എയര്‍ ഇന്ത്യാ എക്സ്പ്രസ് : നിവേദക സംഘം പ്രധാനമന്ത്രിയെ കാണും

August 17th, 2013

protest-of-gulf-nri-against-decision-of-air-india-express-ePathram
അബുദാബി : ഗൾഫ് രാജ്യ ങ്ങളിൽ നിന്ന് ഇന്ത്യ യിലേക്കുള്ള ബാഗേജ് അലവൻസ് എയർ ഇന്ത്യാ എക്‌സ്പ്രസ് 30 കിലോയിൽ നിന്ന് 20 കിലോയായി വെട്ടി ക്കുറക്കുന്ന തിനെതിരെ ഇന്ത്യൻ മീഡിയ അബുദാബി (ഇമ) യുടെ ആഭിമുഖ്യ ത്തിൽ കേരള സോഷ്യൽ സെന്ററിൽ സംഘടിപ്പിച്ച ബഹു ജനാഭിപ്രായ രൂപീകരണ ചർച്ച യിൽ ശക്തമായ പ്രതിഷേധം.

20 കിലോ ബാഗേജിനു പുറമെ വരുന്ന 10 കിലോ ഗ്രാമിനു 50 ദിർഹം അധിക നിരക്ക് എന്ന എയർ ഇന്ത്യാ എക്‌സ്പ്രസ് തീരുമാനം പ്രായോഗികമല്ല എന്നും ബാഗേജ് പരിധി 30 കിലോ എന്നത് തുടരണം എന്നും പ്രവാസി ഇന്ത്യ ക്കാരുടെ വിവിധ സാമൂഹിക സാംസ്‌കാരിക സംഘടനാ പ്രതിനിധി കളുടെ യോഗം ആവശ്യപ്പെട്ടു.

ഈ മാസം 22 മുതൽ നടപ്പാക്കാനിരിക്കുന്ന തീരുമാനം ഉടൻ പുനഃപരിശോധിച്ച് പഴയ സ്ഥിതി തുടരണം എന്ന ആവശ്യവുമായി വിവിധ സംഘടനകൾ ഡൽഹി യിൽ പോയി പ്രധാന മന്ത്രി മൻമോഹൻ സിംഗ്, കേന്ദ്ര വ്യോമയാന മന്ത്രി അജിത് സിംഗ്, സഹ മന്ത്രി കെ. സി. വേണു ഗോപാൽ, പ്രവാസി കാര്യ മന്ത്രി വയലാർ രവി തുടങ്ങിയവർക്കും നിവേദനം സമർപ്പിക്കും.

ima-air-india-express-luggage-issue-discussion-ePathram

ഇന്ത്യ യിലെ സാധാരണ ക്കാരായ യാത്ര ക്കാർക്ക് ഏറ്റവു മധികം അമിത ദുരിത ഭാരം സമ്മാനിക്കുന്ന എയർ ഇന്ത്യാ എക്‌സപ്രസ് തീരുമാനം പിൻവലിക്കണം എന്ന ആവശ്യ ത്തിൽ ഗള്‍ഫ്‌ പ്രവാസി കൾ ഏറ്റവും കൂടുതലുള്ള കേരള ത്തിലെ കേന്ദ്ര മന്ത്രി മാരുടെയും എം. പി. മാരുടെയും സഹകരണ ത്തോടെ യാണ് പ്രധാന മന്ത്രിക്ക് നിവേദനം സമർപ്പിക്കുക.

ima-audiance-at-ksc-express-luggage-issue-ePathram

ബാഗേജ് കുറച്ച് കൂടുതൽ യാത്രക്കാരെ കൊണ്ടു പോകും എന്ന എയർ ഇന്ത്യാ എക്‌സപ്രസിന്റെ പ്രഖ്യാപനം അധിക 10കിലോ ബാഗേജിന് 50 ദിർഹം എന്ന പ്രഖ്യാപന ത്തോടെ നടപ്പാക്കാൻ സാധിക്കില്ല എന്നുറപ്പാണ്. പ്രവാസി ഇന്ത്യക്കാരെ വഞ്ചിക്കാനുള്ള നീക്കത്തി നെതിരെ കേന്ദ്ര വ്യോമയാന സഹ മന്ത്രി യുടെ സഹായ ത്തോടെ എയർ ഇന്ത്യാ എക്പ്രസ് അധികൃതർക്കും നിവേദനവും പ്രവാസി ഇന്ത്യക്കാരുടെ പ്രതിഷേധവും അറിയിക്കും.

ഇന്ത്യാ സോഷ്യൽ ആൻഡ് കൾചറൽ സെന്റർ പ്രസിഡന്റ് ജോയ്‌ തോമസ് ജോൺ, മലയാളി സമാജം പ്രസിഡന്റ് മനോജ് പുഷ്‌ക്കർ, കേരള സോഷ്യൽ സെന്റർ പ്രസിഡന്റ് എം. യു. വാസു, ഇന്ത്യൻ ഇസ്ലാമിക് സെന്റർ പ്രസിഡന്റ് പി. ബാവ ഹാജി എന്നിവരുടെ നേതൃത്വ ത്തിലാണ് നിവേദക സംഘം ഡൽഹിക്കു പോവുക.

ഇന്ത്യൻ മീഡിയ അബുദാബി യുടെ ആഭിമുഖ്യ ത്തിൽ ഇതു സംബന്ധിച്ച ആഗസ്റ്റ്‌ 18 ഞായര്‍ രാത്രി 8 മണിക്ക് ഇന്ത്യാ സോഷ്യൽ ആൻഡ് കൾചറൽ സെന്ററിൽ നടക്കുന്ന ഔദ്യോഗിക സംഘടന കളുടെ നേതൃ യോഗത്തിൽ അന്തിമ തീരുമാനം കൈക്കൊള്ളും.

ഇന്ത്യൻ മീഡിയ അബുദാബി യുടെ പ്രസിഡന്റ് ടി. എ. അബ്ദുൽ സമദ് ചർച്ച യിൽ മോഡറേറ്റര്‍ ആയിരുന്നു. കേരള സോഷ്യൽ സെന്റർ പ്രസിഡന്റ് എം. യു. വാസു ചര്‍ച്ച ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ മീഡിയ പ്രസ് സെക്രട്ടറി പി. എം. അബ്ദുൽ റഹ്മാൻ സ്വാഗതം ആശംസിച്ചു.

ഇന്ത്യാ സോഷ്യൽ ആൻഡ് കൾചറൽ സെന്റർ പ്രസിഡന്റ് ജോയ്‌ തോമസ് ജോൺ, മലയാളി സമാജം പ്രസിഡന്റ് മനോജ് പുഷ്‌ക്കർ, സമാജം ജനറൽ സെക്രട്ടറി ഷിബു വർഗീസ്, ജെയിംസ് മുരിക്കൻ എന്നിവർ പ്രസംഗിച്ചു. കേരള സോഷ്യൽ സെന്റർ ജനറൽ സെക്രട്ടറി ബി. ജയകുമാർ ആമുഖ പ്രസംഗവും മീഡിയ കോർഡിനേറ്റർ ഫൈസൽ ബാവ നന്ദിയും പറഞ്ഞു.

വിവിധ സാമൂഹിക സാംസ്കാരിക സംഘടനാ പ്രതിനിധി കളായ ബീരാൻകുട്ടി, യേശുശീലൻ, എ. എം. ഇബ്രാഹിം, സഫറുല്ല പാലപ്പെട്ടി, വി. ടി. വി. ദാമോദരൻ, സലിം ചോലമുഖത്ത്, ജയചന്ദ്രൻ നായർ, അബ്ദുൽ ഖാദർ ഡിം ബ്രൈറ്റ്, ഖാസിം പുറത്തിൽ, സിദ്ദീഖ് പൊന്നാട്, നാസറുദ്ദീൻ, ഷെറീഫ് കാളച്ചാൽ, സക്കീർ ഹുസൈൻ, ജസ്റ്റിൻ തോമസ് തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.

ഇന്ത്യൻ മീഡിയ അബുദാബി വൈസ് പ്രസിഡന്റ് ആഗിൻ കീപ്പുറം, എക്‌സിക്യൂട്ടീവ് മെമ്പർമാരായ അബ്ദുൽ റഹ്മാൻ മണ്ടായപ്പുറത്ത്, മനു കല്ലറ, ജോണി ഫൈൻ ആർട്‌സ്, ഹഫ്‌സൽ അഹ്മദ്, മീര ഗംഗാധരൻ എന്നിവർ നേതൃത്വം നൽകി.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ബാഗേജ് പ്രശ്നം: അബുദാബി യില്‍ സംഘടന കളുടെ യോഗം 16ന്

August 13th, 2013

ima-ksc-against-air-india-express-ePathram അബുദാബി : എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാന ങ്ങളില്‍ ഈ മാസം 22 മുതല്‍ ഗള്‍ഫ് യാത്രക്കാരുടെ ബാഗേജ് പരിധി വെട്ടി ക്കുറയ്ക്കാനുള്ള നീക്കത്തിന് എതിരെ അബുദാബി യിലെ ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തക രുടെ കൂട്ടായ്മ യായ ഇന്ത്യന്‍ മീഡിയ അബുദാബി (ഇമ) യുടെ ആഭിമുഖ്യ ത്തില്‍ കേരള സോഷ്യല്‍ സെന്ററില്‍ ആഗസ്റ്റ്‌ 16 വെള്ളിയാഴ്ച രാത്രി എട്ടര മണിക്ക് പ്രവാസി സംഘടനാ പ്രതിനിധി കളുടെ അഭിപ്രായ രൂപീകരണ യോഗം നടത്തും.

കേരള സോഷ്യല്‍ സെന്ററിന്റെ സഹകരണ ത്തോടെ നടക്കുന്ന യോഗ ത്തില്‍ എയര്‍ ഇന്ത്യാ തീരുമാന ത്തിന് എതിരെ ഗള്‍ഫ് വിമാന യാത്ര ക്കാരുടെ ശക്തമായ പ്രതിഷേധം അധികൃതര്‍ക്കു മുമ്പില്‍ എത്തി ക്കുന്നതിനും നടപടി പിന്‍വലിപ്പി ക്കാന്‍ കേന്ദ്ര സര്‍ക്കാരിലും എയര്‍ ഇന്ത്യയിലും സമ്മര്‍ദ്ദം ചെലുത്തുന്നതിനും ഉള്ള കര്‍മ പരിപാടി കള്‍ക്കു രൂപം നല്‍കും.

- pma

വായിക്കുക: , , , , ,

1 അഭിപ്രായം »

ഇന്ത്യന്‍ മീഡിയാ ഫോറം യാത്രയയപ്പ് നല്‍കി

August 11th, 2013

imf-dubai-sent-off-to-sreejith-lal-and-jobin-ignatious-ePathram
ദുബായ് : നാട്ടിലേക്ക് സ്ഥലം മാറിപ്പോകുന്ന മാധ്യമ പ്രവര്‍ത്തകരായ ശ്രീജിത്ത് ലാല്‍, ജോബിന്‍ ഇഗ്നേഷ്യസ് (റിപ്പോര്‍ട്ടര്‍ ടി. വി.) എന്നിവര്‍ക്ക് ദുബായിലെ മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മ യായ ഇന്ത്യന്‍ മീഡിയാ ഫോറം (ഐ. എം. എഫ്.) യാത്രയയപ്പ് നല്‍കി. ശ്രീജിത്ത് ലാല്‍ ഐ. എം. എഫ്. ജോയിന്റ് ട്രഷറര്‍ കൂടിയാണ്.

dubai-indian-media-forum-sent-off-to-reporters-ePathram

പ്രസിഡന്റ് എല്‍വിസ് ചുമ്മാര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി റോണി എം. പണിക്കര്‍, ട്രഷറര്‍ ഫൈസല്‍ ബിന്‍ അഹമ്മദ്, വൈസ് പ്രസിഡണ്ട് കെ. എം. അബ്ബാസ്, ജോയിന്റ് സെക്രട്ടറി ലിയോ രാധാകൃഷ്ണന്‍ തുടങ്ങിയവരും വിവിധ മാധ്യമ സ്ഥാപന ങ്ങളിലെ പ്രതിനിധി കളും യോഗത്തില്‍ സംസാരിച്ചു.

ശ്രീജിത്ത് ലാല്‍, ജോബിന്‍ ഇഗ്നേഷ്യസ് എന്നിവര്‍ മറുപടി പ്രസംഗം നടത്തി.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

എയര്‍ ഇന്ത്യാ എക്സ്പ്രസില്‍ ബാഗേജ് പരിധി വെട്ടിക്കുറയ്ക്കരുത് : ഇമ

August 11th, 2013

air-india-express-epathram അബുദാബി : എയര്‍ ഇന്ത്യാ എക്‌സ്പ്രസ് വിമാന ങ്ങളില്‍ ഗള്‍ഫ് യാത്രക്കാരുടെ ബാഗേജ് വെട്ടി ക്കുറക്കാനുള്ള നീക്കം പിന്‍വലിക്കണം എന്ന് ഇന്ത്യന്‍ മീഡിയ അബുദാബി (ഇമ) എക്‌സിക്യൂട്ടീവ് യോഗം ആവശ്യപ്പെട്ടു.

പ്രവാസി ഇന്ത്യ ക്കാരില്‍ വരുമാനം കുറഞ്ഞ ഭൂരി ഭാഗവും ഏറ്റവുമധികം ആശ്രയിക്കുന്നത് എയര്‍ ഇന്ത്യാ എക്‌സ്പ്രസ് ബജറ്റ്എയര്‍ വിമാന ങ്ങളെ യാണ്. ഗള്‍ഫ് രാജ്യ ങ്ങളില്‍ നിന്നും ഈ മാസം 22 മുതല്‍ എയര്‍ ഇന്ത്യാ എക്‌സ്പ്രസ് വിമാന ങ്ങളില്‍ ഇന്ത്യ യിലേക്കുള്ള ബാഗേജ് പരിധി 30 കിലോ ഗ്രാമില്‍ നിന്ന് 20 കിലോ ഗ്രാമായി വെട്ടി ക്കുറക്കുന്നത് സാധാരണ ക്കാരായ ഗള്‍ഫ് മലയാളി കളെ യാണ് പ്രതികൂല മായി ബാധിക്കുന്നത്.

ലഗേജ് കുറച്ച് കൂടുതല്‍ യാത്രക്കാരെ കൊണ്ടു പോകാന്‍ തീരുമാന മെടുക്കുമെന്ന എയര്‍ ഇന്ത്യയുടെ വിശദീകരണം തൃപ്തി കരമല്ല. ബഗേജ് വെട്ടിക്കുറക്കാനുള്ള എയര്‍ ഇന്ത്യാ എക്‌സ്പ്രസ് നീക്കം ഉടന്‍ പിന്‍വലിക്കണ മെന്ന് ഇന്ത്യന്‍ മീഡിയ അബുദാബി എക്‌സിക്യൂട്ടീവ് യോഗം ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് കേന്ദ്ര വ്യോമയാന മന്ത്രിക്കും സഹമന്ത്രിക്കും നിവേദനം സമര്‍പ്പിക്കും.

ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ നടന്ന യോഗ ത്തില്‍ ഇന്ത്യന്‍ മീഡിയ അബുദാബി പ്രസിഡന്റ് ടി. എ. അബ്ദുല്‍ സമദ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അനില്‍ സി. ഇടിക്കുള പ്രമേയം അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് ആഗിന്‍ കീപ്പുറം, ജോയിന്റ് സെക്രട്ടറി സിബി കടവില്‍, പ്രസ് സെക്രട്ടറി പി. എം. അബ്ദുല്‍ റഹ്മാന്‍, എക്‌സിക്യൂട്ടീവ് മെമ്പര്‍മാരായ ജോണി ഫൈനാര്‍ട്‌സ്, മനു കല്ലറ, അബ്ദുല്‍ റഹ്മാന്‍ മണ്ടായപ്പുറത്ത് എന്നിവര്‍ പ്രസംഗിച്ചു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

രാഷ്ട്ര പിതാവിന്റെ ഓര്‍മ്മ ദിനം

July 27th, 2013

namratha-kumar-inaugurate-ima-exhibition-ePathram
അബുദാബി : യു എ ഇ രാഷ്ട്ര പിതാവ് ശൈഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെ ഒൻപതാം ചരമ വാർഷിക ത്തോട് അനുബന്ധിച്ച് ഇന്ത്യൻ മീഡിയ അബുദാബിയും (ഇമ) ഇന്ത്യൻ ഇസ്ലാമിക് സെന്ററും സംയുക്ത മായി സംഘടിപ്പിച്ച ചിത്ര – പെയിന്റിംഗ് പ്രദശനവും അനുസ്മരണവും ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ നടന്നു.

രാവിലെ 10 മണിക്ക് ഇന്ത്യൻ സ്ഥാനപതി കാര്യാലയ ത്തിലെ ഡെപ്യുട്ടി ചീഫ് ഓഫ്‌ മിഷൻ നമ്രത കുമാർ ഉത്ഘാടനം ചെയ്യ്തു. യു എ ഇ എക്സ്ചേഞ്ച് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ വൈ. സുധീർ കുമാർ ഷെട്ടി, ഇന്ത്യൻ ഇസ്ലാമിക്‌ സെന്റർ പ്രസിഡണ്ട് പി. ബാവാ ഹാജി എന്നിവർ ശൈഖ് സായിദ് അനുസ്മരണം നടത്തി.

ഇന്ത്യന്‍ മീഡിയ അബുദാബി യുടെ പ്രസിഡന്‍റ് ടി. എ. അബ്ദുല്‍ സമദ്‌ അദ്ധ്യക്ഷത വഹിച്ചു. ഇസ്ലാമിക്‌ സെന്റര്‍ ജനറല്‍ സെക്രട്ടറി എം. പി. എം. റഷീദ്‌ സ്വാഗതം പറഞ്ഞു. കെ. എസ്. സി. പ്രസിഡന്റ് എം. യു. വാസു, ലുലു ഗ്രൂപ്പ്‌ കമ്മ്യൂണിക്കേഷന്‍ മാനേജര്‍ നന്ദകുമാര്‍, യു. എ. ഇ. എക്സ്ചേഞ്ച് മീഡിയാ മാനേജര്‍ കെ. കെ. മൊയ്തീന്‍ കോയ എന്നിവര്‍ ആശംസാ പ്രസംഗ ങ്ങള്‍ നടത്തി.

ഇമ എക്സിക്യൂട്ടീവ് റസാഖ് ഒരുമനയൂര്‍ കലാകാരന്മാരെ പരിചയപ്പെടുത്തി. വൈസ്‌ പ്രസിഡണ്ട് ആഗിന്‍ കീപ്പുറം ആമുഖ പ്രസംഗവും പ്രസ്സ്‌ സെക്രട്ടറി പി. എം. അബ്ദുല്‍ റഹിമാന്‍ നന്ദിയും പറഞ്ഞു.

രാഷ്ട്ര പിതാവിന്റെ സ്മരണ പകരുന്ന അത്യപൂർവ ചിത്ര ശേഖര ങ്ങളുമായി ലോക പ്രശസ്ത കാലിഗ്രാഫര്‍ ഖലീലുള്ള ചേംനാട്, മണലു കൊണ്ടുള്ള ചിത്ര രചന യില്‍ പ്രാവീണ്യം നേടിയ ഉദയ്‌ റസ്സല്‍ പുരം, ഷീനാ ബിനോയ്‌, കുമാര്‍ ചടയ മംഗലം, ഷിബു പ്രഭു തുടങ്ങിയ ചിത്ര കാര ന്മാരുടെ രചന കളും ഏഴാം ക്ലാസ്സ്‌ വിദ്യാര്‍ഥിനി യായ ആമിന ആഫ്റ പെന്‍സില്‍ കൊണ്ട് വരച്ച ചിത്ര ങ്ങളും കെ. എം. സി. സി. അബുദാബി സംസ്ഥാന കമ്മിറ്റി ഒരുക്കിയ അപൂര്‍വ്വ ഫോട്ടോ കളുടെ പ്രദര്‍ശനവും റിഷാദ് കെ. അലി പത്ത് മാസ ത്തെ കഠിന പ്രയത്ന ത്തില്‍ തയ്യാറാക്കിയ ലോക പ്രശസ്ത മായ ശൈഖ് സായിദ് ഗ്രാന്‍ഡ്‌ മസ്ജിദ്‌ മിനിയേച്ചറും പരിപാടിയെ ശ്രദ്ധേയമാക്കി.

ഉച്ചക്ക് ശേഷം രണ്ടു മണി യോടെ നടന്ന സമാപന സമ്മേളന ത്തില്‍ പത്മശ്രീ ഡോക്ടര്‍ ബി. ആര്‍. ഷെട്ടി മുഖ്യാഥിതി ആയിരുന്നു. തുടര്‍ന്ന് ചിത്ര – പെയിന്റിംഗ് പ്രദര്‍ശനം നടത്തിയ കലാ കാരന്മാര്‍ക്ക് ഇന്ത്യന്‍ മീഡിയ അബുദാബി യുടെ ഉപഹാരം ബി. ആര്‍. ഷെട്ടി സമ്മാനിച്ചു.

ഇസ്ലാമിക് സെന്റർ ട്രഷറര്‍ ഷുക്കൂറലി കല്ലിങ്ങല്‍, ഇന്ത്യന്‍ മീഡിയ എക്സിക്യൂട്ടീവ് ജോണി ഫൈന്‍ ആര്‍ട്സ്, മനു കല്ലറ, ജോയിന്റ് സെക്രട്ടറി സിബി കടവില്‍ എന്നിവര്‍ പ്രസംഗിച്ചു. ശൈഖ് സായിദിനെ കുറിച്ചു വി. ടി. വി. ദാമോദരന്‍ എഴുതിയ കവിത അദ്ദേഹം തന്നെ ആലപിച്ചു.

ജോണി ഫൈന്‍ ആര്‍ട്സ്‌, സിബി കടവില്‍, മനു കല്ലറ, ഹഫ്സല്‍ അഹമ്മദ്‌, റസാഖ്‌ ഒരുമനയൂര്‍ തുടങ്ങിയവര്‍ പരിപാടി കള്‍ക്ക് നേതൃത്വം നല്‍കി.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « എന്‍. പി. സി. സി. നോമ്പ്‌ തുറ ശ്രദ്ധേയമാവുന്നു
Next »Next Page » റമദാന്‍ 19 : ‘മാനവ സ്‌നേഹ ദിനം’ »



  • ലോഗോ പ്രകാശനം ചെയ്തു
  • കെ. എസ്. സി. ഈദ് ആഘോഷം ‘പെരുന്നാൾ നിലാവ്’ അരങ്ങേറി
  • കണ്ണൂർ ജില്ലാ കെ. എം. സി. സി. ഒരുക്കിയ ‘ഈദ് സംഗമം’ ശ്രദ്ധേയമായി
  • ഇമ ഇഫ്‌താർ വിരുന്നും കുടുംബ സംഗമവും
  • ഫാദേഴ്‌സ് എന്‍ഡോവ്‌മെന്റ് പദ്ധതി : ഡോ. ഷംഷീര്‍ വയലില്‍ അഞ്ച് ദശ ലക്ഷം ദിര്‍ഹം നല്‍കി
  • അബുദാബി മലയാളീസ് ഒരുക്കിയ ‘നൂറിഷ് റമദാൻ’ ശ്രദ്ധേയമായി
  • ഭരണാധികാരികൾക്ക് റമദാൻ ആശംസകൾ നേർന്ന് സലാം പാപ്പിനിശ്ശേരി
  • മുഹമ്മദ് ബിൻ സായിദ് ഫൗണ്ടേഷൻ ഫോർ ഹ്യുമാനിറ്റി സ്ഥാപിതമായി
  • ഇ. കെ. നായനാർ മെമ്മോറിയൽ ഫുട് ബോൾ : ഷാബിയ-നാദിസിയ മേഖലകൾ ചാമ്പ്യന്മാർ
  • സൗഹൃദ സ്നേഹ സംഗമമായി സമൂഹ നോമ്പുതുറ
  • ഇഖ്‌വ ഇഫ്‌താർ സൗഹൃദ സംഗമം
  • അനോര ഗ്ലോബൽ പുതിയ ഭരണ സമിതി
  • പത്തനംതിട്ട ജില്ലാ കെ. എം. സി. സി. റമദാൻ റിലീഫിന് തുടക്കമായി
  • ഇ. കെ. നായനാർ സ്മാരക റമദാൻ ഫുട് ബോൾ ടൂർണ്ണ മെന്റ് ശനിയാഴ്ച മുസ്സഫയിൽ
  • അബുദാബി മലയാളീസ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
  • ജ്വാല ഉത്സവ് 2025 ബ്രോഷർ പ്രകാശനം ചെയ്തു
  • കേരള സോഷ്യൽ സെന്റർ ഇഫ്‌താർ സംഗമം
  • ഐ. ഐ. സി. ഹോളി ഖുര്‍ആന്‍ : ബ്രോഷർ പ്രകാശനം ചെയ്തു
  • ഉപന്യാസ മത്സരം : സൃഷ്ടികൾ ക്ഷണിച്ചു
  • ഇഫ്താർ സംഗമവും അവാർഡ് ദാനവും സംഘടിപ്പിച്ചു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine