അബുദാബി : യു. എ. ഇ. മന്ത്രി സഭ പുന:സംഘടിപ്പിച്ചു. വൈസ് പ്രസിഡന്‍റും പ്രധാന മന്ത്രിയും ദുബായ് ഭരണാധി കാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം തയാറാക്കിയ പുതിയ പട്ടികക്ക് പ്രസിഡന്‍റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അംഗീകാരം നല്‍കി.
വികസന – അന്താരാഷ്ട്ര സഹകരണ മന്ത്രാലയം പുതിയതായി രൂപീകരിച്ചു. പഴയ വകുപ്പു കളില്‍ നിന്നും മാറ്റി പുതിയ വകുപ്പു കള്‍ നല്‍കി പ്രബലരായ മന്ത്രിമാരെ നില നിര്‍ത്തി പുന:സംഘടിപ്പിച്ച മന്ത്രി സഭ യില്‍ നാല് പുതു മുഖങ്ങള്‍ ഉണ്ട്.
ഊര്‍ജ വകുപ്പ് മന്ത്രിയായി സുഹൈല്‍ ബിന്‍ മുഹമ്മദ് അല്‍ മസ്രൂയി, പൊതു മരാമത്ത് മന്ത്രിയായി അബ്ദുല്ല ബിന്‍ മുഹമ്മദ് ബില്‍ഹൈഫ് അല്‍ നുഐമി, സഹ മന്ത്രിമാരായ ഡോ. സുല്‍ത്താന്‍ അഹ്മദ് അല്‍ ജാബിര്‍, അബ്ദുല്ല ബിന്‍ മുഹമ്മദ് സഈദ് അല്‍ ഗോബാഷ് എന്നിവരാണ് പുതു മുഖങ്ങള്‍..
പുതിയതായി രൂപീകരിച്ച വികസന – അന്താരാഷ്ട്ര സഹകരണ മന്ത്രാലയ ത്തിന്റെ ചുമതല, വിദേശ വ്യാപാര മന്ത്രി യായിരുന്ന ശൈഖ ലുബ്ന ബിന്‍ത് ഖാലിദ് അല്‍ ഖാസിമിക്കാണ്. വിദേശ രാജ്യ ങ്ങള്‍ക്ക് നല്‍കേണ്ട സാമ്പത്തിക സഹായ ങ്ങളുടെ ഉത്തര വാദിത്തം പുതിയ മന്ത്രാലയ ത്തിനാണ്.