ഇ – ഗേറ്റ് രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കുന്നു

January 7th, 2014

abudhabi-emigration-e-gate-ePathram
അബുദാബി : യു. എ. ഇ. യില്‍ നിന്നുള്ള യാത്രാ നടപടി കള്‍ സുഖമ മാക്കാന്‍ ഉപകരിക്കുന്ന ഇ-ഗേറ്റ് രജിസ്‌ട്രേഷന്‍ അബുദാബി ഗലേറിയ മാളില്‍ ചൊവ്വാഴ്ച സമാപനമാവും.

യു. എ. ഇ. പൗരന്മാര്‍ക്കും യു. എ. ഇ. വിസ യുള്ളവര്‍ക്കും ഇ – ഗേറ്റ് രജിസ്‌ട്രേഷന്‍ പദ്ധതി യുടെ സാധ്യതകള്‍ ഉപയോഗ പ്പെടുത്താവുന്ന താണ്.

ചൊവ്വാഴ്ച രാത്രി പത്തു മണി വരെ അബുദാബി ഗലേറിയ മാളില്‍ നടക്കുന്ന ഇ-ഗേറ്റ് രജിസ്‌ട്രേഷനില്‍ പങ്കെടുക്കുന്നതിന് പാസ്‌പോര്‍ട്ട് ആവശ്യമാണ്.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

യു. എ. ഇ. യില്‍ 205 മരുന്നുകള്‍ക്ക് വില കുറച്ചു

January 2nd, 2014

uae-slash-price-of-medicine-ePathram
അബുദാബി : എല്ലാ വിഭാഗം ജന ങ്ങള്‍ക്കും പ്രാപ്തമായ വിലയില്‍ മരുന്നു കള്‍ ലഭ്യമാക്കുക എന്ന ലക്ഷ്യ ത്തോടെ യു. എ. ഇ. യില്‍ 205 മരുന്നു കള്‍ക്ക് വില കുറച്ചു എന്ന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

മരുന്നുകളില്‍ 14 എണ്ണവും പ്രമേഹ രോഗവുമായി ബന്ധ പ്പെട്ടതാണ്.മറ്റ് വിദേശ രാജ്യ ങ്ങളുമായി മരുന്നു വിപണി യിലെ ഏറ്റക്കുറച്ചിലു കള്‍ വ്യക്ത മായി പഠിച്ച ശേഷ മാണ് ഈ തീരുമാനം.

മാരക രോഗ ങ്ങള്‍ക്കുള്ള മരുന്നുകള്‍ എളുപ്പം ലഭ്യമാക്കുക, രോഗികള്‍ ബുദ്ധി മുട്ടാതിരിക്കുക എന്നീ നാല് കാര്യ ങ്ങളാണ് വില കുറയ്ക്കാനുള്ള തീരുമാന ത്തിന് ആരോഗ്യ മന്ത്രാല യത്തെ സ്വാധീനിച്ചത്.

പ്രാദേശിക, അന്തര്‍ദേശീയ മരുന്നു കമ്പനി കളുമായും ആരോഗ്യ മന്ത്രാലയ വുമായും നടത്തിയ ചര്‍ച്ച യെ തുടര്‍ന്നാണ്‌ വില കുറക്കാനുള്ള തീരുമാനം എടുത്തത് എന്നും ജനങ്ങ ളുടെ ആരോഗ്യ പരി രക്ഷാ മേഖല യില്‍ ആരോഗ്യ മന്ത്രാലയം കൈ ക്കൊള്ളുന്ന നില പാടുകള്‍ ഏറ്റവും മികച്ച തായിരിക്കും എന്നും ആരോഗ്യ മന്ത്രി അറിയിച്ചു.

Photo courtesy : arabian business dot com

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

നവവത്സര ദിനം : യു. എ. ഇ. യില്‍ പൊതു അവധി

December 28th, 2013

അബുദാബി : പുതുവത്സര ദിന ത്തില്‍ യു. എ. ഇ. യിലെ പൊതു മേഖല യ്ക്കും സ്വകാര്യ മേഖല യ്ക്കും അവധി ആയിരിക്കും എന്ന് അധികൃതര്‍ അറിയിച്ചു. തൊഴില്‍മന്ത്രാല യമാണ് സ്വകാര്യ മേഖലയ്ക്ക് അവധി പ്രഖ്യാപിച്ചത്.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ബസ്‌ കാര്‍ഡ് സംവിധാനം നിലവില്‍ വരുന്നു

December 24th, 2013

new-card-system-in-abudhabi-bus-for-payment-ePathram
അബുദാബി : പൊതു ഗതാഗത സംവിധാനത്തിന് കീഴിലെ ബസ്സുകളില്‍ കോയിനുകള്‍ ഇട്ട് യാത്ര ചെയ്യുന്നതിന് പകരം ബസ് യാത്ര ക്കാര്‍ക്ക് കാര്‍ഡ് സംവിധാനം നിലവില്‍ വരുന്നു. ഇത് പുതിയ വര്‍ഷം മുതല്‍ നടപ്പില്‍ വരുത്തും എന്നു അബുദാബി ഗതാഗത വിഭാഗം അറിയിച്ചു.

അബുദാബി യിലെയും അല്‍ഐനി ലെയും പ്രധാന മാളു കളിലും ബസ് ടെര്‍മിനലു കളിലും പുതിയ ബസ് കാര്‍ഡുകള്‍ വാങ്ങാനും റീച്ചാര്‍ജ് ചെയ്യാനുമുള്ള സൌകര്യങ്ങള്‍ ഒരുക്കും.

കാര്‍ഡ്‌ ഉപയോഗിക്കേണ്ട യന്ത്ര സംവിധാനം സ്റ്റോപ്പു കളിലാണ് ഉണ്ടാവുക. കയറുമ്പോഴും ഇറങ്ങു മ്പോഴും കാര്‍ഡ് യന്ത്ര സംവിധാന ത്തില്‍ പ്രവര്‍ത്തിപ്പിക്കണം. ഇറങ്ങുമ്പോള്‍ കാര്‍ഡില്‍ ബാക്കിയാവുന്ന തുക യെക്കുറിച്ചും കൃത്യമായ കണക്ക് ലഭിക്കും. ഇന്‍റര്‍ സിറ്റി ബസ്സുകളില്‍ താത്കാലിക കാര്‍ഡുകള്‍ വാങ്ങുന്നതിനും റീച്ചാര്‍ജ് ചെയ്യുന്നതിനുമുള്ള സംവിധാനം ഏര്‍പ്പെടുത്തും.

കഴിഞ്ഞ വര്‍ഷം നവംബര്‍ മുതല്‍ അബുദാബി യിലെ ബസ്സുകളില്‍ കാര്‍ഡുകള്‍ ഉപയോഗിക്കാന്‍ വേണ്ടി മെഷീനുകള്‍ സ്ഥാപിച്ചിരുന്നു എങ്കിലും ഇതു വരെ പ്രവര്‍ത്തന സജ്ജമാ യിട്ടില്ലായിരുന്നു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

മുലയൂട്ടല്‍ യു. എ. ഇ. യില്‍ നിര്‍ബന്ധമാക്കുന്നു

December 21st, 2013

feeding-baby-ePathram
അബുദാബി : രണ്ട് വയസ്സ് വരെയുള്ള കുട്ടികളെ മുലയൂട്ടുന്നത് രാജ്യത്ത് നിര്‍ബന്ധമാക്കുന്നു. യു. എ. ഇ. ഫെഡറല്‍ നാഷനല്‍ കൗണ്‍സി ലിന്‍െറ ആരോഗ്യ, തൊഴില്‍, സാമൂഹിക കാര്യ സമിതി തയാറാക്കിയ പുതിയ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ നിയമ ത്തില്‍ ഇക്കാര്യം ഉള്‍പ്പെടുത്തും. രണ്ട് വയസ്സു വരെ യുള്ള കുട്ടികളെ മുലയൂട്ടിയില്ല എങ്കില്‍ ശിക്ഷി ക്കുവാനുള്ള വ്യവസ്ഥ കളും പുതിയ നിയമത്തില്‍ ഉള്‍പ്പെടുത്തും.

മുലപ്പാല്‍ കുടിച്ചു വളരുന്നത് കുട്ടികളുടെ വികാസ ത്തില്‍ നിര്‍ണായക മാണ് എന്നും മാതാവും കുട്ടിയും തമ്മിലെ ബന്ധ ത്തിന് മുലയൂട്ടലിന് നിര്‍ണായക പങ്കുണ്ടെന്ന് പഠന ങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

കുട്ടികളെ മുലയൂട്ടുന്നുണ്ടോ എന്ന് പരിശോധി ക്കുന്നത് ബുദ്ധി മുട്ടാണ്. എന്നാല്‍, നിയമം വരുന്ന തോടെ മാതാക്കള്‍ കുട്ടികളെ അവഗണി ക്കുന്നത് കുറയും. നിയമ ലംഘ കര്‍ക്ക് ശിക്ഷ ലഭിക്കുക യും ചെയ്യും. മുലയൂട്ടു ന്നതിലൂടെ കുട്ടികള്‍ക്ക് പാല്‍ നല്‍കുക മാത്രമല്ല, മാതാവും ശിശുവും തമ്മിലെ ബന്ധം ഉടലെടുക്കുക യാണ് ചെയ്യുന്നത്.

മുലയൂട്ട ലിന്‍െറ പ്രാധാന്യവും ഗുണങ്ങളും സംബന്ധിച്ച് വിപുല മായ ബോധ വത്കരണം നടത്തു ന്നതിന് സര്‍ക്കാറി നോട് നിര്‍ദേശിക്കുന്ന വകുപ്പും പുതിയ നിയമ ത്തില്‍ ഉള്‍ക്കൊള്ളി ച്ചിട്ടുണ്ട്.

ജോലി ചെയ്യുന്ന സ്ത്രീ കളില്‍ മുലയൂട്ടാന്‍ അവസരം നല്‍കുന്ന തിന് സര്‍ക്കാര്‍ സ്ഥാപന ങ്ങളില്‍ നഴ്സറി നിര്‍ബന്ധം ആക്കുന്നുണ്ട്. നിരവധി വര്‍ഷമായി ഇത്തര മൊരു വിഷയം ചര്‍ച്ച ചെയ്യുന്നുണ്ട് എണ്ടെങ്കിലും പുര്‍ണമായി നടപ്പാക്കി യിട്ടില്ല.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « അബുദാബി നാടകോത്സവം : വ്യാഴാഴ്ച തിരശ്ശീല ഉയരും
Next »Next Page » ഇനി നാടക രാവുകള്‍ »



  • സൺഡേ സ്കൂൾ സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി
  • വളർത്തു മൃഗങ്ങളെ രജിസ്റ്റർ ചെയ്യണം
  • ശൈത്യ കാലത്തിലെ വിയർപ്പു തുള്ളികൾ പ്രകാശനം ചെയ്തു
  • മാർത്തോമാ ദേവാലയത്തിൽ കൊയ്ത്തുത്സവം ശനിയാഴ്ച
  • ഒമാൻ ദേശീയ ദിനം : പുതിയ തിയ്യതി പ്രഖ്യാപിച്ചു
  • ഐ. എസ്. സി. അപെക്സ് ബാഡ്മിന്റൺ എലീറ്റ് ടൂർ ശനിയാഴ്ച തുടക്കം
  • ഇമ പ്രവർത്തന ഉദ്ഘാടനം : മന്ത്രി കെ. ബി. ഗണേഷ്‌ കുമാര്‍ അബുദാബിയിൽ
  • കമ്മാടം സുന്നി ജമാഅത്ത് : ജി. സി. സി. കമ്മിറ്റി രൂപീകരിച്ചു
  • ശക്തി തിയ്യറ്റേഴ്സ് ‘നൈറ്റ്സ് ഓഫ് കരോൾ’ ശ്രദ്ധേയമായി
  • പ്രവാസി കലാകാരന്‍ റബീഹ് ആട്ടീരിക്ക് കേരള സര്‍ക്കാര്‍ ഫെല്ലോഷിപ്പ്
  • ശിഹാബുദ്ദീൻ പൊയ്ത്തും കടവിന് ഇസ്‌ലാമിക് സെൻറർ സാഹിത്യ പുരസ്കാരം
  • ഓർമ – ബോസ് കുഞ്ചേരി സാഹിത്യ പുരസ്കാരത്തിനു സൃഷ്ടികൾ ക്ഷണിച്ചു
  • കോഴിക്കോടൻ ഫെസ്റ്റ് സീസൺ -2 : ഇസ്‌ലാമിക് സെൻ്ററിൽ
  • പൊതുമാപ്പ് : ദുബായിൽ അവസരം ഉപയോഗപ്പെടുത്തിയത് 2,36,000 പേർ
  • കേരളോത്സവം : മെഗാ സമ്മാനം നിസ്സാൻ സണ്ണി കാർ ജാൻവി അനന്തുവിന്
  • സെൻറ് ജോർജ്ജ് ഓർത്തഡോക്സ് കത്തീഡ്രലിലെ കൊയ്ത്തുത്സവം ഡിസംബർ 29 ഞായറാഴ്ച
  • മലബാർ പ്രവാസി കമ്മിറ്റി എം. ടി. യുടെ വേർപാടിൽ അനുശോചിച്ചു
  • എം. ടി. യുടെ വിയോഗം : സാഹിത്യ ലോകത്തിനും മലയാളക്കരക്കും തീരാനഷ്ടം
  • മലയാളി സമാജം ഇൻഡോർ സ്പോർട്സ് ശ്രദ്ധേയമായി
  • കെ. എസ്. സി. കേരളോത്സവം വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine