പുസ്തക പ്രകാശനം

August 30th, 2012

imcc-sulaiman-seit-book-release-ePathram
അബുദാബി : ഇബ്രാഹിം സുലൈമാന്‍ സേട്ട് സാഹിബ് ജീവിതത്തില്‍ ഉയര്‍ത്തിപ്പിടിച്ച മൂല്യങ്ങളും സാമുദായിക പുരോഗതിക്കായി യത്നിച്ച സമര മാര്‍ഗ്ഗങ്ങളെയും സമഗ്രമായി വിലയിരുത്തി പ്രൊഫ. എ. പി. അബ്ദുല്‍ വഹാബ് രചിച്ച് ഐ. എം. സി. സി. പുറത്തിറക്കിയ ‘ഇബ്രാഹിം സുലൈമാന്‍ സേട്ട് – ജീവിതം, ദര്‍ശനം’ എന്ന പുസ്തക ത്തിന്റെ അബുദാബി യിലെ പ്രകാശനം, കേരളാ സോഷ്യല്‍ സെന്റര്‍ അങ്കണ ത്തില്‍ നടന്ന ചടങ്ങില്‍ കെ. എസ്. സി. പ്രസിഡന്റ് കെ. ബി. മുരളിയ്ക്ക് നല്‍കി ക്കൊണ്ട് ഐ. എം. സി. സി. പ്രസിഡന്റ് റ്റി. എസ്. ഗഫൂര്‍ ഹാജി നിര്‍വ്വഹിച്ചു.

– ഷിബു മുസ്തഫ പുനലൂര്‍

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

കഥാരചനാ മത്സരം : ഇങ്ങനെ എത്ര നാള്‍

August 24th, 2012

yuva-kala-sahithy-logo-epathram ദുബായ് : യുവ കലാ സാഹിതി ദുബായ് അല്‍കൂസ് യുണിറ്റിന്റെ ആഭിമുഖ്യത്തില്‍ ഓണാഘോഷത്തോട് അനുബന്ധിച്ച് പ്രവാസി മലയാളി കള്‍ക്കായി നടത്തുന്ന കഥാരചനാ മത്സര ത്തിലേക്ക് സൃഷ്ടികള്‍ ക്ഷണിക്കുന്നു. വിഷയം : ‘ഇങ്ങനെ എത്ര നാള്‍ ‘

സൃഷ്ടികള്‍ സപ്തംബര്‍ 30 ന് മുമ്പ് yks.onam2012 at gmail dot com എന്ന ഇ മെയില്‍ വിലാസ ത്തില്‍ അയക്കുക.

സൃഷ്ടിയോടൊപ്പം കഥാകൃത്തിന്റെ നാട്ടിലെയും ഗള്‍ഫിലെയും മേല്‍വിലാസവും ഫോണ്‍ നമ്പറും ഉണ്ടാകണം. വിവരങ്ങള്‍ക്ക് : 050 14 66 465.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഭാഷയുടെ സുല്‍ത്താനെ ദല അനുസ്മരിച്ചു

August 18th, 2012

dala-basheer-anusmaranam-2012-ePathram
ദുബായ് : സ്വതന്ത്ര ചിന്ത യുടെയും സര്‍ഗാത്മക സ്വാതന്ത്ര്യ ത്തിന്റെയും പ്രസരം മലയാളി കളെ ആദ്യമായി അനുഭവിപ്പിച്ച ഒരു തലമുറയുടെ കുലപതി വൈക്കം മുഹമ്മദ് ബഷീറിനെ ദല അനുസ്മരിച്ചു.

അന്ധകാര ത്തിന്റെയും അപമാന വികരണ ത്തിന്റെയും അഗാധ ഗര്‍ത്ത ങ്ങളില്‍ നിന്ന് താന്‍ കണ്ടെടുത്ത അന്തസ്സാര ശൂന്യമായ ജീവിത ങ്ങള്‍ക്ക് അസ്തിത്വവും ആത്മാവും നല്‍കിയ ബഷീറി ന്റെ സൃഷ്ടികള്‍ വരും തലമുറ നെഞ്ചോട് ചേര്‍ത്ത് സൂക്ഷിക്കുമെന്ന് അനുസ്മരണ സമ്മേളനം വ്യക്തമാക്കി.

തീഷ്ണവും സാഹസിക വുമായ ജീവിത ത്തിന്റെ സഞ്ചാര പഥങ്ങള്‍ നല്‍കിയ എതിരനുഭവ ങ്ങളില്‍ നിന്ന് നേടിയ ഊര്‍ജ മാണ് ശില്പ സദൃശമായ രചന കള്‍ക്ക് രൂപം നല്‍കാന്‍ ബഷീറിന് കെല്പ് നല്‍കിയതെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത മാധ്യമ പ്രവര്‍ത്തകന്‍ കെ. കെ. മൊയ്തീന്‍ കോയ അഭിപ്രായപ്പെട്ടു. കണ്‍ മുന്നില്‍ കണ്ടതും അനുഭവിച്ച് അറിഞ്ഞതുമായ പച്ച യായ യഥാര്‍ത്ഥ്യ ങ്ങള്‍ക്ക് ജീവന്‍ നല്‍കിയ ഒരു കഥ പറച്ചില്‍ കാരനായാണ് താന്‍ ബഷീറിനെ നോക്കി ക്കണ്ടത് എന്ന് ബഷീറി ന്റെ ബാല്യകാല സഖിക്ക് പുനര്‍ ചലച്ചിത്രാവിഷ്‌കാരം നല്‍കുന്ന നിര്‍മാതാവ് മൊഹസിന്‍ അഭിപ്രായപ്പെട്ടു.

മലയാള ഭാഷ യുടെ പിതാവ് തുഞ്ചത്ത് എഴുത്തച്ഛന്‍ ആണെങ്കിലും മലയാള ഭാഷയുടെ സൗന്ദര്യം ലളിത മായ ഭാഷ യില്‍ സാധാരണ ക്കാരന് വായിച്ചു ആസ്വദിക്കത്തക്ക രീതിയില്‍ മാറ്റി ത്തീര്‍ത്തതില്‍ വൈക്കം മുഹമ്മദ് ബഷീറിനുള്ള പങ്ക് മലയാള ഭാഷ ഉള്ളിടത്തോളം ഓര്‍മ്മി ക്കപ്പെടും എന്ന് സാംസ്‌കാരിക പ്രവര്‍ത്തകനായ നാരായണന്‍ വെളിയങ്കോട് അഭിപ്രായപ്പെട്ടു. മതേതരത്വ ചിന്തയും മാനവികതയും എന്നും ഉയര ത്തില്‍ പ്രതിഷ്ഠിച്ച ബഷീര്‍, പുറം ലോകത്തെ അസ്വാതന്ത്ര്യ ത്തേക്കാള്‍ തടവറയാണ് തനിക്ക് അഭികാമ്യം എന്ന് ചിന്തിച്ച പ്രക്ഷോഭ കാരിയിരുന്നു എന്ന് യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ച ദല പ്രസിഡന്റ് മാത്തുക്കുട്ടി കാടോണ്‍ അഭിപ്രായപ്പെട്ടു.

ബഷീറിനെ അനുകരിച്ച് എഴുതിയ ‘സുല്‍ത്താനെ പോലെ’ എന്ന കൃതിയുടെ കര്‍ത്താവ് ഉല്ലാസ് ആര്‍ കോയ, തന്റെ കൃതി യെയും ബഷീറിനെയും പറ്റി സംസാരിച്ചു. സമ്മേളന ത്തില്‍ ബഷീര്‍ രചിച്ച ‘നീതിന്യായം’ എന്ന കഥ ദല ബാലവേദി അംഗം സുല്‍ത്താന്‍ നസീര്‍ അവതരിപ്പിച്ചു. ദല സാഹിത്യ വിഭാഗം കണ്‍വീനര്‍ എ. വി. ഷാജഹാന്‍ നന്ദി പറഞ്ഞു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

അബുദാബി മലയാളി സമാജം ഇസ്‌ലാമിക് സാഹിത്യ മത്സരം

August 8th, 2012

അബുദാബി : വിശുദ്ധ റമദാന്‍ മാസത്തില്‍ അബുദാബി മലയാളി സമാജം സംഘടിപ്പിക്കുന്ന ഇസ്‌ലാമിക് സാഹിത്യ മത്സരം ആഗസ്റ്റ്‌ 9, 10 തീയ്യതി കളില്‍ രാത്രി 9.30ന് മുസ്സഫ യിലെ സമാജം അങ്കണ ത്തില്‍ വെച്ച്‌ നടക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക. 02 55 37 600, 055 44 620 78.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ജീവ കാരുണ്യ പ്രവര്‍ത്തന ങ്ങള്‍ക്ക് സഹായ ധനം നല്‍കി

July 27th, 2012

vtv-damodaran-with-womens-collage-alumni-ePathram
അബുദാബി : പയ്യന്നൂരിലും പരിസര ങ്ങളിലുമുള്ള വിവിധ ജീവ കാരുണ്യ പ്രവര്‍ത്തന ങ്ങള്‍ക്ക് ഓള്‍ കേരള വിമന്‍സ് കോളേജ് അലംമ്‌നി അബുദാബി ചാപ്റ്റര്‍ സഹായ ധനം നല്‍കി.

ദേശീയ മാസ്റ്റേഴ്‌സ് അത്‌ലറ്റിക് മീറ്റില്‍ സ്വര്‍ണ മെഡല്‍ നേടി നവംബറില്‍ ചൈന യില്‍ നടക്കുന്ന ലോക മീറ്റില്‍ പങ്കെടുക്കാന്‍ യോഗ്യത നേടിയ പയ്യന്നൂരിലെ ടി. സരോജിനിക്ക് പതിനായിരം രൂപ സഹായം നല്‍കി.

5,000 മീറ്റര്‍ നടത്ത ത്തില്‍ സ്വര്‍ണവും സ്റ്റീപ്പിള്‍ ചെയ്‌സില്‍ വെങ്കലവും നേടിയ തായിനേരി സ്വദേശി സരോജിനി കൂലിപ്പണി എടുത്താണ് കുടുംബം പുലര്‍ത്തുന്നത്. കഴിഞ്ഞ വര്‍ഷം അമേരിക്ക യില്‍ നടന്ന ലോക മീറ്റില്‍ പങ്കെടുക്കാന്‍ യോഗ്യത നേടിയിരുന്നു എങ്കിലും ഭാരിച്ച ചെലവ് താങ്ങാന്‍ കഴിയാത്തതിനാല്‍ പങ്കെടുത്തിരുന്നില്ല.

എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരെ സഹായിക്കാന്‍ പതിനയ്യായിരം രൂപയും തൃക്കരിപ്പൂരിലെ വൃദ്ധസദന ത്തിന് മുപ്പതിനായിരം രൂപയും അലംനി സഹായം നല്‍കി.

പയ്യന്നൂര്‍ സൗഹൃദ വേദി പ്രസിഡന്റ് വി. ടി. വി. ദാമോദരന്റെ നേതൃത്വ ത്തില്‍ നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തന ങ്ങളിലൂടെ യാണ് അവര്‍ ഈ സഹായം കൈമാറിയത്. ഇന്ത്യ സോഷ്യല്‍ സെന്ററില്‍ വെച്ച് സംഘടനാ ഭാരവാഹികള്‍ സഹായം കൈമാറി. ശാന്തി രമേഷ്, ആശാലത, ഭവാനി കുട്ടികൃഷ്ണന്‍, രാജലക്ഷ്മി മോഹന്‍ നമ്പ്യാര്‍ എന്നിവര്‍ സംബന്ധിച്ചു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ശ്രീകൃഷ്ണ കോളജ് അലുമിനി ലേബര്‍ ക്യാമ്പ് ഇഫ്താര്‍
Next »Next Page » ശക്തി ഇഫ്താര്‍ വിരുന്ന് സംഘടിപ്പിച്ചു »



  • സീതി സാഹിബ് ഫൗണ്ടേഷൻ യു. എ. ഇ. കമ്മിറ്റി
  • ഒമാനിലേക്ക് പുതിയ കരാതിർത്തി തുറന്നു
  • റമദാൻ റിലീഫ് : ഈത്തപ്പഴ ചലഞ്ച് നടത്തി
  • അബുദാബി മലയാളീസ് സിംഫണി അരങ്ങേറി
  • നോള്‍ കാര്‍ഡ് റീചാർജ്ജ് ചുരുങ്ങിയ തുക 20 ദിർഹം
  • ബസ്സ് – മറൈന്‍ ട്രാന്‍സ്‌പോര്‍ട്ട് സ്റ്റേഷനുകളില്‍ സൗജന്യ വൈ-ഫൈ ലഭ്യമാക്കും
  • എം. ടി. യുടെ മരണത്തോടെ താര പദവിയുള്ള എഴുത്തുകാരുടെ ഗണം അസ്തമിച്ചു
  • ഖുർ ആൻ പാരായണ മത്സരം സീസൺ- 4 മാർച്ച് 14 മുതൽ
  • സമാജം മുൻ വൈസ് പ്രസിഡണ്ട് പള്ളിക്കൽ ബാബു അന്തരിച്ചു
  • ഇരുപതാം വാർഷിക സമ്മേളനം ഫെബ്രുവരി 23 നു അജ്മാനിൽ
  • പൊതു സ്ഥലങ്ങളിൽ മാലിന്യങ്ങൾ : പിഴ വർദ്ധിപ്പിച്ചു
  • നിർദ്ധന കുടുംബത്തിന് വീട് : ‘കരുതൽ’ ഭവന പദ്ധതി പ്രഖ്യാപിച്ച് ഇമ
  • അല്‍ ഐന്‍ മലയാളി സമാജം : പുതിയ ഭരണ സമിതി
  • ഇടതു ഭരണത്തിൽ പിന്നാക്ക വിഭാഗങ്ങൾ അവഗണന നേരിടുന്നു : പാറക്കൽ അബ്ദുല്ല
  • കെ. എം. സി. സി. യുടെ ‘മാനവീയം’ ക്യാമ്പയിൻ : ഫിലിപ്പ് മമ്പാട് അബുദാബിയിൽ
  • സമാജം ഇന്‍ഡോ അറബ് കള്‍ച്ചറല്‍ ഫെസ്റ്റിവെല്‍ മുസഫയിൽ
  • പ്രവാസികൾക്കു വേണ്ടി പുതിയ ബസ്സ് സർവ്വീസ് ആരംഭിക്കും : മന്ത്രി കെ. ബി. ഗണേഷ് കുമാര്‍
  • സന്ദര്‍ശക വിസക്കാര്‍ക്ക് അഭയ പദ്ധതിയുമായി അഹല്യ
  • ഇമ കമ്മിറ്റി പ്രവർത്തന ഉദ്ഘാടനവും സൗഹൃദ സംഗമവും തിങ്കളാഴ്ച
  • ഡ്രൈവിംഗിൽ ഫോൺ ഉപയോഗിച്ചാൽ 800 ദിർഹം പിഴ : ഷാർജ പോലീസ്



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine