സൗദി യിലെ സിനിമാ തിയ്യേറ്ററു കളുടെ പ്രവർത്തനത്തിന് മാര്‍ഗ്ഗ നിര്‍ദ്ദേശം

April 23rd, 2018

cinema-in-saudi-arabia-ePathram
റിയാദ് : സൗദി അറേബ്യയില്‍ സിനിമാ തിയ്യേറ്റര്‍ പ്രവര്‍ ത്തി പ്പിക്കു ന്നതിനുളള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുറ പ്പെടു വിച്ചു. ഏപ്രില്‍ 18 മുതലാണ് സൗദി അറേബ്യയില്‍ സിനിമ പ്രദര്‍ശി പ്പിച്ചു തുടങ്ങിയത്.

സിനിമ കളു ടെയും തിയ്യേറ്റ റുകളുടെയും ചുമതല യുളള ജനറല്‍ കമ്മീഷന്‍ ഫോര്‍ ഓഡിയോ വിഷ്വല്‍ മീഡിയ യുമായി സഹ കരി ച്ചു കൊണ്ടാണ് മുനിസിപ്പല്‍ – ഗ്രാമ കാര്യ മന്ത്രാ ലയം സിനിമാ തിയ്യേറ്റ റുകള്‍ ക്കുളള പ്രവര്‍ ത്തന നിയമാ വലി തയ്യാറാക്കി യിട്ടുള്ളത്.

1500 മീറ്റര്‍ പരിധിക്ക് ഉള്ളിൽ സിനിമാ തിയ്യേറ്ററു കള്‍ക്ക് ലൈസന്‍സ് അനുവദി ക്കുക യില്ല. പെട്രോള്‍ സ്റ്റേഷനു കള്‍, ഗ്യാസ് വിതരണ കേന്ദ്രം, വിദ്യാലയ ങ്ങള്‍, ഇന്‍ഡ സ്ട്രി യല്‍ യൂണി റ്റുകള്‍ എന്നിവിട ങ്ങളില്‍ നിന്ന് 100 മീറ്റർ ദൂര പരിധി പാലിക്കണം.

മുന്നൂറ് സീറ്റു കളു ളള തിയ്യേ റ്ററിന് 100 കാറു കള്‍ ക്കുള്ള പാർക്കിംഗ് സൗകര്യം ഒരുക്കണം. തിയ്യേറ്റ റിന് അടു ത്തുളള റോഡു കളില്‍ പാര്‍ക്കിംഗിന് അനുവാദം നൽകില്ല.

റോഡു കളോട് ചേര്‍ന്ന് ടിക്കറ്റ് വില്‍പ്പന കൗണ്ടര്‍ സ്ഥാപിക്കു വാനോ താഴത്തെ നില യില്‍ വാണിജ്യ, വിനോദ ആവ ശ്യ ങ്ങള്‍ക്ക് ഉപയോഗി ക്കുവാനോ പാടില്ല.  തിയ്യേറ്റ റു കളുടെ താഴത്തെ നില പാര്‍ക്കിംഗിന് മാത്ര മാണ് അനു വദിക്കുക.

 

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഭിക്ഷാടന നിരോധനം : യു. എ. ഇ. യില്‍ കരട് നിയമ ത്തിന് അംഗീകാരം

April 19th, 2018

anti-begging-campaign-launched-in-abu-dhabi-ePathram
അബുദാബി : രാജ്യത്ത് യാചന നടത്തിയാല്‍ മൂന്നു മാസം ജയില്‍ ശിക്ഷയും 5,000 ദിര്‍ഹം പിഴയും വിധി ക്കുന്ന ‘ഭിക്ഷാടന നിരോധന’ നിയമ ത്തിന് ഫെഡറല്‍ നാഷണല്‍ കൗണ്‍ സി ലിന്റെ (എഫ്. എന്‍. സി.) അംഗീ കാരം.

ഔദ്യോഗിക ഗസറ്റില്‍ പ്രഖ്യാപിച്ച് ഒരു മാസ ത്തിനു ശേഷം നിയമം പ്രാബല്യത്തില്‍ വരും.

യാചന വരുമാനം ആക്കുന്നവര്‍ക്ക് കടുത്ത ശിക്ഷ വിധി ക്കുന്ന നിയമം അനുസരിച്ച് ഭിക്ഷ ക്കാര്‍ക്കും ഇട നില ക്കാ ര്‍ക്കും ശിക്ഷ നല്‍കുന്ന തോ ടൊപ്പം യാചകരെ സംഘ ടിപ്പി ക്കുന്ന മാഫിയ പോലുള്ള ക്രിമി നല്‍ ഗ്രൂപ്പു കള്‍ക്ക് ആറു മാസം തടവ് ശിക്ഷ യും ഒരു ലക്ഷം ദിര്‍ഹ ത്തില്‍ കുറ യാ ത്ത പിഴയും ലഭിക്കും. ഭിക്ഷാടകരുടെ പണവും മറ്റു വസ്തുക്കളും കണ്ടു കെട്ടുകയും ചെയ്യും.

ഭിക്ഷാടനം നടത്തുന്ന തിന് ജനങ്ങളെ കൊണ്ടു വരുന്ന വര്‍ക്ക് ഒരേ ശിക്ഷ തന്നെ ബാധക മായി രിക്കും എന്ന് കരട് നിയമം അനുശാസി ക്കുന്നു.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

ഇസ്‌റാഅ് മിഅ്‌റാജ് – ശനി യാഴ്ച സ്വകാര്യ മേഖലക്കും അവധി

April 12th, 2018

crescent-moon-ePathram
അബുദാബി : ഇസ്‌റാഅ് വൽ മിഅ്‌റാജ് ദിന മായ ശനി യാഴ്ച (ഏപ്രില്‍ – 14) യു. എ. ഇ. യിലെ പൊതു മേഖല യോ ടൊപ്പം സ്വകാര്യ മേഖല ക്കും അവധി  ആയി രിക്കും.

എന്നാല്‍ അടിയന്തിര സര്‍ക്കാര്‍ സ്ഥാപന ങ്ങളും സേവന കേന്ദ്ര ങ്ങളും ശനിയാഴ്ച തുറന്ന് പ്രവര്‍ ത്തിക്കും.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഹാഫിലാത്​ കാർഡുകൾ ഇനി മുതല്‍ ബസ്സു കളിൽ

April 11th, 2018

new-card-system-in-abudhabi-bus-for-payment-ePathram
അബുദാബി : തലസ്ഥാനത്തെ ബസ്സ് യാത്ര ക്കാര്‍ക്ക് ഏറെ സൌകര്യ പ്രദമായ രീതി യില്‍ ഇനി മുതല്‍ ‘ഹാഫി ലാത്ത്’ റീച്ചാര്‍ജബിള്‍ ഇലക്ട്രോ ണിക് കാർഡു കൾ ബസ്സു കളില്‍ തന്നെ ലഭിക്കും.

ഇതു വരെ ബസ്സ് സ്റ്റേഷനു കളിലും വെയി റ്റിംഗ് ഷെഡ്ഡു കളിലും മാത്ര മായി രുന്നു കാർഡു കൾ കിട്ടിയി രുന്നത്.

നില വിൽ 50 ബസ്സു കളി ലാണ് അബുദാബി ഗതാഗത വകുപ്പ് ഈ സംവിധാനം ഒരുക്കി യിരി ക്കുന്നത്. ഇതിലൂ ടെ ബസ്സില്‍ വെച്ചു തന്നെ കാർഡു കൾ റീചാർജ്ജ് ചെയ്യു വാന്‍ സാധിക്കും.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

സിഗ്നല്‍ നൽകാതെ ലൈൻ മാറ്റിയാൽ ഡ്രൈവർക്ക് 400 ദിർഹം പിഴ

April 10th, 2018

abudhabi-police-new-logo-2017-ePathram
അബുദാബി : വാഹനം ഓടിക്കുമ്പോള്‍ ഇൻഡി ക്കേറ്റർ ലൈറ്റ് ഇട്ടു മുന്നറിയിപ്പു നൽകാതെ റോഡ് ലൈൻ മാറ്റി യാൽ ഡ്രൈവര്‍ക്ക് 400 ദിർഹം പിഴ നല്‍കും എന്ന് അബു ദാബി പോലീസ് മുന്നറി യിപ്പ്.

ഇടത്തോട്ടോ വലത്തോട്ടോ റോഡ്‌ ലൈൻ മാറ്റു ന്നതിനും വാഹനം തിരിക്കുന്നതിനും മുൻപ് ഇൻഡി ക്കേറ്റർ ലൈറ്റ് ഇട്ടു കൊണ്ട് തങ്ങളു ടെയും മറ്റുള്ള വരുടേ യും സുരക്ഷ ഉറപ്പു വരുത്തണം.

നിയമം ലംഘിച്ചവര്‍ക്ക് 2017 ജൂലായ് ഒന്ന് മുതൽ 2017 ഡിസംബർ 31വരെ 10,766 പേർക്ക് 400 ദിർഹം വീതം പിഴ വിധി ച്ചതായും അബു ദാബി പൊലീസ് ട്വിറ്ററില്‍ അറി യിച്ചു.

രജിസ്ട്രേഷൻ പുതുക്കാത്ത വാഹനങ്ങളും ഏപ്രിൽ 15 മുതൽ ക്യാമറ കളില്‍ പതിയും എന്നും രജിസ്ട്രേഷൻ പുതുക്കാത്ത വാഹന ങ്ങൾ റോഡില്‍ ഇറക്കിയാൽ 500 ദിർഹം പിഴയും ഡ്രൈവര്‍ക്ക് ലൈസന്‍ സില്‍ നാലു ബ്ലാക്ക് പോയിൻറും നല്‍കുകയും വാഹനം ഏഴു ദിവസം പിടിച്ചിടുകയും ചെയ്യും.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ജ്വാല അഞ്ചാം വാർഷികം ആഘോഷിച്ചു
Next »Next Page » ഹാഫിലാത്​ കാർഡുകൾ ഇനി മുതല്‍ ബസ്സു കളിൽ »



  • വിദ്യാർത്ഥികളുടെ മരുന്നു വിവരങ്ങൾ സ്‌കൂളിന് നൽകണം
  • ദിർഹം ചിഹ്നം : അനധികൃത ഉപയോഗം പാടില്ല
  • ഡോ. ഷംഷീർ വയലിൽ പ്രഖ്യാപിച്ച ’10 ജേർണീസിന്’ തുടക്കം
  • ഹെഡ് ലൈറ്റ് ഇടാതെ വാഹനം ഓടിച്ചാൽ കനത്ത പിഴ
  • സോഷ്യൽ മീഡിയാ ഗ്രൂപ്പുകൾ : നിയമ ലംഘകർക്ക് എതിരെ നടപടി
  • നബി ദിനം : മൂന്ന് ദിവസത്തെ വാരാന്ത്യ അവധി
  • പാസ്സ്‌പോർട്ട് സേവനങ്ങൾ : ബി. എൽ. എസ്. പുതിയ കെട്ടിടത്തിൽ
  • നിയമ ലംഘനങ്ങൾക്ക് ശിക്ഷ കടുപ്പിച്ച് അധികൃതർ
  • സമദാനിയുടെ പ്രഭാഷണം : പോസ്റ്റർ പ്രകാശനം ചെയ്തു
  • പൊതു നിരത്തുകളിൽ ഇലക്ട്രിക് സ്കൂട്ടറുകൾ നിരോധിച്ചു
  • ശുചിത്വ ലംഘനം നിരീക്ഷിക്കാൻ ഡിജിറ്റൽ ആപ്പ്
  • അത്തച്ചമയ ഘോഷയാത്ര അബുദാബി യിൽ
  • ഇന്‍ഡിഗോ യാത്രക്കാര്‍ക്ക് സിറ്റി ചെക്ക് ഇന്‍ സൗകര്യം
  • പ്രവാസികളുടെ റെസിഡന്റ് കാർഡ് കാലാവധി ഇനി മൂന്ന് വർഷം
  • വ്യത്യസ്തമായ പരിപാടികളുമായി ഇസ്ലാമിക് സെന്റർ മെമ്പേഴ്സ് മീറ്റ്
  • സമാജം സാഹിത്യ പുരസ്‌കാരം ആലങ്കോട് ലീലാകൃഷ്ണന്
  • വീണ്ടും ആഗോള അംഗീകാരവുമായി ശൈഖ് സായിദ് ഗ്രാൻഡ് മസ്ജിദ്
  • മെഗാ മെഡിക്കൽ ക്യാമ്പ് ഇസ്‌ലാമിക് സെന്ററിൽ
  • ഇ-സ്‌കൂട്ടർ യാത്രക്കാർക്ക് മുന്നറിയിപ്പ്
  • ആൻറിയ ‘അങ്കമാലി പൊന്നോണം’ ബ്രോഷർ പ്രകാശനം ചെയ്തു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine