ഗ്രീന്‍ വോയ്‌സ് മാധ്യമ പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു

May 5th, 2014

അബുദാബി : ഗ്രീൻ വോയ്സ് സാംസ്കാരിക കൂട്ടായ്മ സംഘടിപ്പിച്ച ‘സ്നേഹപുരം 2014’ എന്ന പരിപാടി യില്‍ മാധ്യമ ശ്രീ പുരസ്കാരം നല്കി മാധ്യമ പ്രവർത്തകരെ ആദരിച്ചു.

ഗ്രീന്‍ വോയ്‌സ് ചെയര്‍മാന്‍ സി. എച്ച്. ജാഫര്‍ തങ്ങള്‍ അധ്യക്ഷത വഹിച്ചു. മാധ്യമ രംഗത്തെ സമഗ്ര സംഭാവന കളെ മാനിച്ച് അമൃതാ ടി. വി. മിഡില്‍ ഈസ്റ്റ് ചീഫ് എന്‍. വിജയ് മോഹന്‍, ഇന്ത്യാ വിഷൻ ന്യൂസ് എഡിറ്റര്‍ വീണ ജോര്‍ജ്ജ്, ഇ – പത്രം ഡോട്ട് കോം അബുദാബി കറസ്പോണ്ടന്റ് പി. എം. അബ്ദുല്‍ റഹിമാൻ, ഏഷ്യാനെറ്റ്‌ ന്യൂസ്‌ ക്യാമറാമാൻ മനു കല്ലറ, ഏഷ്യാനെറ്റ്‌ റേഡിയോ അവതാരകൻ ബൈജു ഭാസ്കർ എന്നിവർക്ക് മാധ്യമശ്രീ പുരസ്കാരം സമ്മാനിച്ചു.

യുവ എഴുത്തുകാരെ പ്രോത്സാഹി പ്പിക്കുന്നതിനായി ഗ്രീന്‍ വോയ്‌സ് ഏർപ്പെടു ത്തിയ ഹരിതാക്ഷര പുരസ്‌കാരം പവിത്രൻ തീക്കുനി, അർഷദ് ബത്തേരി എന്നിവർക്ക് നാട്ടിൽ വെച്ചു നടക്കുന്ന ചടങ്ങിൽ സമ്മാനിക്കും.

യൂണിവേഴ്സല്‍ ആശുപത്രി മാനേജിംഗ് ഡയറക്ടര്‍ ഡോക്ടര്‍ ഷബീര്‍ നെല്ലിക്കോട്, യു. എ. ഇ. എക്സ്ചേഞ്ച് സി. ഒ. ഒ. സുധീര്‍ കുമാര്‍ ഷെട്ടി, ലുലു ഗ്രൂപ്പ് പ്രമോഷന്‍സ് മാനേജര്‍ നന്ദ കുമാര്‍, കെ. കെ. മൊയ്തീന്‍ കോയ തുടങ്ങിയവ രും സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖരും ചടങ്ങില്‍ സംബന്ധിച്ചു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ഗ്രീന്‍ വോയ്സ് പുരസ്‌കാരം മെയ് രണ്ടിനു സമ്മാനിക്കും

April 25th, 2014

അബുദാബി : സാമൂഹിക – സാംസ്‌കാരിക വേദി യായ ഗ്രീന്‍ വോയ്‌സ് അബുദാബി യുടെ ഈ വര്‍ഷത്തെ ‘ഹരിതാക്ഷര പുരസ്‌കാര’ ത്തിന് പ്രശസ്ത എഴുത്തുകാരായ പവിത്രൻ തീക്കുനി, അർഷദ് ബത്തേരി എന്നിവർ അര്‍ഹരായി.

ദൃശ്യ മാധ്യമ രംഗത്തെ സമഗ്ര സംഭാവന കളെ മാനിച്ച് പ്രമുഖ മാധ്യമ പ്രവര്‍ത്തകരായ വീണ ജോര്‍ജ്ജ് (ഇന്ത്യാ വിഷൻ), എന്‍. വിജയ് മോഹന്‍ (അമൃതാ ടി. വി. മിഡില്‍ ഈസ്റ്റ് ചീഫ്), ഓണ്‍ലൈൻ മീഡിയ യിൽ നിന്നും പി. എം. അബ്ദുല്‍ റഹിമാന്‍ (ഇ-പത്രം), മനു കല്ലറ (ക്യാമറാമാൻ, ഏഷ്യാനെറ്റ്‌ ന്യൂസ്‌ ), അച്ചടി മാധ്യമ ത്തിൽ നിന്നും രാജീവ് മേനോന്‍ (മലയാള മനോരമ), റേഡിയോ യിൽ നിന്ന് ബൈജു ഭാസ്കർ (ഏഷ്യാനെറ്റ്‌ റേഡിയോ) എന്നിവരെ യാണ് ഗ്രീന്‍ വോയ്സ് മാധ്യമശ്രീ പുരസ്കാര ത്തിനായി തെരഞ്ഞെടുത്തിരി ക്കുന്നത്.

കഴിഞ്ഞ വര്‍ഷം മുതലാണ് ഗ്രീന്‍ വോയ്സ് പ്രവാസ ലോകത്തുള്ള മാധ്യമ പ്രവര്‍ത്തകര്‍ക്ക് പുരസ്കാരങ്ങള്‍ സമ്മാനിച്ചു തുടങ്ങി യത്.

ഗ്രീന്‍ വോയ്സിന്റെ ഒന്‍പതാം വാര്‍ഷിക ആഘോഷ ങ്ങളുടെ ഭാഗമായി മുസ്സഫ യിലെ മലയാളീ സമാജ ത്തില്‍ മെയ് 2 വെള്ളിയാഴ്ച നടക്കുന്ന ‘സ്നേഹ പുരം 2014’ പരിപാടി യില്‍ പുരസ്കാരങ്ങള്‍ സമ്മാനിക്കും.

കെ. കെ. മൊയ്തീന്‍ കോയ, മൊയ്തുഹാജി കടന്നപ്പള്ളി, ജലീല്‍ പട്ടാമ്പി എന്നിവര്‍ അടങ്ങിയ സമിതി യാണ് ജേതാക്കളെ നിര്‍ണയിച്ചത്.

പ്രവാസി കളുടെ പൊതു പ്രശ്നങ്ങളില്‍ ക്രിയാത്മകമായ പ്രവര്‍ത്തന ങ്ങള്‍ ചെയ്തും മാധ്യമ രംഗത്തു നിന്നു കൊണ്ട് തന്നെ വിത്യസ്ഥ മേഖല കളില്‍ നല്‍കിയ സംഭാവന കളെ പരിഗണിച്ചു മാണ് ഗ്രീന്‍ വോയ്സ് പുരസ്കാരം സമ്മാനി ക്കുന്നത് എന്ന് സംഘാടകര്‍ അറിയിച്ചു.

ചടങ്ങില്‍ അബുദാബി യിലെ സാമൂഹ്യ സാംസ്കാരിക വാണിജ്യ വ്യവസായ മേഖല കളിലെ പ്രമുഖര്‍ സംബന്ധിക്കും. പുരസ്‌കാര ദാന ചടങ്ങിനോട് അനുബന്ധിച്ച് ഗ്രീന്‍ വോയ്‌സ് നടപ്പാ ക്കാനിരി ക്കുന്ന പുതിയ ജീവ കാരുണ്യ സേവന പദ്ധതി കള്‍ പ്രഖ്യാപിക്കും.

‘സ്‌നേഹപുരം 2014′ ആഘോഷ ത്തിന് മാറ്റു കൂട്ടാന്‍ പ്രശസ്ത ഗായകരായ ആദില്‍ അത്തു, രഹന, തന്‍സീര്‍ കൂത്തുപറമ്പ് തുടങ്ങി യവരുടെ നേതൃത്വ ത്തില്‍ ഗാനമേളയും അരങ്ങി ലെത്തും. യു. എ. ഇ. യിലെ ശ്രദ്ധേയരായ ഗായകരും ഗാനങ്ങള്‍ ആലപിക്കും.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

മുഗള്‍ ഗഫൂര്‍ സ്മാരക പുരസ്കാരം റസാഖ് ഒരുമനയൂരിന്

February 14th, 2014

razack-orumanayoor-epathram
അബുദാബി : യുവ കലാ സാഹിതി ഏര്‍പ്പെടുത്തിയ പ്രഥമ മുഗള്‍ ഗഫൂര്‍ സ്മാരക പുരസ്കാര ത്തിന് റസാഖ് ഒരുമനയൂര്‍ അര്‍ഹനായി.

മിഡിലീസ്റ്റ് ചന്ദ്രിക ദിനപ്പത്രത്തിന്റെ റിപ്പോര്‍ട്ടറും ഇന്ത്യന്‍ മീഡിയ അബുദാബി യുടെ എക്സിക്യൂ ട്ടീവ് മെമ്പറും സാമൂഹിക പ്രവര്‍ത്ത കനുമാണ് റസാഖ് ഒരുമനയൂര്‍

സാമൂഹിക സാംസ്കാരിക മേഖലകളിലെ പ്രവര്‍ത്തനങ്ങള്‍ കണക്കി ലെടുത്താണ് റസാഖിനെ അവാര്‍ഡിന് തെരഞ്ഞെടുത്തത്. കാഷ് അവാര്‍ഡും ഫലകവും പ്രശസ്തി പത്രവുമടങ്ങുന്ന പുരസ്കാരം പിന്നീട് സമ്മാനിക്കും എന്നു ഭാരവാഹികള്‍ അറിയിച്ചു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ആത്മഹത്യാ പ്രതിരോധം സാമൂഹ്യ ബാധ്യത : ഡോ. കെ. സി. ചാക്കോ

February 2nd, 2014

suicide-prevention-camp-in-qatar-ePathram
ദോഹ : ആത്മഹത്യാ പ്രതിരോധം സാമൂഹ്യ ബാധ്യത യാണ് എന്നും വ്യക്തി തല ത്തിലും സമൂഹ തല ത്തിലും ഉണ്ടാകുന്ന യുക്തമായ ഇടപെടലു കളിലൂടെ ആരോഗ്യ കര മായ മാറ്റം സാധ്യമാവും എന്നും ഡോ. കെ. സി. ചാക്കോ അഭിപ്രായപ്പെട്ടു.

അമാനുല്ല വടക്കാങ്ങര യുടെ ഏറ്റവും പുതിയ പുസ്തകമായ ‘ആത്മഹത്യാ പ്രതിരോധം എങ്ങനെ’ എന്ന ഗ്രന്ഥം പ്രകാശനം ചെയ്ത് സംസാരിക്കുക യായിരുന്നു ഖത്തർ ഹമദ് മെഡിക്കല്‍ കോര്‍പറേഷനിലെ സീനിയര്‍ സ്‌പെഷ്യലിസ്റ്റ് കൂടിയായ ഡോ. കെ. സി. ചാക്കോ.

മാനസികവും ശാരീരികവും സാമ്പത്തിക വുമായ നിരവധി കാരണ ങ്ങളാണ് ആത്മഹത്യ യുടെ വ്യാപന ത്തിന് വഴി യൊരുക്കുന്നത്. പലപ്പോഴും ആത്മഹത്യാ പ്രവണത യുള്ളവര്‍ പല തര ത്തിലുള്ള ലക്ഷണ ങ്ങളും പ്രകടിപ്പിക്കും. ഈ ഘട്ട ത്തില്‍ സഹ പ്രവര്‍ത്ത കരും കൂടെ ജീവിക്കുന്ന വരും കുടുംബാംഗ ങ്ങളു മൊക്കെ വേണ്ട രീതി യില്‍ ഇട പെടുക യാണെങ്കില്‍ ജീവനൊടുക്കുന്ന തില്‍ നിന്നും മിക്ക വരേയും തടയാനാകും. പലപ്പോഴും സ്‌നേഹിതരുടെ ഒരു ഫോണ്‍ കോളിന് കൂട്ടു കാരന്റെ ജീവന്‍ രക്ഷിക്കാന്‍ ആകും എന്ന താണ് അനുഭവം എന്നും അദ്ദേഹം പറഞ്ഞു.

സമ്മര്‍ദ്ദം, നിരാശ, ജീവിത വീക്ഷണ മില്ലായ്മ, ശാരീരി കവും മാനസിക വുമായ രോഗ ങ്ങള്‍ മുതലായ പല കാരണ ങ്ങളും ആത്മഹത്യ യിലേക്ക് എത്തിക്കാമെന്നും പ്രതിരോധ പ്രവര്‍ത്തന ങ്ങളും ബോധ വല്‍ക്കരണ പരിപാടി കളും ഏറെ പ്രസക്ത മാണ് എന്നും പുസ്തക ത്തിന്റെ ആദ്യ പ്രതി സ്വീകരിച്ച് സംസാരിച്ച ഇന്ത്യന്‍ കമ്മ്യൂണിറ്റി ബനവലന്റ് ഫോറം പ്രസിഡണ്ട് കരീം അബ്ദുല്ല പറഞ്ഞു. ജീവിത ത്തിന് വ്യക്ത മായ ലക്ഷ്യം ഉണ്ടെന്നും ലക്ഷ്യ ബോധവും ആത്മീയ ചിന്തയും ഏത് പ്രതിസന്ധി കളേയും തരണം ചെയ്യുവാന്‍ സഹായിക്കും എന്നും ഫോറ ത്തിന്റെ ബോധ വല്‍ക്കരണ പരിപാടി കളില്‍ ഈ പുസ്തകം സൗജന്യ മായി വിതരണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

മിഡില്‍ ഈസ്റ്റ് ചന്ദ്രിക റസിഡന്റ് എഡിറ്റര്‍ അഷ്‌റഫ് തൂണേരി, ഇന്‍കാസ് ഉപദേശക സമിതി ചെയര്‍മാന്‍ കെ. കെ. ഉസ്മാന്‍, അക്കോണ്‍ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ശുക്കൂര്‍ കിനാലൂര്‍, ഇന്ത്യന്‍ മീഡിയ ഫോറം സെക്രട്ടറി സാദിഖ് ചെന്നാടന്‍, ഇന്‍കാസ് ഉപദേശക സമിതി ചെയര്‍മാന്‍ കെ. കെ. ഉസ്മാന്‍, ഫാലഹ് നാസര്‍ ഫാലഹ് ഫൗണ്ടേഷന്‍ ജനറല്‍ മാനേജര്‍ കെ. വി. അബ്ദുല്ലക്കുട്ടി, ഹ്യൂമന്‍ റിസോര്‍സസ് കണ്‍സല്‍ട്ടന്റ് ഡോ. ജസ്റ്റിന്‍ ആന്റണി, കെ. എം. സി. സി. സംസ്ഥാന സെക്രട്ടറി നിഅമതുല്ല കോട്ടക്കല്‍ എന്നിവര്‍ സംസാരിച്ചു. അമാനുല്ല വടക്കാങ്ങര നന്ദി പറഞ്ഞു.

കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന എഡ്യൂമാര്‍ട്ടാണ് പുസ്‌ക ത്തിന്റെ പ്രസാധകര്‍.

-കെ. വി. അബ്ദുൽ അസീസ്‌, ചാവക്കാട് – ഖത്തർ

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

പഠിപ്പിക്കാം നല്ല ശീലങ്ങള്‍ – പ്രകാശനം ചെയ്തു

December 23rd, 2013

ദുബായ് : പ്രമുഖ മന ശാസ്ത്രജ്ഞനും വേള്‍ഡ് മലയാളി കൗണ്‍സില്‍ ദുബായ് പ്രോവിന്‍സ് പ്രസിഡന്റു മായ ഡോ. ജോര്‍ജ് കളിയാടാന്‍ രചിച്ച കുട്ടി കളുടെ പെരുമാറ്റം മെച്ച പ്പെടു ത്തുന്ന തിനുള്ള മനഃ ശാസ്ത്ര വിദ്യകള്‍ അടങ്ങിയ ‘പഠിപ്പിക്കാം നല്ല ശീലങ്ങള്‍’ എന്ന ഗ്രന്ഥ ത്തിന്റെ പ്രകാശനം മാധ്യമ പ്രവര്‍ത്തകനും വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ ചെയര്‍മാനു മായ ഐസക് ജോണ്‍ പട്ടാണി പ്പറമ്പില്‍ ഡബ്ല്യു. എം. സി. ഉപദേശക സമിതി ചെയര്‍മാന്‍ ഷാഹുല്‍ ഹമീദിന് നല്‍കി നിര്‍വഹിച്ചു,

ഡബ്ല്യു. എം. സി. മിഡില്‍ ഈസ്റ്റ് ചെയര്‍മാന്‍ കെ. ജലാലുദീന്‍, ജനറല്‍ സെക്രട്ടറി സി. യു. മത്തായി, ഡോ. ജോര്‍ജ് കളിയാടാന്‍, ബെഞ്ചമിന്‍ സെബാസ്റ്റ്യന്‍, ചാള്‍സ് പോള്‍, റോജിന്‍ പൈനുംമൂട് എന്നിവര്‍ സംസാരിച്ചു.

1995 ല്‍ പ്രസിദ്ധീകരിച്ച ‘Moulding Your Child’ എന്ന ഗ്രന്ഥ ത്തിന്റെ അറബി പരിഭാഷ ‘തഷ്‌കീല്‍ അല്‍ ടിഫാന്‍’ 1998 ല്‍ ഷാര്‍ജ ഭരണാധി കാരി ഹിസ് ഹൈനസ് ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി കാണുവാനിട യാവുകയും അദ്ദേഹ ത്തിന്റെ നിര്‍ദേശ പ്രകാരം ഷാര്‍ജ ഗവണ്‍മെന്റ് ഏറ്റെടുത്തു പ്രസിദ്ധീ കരിക്കുകയും ആ വര്‍ഷ ത്തെ ഷാര്‍ജ ലോക പുസ്തക മേള യില്‍ പ്രകാശനം ചെയ്യുക യുണ്ടായി.

കൂടുതല്‍ വിവര ങ്ങള്‍ക്ക് : 050 65 24 285

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « വിഹ്വലതകള്‍ നിറഞ്ഞ കുടുംബ ങ്ങള്‍ക്കിട യിലെ മധ്യധരണ്യാഴി
Next »Next Page » ക്രിസ്മസ് ശുശ്രൂഷകൾ »



  • ഭിന്നശേഷിക്കാരുടെ പുനരധിവാസം : സിറാസ് ഗൾഫ് മേഖലയിലേക്ക്
  • പരദേശി പുരസ്കാരം നാസർ ബേപ്പൂരിന്
  • ഗതാഗത പരിഷ്‌കാരങ്ങളുമായി ഷാർജ പോലീസ്
  • മുഹമ്മദ് റഫി അനുസ്മരണം : ‘സൗ സാൽ പെഹലെ’ ഫോക്‌ ലോർ തിയ്യേറ്ററിൽ
  • തായാട്ട് അനുസ്മരണം സംഘടിപ്പിച്ചു
  • നോർക്ക കെയർ എൻറോൾമെന്റ് സഹായ കേന്ദ്രം
  • കേരളപ്പിറവി ദിനത്തില്‍ സെവന്‍സ് ഫുട്‌ ബോള്‍ ചാമ്പ്യന്‍ഷിപ്പ്
  • ഡബ്ലിയു. എം. എഫ്. ഫാമിലി മീറ്റ് 2025
  • വക്കം ജയലാലിന്റെ നാടകം ‘പ്രവാസി’ ഐ. എസ്. സി. യിൽ
  • തൊഴിൽ പരസ്യങ്ങളിൽ വഞ്ചിതരാവരുത്
  • പി. എസ്. വി. പയ്യന്നൂരോണം 2K25 ശ്രദ്ധേയമായി
  • അൽ അരീജ് ടൈപ്പിംഗ് മുസഫ 37 ൽ പുതിയ ശാഖ തുറന്നു
  • നോർക്ക ഇൻഷ്വറൻസ് : കറാമയിൽ രജിസ്‌ട്രേഷൻ സഹായം ഒരുക്കുന്നു
  • അഭിമാന നേട്ടവുമായി മാർത്തോമ്മാ യുവ ജന സഖ്യം
  • സായിദ് എയർ പോർട്ടിൽ നിന്നും ട്രാം സർവ്വീസ്
  • MBZ സിറ്റി യിലേക്ക് ഇന്റർ സിറ്റി ബസ്സ് റൂട്ട് പ്രഖ്യാപിച്ച് ആർ. ടി. എ.
  • കാന്തപുരത്തിനു ടോളറന്‍സ് അവാര്‍ഡ്
  • പ്രസംഗ മത്സരം സംഘടിപ്പിച്ചു
  • അടിപൊളിയായി AMF ഓണാവേശം
  • വേറിട്ട അവതരണവുമായി ‘ഇമ ഓണം മൂഡ് 2025’



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine