നിയമ ലംഘനം : ഒമാനില്‍ 280 പ്രവാസികള്‍ അറസ്റ്റില്‍

July 3rd, 2012

sultanate-of-oman-flag-ePathram
ഒമാന്‍ : നിയമം ലംഘിച്ച് ഒമാനില്‍ തങ്ങി അനധികൃത മായി ജോലി ചെയ്യുന്ന 280 പ്രവാസികള്‍ അറസ്റ്റിലായി. ഒരാഴ്ചക്കിടെ യാണ് ഇത്രയും പേര്‍ പിടിക്ക പ്പെട്ടതെന്ന് അധികൃതര്‍ അറിയിച്ചു. അനധികൃത തൊഴിലാളികളെ കണ്ടത്തെു ന്നതിനായി തൊഴില്‍ മന്ത്രാലയ ത്തിന്റെ നേതൃത്വ ത്തില്‍ പൊലീസ് സഹകരണ ത്തോടെ രാജ്യ വ്യാപകമായി റെയ്ഡ് നടക്കുകയാണ്.

നിരവധി ആളുകളെ പിടികൂടി നാടുകടത്തുന്ന നടപടികള്‍ പുരോഗ മിക്കുന്നു. കഴിഞ്ഞ മാസം 23 മുതല്‍ 29 വരെയുള്ള ദിവസങ്ങളില്‍ നടന്ന റെയ്ഡില്‍ പിടിച്ചവരില്‍ 218 പേര്‍ വോണിജ്യ സ്ഥാപന ങ്ങളിലെ തൊഴിലാളികളും 17 തോട്ടം ജോലിക്കാരും 45 വീട്ടു ജോലി ക്കാരും ഉള്‍പ്പെടും. സ്പോണ്‍സറില്‍ നിന്ന് ഒളിച്ചോടിയവരും ഇവരുടെ അനുമതി യോടെ മറ്റു ജോലികളില്‍ ഏര്‍പ്പെട്ടവരും രേഖകള്‍ ഇല്ലാതെ രാജ്യത്തു തുടരുന്നവരും പിടിക്കപ്പെട്ടവരിലുണ്ട്.

തലസ്ഥാന നഗരിയായ മസ്കത്ത് ഗവര്‍ണറേറ്റില്‍ നിന്നാണ് കൂടുതല്‍ പേര്‍ പിടിക്കപ്പെട്ടത്. ഇവര്‍ക്കെതിരെ തൊഴില്‍ മന്ത്രാലയം നടപടി തുടങ്ങി. അതിനിടെ നേരത്തെ പിടികൂടപ്പെട്ട 182 അനധികൃത തൊഴിലാളി കളെ അതാതു രാജ്യ ങ്ങളുടെ എംബസി കളുമായി സഹകരിച്ച് നാടു കടത്തി യതായും മന്ത്രാലയം അറിയിച്ചു.


-അയച്ചു തന്നത് : ബിജു

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

തൊഴില്‍ വിസ രണ്ടു മണിക്കൂറിനകം

June 22nd, 2012

qatar-work-visa-epathram

ദോഹ : തൊഴില്‍ മേഖലയില്‍ വരുന്ന പരിഷകാരങ്ങളുടെ ഭാഗമായി വിദേശ തൊഴിലാളികളുടെ മുഴുവന്‍ വിവരങ്ങളും ‘ഇ ആര്‍ക്കൈവ്സ്’ വഴി സൂക്ഷിക്കുന്ന സംവിധാനം നടപ്പാക്കുന്നതോടെ അപേക്ഷകര്‍ക്ക് രണ്ട് മണിക്കൂറിനകം തൊഴില്‍ വിസ ലഭ്യമാക്കാന്‍ മന്ത്രാലയം നടപടി സ്വീകരിക്കുന്നു. എളുപ്പത്തില്‍ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി തൊഴില്‍ മേഖല കൂടുതല്‍ കാര്യക്ഷമ മാക്കുന്നതിന്റെ ഭാഗയാണ് ഇത്. വിസക്ക് അപേക്ഷിക്കുന്ന കമ്പനികളുടെ പൂര്‍ണ വിവരങ്ങള്‍ ഞൊടിയിടയില്‍ ലഭ്യമാക്കാന്‍ ‘ഇ ആര്‍ക്കൈവ്സ്’ വഴി കഴിയും. കൂടാതെ ഭര്‍ത്താവിന്‍െറയോ പിതാവിന്‍െറയോ സ്പോണ്‍സര്‍ഷിപ്പിലുള്ള സ്ത്രീകള്‍ക്ക് ഒരു മണിക്കൂറിനുള്ളില്‍ വര്‍ക് പെര്‍മിറ്റ് അനുവദിക്കുന്നതിനും നടപടിയുണ്ടാകും.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

മധ്യാഹ്ന ഇടവേള ‍ ജൂണ്‍ മുതല്‍ യു. എ. ഇയില് നിര്‍ബന്ധം

May 31st, 2012

construction worker-UAE-epathram
അബുദാബി: യു. എ. ഇ. യില്‍ തുറസ്സായ സ്ഥലങ്ങളില്‍ വെയിലു കൊണ്ട്‌ ജോലി ചെയ്യുന്നവര്‍ക്ക്‌ ജൂണ്‍ 15 മുതല് മധ്യാഹ്ന ഇടവേള  നിര്‍ബന്ധമാക്കി. ഉച്ച സമയങ്ങളില് പുറത്ത് ‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്കാണ് ഈ വിശ്രമവേള സംവിധാനം. നിയമം ‌ജൂണ്‍ 15 മുതല്‍ പ്രാബല്യത്തില്‍ വരും എന്ന്‌ യു. എ. ഇ. തൊഴില്‍ മന്ത്രി ‌ പ്രഖ്യാപിച്ചു  നേരിട്ട്‌ സൂര്യതാപം ഏല്‍ക്കും വിധത്തിലുള്ള ജോലികളില്‍ ഏര്‍പ്പെടുന്ന യു. എ. ഇ. തൊഴിലാളികള്‍ക്കാണ് ഈ നിയമം ആശ്വാസമാകുക. ‌  ജൂണ്‍ 15ന്‌ ആരംഭിക്കുന്ന ഈ പുതിയ സംവിധാനം സെപ്‌റ്റംബര്‍ 15 വരെ പ്രാബല്യത്തില്‍ ഉണ്ടായിരിക്കും. നിയമം ലംഘിക്കുന്ന കമ്പനികള്‍ക്കെതിരെ കര്‍ശനമായ നിയമ നടപടികള്‍ എടുക്കും.

- ലിജി അരുണ്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പട്ടിണിയോടു പട പൊരുതി ഗള്‍ഫില്‍ ഒരു മലയാളി കുടുംബം

April 27th, 2012

5-members-of-family-survive-on-leftovers-from-weddings-ePathram
അബുദാബി : പ്രവാസി മലയാളി കളുടെ കണ്ണു തുറക്കേണ്ടതായ മറ്റൊരു വാര്‍ത്ത കൂടി പുറത്തു വന്നിരിക്കുന്നു. പട്ടിണിയോടും പലിശ യോടും പട പൊരുതി ഗള്‍ഫില്‍ അഞ്ചംഗ മലയാളി കുടുംബം കഴിഞ്ഞു കൂടുന്നു.

യു. എ. ഇ. യിയുടെ തലസ്ഥാനമായ അബുദാബിയുടെ പൂങ്കാവനമായ അല്‍ ഐനില്‍ അച്ഛനും അമ്മയും ഒമ്പതും ഏഴും രണ്ടും വയസ്സുള്ള മൂന്നു പെണ്‍ മക്കളും ഉള്‍പ്പെട്ട മലയാളി കുടുംബം 18 മാസങ്ങളായി കഴിഞ്ഞു കൂടുന്നത് സമീപത്തുള്ള വിവാഹ മണ്ഡപ ത്തിലെ വിരുന്നു കളില്‍ അവശേ ഷിക്കുന്ന ഭക്ഷണ സാധന ങ്ങള്‍ കഴിച്ചു കൊണ്ടാണ് എന്നുള്ള ഞെട്ടിക്കുന്ന വാര്‍ത്ത, ഇവിടത്തെ പ്രമുഖ ദിനപത്രമായ ഗള്‍ഫ്‌ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു.

നാട്ടില്‍ ഇന്റിരിയര്‍ ഡെക്കറേഷന്‍ ജോലികള്‍ ചെയ്തിരുന്ന 41 വയസ്സുകാരനായ ഒരു വ്യക്തിയും കുടുംബവുമാണ് ഈ ദുരിതം അനുഭവിക്കുന്നത്. 16 കൊല്ലമായി അദ്ദേഹം യു. എ. ഇ. യില്‍ എത്തിയിട്ട്. കുടുംബ പരമായ ചില പ്രശ്നങ്ങളില്‍ അകപ്പെട്ട്, നാട്ടില്‍ നിന്നും ഭാര്യയെയും കുഞ്ഞുങ്ങളെയും ഗള്‍ഫില്‍ കൊണ്ടു വരാന്‍ നിര്‍ബന്ധിതനായി.

വിശ്വസ്തനായ കൂട്ടുകാരനൊപ്പം ഒരു ചെറുകിട കച്ചവടം തുടങ്ങുന്നതിനു വേണ്ടി പലിശ ക്കാരനില്‍ നിന്നും പണം കടമെടുത്തു. എന്നാല്‍ സുഹൃത്ത് പണവുമായി മുങ്ങിയതോടെ ഇദ്ദേഹം പണം തിരിച്ചടയ്ക്കണമെന്ന അവസ്ഥയിലായി. അതിന് വകയില്ലാതെ വന്നപ്പോള്‍ ജയിലിലുമായി.

പിന്നീട് വിശാല മനസ്കനായ ഇവിടുത്തെ സ്‌പോണ്‍സര്‍ ഇടപെട്ടതോടെ ജയില്‍ മോചിതനായി. ഇദ്ദേഹത്തിന്റെ കഥകള്‍ അറിഞ്ഞപ്പോള്‍ 1300 ദര്‍ഹം പ്രതിമാസ ശമ്പളത്തില്‍ ജോലിയും തരപ്പെടുത്തി നല്‍കി.

പലിശ ക്കാരനുമായുള്ള ഒത്തു തീര്‍പ്പു വ്യവസ്ഥ പ്രകാരം 1000 ദര്‍ഹം പ്രതിമാസം കടം തിരിച്ചടയ്ക്കാന്‍ മാറ്റിവയ്ക്കണം. അവശേഷിക്കുന്ന മുന്നൂറ് ദര്‍ഹം കൊണ്ട് വീട്ടു ചെലവും കുട്ടികളുടെ വിദ്യാഭ്യാസ ചെലവുമെല്ലാം വഹിക്കണം. സ്‌പോണ്‍സറുടെ ദയാവായ്പില്‍ കിട്ടിയ മുറിയിലാണ് ഈ അഞ്ചംഗ കുടുംബം താമസിക്കുന്നത്.

ഇദ്ദേഹ ത്തിന്റെ അയല്‍വാസി കളായ ചിലര്‍ അടുത്തുള്ള കല്യാണ മണ്ഡപ ത്തില്‍ ജോലി ചെയ്യുന്നുണ്ട്. അവര്‍ അവിടെ വിവാഹ സല്‍ക്കാരം നടക്കുമ്പോള്‍ അറിയിക്കും. ഇദ്ദേഹവും കുടുംബവും രാത്രി വൈകി സല്‍ക്കാരം തീരുന്നതു വരെ പുറത്ത് കാത്തു നില്ക്കും.

