പാം സ൪ഗ്ഗ സംഗമം വെള്ളിയാഴ്ച

January 30th, 2017

palm-books-sargga-samgamam-2017-ePathram
ഷാർജ : പാം പുസ്തക പ്പുര സ൪ഗ്ഗ സംഗമം ഫെബ്രുവരി 3 വെള്ളിയാഴ്ച നടക്കും. ദുബായ് ഖിസൈ സിലെ ഗൾഫ് മോഡൽ സ്കൂളിൽ വൈകുന്നേരം 3 മണിക്ക് ആരംഭി ക്കുന്ന സ൪ഗ്ഗ സംഗമ ത്തിൽ പ്രവാസ ലോകത്തെ ശ്രദ്ധേ യനായ എഴുത്തു കാരനും പ്രഭാഷ കനു മായ ബഷീ൪ തിക്കോടിക്ക് പാം അക്ഷര മുദ്ര പുരസ്കാരം സമ്മാനിക്കും.

അജീഷ് മാത്യു, അഡ്വ. സോണിയ ഷിനോയ്, മുനീ൪ കെ. ഏഴൂ൪ എന്നി വ൪ക്ക് പാം അക്ഷര തൂലിക കവിതാ പുരസ്കാരവും മഹിതാ ഭാസ്കരൻ, വിനീഷ് നരിക്കോട്, ആഷിഫ് അസീസ് എന്നിവ൪ക്ക് പാം അക്ഷര തൂലിക കഥാ പുര സ്കാരവും അഭിന അനസ്, ഇ൪ഫാൻ നിയാസ്, ഐന മരിയ തോമസ് എന്നി വ൪ക്ക് പാം വിദ്യാ൪ത്ഥി മുദ്ര പുരസ്കാരവും സമ്മാനിക്കും.

സാഹിത്യ സംവാദ ത്തിലും സാംസ്കാരിക സമ്മേളന ത്തിലും യു. എ. ഇ. യിലെ സാഹിത്യ – സാംസ്കാരിക രംഗത്തെ പ്രമുഖ൪ സംബന്ധിക്കും.

വിവരങ്ങൾക്ക് 050 41 46 105, 050 51 52 068.

- pma

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

പാം പുസ്തക പ്പുര ‘വിദ്യാർത്ഥി മുദ്ര’ പുരസ്കാര ങ്ങൾ പ്രഖ്യാപിച്ചു

January 28th, 2017

logo-palm-pusthakappura-palm-books-ePathram
ഷാർജ : പ്രവാസി വിദ്യാർത്ഥി കൾ ക്കായി പാം പുസ്തക പ്പുര സംഘടിപ്പിച്ച മലയാള കഥാ രചനാ മത്സര ത്തിൽ വിജയി കളായ വർക്ക് ‘വിദ്യാർത്ഥി മുദ്ര’ പുരസ്കാര ങ്ങൾ പ്രഖ്യാപിച്ചു.

story-writing-winners-of-palm-books-ePathram

കഥാ രചനാ മല്‍സര വിജയികള്‍ : അഭിന അനസ്, ഐന മരിയ, ഇർഫാൻ നിയാസ്

റാസൽ ഖൈമ ഇന്ത്യൻ പബ്ലിക് സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനി അഭിന അനസ് ഒന്നാം സ്ഥാനവും ഷാർജ ഗൾഫ് ഏഷ്യൻ സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി ഇർഫാൻ നിയാസ് രണ്ടാം സ്ഥാനവും റാസൽ ഖൈമ ഇന്ത്യൻ പബ്ലിക് സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി ഐന മരിയ തോമസ് മൂന്നാം സ്ഥാനവും നേടി.

ന്യൂ ഇന്ത്യൻ മോഡൽ സ്‌കൂളിലെ അനസ് അബ്ദുൽ ജലാൽ, ഗൾഫ് ഇന്ത്യൻ ഹൈ സ്‌കൂളിലെ ജെനിറ്റ സൈന ചാക്കോ, ഇന്ത്യൻ ഇന്റർനാഷണൽ സ്‌കൂളിലെ മൃണാൾ മധു എന്നിവർ ജൂറി യുടെ പ്രത്യേക പരാമർശം നേടി.

ബിജു ജി. നാഥ്‌ ചെയർമാനും സർഗ്ഗ റോയ്, ദീപ ചിറ യിൽ എന്നിവർ അംഗ ങ്ങളു മായ സമിതി യാണ് പുരസ്‌കാര ജേതാക്കളെ തെരഞ്ഞെടുത്തത്. ഫെബ്രുവരി മൂന്നിന് ഗിസൈസ് ഗൾഫ് മോഡൽ സ്‌കൂളിൽ വെച്ച് നടക്കുന്ന പാം വാർഷിക സർഗ്ഗ സംഗമ ത്തിൽ വെച്ച് വിജയി കൾ ക്കുള്ള സ്വർണ്ണ പ്പതക്ക ങ്ങൾ സമ്മാനിക്കും.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

പാം പുസ്തക പ്പുരയുടെ കഥാ ചർച്ച

January 24th, 2017

palm-pusthakappura-epathram ഷാർജ : പാം പുസ്തക പ്പുര യുടെ വാർഷിക സർഗ്ഗ സംഗമ ത്തിന്റെ ഭാഗ മായി ഷാർജ ഇന്ത്യൻ അസോസ്സി യേഷനും പാം പുസ്തക പ്പുരയും സംയുക്ത മായി സംഘടിപ്പി ക്കുന്ന കഥാ ചർച്ച ജനുവരി 27 വെള്ളി യാഴ്ച വൈകുന്നേരം 6 മണിക്ക് ഷാർജ ഇന്ത്യൻ അസോസ്സി യേ ഷനിൽ വെച്ച് നടക്കും. പ്രവാസ ലോകത്തു നിന്നും ശ്രദ്ധേയ മായ പുരസ്കാര ങ്ങൾ നേടിയ മയിൽ ചിറകുള്ള മാലാഖ (സബീന എം. സാലി), സാള ഗ്രാമം (രമേശ് പെരുമ്പിലാവ്), വിത്തു ഭരണി (ശ്രീദേവി മേനോൻ) എന്നീ മൂന്നു കഥ കളെ ആസ്പദ മാക്കി യാണ് ചർച്ച നടക്കുക എന്ന് സംഘാടകർ അറിയിച്ചു.

കൂടുതൽ വിവര ങ്ങൾക്ക് 050 51 52 068, 050 41 46 105.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

അക്ഷര തൂലിക കഥാ പുരസ്കാരം പ്രഖ്യാപിച്ചു

January 21st, 2017

palm-remember-basheer-ePathram
ഷാർജ : പാം പുസ്തക പ്പുര യുടെ അക്ഷര തൂലിക കഥാ പുരസ്കാരം പ്രഖ്യാപിച്ചു. മഹിതാ ഭാസ്കരൻ രചിച്ച ‘പെൺ സ്വകാര്യ ങ്ങൾ ക്കൊരു വാതിൽ’ എന്ന കഥ ഒന്നാം സ്ഥാനവും വിനീഷ് നരി ക്കോട് എഴുതിയ ‘ചാവ്’ എന്ന കഥ രണ്ടാം സ്ഥാനവും ആഷിഫ് അസീസിന്റെ ‘പാറു പ്പടി’ എന്ന കഥ മൂന്നാം സ്ഥാനവും നേടി.

palm-story-award-mahitha-vineesh-ashif-ePathram

അക്ഷര തൂലിക പുരസ്കാര ജേതാക്കള്‍ : മഹിതാ ഭാസ്കരൻ, ആഷിഫ് അസീസ്, വിനീഷ് നരി ക്കോട്.

ഷാജി ഹനീഫ് ചെയർ മാനും ഗഫൂർ പട്ടാമ്പി, പോൾ സെബാസ്റ്റ്യന്‍, ഷെക്കീം ചെക്കുപ്പ എന്നിവർ അംഗ ങ്ങളു മായ ജൂറി യാണ് അവാർഡ് ജേതാ ക്കളെ തെര ഞ്ഞെടു ത്തത്. 2017 ഫെബ്രുവരി 3 വെള്ളിയാഴ്ച നടക്കുന്ന പാം സർഗ്ഗ സംഗമ ത്തിൽ വെച്ച് പുരസ്കാര ങ്ങൾ സമ്മാ നിക്കും.

കഴിഞ്ഞ 30 വർഷ മായി ഷാർജ യിൽ പ്രവാസ ജീവിതം നയിക്കുന്ന മഹിതാ ഭാസ്കരൻ തൃശ്ശൂർ സ്വദേശിനി യാണ്. കണ്ണൂർ ജില്ല യിലെ നരിക്കോട് സ്വദേശി യായ വിനീഷ് കഴിഞ്ഞ എട്ടു വർഷ മായി ദുബായിൽ ജോലി ചെയ്യുന്നു. ‘കടലാസ് തൊപ്പി’ എന്ന കഥാ സമാഹാരം പ്രസിദ്ധീ കരി ച്ചിട്ടുണ്ട്. മലപ്പുറം സ്വദേശി യായ ആഷിഫ് അസീസ് അബുദാബി യിൽ ജോലി ചെയ്യുന്നു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

പാം അക്ഷര തൂലിക കവിതാ പുര സ്‌കാരം പ്രഖ്യാപിച്ചു

January 8th, 2017

palm-remember-basheer-ePathram
ഷാര്‍ജ :   യു. എ. ഇ. യിലെ എഴുത്തു കാര്‍ക്കു വേണ്ടി പാം പുസ്തകപ്പുര നടത്തിയ കവിതാ മല്‍സര വിജയി കളെ പ്രഖ്യാപിച്ചു.

palm-books-poetry-award-ajeesh-soniya-shinoy-muneer-ezhoor-ePathram.jpg

അജീഷ് മാത്യു, സോണിയ ഷിനോയ്, മുനീര്‍ കെ. ഏഴൂര്‍

അജീഷ് മാത്യു (കവിത : ഇനി നമുക്ക് പതിയെ പിന്നോട്ട് നടക്കാം) ഒന്നാം സ്ഥാനവും അഡ്വ. സോണിയ ഷിനോയ് (കവിത : മെമ്മറീസ് ആര്‍ ജയില്‍ഡ് അഥവാ ജെ. എല്‍. മെമ്മോ റിയല്‍ ആശു പത്രി യുടെ നാലാം നില) രണ്ടാം സ്ഥാനവും മുനീര്‍ കെ. ഏഴൂര്‍ (കവിത : രാജ്യം) മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

ഇടവ ഷുക്കൂര്‍ ചെയര്‍മാനും മുരളി മംഗലത്ത്, ഇന്ദിരാ ദേവി എന്നിവര്‍ അംഗ ങ്ങളു മായ ജൂറി യാണ് ജേതാ ക്കളെ തെരഞ്ഞെ ടുത്തത്.

ആലപ്പുഴ സ്വദേശി യായ അജീഷ് മാത്യു കഴിഞ്ഞ 18 വര്‍ഷ മായി ഷാര്‍ജ യില്‍ ജോലി ചെയ്യുന്നു. പ്രമുഖ നാടക കൃത്തും അഭി നേതാവു മായ സേവ്യര്‍ പുല്‍ പ്പാട്ടിന്റെ മകളാണ് അഡ്വ. സോണിയ ഷിനോയ്. മലപ്പുറം തിരൂര്‍ സ്വദേശി യായ മുനീര്‍ കെ. ഏഴൂര്‍ ദുബായില്‍ ജോലി ചെയ്യുന്നു.

ഫെബ്രുവരി ആദ്യ വാരം ഷാര്‍ജ യില്‍ നടക്കുന്ന പാം സര്‍ഗ്ഗ സംഗമ ത്തില്‍ വെച്ച് പുര സ്‌കാര ങ്ങള്‍ സമ്മാ നിക്കും എന്ന് പാം ഭാര വാഹി കളായ സുകു മാരന്‍ വെങ്ങാട്ട്, സലീം അയ്യനത്ത്, വെള്ളി യോടന്‍, വിജു. സി. പരവൂര്‍, ഗഫൂര്‍ പട്ടാമ്പി എന്നിവര്‍ അറി യിച്ചു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ഒളിമ്പ്യൻ റഹ്‌മാൻ ഫുട്ബോൾ ലോഗോ പ്രകാശനം ചെയ്തു
Next »Next Page » പ്രവാസി ഭാരതി 810 എ. എം. റേഡിയോ നാടകോത്സവം തിങ്കളാഴ്ച തുടങ്ങും »



  • അറബി ഭാഷ സംരക്ഷിക്കുന്നതില്‍ കേരളം വഹിച്ച പങ്ക് മഹത്തരം : സയ്യിദ് അലി അല്‍ ഹാഷിമി
  • പയ്യന്നൂർ സൗഹൃദ വേദിക്കു പുതിയ നേതൃത്വം
  • ഐ. എസ്. സി. ഇന്ത്യാ ഫെസ്റ്റ് സീണണ്‍-13 : ജനുവരി 24, 25, 26 തിയ്യതികളില്‍
  • സൺഡേ സ്കൂൾ സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി
  • വളർത്തു മൃഗങ്ങളെ രജിസ്റ്റർ ചെയ്യണം
  • ശൈത്യ കാലത്തിലെ വിയർപ്പു തുള്ളികൾ പ്രകാശനം ചെയ്തു
  • മാർത്തോമാ ദേവാലയത്തിൽ കൊയ്ത്തുത്സവം ശനിയാഴ്ച
  • ഒമാൻ ദേശീയ ദിനം : പുതിയ തിയ്യതി പ്രഖ്യാപിച്ചു
  • ഐ. എസ്. സി. അപെക്സ് ബാഡ്മിന്റൺ എലീറ്റ് ടൂർ ശനിയാഴ്ച തുടക്കം
  • ഇമ പ്രവർത്തന ഉദ്ഘാടനം : മന്ത്രി കെ. ബി. ഗണേഷ്‌ കുമാര്‍ അബുദാബിയിൽ
  • കമ്മാടം സുന്നി ജമാഅത്ത് : ജി. സി. സി. കമ്മിറ്റി രൂപീകരിച്ചു
  • ശക്തി തിയ്യറ്റേഴ്സ് ‘നൈറ്റ്സ് ഓഫ് കരോൾ’ ശ്രദ്ധേയമായി
  • പ്രവാസി കലാകാരന്‍ റബീഹ് ആട്ടീരിക്ക് കേരള സര്‍ക്കാര്‍ ഫെല്ലോഷിപ്പ്
  • ശിഹാബുദ്ദീൻ പൊയ്ത്തും കടവിന് ഇസ്‌ലാമിക് സെൻറർ സാഹിത്യ പുരസ്കാരം
  • ഓർമ – ബോസ് കുഞ്ചേരി സാഹിത്യ പുരസ്കാരത്തിനു സൃഷ്ടികൾ ക്ഷണിച്ചു
  • കോഴിക്കോടൻ ഫെസ്റ്റ് സീസൺ -2 : ഇസ്‌ലാമിക് സെൻ്ററിൽ
  • പൊതുമാപ്പ് : ദുബായിൽ അവസരം ഉപയോഗപ്പെടുത്തിയത് 2,36,000 പേർ
  • കേരളോത്സവം : മെഗാ സമ്മാനം നിസ്സാൻ സണ്ണി കാർ ജാൻവി അനന്തുവിന്
  • സെൻറ് ജോർജ്ജ് ഓർത്തഡോക്സ് കത്തീഡ്രലിലെ കൊയ്ത്തുത്സവം ഡിസംബർ 29 ഞായറാഴ്ച
  • മലബാർ പ്രവാസി കമ്മിറ്റി എം. ടി. യുടെ വേർപാടിൽ അനുശോചിച്ചു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine