അബുദാബി : 34 വര്‍ഷത്തെ ഗള്‍ഫ് പ്രവാസ ജീവിതം പൂര്‍ത്തിയാക്കുന്ന പ്രമുഖ എഴുത്തുകാരന്‍ എസ്. എ. ഖുദിസിക്ക് ആദരമര്‍പ്പിച്ച് പ്രസക്തി യുടെ ആഭിമുഖ്യ ത്തില്‍ ആര്‍ട്ട് ക്യാമ്പ്, അറബ് – മലയാളം കവിത കളുടെ ചൊല്‍ക്കാഴ്ച, സാംസ്‌കാരിക കൂട്ടായ്മ, നാടകം എന്നിവ അവതരിപ്പിക്കും.
വിവര്‍ത്തനം & വിവര്‍ത്തകന്‍ എന്ന പേരില്‍ ജൂണ്‍ ഒന്ന് വെള്ളിയാഴ്ച മൂന്നു മണി മുതല്‍ രാത്രി പത്തു മണി വരെ അബുദാബി കേരള സോഷ്യല്‍ സെന്ററിലാണ് പരിപാടി.
എസ്. എ. ഖുദ്‌സി വിവര്‍ത്തനം ചെയ്ത 30 അറബ് കഥകളുടെ സ്‌പോട്ട് പെയിന്റിംഗ് ആര്‍ട്ടിസ്റ്റാ ആര്‍ട്ട് ഗ്രൂപ്പിന്റെ ചിത്രകാരന്മാര്‍ നടത്തും. പ്രമുഖ സിറിയന്‍ ചിത്രകാരി ഇമ്രാന്‍ അല്‍ നവലാത്തി പെയിന്റിംഗ് ഉദ്ഘാടനം ചെയ്യും. ശശിന്‍സാ അദ്ധ്യക്ഷത വഹിക്കുന്ന യോഗ ത്തില്‍ മലയാളി സമാജം സാഹിത്യ വിഭാഗം സെക്രട്ടറി എം. യു. ഇര്‍ഷാദ് മുഖ്യാതിഥി ആയിരിക്കും.
തുടര്‍ന്ന് അറബ് – മലയാളം കവിത കളുടെ ചൊല്‍ക്കാഴ്ചയും സാംസ്‌കാരിക കൂട്ടായ്മയും എമിറാത്തി എഴുത്തുകാരി മറിയം അല്‍ സെയ്ദി ഉദ്ഘാടനം ചെയ്യും. പ്രസക്തി ആക്ടിംഗ് പ്രസിഡന്റ് ഫൈസല്‍ ബാവ അദ്ധ്യക്ഷത വഹിക്കും. സര്‍ജു ചാത്തന്നൂര്‍ അറബ് മലയാളം വിവര്‍ത്തന കവിതകള്‍ എന്ന വിഷയ ത്തിലും ആയിഷ സക്കീര്‍, എസ്. എ. ഖുദ്‌സി വിര്‍ത്തനം ചെയ്ത അറബ് കഥകള്‍ എന്ന വിഷയ ത്തിലും പ്രഭാഷണങ്ങള്‍ നടത്തും.
കേരള സോഷ്യല്‍ സെന്റര്‍ പ്രസിഡന്റ് കെ. ബി. മുരളി, എസ്. എ. ഖുദിസിക്ക് ഉപഹാരം നല്‍കും. കമറുദ്ദീന്‍ അമേയം, നസീര്‍ കടിക്കാട്, സൈനുദ്ധീന്‍ ഖുറൈഷി, ടി. എ. ശശി, അസ്‌മോ പുത്തന്‍ചിറ, രാജേഷ് ചിത്തിര എന്നിവര്‍ കവിതകള്‍ അവതരിപ്പിക്കും.
തുടര്‍ന്ന് ഒ. വി. വിജയന്റെ ചെറുകഥയെ ആസ്പദമാക്കി ‘കടല്‍ത്തീരത്ത് ‘ എന്ന നാടകം അബുദാബി നാടക സൗഹൃദം അവതരിപ്പിക്കും.
ഹരി അഭിനയ സംവിധാനം ചെയ്യുന്ന നാടകത്തില്‍ അനന്ത ലക്ഷ്മി, ബിന്നി ടോമി, രാജീവ് മുളക്കുഴ, പി. എം. അബ്ദുല്‍ റഹ്മാന്‍, അനീഷ് വാഴപ്പള്ളി, സാബു പോത്തന്‍കാട്, സാലിഹ് കല്ലട, ഷാബു, അന്‍വര്‍ കൊച്ചന്നൂര്‍, ഷാബിര്‍ ഖാന്‍, ഷഫീഖ് എന്നിവര്‍ അഭിനയിക്കും.