വിരുന്നു സല്‍ക്കാര ത്തില്‍ മിച്ചം വരുന്ന ഭക്ഷണ പദാര്‍ത്ഥങ്ങള്‍ പ്‌ളാസ്റ്റിക് കൂടുകളില്‍ ശേഖരിച്ചു ഫ്രീസ് ചെയ്ത് അതിന് പുറത്ത് തീയതിയും രേഖപ്പെടുത്തി സൂക്ഷിച്ച് ഒരാഴ്ചയോളം ഉപയോഗിക്കും. മറ്റൊരു വിവാഹ സല്‍ക്കാരം വരെ ആ ഭക്ഷണം കൊണ്ടു വേണം ജീവിക്കാന്‍. ഒട്ടക ത്തിന്റെ ഇറച്ചിയും ചോറും മറ്റുമായിരിക്കും മിക്കപ്പോഴും ലഭിക്കുക.

ഈ കുടുംബ ത്തിന്റെ ദുരിതത്തെപ്പറ്റി അറിഞ്ഞ് അല്‍ ഐനിലെ വാലി ഓഫ് ലവ് എന്ന സന്നദ്ധ സംഘടന സഹായിക്കാന്‍ രംഗത്തു വന്നിട്ടുണ്ട്.

(ഈ കുടുംബത്തെ  സഹായിക്കാന്‍ സന്മനസ്സുള്ളവര്‍ വാലി ഓഫ് ലവ് പ്രവര്‍ത്തകരുമായി ബന്ധപ്പെടുക.)

വിവരങ്ങള്‍ക്ക് വിളിക്കുക : ജോസഫ്‌ ബോബി  055 33 70 044

(ഫോട്ടോക്ക് കടപ്പാട് : ഗള്‍ഫ്‌ ന്യൂസ് )

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

അബുദാബി യില്‍ ടാക്സി നിരക്ക് വീണ്ടും കൂട്ടുന്നു

April 6th, 2012

silver-taxi-in-abudhabi-ePathram
അബുദാബി : തലസ്ഥാനത്ത്‌ സര്‍വ്വീസ് നടത്തുന്ന ടാക്സി കളുടെ നിരക്ക് വീണ്ടും വര്‍ദ്ധിപ്പിക്കുന്നു . 2012 മേയ് ഒന്നു മുതല്‍ വര്‍ദ്ധന പ്രാബല്യത്തില്‍ വരും.

ഇപ്പോള്‍ സില്‍വര്‍ ടാക്സി യാത്ര തുടങ്ങുമ്പോള്‍ മീറ്ററില്‍ കാണിക്കുന്ന മിനിമം ചാര്‍ജ്ജ്‌ മൂന്നു ദിര്‍ഹമാണ്. ഇത് മേയ് ഒന്നു മുതല്‍ 50 ഫില്‍സ് കൂടി 3.50 ദിര്‍ഹമാകും. രാത്രി 10 മണി മുതല്‍ മിനിമം ചാര്‍ജ് 10 ദിര്‍ഹമായി ഉയരും.

കിലോ മീറ്റര്‍ നിരക്കില്‍ പകല്‍ സമയം 27 ഫില്‍സും രാത്രി 36 ഫില്‍സും വര്‍ദ്ധന ഉണ്ടാവും. എന്നാല്‍ കാള്‍ സെന്‍റര്‍ മുഖേന ടാക്സി ബുക്ക് ചെയ്യുന്ന തിനുള്ള നിരക്ക് കുറച്ചു.

ടാക്സികളുടെ നിയന്ത്രണാ ധികാരമുള്ള സെന്‍റര്‍ ഫോര്‍ റഗുലേഷന്‍ ഓഫ് ട്രാന്‍സ്പോര്‍ട്ട് ബൈ ഹയര്‍ കാര്‍സ് ( TransAD ) ആണ് ഇക്കാര്യം അറിയിച്ചത്.

കഴിഞ്ഞ വര്‍ഷം നടത്തിയ വിശദമായ പഠന ത്തിന് ശേഷമാണ് നിരക്ക് വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചത് എന്ന് അധികൃതര്‍ വാര്‍ത്താ സമ്മേളന ത്തില്‍ അറിയിച്ചു. ടാക്സി സര്‍വീസ് കൂടുതല്‍ കാര്യക്ഷമമാക്കും. ഡ്രൈവര്‍മാരുടെ വേതനവും പരിഷ്കരിക്കും.

ഓരോ വര്‍ഷവും ഡ്രൈവര്‍ മാര്‍ക്ക് കുറഞ്ഞത് നാല് യൂണിഫോം നല്‍കണം എന്ന് എല്ലാ ടാക്സി കമ്പനി കളോടും നിര്‍ദ്ദേശിച്ചിട്ടുണ്ട് എന്നും അധികൃതര്‍ പറഞ്ഞു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « പ്രവാസി ക്ഷേമനിധി പ്രായ പരിധി ഉയര്‍ത്തല്‍ സംസ്‌കാര ഖത്തറിന്റെ വിജയം
Next »Next Page » രണ്ടു പതിറ്റാണ്ടിനുശേഷം കുവൈത്ത് വിമാനം ഇറാഖിലേക്ക് »



  • പത്തനംതിട്ട ജില്ലാ കെ. എം. സി. സി. റമദാൻ റിലീഫിന് തുടക്കമായി
  • ഇ. കെ. നായനാർ സ്മാരക റമദാൻ ഫുട് ബോൾ ടൂർണ്ണ മെന്റ് ശനിയാഴ്ച മുസ്സഫയിൽ
  • അബുദാബി മലയാളീസ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
  • ജ്വാല ഉത്സവ് 2025 ബ്രോഷർ പ്രകാശനം ചെയ്തു
  • കേരള സോഷ്യൽ സെന്റർ ഇഫ്‌താർ സംഗമം
  • ഐ. ഐ. സി. ഹോളി ഖുര്‍ആന്‍ : ബ്രോഷർ പ്രകാശനം ചെയ്തു
  • ഉപന്യാസ മത്സരം : സൃഷ്ടികൾ ക്ഷണിച്ചു
  • ഇഫ്താർ സംഗമവും അവാർഡ് ദാനവും സംഘടിപ്പിച്ചു
  • കെ. എസ്‌. സി. ചങ്ങാതിക്കൂട്ടം ശ്രദ്ധേയമായി
  • നമ്മൾ ചാവക്കാട്ടുകാർ സൗദി ചാപ്റ്ററിനു പുതിയ നേതൃത്വം
  • സീതി സാഹിബ് ഫൗണ്ടേഷൻ യു. എ. ഇ. കമ്മിറ്റി
  • ഒമാനിലേക്ക് പുതിയ കരാതിർത്തി തുറന്നു
  • റമദാൻ റിലീഫ് : ഈത്തപ്പഴ ചലഞ്ച് നടത്തി
  • അബുദാബി മലയാളീസ് സിംഫണി അരങ്ങേറി
  • നോള്‍ കാര്‍ഡ് റീചാർജ്ജ് ചുരുങ്ങിയ തുക 20 ദിർഹം
  • ബസ്സ് – മറൈന്‍ ട്രാന്‍സ്‌പോര്‍ട്ട് സ്റ്റേഷനുകളില്‍ സൗജന്യ വൈ-ഫൈ ലഭ്യമാക്കും
  • എം. ടി. യുടെ മരണത്തോടെ താര പദവിയുള്ള എഴുത്തുകാരുടെ ഗണം അസ്തമിച്ചു
  • ഖുർ ആൻ പാരായണ മത്സരം സീസൺ- 4 മാർച്ച് 14 മുതൽ
  • സമാജം മുൻ വൈസ് പ്രസിഡണ്ട് പള്ളിക്കൽ ബാബു അന്തരിച്ചു
  • ഇരുപതാം വാർഷിക സമ്മേളനം ഫെബ്രുവരി 23 നു അജ്മാനിൽ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine