പാം അക്ഷര തൂലിക പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു

February 10th, 2014

ഷാര്‍ജ : പാം പുസ്തക പ്പുര യുടെ അക്ഷര തൂലിക പുരസ്കാരം പ്രഖ്യാപിച്ചു.

കഥാ വിഭാഗ ത്തില്‍ സീനോ ജോണ്‍ നെറ്റോ (കഥ -പൂച്ചകള്‍)യും കവിതാ വിഭാഗ ത്തില്‍ സബീന ഷാജഹാനും (കവിത – തലവര) അവാര്‍ഡ് നേടി.

യു. എ. ഇ. യിലെ മലയാളി കള്‍ക്കു വേണ്ടി ഒരുക്കിയ മല്‍സരത്തിന്റെ വിധി കര്‍ത്താക്കള്‍ പ്രൊഫസര്‍ കെ. അലവി ക്കുട്ടി, ശേഖര്‍ വാര്യര്‍ എന്നിവരായിരുന്നു.

റാസല്‍ഖൈമ യില്‍ താമസിക്കുന്ന തിരുവനന്തപുരം മണക്കാട് സ്വദേശിനി യായ സബീന ഷാജഹാന്‍ ഒട്ടേറെ ആല്‍ബ ങ്ങള്‍ക്കു ഗാന രചന നിര്‍വഹിച്ചിട്ടുണ്ട്.

കൊല്ലം സ്വദേശി യായ സീനോ ജോണ്‍ നെറ്റോ ഷാര്‍ജ യിലെ സ്വകാര്യസ്ഥാപന ത്തില്‍ ഫിനാന്‍സ് മാനേജരാണ്.

മാര്‍ച്ച് അവസാന വാരം ഷാര്‍ജ യില്‍ നടക്കുന്ന പാം സര്‍ഗ സംഗമ ത്തില്‍ പുരസ്കാരങ്ങള്‍ വിതരണം ചെയ്യുമെന്ന് ഭാര വാഹികള്‍ പറഞ്ഞു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

പാം കഥാ രചനാ മത്സരം ശ്രദ്ധേയമായി

February 4th, 2014

ഷാര്‍ജ : മലയാള ഭാഷ യുടെ പ്രചാരണാര്‍ഥം പാം പുസ്തക പ്പുര യു. എ. ഇ. യിലെ മലയാളി വിദ്യാര്‍ഥി കള്‍ക്കായി നടത്തിയ കഥാ രചനാ മത്സരം ശ്രദ്ധേയമായി.

‘മറക്കാനാവാത്ത അവധിക്കാല കാഴ്ചകള്‍’ എന്ന വിഷയ ത്തില്‍ നടന്ന രചന കളില്‍ ഗൃഹാതുരതയും കേരളവും വേരറ്റു പോകുന്ന ബന്ധ ങ്ങളുമെല്ലാം നിറഞ്ഞു നിന്നു.

സാമൂഹിക പ്രവര്‍ത്തകന്‍ സബാ ജോസഫ് ഉദ്ഘാടനം ചെയ്തു. പ്രൊഫസര്‍ അലവിക്കുട്ടി കഥാ ക്ലാസ് നടത്തി. സലീം അയ്യനത്ത് അധ്യക്ഷത വഹിച്ചു.

കമലാസനന്‍, ശേഖര്‍, സുകുമാരന്‍ വെങ്ങാട്, വിജു. വി. നായര്‍, അജിത്, വിജു.സി. പരവൂര്‍, വെള്ളിയോടന്‍ എന്നിവര്‍ സംബന്ധിച്ചു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

പാം ചെറുകഥാ മത്സരം 31ന്

January 28th, 2014

ഷാര്‍ജ : പാം സാഹിത്യ സഹകരണ സംഘം (പാം പുസ്തകപ്പുര) യുടെ ആഭിമുഖ്യ ത്തില്‍ മലയാള ഭാഷ യുടെ പ്രചരണാർത്ഥം യു. എ. ഇ. യിലെ സ്കൂള്‍ വിദ്യാര്‍ത്ഥി കള്‍ക്കായി സംഘടി പ്പിക്കുന്ന ചെറുകഥാ രചനാ മല്‍സരം ജനുവരി 31 വെള്ളിയാഴ്ച മൂന്ന് മണി മുതല്‍ ഷാര്‍ജ നാഷണല്‍ പെയിന്റിന് സമീപമുള്ള സബാ ഓഡിറ്റോറിയ ത്തില്‍ നടക്കും.

എട്ടാം ക്ലാസ്സ് മുതൽ 12 ആം ക്ലാസ് വരെ യുളള വിദ്യാർത്ഥി കൾക്കായുള്ള രചനാ മല്‍സര ത്തിലെ വിജയി കള്‍ക്ക് പുരസ്കാരവും പ്രശസ്തി പത്രവും സമ്മാനിക്കും. പങ്കെടുക്കുന്ന എല്ലാ കുട്ടിക ള്‍ക്കും പ്രശസ്തി പത്രം നല്‍കും.

ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷനില്‍ മാര്‍ച്ചില്‍ നടക്കുന്ന പാം വാര്‍ഷിക സമ്മേളന ത്തില്‍ സമ്മാനങ്ങള്‍ വിതരണം ചെയ്യും.

വിവരങ്ങള്‍ക്ക്: 050 51 52 068, 050 41 46 105.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

അക്ഷരം കഥാ പുരസ്‌കാരം : രചനകള്‍ ക്ഷണിച്ചു

January 14th, 2014

ഷാര്‍ജ : സാഹിത്യ രംഗത്തെ പ്രതിഭ കളെ പ്രോത്സാഹി പ്പിക്കുന്നതിനു വേണ്ടി അക്ഷരം സാംസ്‌കാരിക വേദി ഏര്‍പ്പെടു ത്തിയ അക്ഷരം കഥാ പുരസ്‌കാരത്തിനു രചന കള്‍ ക്ഷണിച്ചു.

10001 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്ന താണ് പുരസ്‌കാരം. സൃഷ്ടികള്‍ നാല് പേജില്‍ കവിയരുത്. ആനുകാലിക ങ്ങളില്‍ മുന്‍പ് പ്രസിദ്ധീകരി ക്കാത്ത കഥകള്‍ ആയിരിക്കണം.

ഫെബ്രുവരി 10 ന് മുമ്പ് സെക്രട്ടറി, അക്ഷരം സാംസ്‌കാരിക വേദി പി. ബി. നമ്പര്‍ 22049, ഷാര്‍ജ, യു. എ. ഇ. എന്ന മേല്‍ വിലാസത്തി ലേക്കോ aksharam 2000 at gmail dot com എന്ന ഇ – മെയില്‍ വിലാസ ത്തിലേക്കോ രചനകള്‍ അയക്കണം.

കൂടുതല്‍ വിവരങ്ങള്‍ക്ക് : മഹേഷ് പൗലോസ് – 050 30 16 585

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ശൈഖ് മുഹമ്മദിന്റെ ‘ഫ്ലാഷസ് ഓഫ് തോട്ട്’ ബെസ്റ്റ് സെല്ലര്‍ പട്ടിക യില്‍

January 4th, 2014

sheikh-muhammed-book-flashes-of-thought-ePathram
ദുബായ് : യു. എ. ഇ. വൈസ് പ്രസിഡന്‍റും പ്രധാന മന്ത്രിയും ദുബായ് ഭരണാധി കാരിയുമാ യ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ ഇംഗ്ലീഷ് പുസ്തകം ‘ഫ്ലാഷസ് ഓഫ് തോട്ട്’ ‘ – 2013ലെ ബെസ്റ്റ് സെല്ലര്‍ പുസ്തക ങ്ങളുടെ പട്ടിക യില്‍ ഇടം പിടിച്ചു. അറബിക് ദിനപ്പത്ര മായ അല്‍ ബയാന്‍ ആണ് ഇത് റിപ്പോര്‍ട്ട് ചെയ്തത്.

പുസ്തക ത്തിന്റെ മലയാളം പതിപ്പ് ‘എന്റെ ദര്‍ശനം: മികവിനായുള്ള മത്സര ത്തിലെ വെല്ലുവിളികള്‍’ ഈയിടെ പ്രകാശനം ചെയ്തിരുന്നു. 2013 മെയിലാണ് അറബിക് പതിപ്പ് ‘റോയാതീ’ പുറത്തിറ ങ്ങിയത്. തുടര്‍ന്ന് ഇംഗ്ലീഷ് പതിപ്പും അന്ധര്‍ക്കായി ബ്രെയ്‌ലി പതിപ്പും പുറത്തിറക്കി.

2013 ഫിബ്രവരിയില്‍ ദുബായില്‍ നടന്ന ഗവണ്‍മെന്‍റ് ഉച്ച കോടിയില്‍ ശൈഖ് മുഹമ്മദ് സദസ്സു മായി നടത്തിയ സംവാദ മാണ് ഫ്ലാഷസ് ഓഫ് തോട്ട് എന്ന പേരില്‍ പുസ്തക രൂപ ത്തില്‍ ഇറങ്ങിയത്. രാജ്യത്തിന്റെ വളര്‍ച്ച യെക്കുറിച്ചും ഇത് സംബന്ധിച്ച തന്റെ കാഴ്ചപ്പാടു കളുമാണ് ശൈഖ് മുഹമ്മദ് പുസ്തക ത്തില്‍ പ്രധാന മായും വിശദീ കരിക്കുന്നത്.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « പഴമയുടെ സുഗന്ധ വുമായി “സുനഹ് രെ യാദേൻ” ദോഹയിൽ
Next »Next Page » അരങ്ങില്‍ വിസ്മയമായി സുവീരന്റെ നാഗമണ്ഡല »



  • റമദാൻ റിലീഫ് : ഈത്തപ്പഴ ചലഞ്ച് നടത്തി
  • അബുദാബി മലയാളീസ് സിംഫണി അരങ്ങേറി
  • നോള്‍ കാര്‍ഡ് റീചാർജ്ജ് ചുരുങ്ങിയ തുക 20 ദിർഹം
  • ബസ്സ് – മറൈന്‍ ട്രാന്‍സ്‌പോര്‍ട്ട് സ്റ്റേഷനുകളില്‍ സൗജന്യ വൈ-ഫൈ ലഭ്യമാക്കും
  • എം. ടി. യുടെ മരണത്തോടെ താര പദവിയുള്ള എഴുത്തുകാരുടെ ഗണം അസ്തമിച്ചു
  • ഖുർ ആൻ പാരായണ മത്സരം സീസൺ- 4 മാർച്ച് 14 മുതൽ
  • സമാജം മുൻ വൈസ് പ്രസിഡണ്ട് പള്ളിക്കൽ ബാബു അന്തരിച്ചു
  • ഇരുപതാം വാർഷിക സമ്മേളനം ഫെബ്രുവരി 23 നു അജ്മാനിൽ
  • പൊതു സ്ഥലങ്ങളിൽ മാലിന്യങ്ങൾ : പിഴ വർദ്ധിപ്പിച്ചു
  • നിർദ്ധന കുടുംബത്തിന് വീട് : ‘കരുതൽ’ ഭവന പദ്ധതി പ്രഖ്യാപിച്ച് ഇമ
  • അല്‍ ഐന്‍ മലയാളി സമാജം : പുതിയ ഭരണ സമിതി
  • ഇടതു ഭരണത്തിൽ പിന്നാക്ക വിഭാഗങ്ങൾ അവഗണന നേരിടുന്നു : പാറക്കൽ അബ്ദുല്ല
  • കെ. എം. സി. സി. യുടെ ‘മാനവീയം’ ക്യാമ്പയിൻ : ഫിലിപ്പ് മമ്പാട് അബുദാബിയിൽ
  • സമാജം ഇന്‍ഡോ അറബ് കള്‍ച്ചറല്‍ ഫെസ്റ്റിവെല്‍ മുസഫയിൽ
  • പ്രവാസികൾക്കു വേണ്ടി പുതിയ ബസ്സ് സർവ്വീസ് ആരംഭിക്കും : മന്ത്രി കെ. ബി. ഗണേഷ് കുമാര്‍
  • സന്ദര്‍ശക വിസക്കാര്‍ക്ക് അഭയ പദ്ധതിയുമായി അഹല്യ
  • ഇമ കമ്മിറ്റി പ്രവർത്തന ഉദ്ഘാടനവും സൗഹൃദ സംഗമവും തിങ്കളാഴ്ച
  • ഡ്രൈവിംഗിൽ ഫോൺ ഉപയോഗിച്ചാൽ 800 ദിർഹം പിഴ : ഷാർജ പോലീസ്
  • ഓർമ – ബോസ്‌ കുഞ്ചേരി സാഹിത്യ പുരസ്കാരം ഹുസ്ന റാഫി, വെള്ളിയോടൻ എന്നിവർക്ക്
  • ഒന്നാമത് റെജിൻ ലാൽ മെമ്മോറിയൽ ട്രോഫി ഡി. സി. എ. ടീമിന്



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine