്കും ഇവരെ സഹായിക്കാൻ കഴിയാത്ത നിസ്സഹായാവസ്ഥയാണ് ഉള്ളത്.

അമേരിക്കൻ കപ്പൽ ആക്രമണത്തിൽ ശേഖറിനോടൊപ്പം വെടിയേറ്റ മറ്റ് തൊഴിലാളികളും ഈ ക്യാമ്പിൽ തന്നെയാണ് കഴിയുന്നത്. സംഭവം വാർത്തയാകുകയും നയതന്ത്ര അന്താരാഷ്ട്ര തലങ്ങളിൽ ശ്രദ്ധ നേടുകയും ചെയ്തത് കൊണ്ട് പരിക്കേറ്റവരെ സഹായിക്കാൻ ഇന്ത്യൻ കോൺസുലേറ്റ് ശ്രദ്ധിക്കുന്നുണ്ട്. എന്നാൽ ഇവരോടൊപ്പം അതേ ക്യാമ്പിൽ കഴിയുന്ന മറ്റ് മൽസ്യ തൊഴിലാളികൾ തൊഴിലും കൂലിയുമില്ലാതെ ദുരിതത്തിലാണ്. ഇവരുടെ ദുരിതം കണ്ടറിഞ്ഞ ചില സാമൂഹ്യ പ്രവർത്തകരുടെ ഇടപെടൽ മൂലം ഇന്നലെ മുതൽ ഇവർ പട്ടിണിയിൽ നിന്നും രക്ഷപ്പെട്ടു.

വടകര എൻ. ആർ. ഐ. ഫോറം ദുബായ് ഘടകത്തിന്റെ പ്രവർത്തകർ സംഭവം അറിയുകയും പ്രമുഖ ധന വിനിമയ സ്ഥാപനമായ യു. എ. ഇ. എക്സ്ചേഞ്ചിന്റെ സഹായത്തോടെ ഇവരുടെ താമസ സ്ഥലത്ത് ഭക്ഷണ സാധനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു. യു. എ. ഇ. എക്സ്ചേഞ്ച് മാനേജർ വിനോദ് നമ്പ്യാർ, വടകര എൻ. ആർ. ഐ. ഫോറം പ്രവർത്തകരായ ചന്ദ്രൻ ആയഞ്ചേരി, ബാലൻ മേപ്പയൂർ, സി. സുരേന്ദ്രൻ, റഫീക്ക് മേമുണ്ട എന്നിവർ നേതൃത്വം നൽകി.

– വാർത്ത അയച്ചു തന്നത് – ഇ. കെ. ദിനേശൻ

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

42 of 481020414243»|

« Previous Page« Previous « ഖുര്‍ആന്‍ : മനുഷ്യാവ കാശങ്ങളുടെ മാഗ്നാകാര്‍ട്ട
Next »Next Page » വി. സി. പത്ര പ്രവര്‍ത്തക പുരസ്കാരം പ്രഖ്യാപിച്ചു »



  • അറബി ഭാഷ സംരക്ഷിക്കുന്നതില്‍ കേരളം വഹിച്ച പങ്ക് മഹത്തരം : സയ്യിദ് അലി അല്‍ ഹാഷിമി
  • പയ്യന്നൂർ സൗഹൃദ വേദിക്കു പുതിയ നേതൃത്വം
  • ഐ. എസ്. സി. ഇന്ത്യാ ഫെസ്റ്റ് സീണണ്‍-13 : ജനുവരി 24, 25, 26 തിയ്യതികളില്‍
  • സൺഡേ സ്കൂൾ സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി
  • വളർത്തു മൃഗങ്ങളെ രജിസ്റ്റർ ചെയ്യണം
  • ശൈത്യ കാലത്തിലെ വിയർപ്പു തുള്ളികൾ പ്രകാശനം ചെയ്തു
  • മാർത്തോമാ ദേവാലയത്തിൽ കൊയ്ത്തുത്സവം ശനിയാഴ്ച
  • ഒമാൻ ദേശീയ ദിനം : പുതിയ തിയ്യതി പ്രഖ്യാപിച്ചു
  • ഐ. എസ്. സി. അപെക്സ് ബാഡ്മിന്റൺ എലീറ്റ് ടൂർ ശനിയാഴ്ച തുടക്കം
  • ഇമ പ്രവർത്തന ഉദ്ഘാടനം : മന്ത്രി കെ. ബി. ഗണേഷ്‌ കുമാര്‍ അബുദാബിയിൽ
  • കമ്മാടം സുന്നി ജമാഅത്ത് : ജി. സി. സി. കമ്മിറ്റി രൂപീകരിച്ചു
  • ശക്തി തിയ്യറ്റേഴ്സ് ‘നൈറ്റ്സ് ഓഫ് കരോൾ’ ശ്രദ്ധേയമായി
  • പ്രവാസി കലാകാരന്‍ റബീഹ് ആട്ടീരിക്ക് കേരള സര്‍ക്കാര്‍ ഫെല്ലോഷിപ്പ്
  • ശിഹാബുദ്ദീൻ പൊയ്ത്തും കടവിന് ഇസ്‌ലാമിക് സെൻറർ സാഹിത്യ പുരസ്കാരം
  • ഓർമ – ബോസ് കുഞ്ചേരി സാഹിത്യ പുരസ്കാരത്തിനു സൃഷ്ടികൾ ക്ഷണിച്ചു
  • കോഴിക്കോടൻ ഫെസ്റ്റ് സീസൺ -2 : ഇസ്‌ലാമിക് സെൻ്ററിൽ
  • പൊതുമാപ്പ് : ദുബായിൽ അവസരം ഉപയോഗപ്പെടുത്തിയത് 2,36,000 പേർ
  • കേരളോത്സവം : മെഗാ സമ്മാനം നിസ്സാൻ സണ്ണി കാർ ജാൻവി അനന്തുവിന്
  • സെൻറ് ജോർജ്ജ് ഓർത്തഡോക്സ് കത്തീഡ്രലിലെ കൊയ്ത്തുത്സവം ഡിസംബർ 29 ഞായറാഴ്ച
  • മലബാർ പ്രവാസി കമ്മിറ്റി എം. ടി. യുടെ വേർപാടിൽ അനുശോചിച്ചു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine