ദുബായ് : പത്ര പ്രവര്‍ത്തന ത്തില്‍ താത്പര്യ മുള്ള അംഗ ങ്ങള്‍ക്കായി ദുബായ് കെ. എം. സി. സി. ഹ്രസ്വ കാല മാധ്യമ പഠന കോഴ്‌സ് ആരംഭിക്കും.
‘എഴുത്തി ലേക്ക് പ്രഥമ കാല്‍വെപ്പ്’എന്ന പേരിൽ ആരംഭിക്കുന്ന കോഴ്‌സ്, ജേണലിസം തൊഴിലായി സ്വീകരിക്കുന്നവര്‍ക്കും ഫ്രീലാന്‍സ് ജേണലിസം ആഗ്രഹിക്കുന്ന വര്‍ക്കും ഉപകരിക്കുന്ന രീതി യിലാണ് ചിട്ട പ്പെടുത്തി യിട്ടുള്ളത്.
ആധുനിക പത്ര പ്രവര്‍ത്തന ലോകത്തേക്ക് ആദ്യത്തെ കാല്‍വെപ്പായ ഈ ഹ്രസ്വ കാല കോഴ്‌സില്‍ ക്രിയാത്മക രചന, റിപ്പോര്‍ട്ടിംഗ്, എഡിറ്റിംഗ്, മാധ്യമ നിയമ ങ്ങള്‍, മാധ്യമ ധര്‍മ്മം എന്നിവ പ്രാഥമിക പഠന ത്തില്‍ ഉള്‍പ്പെടും.
തുടര്‍ന്നുള്ള കോഴ്‌സു കളില്‍ പ്രാദേശിക മാധ്യമ നിയമ ങ്ങള്‍ തുടങ്ങിയ വിവിധ മോഡ്യൂളു കളായി വര്‍ക്ക് ഷോപ്പുകളും ലഭ്യ മാക്കും. കോഴ്‌സില്‍ മികവ് പുലര്‍ത്തുന്ന രണ്ട് പേര്‍ക്ക് ദുബായ് കെ. എം. സി. സി. മൈ ഫ്യൂച്ചര്‍ വിംഗ് തുടര്‍പഠന ത്തിനുള്ള സ്‌കോളര്‍ഷിപ്പ് നല്കും.
വിസ്ഡം മീഡിയ ആന്‍ഡ് ജേണലിസം ഇന്‍സ്റ്റിറ്റിയൂട്ട്, മിഡില്‍ ഈസ്റ്റ് ചന്ദ്രിക, ഇന്ത്യന്‍ മീഡിയ ഫോറം എന്നിവരുടെ സഹകരണ ത്തോടെ സംഘടി പ്പിക്കുന്ന കോഴ്‌സില്‍ ഇലക്‌ട്രോണിക്, അച്ചടി മാധ്യമ രംഗത്തെ പ്രമുഖര്‍ ക്ലാസ്സെടുക്കും.
താത്പര്യമുള്ള അംഗ ങ്ങള്‍ക്ക് ജില്ലാ കമ്മിറ്റി മുഖേന അപേക്ഷകള്‍ സമര്‍പ്പിക്കാം. രജിസ്‌ട്രേഷന് 050 42 64 624 എന്ന നമ്പരിൽ ബന്ധപ്പെടാം.