ട്രാഫിക് ബോധവല്‍കരണ ക്യാമ്പ്

March 23rd, 2014

abudhabi-traffic-police-camp-for-taxi-drivers-ePathram
അബുദാബി : ചുവപ്പ് സിഗ്നല്‍ മുറിച്ചു കടക്കരുത് എന്ന ശീര്‍ഷക ത്തില്‍ അബുദാബി യില്‍ ട്രാഫിക് പൊലീസ് റോഡ് സുരക്ഷാ ബോധ വല്‍ക്കരണം നടത്തുന്നു.

കഴിഞ്ഞ മൂന്നു മാസ ത്തിനകം നാലായിര ത്തോളം ചുവപ്പു സിഗ്നല്‍ മുറിച്ചു കടന്നുള്ള വാഹന ങ്ങളുടെ നിയമ ലംഘനം അബുദാബി യില്‍ ഉണ്ടായ സാഹചര്യ ത്തിലാണ് ബോധ വല്‍ക്കരണം ആരംഭിച്ചത്.

ഡ്രൈവ് ചെയ്യുമ്പോള്‍ ഫോണില്‍ സംസാരി ക്കുന്നത് അധികരി ച്ചിട്ടുണ്ട്. പുരുഷ ന്മാരാണ് വാഹനം ഓടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചു നിയമ ലംഘനം നടത്തുന്ന വരില്‍ അധികവും.

വിവിധ സര്‍ക്കാര്‍ കമ്പനികള്‍, സ്വകാര്യ കമ്പനി കള്‍, പൊതു ഗതാഗത ബസ്, ടാക്സി ഡ്രൈവര്‍ മാര്‍ എന്നിവര്‍ക്കായാണ് ബോധ വല്‍ക്കരണം നടക്കുന്ന തെന്ന് അബുദാബി പൊലീസ് പബ്ളിക് റിലേഷന്‍സ് ഡയറക്ടര്‍ ലെഫ്റ്റനന്റ് കേണല്‍ ജമാല്‍ അല്‍ ആമിരി അറിയിച്ചു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സൈബര്‍ സുരക്ഷ : അന്താരാഷ്ട്ര സമ്മേളനം അബുദാബിയില്‍

March 21st, 2014

അബുദാബി : സൈബര്‍ സുരക്ഷാ മേഖല യിലെ ഭീഷണി കള്‍ തടയാനുള്ള നടപടി കള്‍ ചര്‍ച്ച ചെയ്യുന്ന തിനുള്ള അന്താരാഷ്ട്ര സമ്മേളനം മാര്‍ച്ച് 31ന് അബുദാബി യില്‍ നടക്കും

സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയുന്നതിന് യു. എ. ഇ. ആഭ്യന്തര മന്ത്രാലയം പൂര്‍ണമായും സജ്ജ മാണെന്നും ജനങ്ങള്‍ തട്ടിപ്പു കള്‍ക്ക് ഇരയാകുന്നത് തടയുന്ന തിന് ബോധ വത്കരണം ശക്തി പ്പെടുത്തുമെന്നും അബുദാബി പൊലീസ് സൈബര്‍ കുറ്റ കൃത്യങ്ങള്‍ വിഭാഗം ഇന്‍ ചാര്‍ജ് ലെഫ്റ്റനന്‍റ് കേണല്‍ ഫൈസല്‍ വാര്‍ത്താ സമ്മേളന ത്തില്‍ പറഞ്ഞു.

ഐ. എസ്. എന്‍. ആര്‍. അബുദാബി യുടെ ഭാഗ മായി മാര്‍ച്ച് 31ന് അബുദാബി ഓഫിസേഴ്സ് ക്ളബിലാണ് സുരക്ഷാ വെല്ലു വിളികള്‍ സംബന്ധിച്ച അന്താരാഷ്ട്ര സമ്മേളനം നടക്കുക.

അതിര്‍ത്തി കള്‍ ലംഘിച്ചുള്ള സൈബര്‍ കുറ്റ കൃത്യങ്ങള്‍ പിടി കൂടുന്നതിന് അന്താരാഷ്ട്ര തല ത്തില്‍ സഹകരണം ശക്ത മാക്കുന്നത് സംബന്ധിച്ചുള്ള ചര്‍ച്ചകളും ഈ സമ്മേളന ത്തില്‍ നടക്കും.

50 ലധികം രാജ്യങ്ങളും 400ലധികം പ്രദര്‍ശന സ്ഥാപന ങ്ങളും 15000 സുരക്ഷാ വിദഗ്ധരും പങ്കെടുക്കുന്ന സമ്മേളനവും പ്രദര്‍ശനവും ഏപ്രില്‍ 1 മുതല്‍ അബുദാബി നാഷണല്‍ എക്സി ബിഷന്‍ സെന്ററില്‍ 3 ദിവസ ങ്ങളി ലായി നടക്കും.

ആധുനിക സുരക്ഷാ ഉപകരണങ്ങള്‍, സാങ്കേതിക വിദ്യകള്‍, വിവിധ രാജ്യങ്ങളുടെ സുരക്ഷാ ശേഷികള്‍ എന്നിവ പ്രദര്‍ശിപ്പിക്കും.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പഴയ കെട്ടിടങ്ങള്‍ പൊളിച്ചു മാറ്റുന്നു

March 18th, 2014

അബുദാബി : പൊതു ജനങ്ങളുടെ സുരക്ഷ കണക്കി ലെടുത്തു കൊണ്ടു പഴയതും ദുര്‍ബല മായതു മായ 250 കെട്ടിട ങ്ങള്‍ അടുത്ത അഞ്ചു വര്‍ഷ ത്തി നുള്ളില്‍ പൊളിച്ചു മാറ്റും എന്ന് അബുദാബി നഗര സഭ യുടെ അറിയിപ്പ്.

കെട്ടിടങ്ങൾ സംരക്ഷിക്കുന്നതിൽ അബുദാബി മുനിസി പ്പാലിറ്റി യുടെ നിയമ ങ്ങൾ പാലി ക്കാത്ത 30 കെട്ടിട ങ്ങള്‍ കഴിഞ്ഞ വര്‍ഷം പൊളിച്ചു മാറ്റിയ തായും പഴയതും ദുര്‍ബല മായതു മായ 250 കെട്ടിടങ്ങള്‍ അടുത്ത അഞ്ചു വര്‍ഷ ത്തിനുള്ളില്‍ പൊളിക്കു മെന്നും ആരോഗ്യ സുരക്ഷാ പരിസ്ഥിതി വകുപ്പ് മേധാവി അറിയിച്ചു.

എന്നാൽ കെട്ടിട ങ്ങള്‍ തകര്‍ക്കുന്ന കമ്പനി കള്‍ ചുറ്റു ഭാഗ ത്തെ സുരക്ഷ ഉറപ്പാ ക്കണം. ഇതിനാവശ്യ മായ മുന്‍ കരുതലു കളും സുരക്ഷാ സംവിധാന ങ്ങളും സജ്ജീകരി ക്കണം എന്നും അധികൃതർ പറഞ്ഞു.

കഴിഞ്ഞ വര്‍ഷം നടത്തിയ കെട്ടിട കണക്കെടുപ്പില്‍ 104 നിയമ ലംഘന ങ്ങള്‍ രേഖപ്പെടുത്തി യിരുന്നു.

ഈ കെട്ടിട ങ്ങള്‍ സുരക്ഷിത മല്ലാത്തതി നാലാണു പൊളിച്ചു നീക്കേണ്ട കെട്ടിട ങ്ങളുടെ പട്ടിക യിലാക്കിയത്.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

എക്‌സിക്യുട്ടീവ് കൗണ്‍സില്‍ പുന സംഘടിപ്പിച്ചു

March 16th, 2014

uae-president-sheikh-khalifa-bin-zayed-ePathram
അബുദാബി : എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ പുന സംഘടിപ്പിച്ചു. ചെയര്‍മാനായി അബുദാബി കിരീടാ വകാശിയും യു. എ. ഇ. സായുധ സേന ഡെപ്യൂട്ടി സുപ്രീം കമാണ്ടറുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനെ നിയമിച്ചു

യു. എ. ഇ. പ്രസിഡണ്ട് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഒരു പ്രത്യേക ഉത്തരവി ലൂടെയാണ് അബുദാബി എക്‌സിക്യൂട്ടീവ് കൗണ്‍സിലിന്റെ ചെയര്‍മാനായി മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനെ നിയമിച്ചത്.

ശൈഖ് ഹസ്സ ബിന്‍ സായിദ് അല്‍ നഹ്യാനാണ് പുതിയ വൈസ് ചെയര്‍മാന്‍. ശൈഖ് ഹമദ് ബിന്‍ സായീദ് അല്‍ നഹ്യാന്‍ ക്രൗണ്‍ പ്രിന്‍സ് കോര്‍ട്ട് മേധാവി യായും നിയോഗിക്കപ്പെട്ടു.

ശൈഖ് മുഹമ്മദ് ബിന്‍ ഖലീഫ അല്‍ നഹ്യാന്‍, ശൈഖ് സുല്‍ത്താന്‍ ബിന്‍ തഹ്നൂണ്‍ അല്‍ നഹ്യാന്‍, ഡോ. അഹമ്മദ് മുബാറക് അല്‍ മസ്റൂയി, ഖല്‍തൂണ്‍ ഖലീഫ അല്‍ മുബാറക്, ഹമദ് മുഹമ്മദ് അല്‍ സുവൈദി, നാസര്‍ അഹ്മദ് അല്‍ സുവൈദി, ഡോ. മുഹീര്‍ ഖമീസ് അല്‍ ഖായിലി, സയീദ് അല്‍ ഗാഫ്ലി, അലി മജീദ് അല്‍ മന്‍സൂറി, ഡോ. അമല്‍ അബ്ദുള്ള അല്‍ ഖുബൈസി, മുഹമ്മദ് ഖല്‍ഫാന്‍ അല്‍ റുമൈതി എന്നിവരാണ് പുന സംഘടിപ്പിച്ച എക്‌സിക്യൂട്ടീവ് കൗണ്‍സിലിലെ അംഗ ങ്ങള്‍.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

രാമനും, ലിന്‍ഡക്കും, മായക്കും ഉള്‍പ്പെടെ നിരവധി പേരുകള്‍ക്ക് സൌധി അറേബ്യയില്‍ നിരോധനം

March 15th, 2014

മനാമ: ഹിന്ദുക്കള്‍ ദൈവത്തിന്റെ അവതാരമായി കരുതുന്ന രാമന്റേത് ഉള്‍പ്പെടെ അമ്പതോളം പേരുകള്‍ക്ക് സൌദിയില്‍ നിരോധനം. സംസ്കാരത്തിനും മതത്തിനും എതിരായ പേരുകള്‍ എന്ന് പറഞ്ഞ് നിരോധിച്ചതായി ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.. ആലീസ്,ലിന്‍ഡ, ബെന്യാമിന്‍, മായ തുടങ്ങി നോണ്‍ ഇസ്ലാമിക്-അറബിക് പേരുകളുംരാജസ്ഥാനവുമായി ബന്ധപ്പെട്ട ചില പേരുകളും നിരോധിത പേരുകളുടെ ലിസ്റ്റിലുണ്ട്. അബ്ദുള്‍ നസീര്‍, അബ്ദുള്‍ ഹുസൈന്‍ തുടങ്ങിയ ഇസ്ലാമിക പേരുകളും ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയതിന്റെ കാരണം വ്യക്തമല്ല. കുട്ടികള്‍ക്ക് ഇനി ഈ പേരുകള്‍ നല്‍കാന്‍ പാടില്ലെന്ന് നിര്‍ദ്ദേശമുണ്ട്. പേരു നിരോധനം വിദേശികള്‍ക്കും ബാധകമാണ്. മുസ്ലിം ഇതര മതവിശ്വാസികളയ വിദേശികളും സൌദി നിയമം അനുശാസിക്കുന്ന വസ്ത്രധാരണ രീതികള്‍ പിന്തുടരുന്നത്.

- എസ്. കുമാര്‍

വായിക്കുക: , , ,

1 അഭിപ്രായം »


« Previous Page« Previous « ഇസ്ലാമിക് സാഹിത്യ മത്സരങ്ങൾ
Next »Next Page » എക്‌സിക്യുട്ടീവ് കൗണ്‍സില്‍ പുന സംഘടിപ്പിച്ചു »



  • സൺഡേ സ്കൂൾ സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി
  • വളർത്തു മൃഗങ്ങളെ രജിസ്റ്റർ ചെയ്യണം
  • ശൈത്യ കാലത്തിലെ വിയർപ്പു തുള്ളികൾ പ്രകാശനം ചെയ്തു
  • മാർത്തോമാ ദേവാലയത്തിൽ കൊയ്ത്തുത്സവം ശനിയാഴ്ച
  • ഒമാൻ ദേശീയ ദിനം : പുതിയ തിയ്യതി പ്രഖ്യാപിച്ചു
  • ഐ. എസ്. സി. അപെക്സ് ബാഡ്മിന്റൺ എലീറ്റ് ടൂർ ശനിയാഴ്ച തുടക്കം
  • ഇമ പ്രവർത്തന ഉദ്ഘാടനം : മന്ത്രി കെ. ബി. ഗണേഷ്‌ കുമാര്‍ അബുദാബിയിൽ
  • കമ്മാടം സുന്നി ജമാഅത്ത് : ജി. സി. സി. കമ്മിറ്റി രൂപീകരിച്ചു
  • ശക്തി തിയ്യറ്റേഴ്സ് ‘നൈറ്റ്സ് ഓഫ് കരോൾ’ ശ്രദ്ധേയമായി
  • പ്രവാസി കലാകാരന്‍ റബീഹ് ആട്ടീരിക്ക് കേരള സര്‍ക്കാര്‍ ഫെല്ലോഷിപ്പ്
  • ശിഹാബുദ്ദീൻ പൊയ്ത്തും കടവിന് ഇസ്‌ലാമിക് സെൻറർ സാഹിത്യ പുരസ്കാരം
  • ഓർമ – ബോസ് കുഞ്ചേരി സാഹിത്യ പുരസ്കാരത്തിനു സൃഷ്ടികൾ ക്ഷണിച്ചു
  • കോഴിക്കോടൻ ഫെസ്റ്റ് സീസൺ -2 : ഇസ്‌ലാമിക് സെൻ്ററിൽ
  • പൊതുമാപ്പ് : ദുബായിൽ അവസരം ഉപയോഗപ്പെടുത്തിയത് 2,36,000 പേർ
  • കേരളോത്സവം : മെഗാ സമ്മാനം നിസ്സാൻ സണ്ണി കാർ ജാൻവി അനന്തുവിന്
  • സെൻറ് ജോർജ്ജ് ഓർത്തഡോക്സ് കത്തീഡ്രലിലെ കൊയ്ത്തുത്സവം ഡിസംബർ 29 ഞായറാഴ്ച
  • മലബാർ പ്രവാസി കമ്മിറ്റി എം. ടി. യുടെ വേർപാടിൽ അനുശോചിച്ചു
  • എം. ടി. യുടെ വിയോഗം : സാഹിത്യ ലോകത്തിനും മലയാളക്കരക്കും തീരാനഷ്ടം
  • മലയാളി സമാജം ഇൻഡോർ സ്പോർട്സ് ശ്രദ്ധേയമായി
  • കെ. എസ്. സി. കേരളോത്സവം വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine