
അബുദാബി : കലാകാരന്മാരുടെ കൂട്ടായ്മയായ ഫിലിം ഇവന്റ് ഒരുക്കുന്ന ‘ജ്വാല 2K19’ എന്ന മെഗാ ഷോ യിൽ പ്രമുഖ അഭിനേത്രി സേതു ലക്ഷ്മി അമ്മയെ ആദരി ക്കുന്നു.
ഫെബ്രുവരി 21 വ്യാഴാഴ്ച രാത്രി 8 മണി ക്ക് മുസ്സഫ യിലെ അബു ദാബി മലയാളീ സമാജം അങ്കണത്തിൽ അരങ്ങേറുന്ന ‘ജ്വാല 2K19’ മെഗാ ഷോ ആകർ ഷക മാക്കു വാൻ നൂറിൽപ്പരം ഫിലിം ഇവന്റ് കലാ പ്രതിഭ കൾ സംഗീത – നൃത്ത – ഹാസ്യ വിരുന്ന് ഒരുക്കും.
പ്രമുഖ ജീവകാരുണ്യ പ്രവർത്തക ഉമാ പ്രേമൻ ‘ജ്വാല 2K19’ ലെ മുഖ്യാതിഥി ആയിരിക്കും.സേതു ലക്ഷ്മി അമ്മ യെ കൂടാതെ സിനിമ യിലെ പ്രവാസി സാന്നിദ്ധ്യം ബിന്നി ടോമിച്ചൻ, സംവി ധായ കൻ ബാഷ് മുഹ മ്മദ്, അബു ദാബി യിലെ കലാ വേദി കളുടെ പിന്നണി പ്രവർത്ത കൻ ദേവ ദാസ് (ദാസ്. കെ. എസ്. സി.) എന്നി വരെയും ഫിലിം ഇവന്റ് ആദരിക്കും എന്ന് പ്രസിഡണ്ട് ഫിറോസ് എം. കെ, ജനറൽ സെക്രട്ടറി ബിജു കിഴക്കനേല എന്നിവർ അറിയിച്ചു.
വിവരങ്ങൾക്ക് : 050 570 3026, 055 601 4488, 050 660 10 90



അബുദാബി : മുസ്സഫ യിലെ മലയാളി സമാജ ത്തിൽ കേരളോത്സവം വര്‍ണ്ണാഭമായ പരി പാടി കളോടെ നടന്നു. ജെമിനി ഗ്രൂപ്പ് എം. ഡി. ഗണേഷ് ബാബു ഉദ്ഘാ ടനം നിര്‍ വ്വഹിച്ചു. സമാജം പ്രസി ഡണ്ട് ടി. എ. നാസർ അദ്ധ്യക്ഷത വഹിച്ചു. കലാ മണ്ഡലം സുമംഗല, നിബു സാം ഫിലിപ്പ്, അഷ്റഫലി, ബീരാൻ കുട്ടി തുടങ്ങി യവര്‍ സംസാരിച്ചു.
അബുദാബി : കേരള സോഷ്യൽ സെന്റർ ഒന്‍പതാമത് ഭരത് മുരളി നാടകോത്സവ ത്തില്‍ മികച്ച നാടക മായി സുവീര ന്റെ ഭാസ്കര പട്ടേലരും തൊമ്മി യുടെ ജീവിത വും (തിയ്യേറ്റര്‍ ദുബായ്) തെര ഞ്ഞെടു ക്കപ്പെട്ടു. മികച്ച സംവി ധായകൻ: സുവീരൻ.





























