പ്രവാസ ലോകത്ത് മലയാള ഭാഷ വളരുന്നു : കല്പറ്റ നാരായണന്‍

December 5th, 2013

അബുദാബി : കേരള ത്തില്‍ മലയാള ത്തെ സംരക്ഷിക്കൂ എന്നു വിളിച്ചു പറയേണ്ട ഈ കാലത്ത് പ്രവാസ മണ്ണില്‍ മലയാളി കള്‍ മലയാള ത്തെ നെഞ്ചിലേറ്റി നടക്കുന്നത് കാണുമ്പോള്‍ വല്ലാത്ത ഒരാശ്വാസ മാണെന്നും അതു കൊണ്ട് തന്നെ പ്രവാസ ലോകത്തു മലയാളം വളരുക യാണ് എന്നും പ്രശസ്ത എഴുത്തുകാരന്‍ കല്പറ്റ നാരായണന്‍ പറഞ്ഞു.

അബുദാബി കേരള സോഷ്യല്‍ സെന്ററില്‍ കോലായ സാഹിത്യ കൂട്ടായ്മ യുടെ സുവനീര്‍ പ്രകാശനം ചെയ്തു കൊണ്ട് സംസാരിക്കുക യായിരുന്നു. കോലായ സുവനീര്‍ കല്പറ്റ നാരായണ നില്‍ നിന്നും കെ എസ് സി സാഹിത്യ വിഭാഗം സെക്രട്ടറി ചന്ദ്രശേഖരന്‍ ഏറ്റു വാങ്ങി കവി അസ്മോ പുത്തന്‍ചിറ അദ്ധ്യക്ഷത വഹിച്ചു. വി. ടി. വി. ദാമോദരന്‍, കൃഷ്ണകുമാര്‍ അജി രാധാ കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

പി വി വിവേകാനന്ദിന്റെ നിര്യാണ ത്തിൽ അനുശോചനം

December 4th, 2013

p-v-vivekanand-gulf-today-ePathram- ദുബായ് : മുതിർന്ന മാധ്യമ പ്രവർത്ത കനും ഇന്ത്യൻ മീഡിയ ഫോറം സ്ഥാപക പ്രസിഡന്റു മായിരുന്ന പി വി വിവേകാനന്ദിന്റെ നിര്യാണ ത്തിൽ ദുബായ് മലയാള സാഹിത്യ വേദി അനുശോചനം രേഖപ്പെടുത്തി.

മാതൃകാ പരമായ മാധ്യമ പ്രവർത്തനം കാഴ്ച വെച്ച മഹത് വ്യക്തിത്വമായിരുന്നു. ഗൾഫ്‌ രാജ്യ ങ്ങളിൽ വിശിഷ്യാ ഒമാനിലും യു എ ഇ യിലും മാധ്യമ രംഗത്ത് അദ്ദേഹ ത്തിന്റെ സംഭാവന കൾ വിലപ്പെട്ട താണ്‌. ഗൾഫിലെ സാംസ്‌കാരിക മേഖല കളിലും സജീവ മായിരുന്ന അദ്ദേഹ ത്തിന്റെ വേർപാട്‌ തീരാ നഷ്ടം തന്നെ യാണ് എന്ന് മലയാള സാഹിത്യ വേദി യുടെ വാര്‍ത്താ ക്കുറിപ്പില്‍ പ്രമുഖ കഥാകാരന്‍ പുന്നയൂർക്കുളം സെയ് നുദ്ദീൻ അറിയിച്ചു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

‘കോലായ’ സുവനീര്‍ പ്രകാശനം

December 3rd, 2013

kolaaya-logo-ePathram
അബുദാബി : കേരള സോഷ്യല്‍ സെന്ററില്‍ നടന്ന സാംസ്‌കാരിക സദസില്‍ വെച്ച് സാഹിത്യ കൂട്ടായ്മ യായ ‘കോലായ’ പ്രസിദ്ധീ കരിക്കുന്ന സുവനീറിന്റെ പ്രകാശനം പ്രമുഖ സാഹിത്യ കാരന്‍ കല്പറ്റ നാരായണന്‍ നിര്‍വഹിച്ചു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കെ. എം. സി. സി. കലോത്സവം : നാദിര്‍ഷാ മുഖ്യാതിഥി

November 29th, 2013

ദുബായ് : ദേശീയ ദിനാഘോഷ ത്തിന്റെ ഭാഗമായി ദുബായ് കെ. എം. സി. സി. നടത്തുന്ന കലോത്സവം നവംബര്‍ 29 വെള്ളിയാഴ്ച കാലത്ത് 8 മണി മുതല്‍ ദുബായിലെ ഗര്‍ഹൂദ് എന്‍. ഐ. മോഡല്‍ സ്കൂളില്‍ വെച്ച് നടക്കും.

പ്രശസ്ത മിമിക്രി – സിനിമ താരം നാദിര്‍ഷാ മുഖ്യാതിഥി ആയിരിക്കും. സംസ്ഥാന സ്കൂള്‍ കലോത്സവ ത്തിന്‍റെ മാന്വല്‍ പ്രകാരമുള്ള നിയമ ങ്ങളുടെയും നിബന്ധന കളുടെയും അടി സ്ഥാന ത്തില്‍ വ്യക്തിഗത ഇന ത്തിലും ഗ്രൂപ്പ് ഇന ത്തിലുമായി മത്സരങ്ങള്‍ നടക്കും.

അഞ്ഞൂറില്‍ അധികം കലാ പ്രതിഭകള്‍, സ്റ്റേജ് – സ്റ്റേജി തര മത്സര ങ്ങളില്‍ കഥ, കവിത, പ്രബന്ധം, ചിത്ര രചന, പെയിന്‍റിംഗ്, കാര്‍ട്ടൂണ്‍, മാപ്പിളപ്പാട്ട്, അറബി ഗാനം, ഉര്‍ദു ഗാനം, കവിതാ, പാരായണം, പ്രസംഗം (ഇഗ്ലീഷ്, മലയാളം ), മിമിക്രി, മോണോആക്റ്റ്, ഒപ്പന, കോല്‍ക്കളി ദഫ്മുട്ട്, അറബന മുട്ട് എന്നീ ഇന ങ്ങളിലായി ജില്ല കള്‍ തമ്മില്‍ മാറ്റുരക്കും.

കാസര്‍ഗോഡ്‌, കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍, പാലക്കാട്‌, തൃശൂര്‍, കൊല്ലം,തിരുവനന്തപുരം, വയനാട്, ആലപ്പുഴ, ഇടുക്കി, എറണാകുളം, പത്തനം തിട്ട,കോട്ടയം എന്നീ ജില്ലകള്‍ തമ്മിലാണ്‌ മത്സരിക്കു ന്നത്.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

മലയാള നാട് യു എ ഇ ചാപ്റ്റര്‍ ഗ്രാമിക

November 29th, 2013

ഷാര്‍ജ : ‘മലയാള നാട്’ യു. എ. ഇ. ചാപ്റ്റര്‍ ‘ഗ്രാമിക’ എന്നപേരില്‍ മൂന്നാം വാര്‍ഷിക ആഘോഷം നവംബര്‍ 29 വെള്ളിയാഴ്ച കാലത്ത് 9 മണി മുതല്‍ വൈകീട്ട് 5 മണിവരെ ഷാര്‍ജ ഇന്ത്യന്‍ അസോസി യേഷന്‍ ഹാളില്‍ നടക്കും.

കെ. രാഘവന്‍ മാഷിന് പ്രണാമം അര്‍പ്പിച്ചു കൊണ്ട് ഗായകന്‍ വി. ടി. മുരളി അവതരിപ്പിക്കുന്ന പാട്ടു പെട്ടി, ശാസ്ത്രീയ നൃത്തങ്ങള്‍, ചിത്ര പ്രദര്‍ശനം, ‘ശ്രേഷ്ഠ ഭാഷ മലയാളം’ എന്ന വിഷയ ത്തില്‍ കല്‍പ്പറ്റ നാരായണന്റെ പ്രഭാഷണം എന്നിവ നടക്കും.

അസ്‌മോ പുത്തന്‍ചിറ, സലിം അയ്യനത്ത്, സോണിയ റഫീക്ക്, അനൂപ് ചന്ദ്രന്‍, ടി. എ. ശശി എന്നിവര്‍ പങ്കെടുക്കും.

എന്‍ഡോസള്‍ഫാന്‍ ഇര കള്‍ക്കായി സാമ്പത്തിക സഹായം ചെയ്യുന്ന എന്‍വിസാജിന്റെ ‘ഒപ്പു മരം’ എന്ന പുസ്തക ത്തിന്റെ യു. എ. ഇ യിലെ പ്രകാശനവും നടക്കും.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ദേശീയ ദിനാഘോഷം : ദുബായില്‍ കാലിഗ്രാഫി പ്രദര്‍ശനം
Next »Next Page » ടെലിഫോണി ക്രിക്കറ്റ് ലീഗ് അജ്മാനില്‍ »



  • അറബി ഭാഷ സംരക്ഷിക്കുന്നതില്‍ കേരളം വഹിച്ച പങ്ക് മഹത്തരം : സയ്യിദ് അലി അല്‍ ഹാഷിമി
  • പയ്യന്നൂർ സൗഹൃദ വേദിക്കു പുതിയ നേതൃത്വം
  • ഐ. എസ്. സി. ഇന്ത്യാ ഫെസ്റ്റ് സീണണ്‍-13 : ജനുവരി 24, 25, 26 തിയ്യതികളില്‍
  • സൺഡേ സ്കൂൾ സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി
  • വളർത്തു മൃഗങ്ങളെ രജിസ്റ്റർ ചെയ്യണം
  • ശൈത്യ കാലത്തിലെ വിയർപ്പു തുള്ളികൾ പ്രകാശനം ചെയ്തു
  • മാർത്തോമാ ദേവാലയത്തിൽ കൊയ്ത്തുത്സവം ശനിയാഴ്ച
  • ഒമാൻ ദേശീയ ദിനം : പുതിയ തിയ്യതി പ്രഖ്യാപിച്ചു
  • ഐ. എസ്. സി. അപെക്സ് ബാഡ്മിന്റൺ എലീറ്റ് ടൂർ ശനിയാഴ്ച തുടക്കം
  • ഇമ പ്രവർത്തന ഉദ്ഘാടനം : മന്ത്രി കെ. ബി. ഗണേഷ്‌ കുമാര്‍ അബുദാബിയിൽ
  • കമ്മാടം സുന്നി ജമാഅത്ത് : ജി. സി. സി. കമ്മിറ്റി രൂപീകരിച്ചു
  • ശക്തി തിയ്യറ്റേഴ്സ് ‘നൈറ്റ്സ് ഓഫ് കരോൾ’ ശ്രദ്ധേയമായി
  • പ്രവാസി കലാകാരന്‍ റബീഹ് ആട്ടീരിക്ക് കേരള സര്‍ക്കാര്‍ ഫെല്ലോഷിപ്പ്
  • ശിഹാബുദ്ദീൻ പൊയ്ത്തും കടവിന് ഇസ്‌ലാമിക് സെൻറർ സാഹിത്യ പുരസ്കാരം
  • ഓർമ – ബോസ് കുഞ്ചേരി സാഹിത്യ പുരസ്കാരത്തിനു സൃഷ്ടികൾ ക്ഷണിച്ചു
  • കോഴിക്കോടൻ ഫെസ്റ്റ് സീസൺ -2 : ഇസ്‌ലാമിക് സെൻ്ററിൽ
  • പൊതുമാപ്പ് : ദുബായിൽ അവസരം ഉപയോഗപ്പെടുത്തിയത് 2,36,000 പേർ
  • കേരളോത്സവം : മെഗാ സമ്മാനം നിസ്സാൻ സണ്ണി കാർ ജാൻവി അനന്തുവിന്
  • സെൻറ് ജോർജ്ജ് ഓർത്തഡോക്സ് കത്തീഡ്രലിലെ കൊയ്ത്തുത്സവം ഡിസംബർ 29 ഞായറാഴ്ച
  • മലബാർ പ്രവാസി കമ്മിറ്റി എം. ടി. യുടെ വേർപാടിൽ അനുശോചിച്ചു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine