ചിരന്തന മാധ്യമ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

July 8th, 2013

ദുബായ് : ഗള്‍ഫിലെ മാധ്യമ പ്രവര്‍ത്തകര്‍ക്കായി ദുബായ് ചിരന്തന സാംസ്‌കാരിക വേദി നല്‍കി വരുന്ന യു. എ. ഇ. എക്‌സ്‌ചേഞ്ച് – ചിരന്തന മാധ്യമ പുരസ്‌കാര ജേതാക്കളെ പ്രഖ്യാപിച്ചു.

ജയ് ഹിന്ദ്‌ ടി. വി. മിഡില്‍ ഈസ്റ്റ് ബ്യൂറോ ചീഫ് എല്‍വിസ് ചുമ്മാര്‍, ഏഷ്യാനെറ്റ് ന്യൂസ് ബ്യൂറോ ചീഫ് ഇ. സതീഷ്, ഗള്‍ഫ് ടുഡേ കണ്‍സല്‍ട്ടന്‍റ് എഡിറ്റര്‍ പി. വി. വിവേകാനന്ദന്‍, ഹിറ്റ് എഫ്. എം. റേഡിയോ അവതാരക സിന്ധു ബിജു എന്നിവര്‍ക്കാണ് പുരസ്‌കാരം.

സ്വര്‍ണ മെഡലും പ്രശസ്തി പത്രവും അടങ്ങുന്ന പുരസ്‌കാരങ്ങള്‍ ജൂലായ്‌ 24 ന് സമ്മാനിക്കും എന്ന് ചിരന്തന ഭാരവാഹികള്‍ അറിയിച്ചു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കൊച്ചുമക്കളുടെ വിവാഹത്തിനൊപ്പം 92 കാരന്‍ 22 കാരിയെ നിക്കാഹ് കഴിച്ചു

July 6th, 2013

സാമറ: 92 ആം വയസ്സില്‍ 22 കാരിയെ വിവാഹം കഴിക്കുക. അതും കൊച്ചുമക്കളുടെ വിവാഹത്തിനൊപ്പം. മുസലി മുഹമ്മദ് അല്‍ മുജാമി എന്ന ഇറാഖി പൌരനാണ് കൊച്ചുമകളുടെ പ്രായമുള്ള യുവതിയെ കൊച്ചുമക്കളുടെ വിവാത്തിനൊപ്പം വധുവാക്കി വാര്‍ത്തകളില്‍ ഇടം പിടിച്ചത്. കൌമാരപ്രായത്തിലുള്ള കൊച്ചുമക്കളുടേയും മുത്തശ്ശന്റേയും വിവാഹം ഒരേ വേദിയില്‍ ആയിരുന്നു. മുസലിയുടേത് രണ്ടാം വിവാഹമാണ്. ആദ്യഭാര്യയില്‍ ഇയാള്‍ക്ക് 16 മക്കള്‍ ഉണ്ട്.

ഗംഭീര കലാപരിപാടികളോടെ ആയിരുന്നു ഇവരുടെ വിവാഹ ചടങ്ങുകള്‍ സംഘടിപ്പിച്ചിരുന്നത്. 92 കാരനായ മുക് ലിഫ് അല്‍ ജബുരി എന്ന 22 കാരിയും മുസലിയും തമ്മിലുള്ള വിവാഹത്തിന്റെ ചിത്രങ്ങള്‍ ഇതിനോടകം സോഷ്യല്‍ മീഡിയകളിലും വൈറലായി കഴിഞ്ഞു.

- എസ്. കുമാര്‍

വായിക്കുക:

1 അഭിപ്രായം »

ഇ. പി. ഷെഫീഖിന് യാത്രയയപ്പ് നല്‍കി

July 2nd, 2013

gulf-madhyamam-ep-shefeek-imf-sent-off-ePathram
ദുബായ് : കൊച്ചി യിലേക്ക് സ്ഥലംമാറി പ്പോകുന്ന ഗള്‍ഫ് മാധ്യമം ദിനപ്പത്ര ത്തിന്റെ സീനിയര്‍ കറസ്‌പോണ്ടന്‍റ് ഇ. പി. ഷെഫീഖിന് ദുബായിലെ മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മ ഇന്ത്യന്‍ മീഡിയാ ഫോറം (ഐ. എം. എഫ്.) യാത്രയയപ്പ് നല്‍കി.

ഐ. എം. എഫ്. പ്രസിഡന്‍റ് എല്‍വിസ് ചുമ്മാര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ലിയോ രാധാകൃഷ്ണന്‍, ഫൈസല്‍ ബിന്‍ അഹമ്മദ്, ശ്രീജിത്ത് ലാല്‍ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു.  ഇ. പി. ഷെഫീഖ് മറുപടി പ്രസംഗം നടത്തി.

ഗള്‍ഫ് മാധ്യമം അബുദാബി ബ്യൂറോ ചീഫ്‌ ആയിരുന്ന ഇ. പി. ഷെഫീഖ്, ഇന്ത്യന്‍ മീഡിയ അബുദാബി യിലും (ഇമ) സജീവ മായിരുന്നു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഗള്‍ഫ് ബിസിനസ് കാര്‍ഡ് ഡയറക്ടറി പ്രകാശനം ചെയ്തു

June 24th, 2013

qatar-gulf-business-card-directory-2013-ePathram
ദോഹ : ഗള്‍ഫ് മേഖല സാമ്പത്തിക രംഗത്ത് ശക്ത മായ കുതിച്ചു ചാട്ടം നടത്തു കയാണെന്നും അന്താരാഷ്ട്ര അടിസ്ഥാന ത്തിൽ ‍തന്നെ നിക്ഷേപത്തിന് ഏറ്റവും അനു യോജ്യ മായ മേഖല യായി സാമ്പത്തിക ഭൂപട ത്തിൽ ഖത്തർ സ്ഥാനം പിടിച്ച തായും ഇന്ത്യൻ ബിസിനസ് ആന്റ് പ്രൊഫഷണൽ നെറ്റ്വര്‍ക് പ്രസിഡണ്ട് ആസിം അബ്ബാസ് അഭിപ്രായപ്പെട്ടു.

ഗ്രാന്റ് ഖത്തർ ‍പാലസ് ഹോട്ടലിൽ നടന്ന ചടങ്ങിൽ ‍മീഡിയ പ്ലസ് പ്രസിദ്ധീകരിച്ച ഗള്‍ഫ് ബിസിനസ് കാര്‍ഡ് ഡയറക്ടറി യുടെ ഏഴാമത് പതിപ്പ് പ്രകാശനം ചെയ്ത് സംസാരിക്കുക യായിരുന്നു അദ്ദേഹം.

ഗള്‍ഫ് രാജ്യങ്ങൾ സാമ്പത്തിക രംഗത്ത് സ്വീകരിക്കുന്ന ഉദാര വല്‍ക്കരണവും നിക്ഷേപ ചങ്ങാത്ത സമീപനവും കൂടുതൽ സംരംഭ കരെ ഈ മേഖല യിലേക്ക് കൊണ്ടു വരുന്നുണ്ട്. സാമ്പത്തിക സാമൂഹ്യ സാംസ്‌കാരിക കായിക രംഗ ങ്ങളിൽ മാതൃകാ പരമായ നടപടി കളിലൂടെ ഗള്‍ഫ് മേഖല യിൽ ‍അസൂയാ വഹമായ പുരോഗതി യാണ് ഖത്തർ കൈ വരിക്കുന്നത്.

റിയൽ എസ്റ്റേറ്റ് മേഖല യിലും വിദ്യാഭ്യാസ രംഗത്തും അടക്കം വിവിധ മേഖല കളില്‍ ഖത്തറിന്റെ നേട്ട ങ്ങളും പുരോഗതി യിലേക്കുള്ള കുതിച്ചു ചാട്ടവും ഏറെ വിസ്മയ കരമാണ്.

പുതിയ സംരംഭ കര്‍ക്കും നില വിലുള്ള വ്യവസായി കള്‍ക്കും തങ്ങളുടെ പ്രവര്‍ത്തന ങ്ങൾ അനായാസം നിര്‍വഹി ക്കുവാൻ ‍ സഹായ കരമായ സംരംഭ മാണ് ബിസിനസ് കാര്‍ഡ് ഡയറക്ടറി. ഇന്ത്യ യിൽ നിന്നും ഖത്തറിലെത്തു ബിസിനസ് സംഘ ങ്ങളൊക്കെ ഈ ഡയറക്ടറി പ്രയോജനപ്പെടുന്നു എന്നും ആസിം അബ്ബാസ് പറഞ്ഞു.

ഡയറക്ടറിയുടെ ആദ്യ പ്രതി നിസാർ ചോമയിൽ ഏറ്റുവാങ്ങി. ഉപ ഭോക്താ ക്കളുടേയും സംരംഭ കരുടേയും താല്‍പര്യവും നിര്‍ദേശവും കണക്കി ലെടുത്ത് താമസി യാതെ ഡയറക്ടറി ഓണ്‍ ലൈനിലും ലഭ്യമാക്കും എന്ന്‍ അമാനുല്ല വടക്കാങ്ങര പറഞ്ഞു.

ശുക്കൂർ ‍കിനാലൂർ ‍അധ്യക്ഷത വഹിച്ചു. എം. പി. ഹസ്സൻ കുഞ്ഞി, സിദ്ധീഖ് പുറായിൽ എന്നിവർ സംസാരിച്ചു.

– കെ. വി. അബ്ദുൽ അസീസ്‌ ചാവക്കാട് – ഖത്തർ

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

വി. എം. സതീഷിന്റെ പുസ്തകം ‘ഡിസ്ട്രസിംഗ് എന്‍കൗണ്ടേഴ്‌സ്’ പ്രകാശനംചെയ്തു

June 22nd, 2013

ദുബായ് : മാധ്യമ പ്രവര്‍ത്തകനായ വി. എം. സതീഷ് തയ്യാറാക്കിയ ‘ഡിസ്ട്രസിംഗ് എന്‍കൗണ്ടേഴ്‌സ്’ എന്ന പുസ്തകം പ്രകാശനം ചെയ്തു. ഗള്‍ഫിലെ പത്ര പ്രവര്‍ത്തന ത്തിനിട യില്‍ കണ്ടെത്തിയ ജീവിത ഗന്ധി യായ വാര്‍ത്ത കളുടെയും തുടര്‍നടപടി കളുടെയും സമാഹാര മാണ് പുസ്തകം.

distressing-encounters-cover-page-of-vm-sathish-book-ePathram

ഫ്ലോറ ഗ്രാന്‍ഡ്‌ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ ഇന്ത്യന്‍ അംബാസഡര്‍ എം. കെ. ലോകേഷ് പുസ്തകം പ്രകാശനം ചെയ്തു. സിന്ധി ഹസ്സന്‍ ആദ്യപ്രതി ഏറ്റു വാങ്ങി. ഗള്‍ഫ് ടുഡെ പത്രാധിപര്‍ വി. വി. വിവേകാനന്ദന്‍ അദ്ധ്യക്ഷത വഹിച്ചു.

നോര്‍ക്ക റൂട്ട്‌സ് ഡയറക്ടര്‍ ഇസ്മയില്‍ റാവുത്തര്‍, സാമൂഹിക പ്രവര്‍ത്തക ഉമാറാണി പത്മനാഭന്‍, പി. കെ. അന്‍വര്‍ നഹ, പി. കെ. സജിത്കുമാര്‍, കെ. കെ. മൊയ്തീന്‍ കോയ, പി. പി. ശശീന്ദ്രന്‍, എ. വി. അനില്‍കുമാര്‍, എം. സി. എ. നാസര്‍, പുന്നക്കന്‍ മുഹമ്മദാലി എന്നിവര്‍ ആശംസ നേര്‍ന്നു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ഐ. എം. എഫ്. ലോഗോ പ്രകാശനം ചെയ്തു
Next »Next Page » അബുദാബിയില്‍ സ്റ്റീല്‍ പാര്‍ക്കിംഗ് »



  • പുതുവത്സര പിറവിയിൽ പൊതു അവധി
  • വടക്കൻ എമിറേറ്റ്‌സില്‍ ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് നിർബ്ബന്ധം
  • മലയാളി സമാജം മെറിറ്റ് അവാർഡുകൾ സമ്മാനിച്ചു
  • ഒമാനിലെ സുൽത്വാനിയ കോൺക്ലേവ് ശ്രദ്ധേയമായി
  • കുടുംബ സംഗമം ‘നമ്മൾസ് സ്‌നേഹോത്സവം’ ശ്രദ്ധേയമായി
  • കബഡി ടൂർണ്ണമെന്റ് : ലിവ ഇന്റർ നാഷണൽ സ്കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ
  • പെരുമ പയ്യോളി യു. എ. ഇ. ഇരുപതാം വാർഷികം ആഘോഷിച്ചു
  • കാനച്ചേരി കൂട്ടം ഗോൾഡൻ ജൂബിലി ആഘോഷിച്ചു
  • പുതിയ കുടുംബ മന്ത്രാലയം പ്രഖ്യാപിച്ച് ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ്
  • സായിദ് ഇന്‍റര്‍ നാഷണല്‍ എയര്‍ പോര്‍ട്ട് : ലോകത്തിലെ മനോഹരമായ വിമാനത്താവളം
  • എം. പി. എൽ. സീസൺ-8 : ഡൊമൈൻഎഫ്സി ജേതാക്കൾ
  • ശനിയാഴ്ച രാവിലെ മഴക്കു വേണ്ടി പ്രത്യേക പ്രാർത്ഥന നിർവ്വഹിക്കണം : യു. എ. ഇ. പ്രസിഡണ്ട്
  • ദേശീയ ദിനത്തിൽ രക്തദാനവുമായി പെരുമ പയ്യോളി
  • ദേശീയ ദിനത്തിൽ കെ. എസ്‌. സി. വാക്കത്തോൺ സംഘടിപ്പിച്ചു
  • മലബാർ പ്രവാസി ഈദ് അല്‍ ഇത്തിഹാദ് ആഘോഷിച്ചു.
  • ഈദ് അല്‍ ഇത്തിഹാദ് : കെ. എം. സി. സി. വാക്കത്തോണ്‍ ശ്രദ്ധേയമായി
  • മനുഷ്യ ജീവിതങ്ങള്‍ ആവിഷ്‌കരിക്കുക എന്നത് സമര മാര്‍ഗ്ഗമായി മാറിയിരിക്കുന്നു
  • ദേശീയ ദിനത്തെ വരവേൽക്കാൻ തയ്യാറാക്കിയ ഒഴുകുന്ന ദേശീയ പതാക ശ്രദ്ധേയമായി
  • അശോകൻ ചരുവിലിനെ ആദരിച്ചു
  • സെൻറ് ജോർജ്ജ് ഓർത്തഡോക്സ് കത്തീഡ്രൽ വിശ്വാസികൾക്ക് സമർപ്പിച്ചു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine