നവംബര്‍ മുതല്‍ അബൂദാബിയില്‍ ബസ് ചാര്‍ജ് ഇരട്ടിയാകും

October 12th, 2012

new-bus-fares-in-abudhabi-city-bus-ePathram
അബുദാബി : 2012 നവംബര്‍ ഒന്നു മുതല്‍ അബുദാബി യില്‍ ബസ്സ്‌ ചാര്‍ജ്ജ് ഇരട്ടി യാകും. നഗര ത്തിനുള്ളില്‍ സഞ്ചരിക്കാനുള്ള മിനിമം നിരക്ക് ഒരു ദിര്‍ഹ ത്തില്‍ നിന്ന് രണ്ട് ദിര്‍ഹമാക്കും. ഇന്‍റര്‍സിറ്റി ബസ്സുകളില്‍ മിനിമം നിരക്ക് ഇനി 10 ദിര്‍ഹം ആയിരിക്കും എന്നും ട്രാന്‍സ്പോര്‍ട്ട് ഡിപ്പാര്‍ട്ട്മെന്‍റ് (ബസ്സ് വിഭാഗം) ജനറല്‍ മാനേജര്‍ സഈദ് മുഹമ്മദ് ഫാദില്‍ അല്‍ ഹമേലി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

അബുദാബി യില്‍ നിശ്ചിത കാലയളവില്‍ പരിധി കളില്ലാതെ ഉപയോഗി ക്കാവുന്ന ഓജ്‌റ കാര്‍ഡുകള്‍ ഇനി മുതല്‍ അല്‍ഐനിലും ഗര്‍ബിയ യിലും ലഭ്യമാക്കും.

ഒരാഴ്ച കാലാവധിയുള്ള ഓജ്‌റ കാര്‍ഡുകള്‍ 30 ദിര്‍ഹവും ഒരു മാസത്തേക്ക് 80 ദിര്‍ഹവുമായിരിക്കും. 60 വയസ്സ് കഴിഞ്ഞ മുതിര്‍ന്ന പൗരന്മാര്‍ക്കും പ്രത്യേക പരിഗണന അര്‍ഹിക്കുന്നവര്‍ക്കുമായി റീയ കാര്‍ഡുകളും വിദ്യാര്‍ത്ഥി കള്‍ക്കായി ഹഫ് ലത്തി കാര്‍ഡു കളും ഏര്‍പ്പെടുത്തും.

റീയ കാര്‍ഡ്‌ ഉപയോഗിച്ച് ബസ്സുകളില്‍ സൗജന്യ യാത്ര ചെയ്യാം. വിദ്യാര്‍ത്ഥി കള്‍ക്ക് ഒരു വര്‍ഷം കാലാവധിയുള്ള ഹഫ് ലത്തി കാര്‍ഡുകള്‍ 500 ദിര്‍ഹത്തിന് ലഭിക്കും. കാര്‍ഡുകള്‍ അംഗീകൃത വിതരണ കേന്ദ്ര ങ്ങളിലും അബുദബി യിലെ റെഡ്ക്രസന്‍റ് അതോറിറ്റി സെന്‍ററുകളിലും ലഭിക്കും.

-ഫോട്ടോ : അഫ്സല്‍ ഇമ അബുദാബി

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

മധ്യാഹ്ന വിശ്രമ നിയമം രാജ്യത്തെ 99 ശതമാനം കമ്പനികളും പാലിച്ചു

October 9th, 2012

uae-labour-in-summer-ePathram
അബുദാബി : യു. എ. ഇ. യിലെ മധ്യാഹ്ന വിശ്രമ നിയമം രാജ്യത്തെ 99 ശതമാനം കമ്പനികളും പാലിച്ചതായി തൊഴില്‍ മന്ത്രാലയം പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ പറയുന്നു. 6, 510 കമ്പനി കളില്‍ 166 കമ്പനികള്‍ മാത്രമാണ് നിയമ ലംഘനം നടത്തിയത്‌.

ജൂണ്‍ 15 മുതല്‍ സെപ്റ്റംബര്‍ 15 വരെ ഉച്ചക്ക് 12:30 മുതല്‍ വൈകുന്നേരം മൂന്നു വരെ യായിരുന്നു രാജ്യത്തെ കടുത്ത ചൂടില്‍ നിന്നും തൊഴിലാളി കള്‍ക്ക് രക്ഷ നല്‍കാന്‍ മധ്യാഹ്ന വിശ്രമ നിയമം നിലവില്‍ ഉണ്ടായിരുന്നത്.

നിയമം അനുസരിച്ചുള്ള ഉച്ച വിശ്രമം തൊഴിലാളി കള്‍ക്ക് നല്‍ക്കുന്നുണ്ടോ എന്ന് ഉറപ്പു വരുത്തുന്നതിനു അധികൃതര്‍ 20, 672 സ്ഥല ങ്ങളിലാണ് പരിശോധന നടത്തിയത്. മന്ത്രാലയം നടത്തിയ പഠന ത്തില്‍ മിക്ക തൊഴിലുടമകളും നിയമം പാലിക്കാന്‍ സന്നദ്ധമാണ്. നിരവധി ബോധ വത്കരണങ്ങളും ഈ കാലയളവില്‍ നടത്തിയിട്ടുമുണ്ട്.

നിയമ ലംഘനം നടത്തുന്ന കമ്പനിക്ക് കഴിഞ്ഞ വര്‍ഷം പതിനായിരം ദിര്‍ഹം പിഴ ഉണ്ടായിരുന്നത് ഈ വര്‍ഷം പതിനഞ്ചായിരം ദിര്‍ഹം ആയി ഉയര്‍ത്തിയിരുന്നു.

-അയച്ചു തന്നത് : അബൂബക്കര്‍ പുറത്തില്‍ – അബുദാബി

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സ്ക്രീന്‍ ടച്ച് കാര്‍ഡ്‌ സംവിധാനം അബുദാബി സിറ്റി ബസ്സുകളിലും

October 6th, 2012

new-card-system-in-abudhabi-bus-for-payment-ePathram
അബുദാബി : തലസ്ഥാന നഗരി യിലെ പൊതു ഗതാഗത വകുപ്പിന്റെ ബസ്സുകളില്‍ സ്ക്രീന്‍ ടച്ച് കാര്‍ഡ്‌ സമ്പ്രദായം നടപ്പില്‍ വരുന്നു. ഇതിനു മുന്നോടിയായി സിറ്റിയില്‍ സര്‍വ്വീസ്‌ നടത്തുന്ന ഒട്ടു മിക്ക ബസ്സുകളിലും കാര്‍ഡ്‌ ഉപയോഗിച്ചു പണം അടക്കാനുള്ള മെഷീന്‍ സ്ഥാപിച്ചിട്ടുണ്ട്.

സിറ്റി ബസ്സുകളില്‍ യാത്രക്ക് ഉപയോഗിച്ചിരുന്ന ഒജ്‌റ കാര്‍ഡുകള്‍ ഒരു മാസത്തോളം നിര്‍ത്തി വെച്ചിരുന്നു. നാല്പത് ദിര്‍ഹംസ് നല്‍കി ഒജ്‌റ കാര്‍ഡ്‌ എടുത്താല്‍ അത് സ്ക്രാച്ച് ചെയ്ത ദിവസം മുതല്‍ ഒരു മാസം സിറ്റിയിലെ ഏതു ബസ്സിലും എത്ര തവണ വേണമെങ്കിലും സഞ്ചരിക്കാം. ഒരു ദിവസം മുഴുവനും യാത്ര ചെയ്യാനുള്ള മൂന്നു ദിര്‍ഹത്തിന്റെ കാര്‍ഡും ലഭ്യമായിരുന്നു.

അടുത്ത കാലത്തായി കാര്‍ഡുകള്‍ സ്ക്രാച്ച് ചെയ്യാതെയും കാലാവധി കഴിഞ്ഞ കാര്‍ഡുകള്‍ ഉപയോഗിച്ചും ആളുകള്‍ അനധികൃതമായി ബസ്സുകളില്‍ യാത്ര ചെയ്യാറുള്ളതും മറ്റു രാജ്യങ്ങളിലെ നാണയങ്ങളും ബസ്സിലെ കാഷ് ബോക്സില്‍ നിക്ഷേപിക്കാറുള്ളതും അധികൃതരുടെ ശ്രദ്ധയില്‍ പെട്ടിരുന്നു.

സിറ്റിക്കുള്ളില്‍ രണ്ടക്ക നമ്പറിലുള്ള ബസ്സുകളില്‍ എവിടെ യാത്ര ചെയ്താലും ഒരു ദിര്‍ഹമാണ് ഇപ്പോഴുള്ള നിരക്ക്. കാര്‍ഡ്‌ സമ്പ്രദായം നിലവില്‍ വന്നാല്‍ സ്റ്റേജ് നിരക്കില്‍ ആയിരിക്കാം പണം അടക്കേണ്ടി വരിക.

അങ്ങിനെയെങ്കില്‍ സിറ്റിക്കുള്ളിലെ യാത്രക്കായി നല്ലൊരു തുക നല്‍കേണ്ടി വരും എന്ന് പ്രവാസി കളില്‍ ഒരു ആശങ്ക നില നില്‍ക്കുന്നു. അബുദാബി സിറ്റിയില്‍ ഇപ്പോള്‍ രണ്ടക്ക നമ്പര്‍ ബസ്സുകള്‍ 110 സര്‍വ്വീസുകള്‍ ആണ് നടത്തുന്നത്.

-അയച്ചു തന്നത് : അബൂബക്കര്‍ പുറത്തീല്‍ -അബുദാബി.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

കോള്‍ ഫോര്‍വേഡ്‌ : ഇത്തിസാലാത്ത്‌ പണം ഈടാക്കി തുടങ്ങി

October 6th, 2012

etisalat-logo-epathram അബുദാബി : യു. എ. ഇ. യിലെ ആദ്യ ടെലികോം കമ്പനിയായ ഇത്തിസലാത്ത്‌ ഉപഭോക്‌താക്കള്‍ക്ക്‌ സ്വന്തം നമ്പറില്‍ നിന്ന്‌ മറ്റു ഏതു നമ്പറി ലേക്കും കോള്‍ ഫോര്‍വേഡ്‌ ചെയ്യുന്നതിന്‌ പണം ഈടാക്കി തുടങ്ങി.

ഒക്ടോബര്‍ ഒന്ന്‌ മുതലാണ്‌ നിരക്ക്‌ നിലവില്‍ വന്നത്‌. ഡു നേരത്തെ തന്നെ ഇത്‌ പ്രാബല്യത്തില്‍ വരുത്തിയിരുന്നു. ഇത്തിസലാത്ത്‌ ആദ്യമായാണ്‌ ഇങ്ങനെ ഒരു ചാര്‍ജ്ജുമായി രംഗത്ത്‌ എത്തുന്നത്‌.

തുടക്കത്തില്‍ പ്രീപെയ്‌ഡ്‌ കണക്‌ഷനു മാത്രമേ നിരക്ക്‌ നല്‍കേണ്ടതുള്ളൂ. സംസാരിക്കുന്ന സമയത്തിന് അനുസരിച്ചായിരിക്കും ബാലന്സില്‍ നിന്ന്‌ പണം ഈടാക്കുക.

എം. സി. എന്‍, വോയ്‌സ്‌ മെയില്‍ പോലുള്ള ഷോര്‍ട്ട്‌ നമ്പറു കളിലേക്ക്‌ ഫ്രീ ആയിരിക്കും. മിസ്‌ഡ്‌ കോള്‍ നോട്ടിഫിക്കേഷന്‌ പണം ചാര്‍ജ്‌ ചെയ്യുന്നതല്ല. കോള്‍ ഫോര്‍വേഡ്‌ ചെയ്യുന്നതിന്‌ ഡു പണം ഈടാക്കുന്നതിനാല്‍ പലരും ഇത്തിസലാത്തില്‍ നിന്നും ഡു വിലേക്ക്‌ ഫോര്‍വേഡ്‌ ചെയ്‌തു വെക്കുന്നത്‌ പതിവാണ്‌.

ഇതു മൂലം ഇത്തിസലാത്തില്‍ നിന്നും കോള്‍ ചെയ്യുന്നവരുടെ എണ്ണ ത്തില്‍ കുറവ്‌ വന്നിരുന്നു. ഈയടുത്താണ്‌ ഇത്തിസലാത്ത്‌ സെക്കന്‍ഡ്‌ പള്‍സ്‌ നിരക്കില്‍ കോള്‍ ആക്കിയതും. ഇത്തിസലാത്തും പണം ഈടാക്കി തുടങ്ങിയാല്‍ ആളുകള്‍ രണ്ടു സിമ്മുകളും ഉപയോഗിച്ചു തുടങ്ങും.

-അയച്ചു തന്നത് : അബൂബക്കര്‍ പുറത്തീല്‍ -അബുദാബി.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ബിസിനസ് മേഖല : ഒമാനില്‍ പുതിയ നിയമം

August 28th, 2012

sultanate-of-oman-flag-ePathram
മസ്കത്ത് : സര്‍ക്കാര്‍ – സ്വകാര്യ മേഖല യില്‍ ജോലി ചെയ്യുന്ന ഒമാനികള്‍ക്ക് ഇനി മുതല്‍ പ്രവാസി കളെ ജീവനക്കാരായി റിക്രൂട്ട് ചെയ്ത് സ്വന്തം പേരില്‍ ബിസിനസ് നടത്താനാകില്ല എന്ന് തൊഴില്‍ മന്ത്രാലയം വ്യക്തമാക്കി.

തൊഴില്‍ മന്ത്രി അബ്ദുല്ല ബിന്‍ നാസല്‍ ആല്‍ബക്റിയെ ഉദ്ധരിച്ച് ‘ടൈംസ് ഓഫ് ഒമാന്‍’ ദിനപത്ര മാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ – സ്വകാര്യ സ്ഥാപന ങ്ങളിലെ ജീവനക്കാരായ ഒമാനി കള്‍ക്ക് തങ്ങളുടെ സ്ഥാപന ത്തിലേക്ക് വിദേശത്ത് നിന്ന് ജീവനക്കാരെ നിയോഗിക്കണമെങ്കില്‍ അവര്‍ ആദ്യം ജോലി യില്‍ നിന്ന് രാജി വെക്കണം എന്നാണ് പുതിയ തൊഴില്‍ നിയമ ഭേദഗതി.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ആലപ്പുഴ ഐഷാ ബീഗത്തിന് പ്രവാസ ലോക ത്തിന്റെ ആദരവ്
Next »Next Page » ബര്‍ജീല്‍ ആശുപത്രി 100 സൗജന്യ ഹൃദയ ശസ്ത്രക്രിയകള്‍ നടത്തും »



  • സ്‌കൂളുകളിൽ മൊബൈൽ ഫോൺ ഉപയോഗത്തിന് നിയന്ത്രണം
  • മലബാർ പ്രവാസി : പായസ മത്സരം
  • കെ. എം. സി. സി. ലീഗൽ സെൽ ഉത്ഘാടനവും നിയമ സെമിനാറും മെയ് 18 ന്
  • സഫ്ദർ ഹാഷ്മി സ്മാരക തെരുവു നാടക മത്സരം അരങ്ങേറി
  • നമ്മുടെ സ്വന്തം മാമുക്കോയ സീസൺ-2 : ബ്രോഷർ പ്രകാശനം ചെയ്തു
  • പയസ്വിനി ‘വിഷു പൊലിക-2025’ അരങ്ങേറി
  • സ്വാഗത സംഘം രൂപീകരിച്ചു
  • അടുത്ത വർഷം പകുതിയോടെ ഇ-ഇൻവോയ്സ് നിർബന്ധമാക്കും
  • കെ. എസ്. സി. ഒപ്പന മത്സരം സംഘടിപ്പിച്ചു
  • ഇയർ ഓഫ് കമ്മ്യൂണിറ്റി ക്യാമ്പയിൻ പോസ്റ്റർ അനാച്ഛാദനം ചെയ്തു
  • മനുഷ്യരെ ഒന്നായി കണ്ട മാര്‍പാപ്പ: അബുദാബി കെ. എം. സി. സി.
  • മാർപാപ്പയുടെ വിയോഗത്തിൽ രാഷ്ട്ര നേതാക്കൾ അനുശോചിച്ചു
  • രണ്ടാമത് മാമുക്കോയ പുരസ്കാരം പ്രഖ്യാപിച്ചു
  • എം. കെ. അബ്ദുൽ റഹ്‌മാൻ : കർമ്മ ഭൂമികയിൽ തന്നെ മടക്കയാത്ര
  • ആരോഗ്യ മേഖലയുടെ ചരിത്രവും ഭാവിയും പങ്കു വച്ച് ഡോ. ജോര്‍ജ്ജ് മാത്യു
  • ഡ്രൈവിംഗിനിടെ മൊബൈൽ ഫോൺ ഉപയോഗം : കണ്ടു പിടിക്കുവാൻ എ. ഐ. ക്യാമറകൾ
  • ഉംറ തീര്‍ത്ഥാടനം ഏപ്രില്‍ 29 മുതല്‍ ഹാജിമാര്‍ക്ക് മാത്രം
  • വീട് ഇല്ലാത്ത പ്രവാസിക്ക് വീട് നിർമ്മിച്ച് നൽകുന്നു
  • രാജപുരം ഹോളിഫാമിലി ഹയർ സെക്കൻഡറി സ്കൂൾ കൂട്ടായ്മ പുതിയ കമ്മിറ്റി
  • ലോഗോ പ്രകാശനം ചെയ്തു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine