ടി. പി. സീതാറാം ഇന്ത്യന്‍ മീഡിയ അബുദാബി യുടെ രക്ഷാധികാരി

June 14th, 2014

indian-media-abudhabi-activities-inaugurations-ePathram
അബുദാബി : ഇന്ത്യൻ മീഡിയ അബുദാബിയുടെ പ്രവർത്തന ഉത്ഘാടനം ഇന്ത്യൻ അംബാസഡർ ടി. പി. സീതാറാം നിർവ്വഹിച്ചു. മലയാളീ സമാജത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ ഇമ യുടെ പ്രവർത്തന ഉത്ഘാടനം നിർവ്വഹിച്ച് ഇന്ത്യന്‍ മീഡിയ അബുദാബിയുടെ രക്ഷാധികാരി സ്ഥാനം ഇന്ത്യന്‍ അംബാസഡർ ടി. പി. സീതാറാം ഏറ്റടുത്തു.

സമൂഹത്തില്‍ മാധ്യമങ്ങളുടെ ഉത്തരവാദിത്വം ഗൗരവമേറിയതാണ്. എല്ലായിടത്തും മാധ്യമ ങ്ങള്‍ക്ക് പ്രധാനപ്പെട്ട പങ്കാണ് ഉള്ളത്. ഇത്രയധികം ഇന്ത്യക്കാര്‍ ഉള്ള യു. എ. ഇ. യില്‍ ഇന്ത്യന്‍ മാധ്യമ ങ്ങള്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നതും പ്രാധാന്യമുള്ള കാര്യമാണ്. എംബസി യുടെ പ്രവര്‍ത്തന ങ്ങള്‍ക്ക് മീഡിയ യുടെ സഹായം ആവശ്യമാണ്. മാധ്യമ ങ്ങള്‍ വഴിയാണ് പല കാര്യങ്ങളും ഉദ്യോഗസ്ഥ തലത്തിലും ജനങ്ങള്‍ക്കുമിടയിലും ആശയ വിനിമയം ചെയ്യുന്നത്. മാധ്യമ ങ്ങളുടെ സഹായമില്ലാതെ എംബസിക്കു പല കാര്യങ്ങളും ചെയ്യാന്‍ കഴിയില്ല എന്നും അംബാസഡർ പറഞ്ഞു.

സിവില്‍ സര്‍വീസില്‍ ചേരുന്നതിനു മുന്‍പു പത്ര പ്രവര്‍ത്തകനാകാന്‍ ആഗ്രഹി ച്ചിരുന്ന ആളാണു താന്‍. രാഷ്ട്രപതി കെ. ആര്‍. നാരായണന്റെ പ്രസ് സെക്രട്ടറി എന്ന നില യില്‍ മാധ്യമ പ്രവര്‍ത്ത കരുമായി നല്ല ബന്ധം നിലനിര്‍ത്താന്‍ സാധിച്ചിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

യു എ ഇ യിൽ വന്നപ്പോൾ മുതൽ വളരെ നലല സഹകരണമാണ് ഇന്ത്യൻ മീഡിയ അബുദാബിയും ദുബായ് മീഡിയാ ഫോറവും ഇന്ത്യൻ എംബസിക്കു നൽകുന്നത് എന്നും സീതാറാം ചൂണ്ടിക്കാട്ടി.

ഇന്ത്യാ സോഷ്യല്‍ ആന്‍ഡ് കള്‍ചറല്‍ സെന്റര്‍ പ്രസിഡന്റ് ഡി. നടരാജന്‍, ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ പ്രസിഡന്റ് പി. ബാവ ഹാജി, കേരള സോഷ്യല്‍ സെന്റര്‍ പ്രസിഡന്റ് എം. യു. വാസു, മലയാളി സമാജം പ്രസിഡന്റ് ഷിബു വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു.

ഇമ, മലയാളി സമാജവുമായി സഹകരിച്ചു നടത്തിയ ചൈല്‍ഡ് ഒാണ്‍ലൈന്‍ പ്രൊട്ടക്ഷന്‍ ബോധവല്‍ക്കരണ പരിപാടി സമാജം പ്രസിഡന്റ് ഷിബു വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. ഡിസ്ക് ഫൗണ്ടേഷന്‍ സി. ഇ. ഒ. മുഹമ്മദ് മുസ്തഫ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും പ്രത്യേക ക്ളാസ് നടത്തി.

പ്രൊജക്ട് കോ-ഓര്‍ഡിനേറ്റര്‍മാരായ പി. എം. അബ്ദുല്‍ റഹ്മാന്‍, ടി. പി. ഗംഗാധരന്‍, ജോയിന്റ് സെക്രട്ടറി മുനീര്‍ പാണ്ട്യാല, എക്സിക്യൂട്ടീവ് മെംബര്‍മാരായ ജോണി തോമസ്, അഹ്മദ് കുട്ടി, ജിസ് ജോസഫ് എന്നിവരും സംബന്ധിച്ചു. പ്രസിഡന്റ് ടി.എ. അബ്ദുല്‍ സമദ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രടറി ആഗിൻ കീപ്പുറം സ്വാഗതവും ട്രഷറർ അനിൽ സി. ഇടിക്കുള നന്ദിയും പറഞ്ഞു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ഇമ പ്രവര്‍ത്തനോല്‍ഘാടനം വ്യാഴാഴ്ച

June 10th, 2014

indian-media-abudhabi-ima-new-logo-2014-ePathram
അബുദാബി : മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഇന്ത്യന്‍ മീഡിയ അബുദാബി (ഇമ) യുടെ 2014 – 2015 വര്‍ഷത്തെ പ്രവര്‍ത്തന ഉദ്ഘാടനം ഇന്ത്യന്‍ സ്ഥാനപതി ടി. പി. സീതാറാം അബു ദാബി മലയാളി സമാജം ഒാഡിറ്റോറിയ ത്തില്‍ നിര്‍വഹിക്കും.

ജൂണ്‍ 12 വ്യാഴാഴ്ച വൈകിട്ട് 7 മണിക്ക് നടക്കുന്ന പരിപാടി യില്‍ ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ പ്രസിഡന്റ് പി. ബാവ ഹാജി, ഇന്ത്യാ സോഷ്യല്‍ ആന്‍ഡ് കള്‍ചറല്‍ സെന്റര്‍ പ്രസിഡന്റ് ഡി. നടരാജന്‍, കേരള സോഷ്യല്‍ സെന്റര്‍ പ്രസിഡന്റ് എം. യു. വാസു, മലയാളി സമാജം പ്രസിഡന്റ് ഷിബു വര്‍ഗീസ് എന്നിവര്‍ ആശംസാ പ്രസംഗം നടത്തും.

മലയാളി സമാജ ത്തിന്റെ സഹകരണ ത്തോടെ നടക്കുന്ന ഒാണ്‍ ലൈന്‍ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ബോധ വല്‍ക്കരണ പരിപാടി സ്കൂള്‍ വിദ്യാര്‍ഥി കള്‍ക്കായി വൈകിട്ട് ആറിനും രക്ഷിതാക്കള്‍ക്കായി രാത്രി എട്ടിനും നടക്കും.

ഡിസ്ക്  ഫൌണ്ടേഷന്‍ സി.  ഇ. ഒ. മുഹമ്മദ് മുസ്തഫ, ചൈല്‍ഡ് ഒാണ്‍ലൈന്‍ പ്രൊട്ടക്ഷന്‍ ബോധ വല്‍ക്കരണ ക്ളാസ്  നടത്തും.

ലോകമെമ്പാടും പടർന്നു പിടിക്കുന്ന, എന്നാൽ നാം ആരും തന്നെ അധികം ശ്രദ്ധിക്കാതെ പോകുന്ന അതി മാരകമായ ഒരു വിപത്തിനെ പറ്റി കൂടുതൽ അറിയുവാനും ആ അറിവ് മറ്റുള്ള വരിലേക്ക് പകർന്നു നല്കുവാനും ഈ വിപത്തിന് എതിരെ പട പൊരുതി സമൂഹത്തെ ഇതു മൂലമുണ്ടാകുന്ന പ്രശ്ന ങ്ങളിൽ നിന്നും സംരക്ഷിച്ചു നിർത്തുവാനും വേണ്ടി പ്രവർത്തി ക്കുന ഒരു പ്രസ്ഥാന മാണ് ഡിസ്ക് ഫൗണ്ടെഷൻ.

- pma

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

‘പരേതര്‍ക്കൊരാള്‍’ രണ്ടാം പതിപ്പ് പുറത്തിറങ്ങുന്നു

June 10th, 2014

ashraf-thamarassery-paretharkkoral-ePathram
ഷാര്‍ജ : യു. എ. ഇ. യില്‍ മരണ പ്പെടുന്നവര്‍ക്കു വേണ്ടി നിസ്വാര്‍ഥ സേവനം നടത്തുന്ന സാമൂഹിക പ്രവര്‍ത്ത കന്‍ അഷ്റഫ് താമരശ്ശേരി യുടെ ജീവിത കഥ ഹൃദയ സ്പര്‍ശി യായി അവതരിപ്പിച്ച ‘പരേതര്‍ക്കൊരാള്‍’ എന്ന പുസ്തക ത്തിന്‍െറ രണ്ടാം പതിപ്പ് പുറത്തിറങ്ങുന്നു.

basheer-thikkodi-book-cover-paretharkkoraal-ePathram

ബഷീര്‍ തിക്കോടി രചിച്ച പുസ്തകം മാതൃഭൂമി ബുക്സാണ് പ്രസിദ്ധീ കരിച്ചത്. പൊതു പ്രവര്‍ത്തന രംഗത്തു നിന്നും അഷ്റഫ് അനുഭവിച്ചറിഞ്ഞ ജീവിത യാഥാര്‍ഥ്യങ്ങളാണ് പുസ്തക ത്തിന്റെ രചനക്ക് ആധാരം.

ആദ്യ പതിപ്പിന്‍െറ മുഴുവന്‍ കോപ്പികളും പ്രകാശന ചടങ്ങില്‍ തന്നെ വിറ്റു പോയിരുന്നു. ബഷീര്‍ തിക്കോടി തന്നെ തിരക്കഥ ഒരുക്കി ‘പരേതര്‍ക്കൊരാള്‍’ എന്ന കൃതിയിലെ ഒരു അദ്ധ്യായം പ്രശസ്ത തിരക്കഥാ കൃത്ത് ടി. എ. റസാഖ് സിനിമ യാക്കുകയാണ്. ഇതോടൊപ്പമാണ് വായനക്കാരുടെ നിരന്തരമായ അഭ്യര്‍ത്ഥനയും ആവശ്യവും മാനിച്ച് രണ്ടാം പതിപ്പ് പുറത്തിറങ്ങുന്നത്.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

‘ഇമ’ ഭാരവാഹികള്‍

May 11th, 2014

indian-media-abudhabi-ima-new-logo-2014-ePathram
അബുദാബി : മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മ യായ ഇന്ത്യന്‍ മീഡിയാ അബുദാബി (ഇമ ) യുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗം ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ നടന്നു.

പ്രസിഡന്റ് ടി. എ. അബ്ദുള്‍ സമദിന്റെ അധ്യക്ഷത യില്‍ ജനറല്‍ സെക്രട്ടറി അനില്‍ സി. ഇടിക്കുള വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. തുടര്‍ന്നു കമ്മിറ്റി പിരിച്ചു വിട്ടു. പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.

ഭാരവാഹികളായി ടി. എ. അബ്ദുള്‍സമദ് (പ്രസിഡന്റ്), ആഗിന്‍ കീപ്പുറം (ജനറല്‍ സെക്രട്ടറി), അനില്‍ സി. ഇടിക്കുള (ട്രഷറര്‍), എം. കെ. അബ്ദുള്‍ റഹ് മാന്‍ (വൈസ് പ്രസിഡന്റ്), മുനീര്‍ പാണ്ട്യാല (ജോയിന്റ് സെക്രട്ടറി) എന്നിവരും

ടി. പി. ഗംഗാധരന്‍, പി. എം. അബ്ദുല്‍ റഹിമാന്‍, ഫൈന്‍ ആര്‍ട്‌സ് ജോണി, അഹമ്മദ് കുട്ടി, മനു കല്ലറ തുടങ്ങിയവര്‍ എക്സിക്യൂട്ടീവ് അംഗങ്ങളായുമുള്ള കമ്മിറ്റി നിലവില്‍ വന്നു.

അബുദാബി, അലൈന്‍ മേഖലകളിലെ വാര്‍ത്തകള്‍ ഇമയുടെ ima.abudhabi @ gmail dot com എന്ന ഇ – മെയില്‍ വിലാസ ത്തില്‍ അറിയിക്കണം എന്നും ഭാരവാഹികള്‍ അറിയിച്ചു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഗ്രീന്‍ വോയ്‌സ് മാധ്യമ പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു

May 5th, 2014

അബുദാബി : ഗ്രീൻ വോയ്സ് സാംസ്കാരിക കൂട്ടായ്മ സംഘടിപ്പിച്ച ‘സ്നേഹപുരം 2014’ എന്ന പരിപാടി യില്‍ മാധ്യമ ശ്രീ പുരസ്കാരം നല്കി മാധ്യമ പ്രവർത്തകരെ ആദരിച്ചു.

ഗ്രീന്‍ വോയ്‌സ് ചെയര്‍മാന്‍ സി. എച്ച്. ജാഫര്‍ തങ്ങള്‍ അധ്യക്ഷത വഹിച്ചു. മാധ്യമ രംഗത്തെ സമഗ്ര സംഭാവന കളെ മാനിച്ച് അമൃതാ ടി. വി. മിഡില്‍ ഈസ്റ്റ് ചീഫ് എന്‍. വിജയ് മോഹന്‍, ഇന്ത്യാ വിഷൻ ന്യൂസ് എഡിറ്റര്‍ വീണ ജോര്‍ജ്ജ്, ഇ – പത്രം ഡോട്ട് കോം അബുദാബി കറസ്പോണ്ടന്റ് പി. എം. അബ്ദുല്‍ റഹിമാൻ, ഏഷ്യാനെറ്റ്‌ ന്യൂസ്‌ ക്യാമറാമാൻ മനു കല്ലറ, ഏഷ്യാനെറ്റ്‌ റേഡിയോ അവതാരകൻ ബൈജു ഭാസ്കർ എന്നിവർക്ക് മാധ്യമശ്രീ പുരസ്കാരം സമ്മാനിച്ചു.

യുവ എഴുത്തുകാരെ പ്രോത്സാഹി പ്പിക്കുന്നതിനായി ഗ്രീന്‍ വോയ്‌സ് ഏർപ്പെടു ത്തിയ ഹരിതാക്ഷര പുരസ്‌കാരം പവിത്രൻ തീക്കുനി, അർഷദ് ബത്തേരി എന്നിവർക്ക് നാട്ടിൽ വെച്ചു നടക്കുന്ന ചടങ്ങിൽ സമ്മാനിക്കും.

യൂണിവേഴ്സല്‍ ആശുപത്രി മാനേജിംഗ് ഡയറക്ടര്‍ ഡോക്ടര്‍ ഷബീര്‍ നെല്ലിക്കോട്, യു. എ. ഇ. എക്സ്ചേഞ്ച് സി. ഒ. ഒ. സുധീര്‍ കുമാര്‍ ഷെട്ടി, ലുലു ഗ്രൂപ്പ് പ്രമോഷന്‍സ് മാനേജര്‍ നന്ദ കുമാര്‍, കെ. കെ. മൊയ്തീന്‍ കോയ തുടങ്ങിയവ രും സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖരും ചടങ്ങില്‍ സംബന്ധിച്ചു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « പാം സര്‍ഗ സംഗമവും വാര്‍ഷികാഘോഷവും
Next »Next Page » അബുദാബി പുസ്തക മേള സമാപിച്ചു »



  • വിദ്യാർത്ഥികളുടെ മരുന്നു വിവരങ്ങൾ സ്‌കൂളിന് നൽകണം
  • ദിർഹം ചിഹ്നം : അനധികൃത ഉപയോഗം പാടില്ല
  • ഡോ. ഷംഷീർ വയലിൽ പ്രഖ്യാപിച്ച ’10 ജേർണീസിന്’ തുടക്കം
  • ഹെഡ് ലൈറ്റ് ഇടാതെ വാഹനം ഓടിച്ചാൽ കനത്ത പിഴ
  • സോഷ്യൽ മീഡിയാ ഗ്രൂപ്പുകൾ : നിയമ ലംഘകർക്ക് എതിരെ നടപടി
  • നബി ദിനം : മൂന്ന് ദിവസത്തെ വാരാന്ത്യ അവധി
  • പാസ്സ്‌പോർട്ട് സേവനങ്ങൾ : ബി. എൽ. എസ്. പുതിയ കെട്ടിടത്തിൽ
  • നിയമ ലംഘനങ്ങൾക്ക് ശിക്ഷ കടുപ്പിച്ച് അധികൃതർ
  • സമദാനിയുടെ പ്രഭാഷണം : പോസ്റ്റർ പ്രകാശനം ചെയ്തു
  • പൊതു നിരത്തുകളിൽ ഇലക്ട്രിക് സ്കൂട്ടറുകൾ നിരോധിച്ചു
  • ശുചിത്വ ലംഘനം നിരീക്ഷിക്കാൻ ഡിജിറ്റൽ ആപ്പ്
  • അത്തച്ചമയ ഘോഷയാത്ര അബുദാബി യിൽ
  • ഇന്‍ഡിഗോ യാത്രക്കാര്‍ക്ക് സിറ്റി ചെക്ക് ഇന്‍ സൗകര്യം
  • പ്രവാസികളുടെ റെസിഡന്റ് കാർഡ് കാലാവധി ഇനി മൂന്ന് വർഷം
  • വ്യത്യസ്തമായ പരിപാടികളുമായി ഇസ്ലാമിക് സെന്റർ മെമ്പേഴ്സ് മീറ്റ്
  • സമാജം സാഹിത്യ പുരസ്‌കാരം ആലങ്കോട് ലീലാകൃഷ്ണന്
  • വീണ്ടും ആഗോള അംഗീകാരവുമായി ശൈഖ് സായിദ് ഗ്രാൻഡ് മസ്ജിദ്
  • മെഗാ മെഡിക്കൽ ക്യാമ്പ് ഇസ്‌ലാമിക് സെന്ററിൽ
  • ഇ-സ്‌കൂട്ടർ യാത്രക്കാർക്ക് മുന്നറിയിപ്പ്
  • ആൻറിയ ‘അങ്കമാലി പൊന്നോണം’ ബ്രോഷർ പ്രകാശനം ചെയ്തു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine