അബുദാബി : യു. എ. ഇ. യിലെ ഏഴ് ധന വിനി മയ സ്ഥാപന ങ്ങളി ലൂടെ യുള്ള പണം ഇടപാടു കള്‍ യു. എ. ഇ. സെന്‍ട്രല്‍ ബാങ്ക് നിരോ ധിച്ചു. കള്ളപ്പണം വെളു പ്പിക്ക ലിനെതിയുള്ള നിയമം പാലി ക്കാത്ത മണി എക്സ് ചേഞ്ചു കള്‍ ക്ക് എതിരെ യാണ് നടപടി.
താഹിര്‍ എക്സ് ചേഞ്ച് എസ്റ്റാ ബ്ലിഷ് മെന്റ്, അല്‍ ഹദാ എക്സ് ചേഞ്ച് എല്‍. എല്‍. സി., അല്‍ ഹെംരിയ എക്സ് ചേഞ്ച് കമ്പനി എല്‍. പി. സി., ദുബായ് എക്സ്പ്രസ് എക്സ് ചേഞ്ച്, സനാ എക്സ് ചേഞ്ച്, കോസ്മോസ് എക്സ് ചേഞ്ച്, ബിന്‍ ബഖീത് എക്സ് ചേഞ്ച് എസ്റ്റാ ബ്ലിഷ് മെന്റ് എന്നിങ്ങനെ ഏഴു ധന വിനിമയ സ്ഥാപന ങ്ങളി ലൂടെ യുള്ള വേതന വിതരണം അടക്ക മുള്ള യാതൊരു വിധ പണം ഇട പാടു കളും നടത്തരുത് എന്നാണ് ജൂണ്‍ 11 ന് പുറത്തിറ ക്കിയ വാര്‍ത്താ കുറി പ്പില്‍ യു. എ. ഇ. സെന്‍ട്രല്‍ ബാങ്ക് അറി യിച്ചത്.
കാര്യ ങ്ങള്‍ പരി ഹരി ക്കുവാന്‍ സമയ പരിധി നല്‍കി യിട്ടും നിയമ ലംഘനം തുടരുന്ന തിനാ ലാണ് കടുത്ത നട പടി സ്വീക രിച്ചത്. വിദേശ കറന്‍സി കളുടെ ക്രയ വിക്രയ ത്തിനും ട്രാവലേഴ്സ് ചെക്കിനും മാത്ര മാണ് നില വില്‍ ഈ സ്ഥാപന ങ്ങള്‍ക്ക് ലൈസന്‍സ് നല്‍കി യിട്ടു ള്ളത്.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: നിയമം, യു.എ.ഇ., സാമ്പത്തികം