ടാഗോർ സമാധാന സമ്മാനത്തിന് ഡോ. ഷിഹാബ് ഗാനെം അർഹനായി

December 31st, 2012

dr-shihab-ghanem-epathram

ദുബായ് : മലയാള കവിതയെ അറബ് ലോകത്തിന് പരിചയപ്പെടുത്തിയ കവി ഡോ. ഷിഹാബ് അല്‍ ഗാനെം ടാഗോർ സമാധാന സമ്മാനത്തിന് അർഹനായി. ഈ ബഹുമതി ലഭിക്കുന്ന ആദ്യ അറബ് വംശജനാണ് അദ്ദേഹം. ടാഗോർ ഉദ്ബോധിപ്പിച്ചത് പോലെ കവിതയിലൂടെയും അതിന്റെ തർജ്ജമയിലൂടെയും മനുഷ്യത്വം, സ്നേഹം, സമാധാനം എന്നീ മൂല്യങ്ങൾ ഉയർത്തി പിടിച്ച് മാനുഷിക മൂല്യങ്ങളിലെ അവബോധം വികസിപ്പിക്കുകയും ചെയ്തതാണ് അദ്ദേഹത്തെ ഈ ബഹുമതിക്ക് അർഹനാക്കിയത്.

കുമാരനാശാന്‍ മുതല്‍ മലയാള കവിതയിലെ ഇളം തലമുറയില്‍ പെട്ടവരെ വരെ അറബ് സാഹിത്യ ലോകത്തിന് പരിചയപ്പെടുത്തിയ ഗാനെം ഇന്ത്യൻ കവികളുമായി അടുത്ത ബന്ധമാണ് പുലര്‍ത്തുന്നത്.

മിര്‍സാ ഗാലിബും ടാഗോറും മുതല്‍ 1969-ല്‍ ജനിച്ച സല്‍മ വരെയുള്ള മുപ്പതോളം കവികളുടെ 77 കവിതകളുള്‍പ്പെടുന്ന ഒരു കവിതാ സമാഹാരം അദ്ദേഹം അറബിയിലേക്ക് പരിഭാഷപ്പെടുത്തി. ഈ ബൃഹദ്‌സമാഹാരത്തില്‍ മലയാളത്തിന്റെ സാന്നിദ്ധ്യവും ശ്രദ്ധേയമാണ്‌. കക്കാട്‌, അയ്യപ്പപ്പണിക്കര്‍, ആറ്റൂര്‍, കടമ്മനിട്ട, സച്ചിദാനന്ദന്‍, കെ. ജി. ശങ്കരപ്പിള്ള, ബാലചന്ദ്രന്‍ ചുള്ളിക്കാട്‌ എന്നിവരാണ്‌ മലയാളത്തില്‍ നിന്നുള്ള കവികള്‍.

അലി സര്‍ദാര്‍ ജാഫ്രി, കൈഫി ആസ്‌മി, മുന്‍ പ്രധാനമന്ത്രി വാജ്‌പേയ്‌ തുടങ്ങിയവരുടെ കവിതകളും ഈ സമാഹാരത്തിലുണ്ട്‌. വിവിധ ഭാരതീയ ഭാഷകളിൽ എഴുതപ്പെട്ടിട്ടുള്ള കവിതകളുടെ ഇംഗ്ലീഷ്‌ പരിഭാഷകളെ അടിസ്ഥാനപ്പെടുത്തിയാണ്‌ അദ്ദേഹം ഈ വിവര്‍ത്തനം നിര്‍വഹിച്ചത്.

അതേ സമയം ജയന്ത മഹാപത്ര, കമലാ സുരയ്യ (മാധവിക്കുട്ടി) തുടങ്ങിയവരുടെ ഇംഗ്ലീഷ്‌ ഭാഷയിൽ എഴുതപ്പെട്ടിട്ടുള്ള കവിതകള്‍ നേരിട്ടു തന്നെ അറബിയിലേയ്‌ക്ക്‌ പരിഭാഷപ്പെടുത്തിയതും ഈ സമാഹാരത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌.

സംസ്‌ക്കാരങ്ങള്‍ തമ്മില്‍ സംഘര്‍ഷങ്ങളല്ല സംഭാഷണങ്ങളാണ്‌ നടക്കേണ്ടത്‌ എന്ന അവബോധമാണ്‌ ഇത്തരമൊരു സംരംഭത്തിന്‌ തന്നെ പ്രേരിപ്പിച്ചതെന്ന്‌ ഡോ. ഗാനെം പറയുന്നു. ഇതിനു മുമ്പ്‌ മലയാളത്തില്‍ നിന്നുള്ള ഒരു കൂട്ടം കവിതകള്‍ അറബിയിലേയ്‌ക്ക്‌ പരിഭാഷപ്പെടുത്തി ആനുകാലികങ്ങളിലും പുസ്‌തക രൂപത്തിലും പ്രസിദ്ധീകരിച്ചിട്ടുള്ള ഡോ. ഗാനെമിന്റെ കവിതകളുടെ മലയാള വിവര്‍ത്തനം കറന്റ്‌ ബുക്‌സ്‌ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

റൂർക്കി സർവകലാശാലയിൽ നിന്നും വാട്ടർ റിസോഴ്സസ് എഞ്ജിനിയറിങ്ങിൽ ബിരുദം നേടിയ അദ്ദേഹം പിന്നീട് സ്കോട്ട്ലൻഡ് സർവകലാശാലയിൽ നിന്നും ഇലക്ട്രിക്കൽ മെക്കാനിക്കൽ എന്നീ ഇരട്ട എഞ്ജിനിയറിങ്ങ് ബിരുദവും കരസ്ഥമാക്കി. 2003ൽ മുഹമ്മദ് ബിൻ റാഷിദ് ടെക്നോളജി പാർക്കിന്റെ മാനേജിങ്ങ് ഡയറക്ടറായി വിരമിച്ച ഡോ. ഗാനെം ഇപ്പോൾ പൂർണ്ണമായും പുസ്തകങ്ങളുടെ ലോകത്താണ്.

50 ഓളം പുസ്തകങ്ങളും നിരവധി കവിതകളും പ്രസിദ്ധീകരിച്ചിട്ടുള്ള ഡോ. ഗാനെം 2013 മെയ് 6 ന് കൊൽക്കത്തയിൽ വെച്ച് നടക്കുന്ന ചടങ്ങിൽ സമ്മാനം ഏറ്റുവാങ്ങും.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

തെരുവത്ത് രാമൻ പുരസ്കാരങ്ങൾ

December 12th, 2012

ka-jabbari-jeena-rajeev-epathram

ദുബായ് : മലയാള സാഹിത്യ വേദി ഈ വർഷത്തെ മാദ്ധ്യമ സാഹിത്യ പുരസ്കാരങ്ങൾ നൽകി. മികച്ച മാദ്ധ്യമ സാംസ്കാരിക പ്രവർത്തകനായി മുതിർന്ന മാദ്ധ്യമ പ്രവർത്തകനും സലഫി റ്റൈംസ് പത്രാധിപരുമായ കെ. എ. ജബ്ബാരി, മികച്ച റേഡിയോ പ്രതിഭയായി വെട്ടൂർ ജി. ശ്രീധരൻ, പത്ര പ്രവർത്തകൻ എം. സി. എ. നാസർ, ടി. വി. റിപ്പോർട്ടർ ഫൈസൽ ബിൻ അഹമ്മദ്, ഫോട്ടോ ജേണലിസ്റ്റ് കമൽ ചാവക്കാട്, സാമൂഹിക പ്രതിബദ്ധതയ്ക്ക് ജീന രാജീവ്, ചെറുകഥയ്ക്ക് ലത്തീഫ് മമ്മിയൂർ എന്നിവർക്കാണ് പുരസ്കാരങ്ങൾ.

അയച്ചു തന്നത് : പുന്നയൂർക്കുളം സൈനുദ്ദീൻ

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

‘ശൈഖ് സായിദ് – കാലത്തിന്റെ കരുത്ത്’ പ്രകാശനം ചെയ്തു

December 5th, 2012

sheikh-zayed-biography-zayed-al-khair-book-release-ePathram

അബുദാബി : യു. എ. ഇ. യുടെ രാഷ്ട്ര പിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാനെ കുറിച്ച് മലയാള ത്തില്‍ തയ്യാറാക്കിയ ‘ശൈഖ് സായിദ് – കാലത്തിന്റെ കരുത്ത്’ എന്ന പുസ്തകം, യു. എ. ഇ. ഉന്നത വിദ്യാഭ്യാസ വകുപ്പു മന്ത്രി ശൈഖ് നഹ്യാന്‍ ബിന്‍ മുബാറക് അല്‍ നഹ്യാന്‍ സംസ്ഥാന ആഭ്യന്തര വകുപ്പു മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനു നല്‍കി പ്രകാശനം ചെയ്തു.

സിറാജ് ദിനപ്പത്രം സംഘടിപ്പിച്ച ദേശീയ ദിനാഘോഷ ചടങ്ങില്‍ നടന്ന പരിപാടി യില്‍ സിറാജ് ചെയര്‍മാന്‍ കൂടിയായ കാന്തപുരം എ. പി. അബൂബക്കര്‍ മുസ്ലിയാര്‍, പത്മശ്രീ എം. എ. യൂസുഫലി, പത്മശ്രീ ഡോ. ബി. ആര്‍. ഷെട്ടി, വി. ടി. ബലറാം എം. എല്‍. എ., ഗ്രന്ഥ കര്‍ത്താവ് അബൂബക്കര്‍ സഅദി നെക്രാജ് തുടങ്ങിയവര്‍ സംബന്ധിച്ചു.

മഹാനായ ഭരണാധികാരി ശൈഖ് സായിദിനെ കുറിച്ച് പ്രാദേശിക ഭാഷയായ മലയാള ത്തില്‍ പ്രസിദ്ധീകരി ക്കുന്ന രണ്ടാമത് ഗ്രന്ഥമാണു ഇത്. പ്രമുഖ മാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനുമായ ജലീല്‍ രാമന്തളി തയ്യാറാക്കി ലോകമെങ്ങുമുള്ള മലയാളി കളുടെ കൈക ളില്‍ സൗജന്യ മായി എത്തിച്ച ‘ശൈഖ് സായിദ്’ എന്ന പുസ്തകം വളരെ അധികം ചര്‍ച്ച ചെയ്യപ്പെട്ടതും മാധ്യമ ശ്രദ്ധ ആകര്‍ഷിച്ചതും നിരവധി പുരസ്കാരങ്ങള്‍ കരസ്ഥ മാക്കിയതു മായിരുന്നു.

-ഫോട്ടോ : ഹഫ്സല്‍ അഹ്മ്മദ് – ഇമ അബുദാബി

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

അക്ഷരം സാംസ്‌കാരിക വേദി വാര്‍ഷികം ആഘോഷിച്ചു

December 5th, 2012

ദുബായ് : പശ്ചാത്യ ഭാഷയുടെ അമിത സ്വാധീനം മൂലം മലയാള ഭാഷയ്ക്ക് വേണ്ടത്ര അംഗീകാരം മലയാളികള്‍ നല്കുന്നില്ല എന്ന് ചിത്രകാരന്‍ പ്രൊഫ. സി. എല്‍. പൊറിഞ്ചു കുട്ടി പറഞ്ഞു.

അക്ഷരം സാംസ്‌കാരിക വേദി യുടെ പന്ത്രണ്ടാം വാര്‍ഷിക ആഘോഷത്തില്‍ കവിതാ പുരസ്‌കാര ദാനം നിര്‍വ്വഹിച്ച് സംസാരിക്കുക യായിരുന്നു അദ്ദേഹം.

യോഗത്തില്‍ രമേഷ് പയ്യന്നൂര്‍ മുഖ്യ പ്രഭാഷണം നടത്തി. മികച്ച വിദ്യാര്‍ത്ഥി കള്‍ക്കുള്ള സമ്മാന വിതരണവും കാന്‍സര്‍ രോഗി കള്‍ക്കായുള്ള സ്‌നേഹ സാന്ത്വനം പദ്ധതി ലോഗോ പ്രകാശനവും നടന്നു.

പ്രവാസ ലോകത്തെ ശ്രദ്ധേയനായ സാഹിത്യകാരന്‍ പുന്നയൂര്‍ക്കുളം സൈനുദ്ദീന്‍ അദ്ധ്യക്ഷത വഹിച്ചു. ഷെംജി എലൈറ്റ്, അഭിലാഷ് വി. ചന്ദ്രന്‍, ഏഴിയില്‍ അബ്ദുള്ള എന്നിവര്‍ പ്രസംഗിച്ചു.

ചെയര്‍മാന്‍ മഹേഷ് പൗലോസ് സ്വാഗതവും സെക്രട്ടറി ലക്ഷ്മി ദാസ് മേനോന്‍ നന്ദിയും പറഞ്ഞു. ഡോണ്‍ ഡേവിഡ്, സന്തോഷ് വര്‍ഗീസ്, റോയ് എ.ജെ., ബോര്‍ജിയോ ലൂവിസ്, വിഷ്ണു ദാസ് എന്നിവര്‍ നേതൃത്വം നല്കി.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

അക്ഷരം സാംസ്‌കാരിക വേദി വാര്‍ഷിക ആഘോഷം

November 30th, 2012

ദുബായ് : സാമൂഹിക സാംസ്‌കാരിക കലാ രംഗത്ത് പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന അക്ഷരം സാംസ്‌കാരിക വേദി യുടെ 12- ആം വാര്‍ഷിക ആഘോഷവും അക്ഷരം കവിതാ പുരസ്‌കാര ദാനവും ദുബായ് ഖിസൈസ് തുലിപ് ഹോട്ടലില്‍ വെച്ച് നവംബര്‍ 30 നു നടക്കും.

പ്രശസ്ത ചിത്രകാരനും രാജാ രവി വര്‍മ്മ പുരസ്‌കാര ജേതാവു മായ പ്രൊ. സി. എല്‍. പൊറിഞ്ചുകുട്ടി ഉദ്ഘാടനം ചെയ്യും.

വി. ടി. ബല്‍റാം എം. എല്‍. എ. മുഖ്യാതിഥിയും എഷ്യാ നെറ്റ് റേഡിയോ പ്രോഗ്രാം ഡയറക്റ്റര്‍ രമേഷ് പയ്യന്നുര്‍ മുഖ്യ പ്രഭാഷണവും നടത്തുന്ന യോഗ ത്തില്‍ എഴുത്തു കാരന്‍ പുന്നയൂര്‍ക്കുളം സൈനുദ്ദീന്‍ അദ്ധ്യക്ഷത വഹിക്കും.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « കവിത ക്യാമ്പ് അബുദാബിയില്‍
Next »Next Page » സായിദ് എഡ്യൂക്കേഷണൽ അവാർഡിന് തിരുവഞ്ചൂർ മുഖ്യാതിഥി »



  • ചിത്ര രചനാ മത്സരം വെള്ളിയാഴ്ച
  • സൂപ്പർ മാർക്കറ്റു കളിലെ ക്യാഷ് കൗണ്ടറു കളിൽ ജങ്ക് ഫുഡുകൾക്ക് വിലക്ക്
  • ശൈഖ ലുബ്ന അൽ ഖാസിമി ഗോൾഡൻ ഡ്രാഗൺ പുതിയ ശാഖ ഉദ്ഘാടനം ചെയ്തു
  • കെ. എസ്. സി. യിൽ വേനൽ തുമ്പികൾ ആരംഭിച്ചു
  • വേനൽ പ്പറവകൾ : സമാജം സമ്മർ ക്യാമ്പിന് തുടക്കമായി
  • ഇ-സ്‌കൂട്ടർ യാത്രികർ നിയമം അനുസരിക്കണം
  • ഖിദ്മ : പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
  • സമ്മർ ക്യാമ്പ് ‘ഇൻസൈറ്റ്-2026’ ജൂലായ് 9 മുതൽ 19 വരെ
  • അർമേനിയയിലേക്ക് ഇനി വിസ വേണം
  • സുരക്ഷാ സംവിധാനങ്ങൾ ശരിയായി പ്രവർത്തിക്കുന്നു എന്ന് ഉറപ്പാക്കുക
  • കോൺസുലാർ സേവനങ്ങൾക്ക് നിയന്ത്രണം
  • ചുവപ്പ് സിഗ്നൽ മറികടന്നു : 41 ട്രാഫിക് അപകടങ്ങളിൽ നാലു മരണം
  • നിരത്തുകളിൽ മാലിന്യം ഇട്ടാൽ 1000 ദിർഹം പിഴ : മുന്നറിയിപ്പുമായി പോലീസ്
  • അതിശക്ത വേനൽ : വാഹനം ഓടിക്കുന്നവർക്കു മുന്നറിയിപ്പ്
  • സാമൂഹിക മാധ്യമങ്ങളിൽ കുട്ടികൾക്ക് വിലക്ക്
  • പ്രൗഡ് ഓഫ് യു. എ. ഇ. സെലിബ്രേഷൻ ജൂൺ 13 ശനിയാഴ്ച
  • ആൻറിയ രക്ത ദാന ക്യാമ്പ് ജൂൺ 14 ഞായറാഴ്ച ബ്ലഡ് ബാങ്കിൽ
  • അസ്മോ പുത്തൻചിറ കഥ, കവിതാ രചനാ മത്സരം
  • വാഹന അപകടം : പ്രവാസി കുടുംബങ്ങൾക്ക് പുനരധിവാസ പാക്കേജുമായി ഡോ. ഷംഷീർ വയലിൽ
  • അനോര ഗ്ലോബൽ പ്രവർത്തന ഉദ്ഘാടനവും വിദ്യാഭ്യാസ പുരസ്‌കാര സമർപ്പണവും



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine