അബുദാബി : ഫയര്‍ സേഫ്റ്റി രംഗത്ത് ഗള്‍ഫിലും ഇന്ത്യ യിലും തൊഴില്‍ സാദ്ധ്യത കൂടുന്നു എന്ന് ഈ രംഗത്തെ വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.
ഗള്‍ഫിലും ഇന്ത്യയിലും മാത്രമല്ല മറ്റു രാജ്യങ്ങളിലും ആധുനിക കെട്ടിടങ്ങള്‍ നിര്‍മിക്കുന്നത് ‘ഫയര്‍ സേഫ്റ്റി’ ഉറപ്പു വരുത്തി ക്കൊണ്ടാണ്. അതിനാല്‍ ഇതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളും അതിലൂടെ പുതിയ തൊഴില്‍ അവസരങ്ങളും വര്‍ദ്ധിക്കുക യാണ്. ഈ അവസരം പ്രയോജന പ്പെടുത്തി മികച്ച ജോലി നേടാന്‍ വരും തലമുറ ശ്രദ്ധിക്കണം എന്ന്‍ അബുദാബി യില്‍ ‘ഫയര്‍ സേഫ്റ്റി’ രംഗത്ത് 24 വര്‍ഷത്തെ പാരമ്പര്യവുമായി ‘എവര്‍ സെയ്ഫ്’ എന്ന പേരില്‍ ആരംഭിക്കുന്ന പുതിയ സ്ഥാപന ത്തിന്റെ സാരഥി കളായ അറബ് വ്യവസായി മാനാ ഈസാ, മലയാളി യായ സജീവ് എന്നിവര്‍ നടത്തിയ വാര്‍ത്താ സമ്മേളന ത്തില്‍ പറഞ്ഞു.
മെയ് 12 വ്യാഴാഴ്‌ച അബുദാബി മുറൂര്‍ റോഡില്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന ‘എവര്‍ സെയ്ഫി’ ലൂടെ 60 പേര്‍ക്ക് തൊഴില്‍ നല്കും എന്നും ഇവര്‍ പറഞ്ഞു.
ഭാവി പദ്ധതികള്‍ ദുബായിലും സൗദിയിലും കൊച്ചി യിലുമാണ് ആസൂത്രണം ചെയ്യുന്നത്. കേരളത്തില്‍ നൂറു കണക്കിന് ബഹുനില കെട്ടിട ങ്ങളാണ് ഉയര്‍ന്നു വരുന്നത്. ഫയര്‍ സേഫ്റ്റി ഉറപ്പു വരുത്തുന്ന സര്‍ട്ടിഫിക്കറ്റുകള്‍ ഇല്ലാതെ ലോകത്ത് എവിടെ ആയാലും പുതിയ കെട്ടിട ങ്ങള്‍ക്ക് അനുമതി നല്കില്ല. അതിനാല്‍ ആയിരക്കണക്കിന് വിദഗ്ധ തൊഴിലാളികളെയാണ് ഈ മേഖല യില്‍ ആവശ്യമുള്ളത് എന്നും എവര്‍ സെയ്ഫിന്റെ മാനേജിംഗ് ഡയറക്ടറായ സജീവന്‍ പറഞ്ഞു.