അക്ഷര പെരുമ പുരസ്‌കാരം യു. എ. ഖാദറിന്

April 8th, 2018

malayalam-writer-novelist-ua-khader-ePathram
ദുബായ് : കൊയിലാണ്ടി കൂട്ടം യു. എ. ഇ. ചാപ്റ്റര്‍ പ്രഖ്യാപിച്ച പ്രഥമ ‘അക്ഷര പെരുമ’  പുരസ്കാര ത്തിന് പ്രശസ്ത സാഹിത്യ കാരന്‍ യു. എ. ഖാദര്‍ അര്‍ഹ നായി.

quilandi-koottam-nri-forum-akshara-peruma-award-for-ua-khalid-ePathram
ഏപ്രില്‍ 27 ന് ദേര യിലെ ഐ. പി. എ. ഹാളില്‍ നടക്കുന്ന കൊയിലാണ്ടി കൂട്ടം യു. എ. ഇ. ചാപ്റ്റര്‍ ഏഴാം വാര്‍ ഷിക ആഘോഷമായ ‘കൊയിലാണ്ടി കൂട്ടം ഫെസ്റ്റ് 2018’ എന്ന പരി പാടി യില്‍ വെച്ച് 25, 000 രൂപയും അക്ഷര പെരുമ ഫല കവും അടങ്ങുന്ന പുരസ്കാരം യു. എ. ഖാദറിന് സമ്മാനിക്കും.

ബഷീർ തിക്കോടി, ഷാബു കിളിത്തട്ടിൽ, നജീബ്‌ മൂടാടി എന്നിവര്‍ അടങ്ങിയ ജൂറി യാണ് പുരസ്കാര ത്തിനായി അദ്ദേഹത്തെ തെരഞ്ഞെടുത്തത്.

- pma

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

സ്റ്റീഫന്‍ ഹോക്കിംഗ് അനുസ്മരണം ശ്രദ്ധേയ മായി

April 4th, 2018

stephen-hawking-epathram
അബുദാബി : ഈയിടെ അന്തരിച്ച ലോക പ്രശസ്ത പ്രപഞ്ച ശാസ്ത്രജ്ഞൻ സ്റ്റീഫൻ ഹോക്കിംഗിനെ അനു സ്മ രിച്ച് കൊണ്ട് അബുദാബി കേരള സോഷ്യൽ സെന്റർ.

ശാസ്ത്രത്തെ ജനകീയ മാക്കുന്ന തിൽ സ്റ്റീഫൻ ഹോക്കിം ഗ് വഹിച്ചപങ്ക് എക്കാല ത്തെയും ശാസ്ത്ര ചരിത്ര ത്തിൽ നില നിൽക്കും. അസാദ്ധ്യം എന്നു വിധി എഴുതിയ ഒരു ജീവിത ത്തിന്റെ ഏറ്റവും ക്രിയാ ത്മക മായ ഇട പെടൽ ആണ് അദ്ദേഹം നടത്തിയത് എന്നും ആത്മ വിശാസ ത്തോടെ ജീവിച്ചു കൊണ്ട് ശാസ്ത്ര ലോകത്ത് അത്ഭുതം സൃഷ്ടിക്കുവാൻ സ്റ്റീഫന്‍ ഹോക്കിംഗ് എന്ന പ്രതിഭക്കു സാധിച്ചു എന്ന് അനു സ്മ രണ പ്രഭാഷണം നടത്തി കൊണ്ട് ഒമർ ഷറീഫ് പറഞ്ഞു.

കെ. എസ്. സി. സാഹിത്യ വിഭാഗം സെക്രട്ടറി സന്തോഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു.  ലൈബ്രേ റിയൻ ഫൈസൽ ബാവ സ്വാഗതം പറഞ്ഞു.

തുടർന്ന് സ്റ്റീഫൻ ഹോക്കിംഗി ന്റെ ജീവിതത്തെ കുറിച്ച് പറഞ്ഞ ജെയിംസ് മാർഷൽ സംവിധാനം ചെയ്ത, ഹോക്കിംഗി ന്റെ വേഷം അഭിനയിച്ചതിന് എഡ്ഡീ റെഡ്മെയ്‍ൻ ന്ന് മികച്ച നടനുള്ള ഓസ്കാർ അവാർഡ് ലഭിച്ച ‘ദി തിയറി ഓഫ് എവരിതിംഗ്’ എന്ന സിനിമ യുടെ പ്രദർശനവും നടന്നു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

അന്താരാഷ്ട്ര പുസ്തകോ ത്സവം ഏപ്രില്‍ 25 നു തുടക്ക മാവും

March 13th, 2018

logo-abu-dhabi-international-book-fair-2017-ePathram
അബുദാബി : ടൂറിസം ആൻഡ് കൾചറൽ അഥോറിറ്റി സംഘടി പ്പിക്കുന്ന ഇരുപത്തി എട്ടാമത് ‘അബു ദാബി അന്താ രാഷ്ട്ര പുസ്ത കോത്സവം’ 2018 ഏപ്രില്‍ 25 മുതല്‍ മെയ് ഒന്നു വരെ അബുദാബി നാഷണൽ എക്സി ബിഷൻ സെന്റ റിൽ നടക്കും. ഈ വര്‍ഷ ത്തെ അതിഥി രാജ്യം പോളണ്ട് ആയി രിക്കും.

അബു ദാബി കിരീട അവകാശിയും യു. എ. ഇ. സായുധ സേനാ ഉപ മേധാവി യുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്റെ രക്ഷാ കര്‍തൃത്വ ത്തിലാണ് പുസ്ത കോത്സവം ഒരു ങ്ങുന്നത്.

ഒരാഴ്ച നീളുന്ന പുസ്ത കോത്സവ ത്തില്‍ എണ്ണൂ റോളം സെമിനാറു കളും ശില്പ ശാല കളും നടക്കും. 30 ഭാഷ ക ളി ലായി അഞ്ഞൂ റോളം വിഭാഗ ങ്ങളിലെ പുസ്തക ങ്ങ ളുടെ പ്രദര്‍ ശനവും വിപ ണനവും നടക്കും.

രാവിലെ 9 മണി മുതല്‍ രാത്രി 10 മണി വരെയും വെള്ളി യാഴ്ച വൈകുന്നേരം 4 മുതല്‍ രാത്രി 10 മണി വരെ യു മാണ് സന്ദര്‍ശന സമയം.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

അൽ ഐൻ മലയാളി സമാജം വായനാ മുറി ഉദ്ഘാടനം ചെയ്​തു

February 27th, 2018

jaleel-ramanthali-new-book-cover-ePathram
അൽ ഐൻ : വിദ്യാർ ത്ഥി കളിൽ വായനാ ശീലം വളർ ത്തു ന്നതിനും പുസ്തക നിരൂപണം പരിശീലി ക്കുന്ന തിനും വ്യക്തിത്വ വികസന ത്തിനും ഉതകും വിധം അൽ ഐൻ മലയാളി സമാജം ഒരുക്കിയ ‘സമാജം വായനാ മുറി’ ഉല്‍ഘാടനം ചെയ്തു.

reading-club-alain-malayalee-samajam-ePathram

പ്രവാസ ജീവിതം മതി യാക്കി നാട്ടിലേക്ക് മടങ്ങുന്ന കവി യും സാംസ്കാരിക പ്രവർ ത്തക നുമായ എ. ടി. അബൂ ബക്ക റിന് ചടങ്ങിൽ വെച്ച് യാത്രയയപ്പ് നൽകി.

സമാജം പ്രസിഡണ്ട് ഡോ. അൻസാരി അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി മണികണ്ഠൻ, ജിതേഷ് പുരുഷോ ത്തമൻ, ഡോ. ഷാഹുൽ ഹമീദ് തുടങ്ങിയവര്‍ പ്രസംഗിച്ചു. തുടർന്ന് കാവ്യ സന്ധ്യയും അരങ്ങേറി.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പാം അക്ഷര മുദ്ര പുരസ്കാരം പി. മണി കണ്ഠനു സമ്മാനിക്കും

January 14th, 2018

p-manikantan-ePathram
ഷാർജ : പാം പുസ്തക പ്പുര യുടെ 2017 ലെ ‘അക്ഷര മുദ്ര’ പുരസ്കാരം സാഹിത്യ കാരനും പ്രഭാഷ കനു മായ പി. മണി കണ്ഠന് സമ്മാനിക്കും.

സാഹിത്യ ത്തിലെ സമഗ്ര സംഭാ വന ക്കുള്ള പാം പുസ്തക പ്പുര യുടെ ‘അക്ഷര മുദ്ര’ പുരസ്കാരം യു. എ. ഇ. യിലെ എഴുത്തു കാർക്ക് എല്ലാ വർഷവും നൽകി വരുന്നുണ്ട്. സാഹിത്യ സാംകാ രിക രംഗത്ത് മണി കണ്ഠൻ നൽകിയ സംഭാ വന കളെ മുൻ നിർത്തി യാണ് പുര സ്കാരം നൽകുന്നത്. ഫെബ്രുവരി യിൽ നടക്കുന്ന പാം സർഗ്ഗ സംഗമ ത്തിൽ വെച്ച് പുര സ്കാരം സമ്മാ നിക്കും.

മലപ്പുറം ജില്ല യിലെ എടപ്പാൾ പന്താവൂർ സ്വദേശി യായ മണി കണ്ഠൻ രണ്ട് പതിറ്റാണ്ടിലേറെ യായി യു. എ. ഇ . യിലെ സാഹിത്യ സാം സ്കാ രിക രംഗത്ത് സജീവ സാന്നിദ്ധ്യ മാണ്.

‘മലയാളിയുടെ സ്വത്വാ ന്വേഷണ ങ്ങൾ’ എന്ന ആദ്യ പുസ്തക ത്തിന് കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂ ട്ടിന്റെ പുരസ്കാരം ലഭിച്ചു.

‘പുറത്താക്കലിന്റെ ഗണിതം’ എന്ന പഠന ഗ്രന്ഥവും ‘പ്രവാസ ത്തിന്റെ ജീവ പര്യന്ത വാർത്ത കൾ’ എന്ന ആത്മ കഥാ പര മായ നോവലു മാണ് മറ്റു കൃതി കൾ.

മുംബൈ യൂണി വേഴ്സിറ്റി യിൽ എഞ്ചിനീയറിംഗ് അദ്ധ്യാ പക നായിരുന്ന മണി കണ്ഠൻ ഇപ്പോൾ ദുബായിൽ പ്രൊജക്റ്റ് മാനേജ്‍ മെന്റ് സ്പെഷ്യലിസ്റ് ആയി പ്രാക്ടീസ് ചെയ്യുന്നു. ഭാര്യ : ഡോക്ടർ. സ്‌മൃതി. മക്കൾ : ഋഥ്വിക്ക് മണി കണ്ഠൻ, അഭിരാം മണികണ്ഠൻ.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « വിസ്മയ ജാലകം ദുബായ് ഫ്രെയിം ജനുവരി ഒന്നിന് തുറക്കും
Next »Next Page » തൊഴിൽ വിസക്ക് സ്വഭാവ സർട്ടി ഫിക്കറ്റ് നിർബന്ധം »



  • സിലിക്കൺ ഒയാസിസിൽ ബുർജീൽ മെഡിക്കൽ സെന്റർ തുറന്നു : ഒരു ദശലക്ഷം ദിർഹത്തിന്റെ ആരോഗ്യ പദ്ധതി
  • മഴ തുടരുന്നു : ജാഗ്രതാ നിർദ്ദേശം
  • മെട്രോ – ട്രാം എന്നിവക്ക് പെരുന്നാൾ ദിവസങ്ങളിൽ സമയമാറ്റം
  • വൈപ്പർ മാൽവെയർ ഭീഷണി : ജാഗ്രതാ നിർദ്ദേശം
  • തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുത് : കടുത്ത നടപടികളുമായി യു. എ. ഇ. ആഭ്യന്തര മന്ത്രാലയം
  • വിസ കഴിഞ്ഞവർക്ക് യു. എ. ഇ. യിലേക്ക് തിരിച്ചുവരാം : പുതിയ എൻട്രി പെർമിറ്റ് വേണ്ട
  • താമസ സ്ഥലങ്ങളുമായി ബന്ധപ്പെട്ടു പുതിയ നിയമം പ്രാബല്യത്തിൽ വരുന്നു
  • എമിറേറ്റ്സ് വിമാന സർവീസുകൾ പുനരാരംഭിച്ചു
  • വിസ കാലാവധി കഴിഞ്ഞാലുള്ള പിഴ ഒഴിവാക്കും
  • വിമാനം മുടങ്ങി : കുടുങ്ങി കിടന്നവരെ എത്തിച്ച് ഇത്തിഹാദ് റെയിൽ
  • ഏത് വെല്ലു വിളിയും നേരിടാന്‍ യു. എ. ഇ. പൂർണ്ണ സജ്ജം
  • വ്യാജ വാർത്തകൾ പ്രചരിപ്പിക്കരുത് : എം. എ. യൂസഫലി
  • സി. ബി. എസ്. ഇ. പരീക്ഷകൾ മാറ്റി വെച്ചു
  • കിംവദന്തികളും അഭ്യൂഹങ്ങളും പ്രചരിപ്പിക്കരുത് : യു. എ. ഇ പബ്ലിക് പ്രോസിക്യൂഷൻ
  • പൊതു ജനങ്ങൾക്ക് ശല്യമായി ബൈക്ക് യാത്ര : വാഹനങ്ങൾ കണ്ടു കെട്ടി പോലീസ്
  • ചെറിയ പെരുന്നാൾ അവധി പ്രഖ്യാപിച്ചു
  • കുട്ടികൾ വാഹനം ഓടിച്ചു : രക്ഷിതാക്കൾക്ക് പിഴ
  • ജലീൽ രാമന്തളി വിടവാങ്ങി
  • സലൂട്ടിംഗ് ദ റിയല്‍ ഹീറോസ് : മുന്‍ കാല ഇന്ത്യന്‍ സൈനികരെ ആദരിച്ചു
  • വളർത്തു മൃഗങ്ങളുടെ രജിസ്​ട്രേഷൻ നിർബ്ബന്ധമാക്കി



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine