വി. എം. സതീഷിന്റെ പുസ്തകം ‘ഡിസ്ട്രസിംഗ് എന്‍കൗണ്ടേഴ്‌സ്’ പ്രകാശനംചെയ്തു

June 22nd, 2013

ദുബായ് : മാധ്യമ പ്രവര്‍ത്തകനായ വി. എം. സതീഷ് തയ്യാറാക്കിയ ‘ഡിസ്ട്രസിംഗ് എന്‍കൗണ്ടേഴ്‌സ്’ എന്ന പുസ്തകം പ്രകാശനം ചെയ്തു. ഗള്‍ഫിലെ പത്ര പ്രവര്‍ത്തന ത്തിനിട യില്‍ കണ്ടെത്തിയ ജീവിത ഗന്ധി യായ വാര്‍ത്ത കളുടെയും തുടര്‍നടപടി കളുടെയും സമാഹാര മാണ് പുസ്തകം.

distressing-encounters-cover-page-of-vm-sathish-book-ePathram

ഫ്ലോറ ഗ്രാന്‍ഡ്‌ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ ഇന്ത്യന്‍ അംബാസഡര്‍ എം. കെ. ലോകേഷ് പുസ്തകം പ്രകാശനം ചെയ്തു. സിന്ധി ഹസ്സന്‍ ആദ്യപ്രതി ഏറ്റു വാങ്ങി. ഗള്‍ഫ് ടുഡെ പത്രാധിപര്‍ വി. വി. വിവേകാനന്ദന്‍ അദ്ധ്യക്ഷത വഹിച്ചു.

നോര്‍ക്ക റൂട്ട്‌സ് ഡയറക്ടര്‍ ഇസ്മയില്‍ റാവുത്തര്‍, സാമൂഹിക പ്രവര്‍ത്തക ഉമാറാണി പത്മനാഭന്‍, പി. കെ. അന്‍വര്‍ നഹ, പി. കെ. സജിത്കുമാര്‍, കെ. കെ. മൊയ്തീന്‍ കോയ, പി. പി. ശശീന്ദ്രന്‍, എ. വി. അനില്‍കുമാര്‍, എം. സി. എ. നാസര്‍, പുന്നക്കന്‍ മുഹമ്മദാലി എന്നിവര്‍ ആശംസ നേര്‍ന്നു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഐ. എം. എഫ്. ലോഗോ പ്രകാശനം ചെയ്തു

June 22nd, 2013

ദുബായ് : മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഇന്ത്യന്‍ മീഡിയാ ഫോറ ത്തിന്റെ പുതിയ ലോഗോ, ഇന്ത്യന്‍ സ്ഥാനപതി എം. കെ. ലോകേഷ് പ്രകാശനംചെയ്തു.

ഐ. എം. എഫ്. പ്രസിഡന്‍റ് എല്‍വിസ് ചുമ്മാര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി റോണി എം. പണിക്കര്‍, ട്രഷറര്‍ ഫൈസല്‍ ബിന്‍ അഹമ്മദ്, ജോയിന്‍റ് ട്രഷറര്‍ ശ്രീജിത്ത് ലാല്‍, പി. വി. വിവേകാനന്ദ്, വി. എം. സതീഷ്, സാദിഖ് കാവില്‍, സുജിത്ത് സുന്ദരേശന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

മാധ്യമ പഠന കോഴ്‌സ് : ‘എഴുത്തി ലേക്ക് പ്രഥമ കാല്‍വെപ്പ്’

June 18th, 2013

ദുബായ് : പത്ര പ്രവര്‍ത്തന ത്തില്‍ താത്പര്യ മുള്ള അംഗ ങ്ങള്‍ക്കായി ദുബായ് കെ. എം. സി. സി. ഹ്രസ്വ കാല മാധ്യമ പഠന കോഴ്‌സ് ആരംഭിക്കും.

‘എഴുത്തി ലേക്ക് പ്രഥമ കാല്‍വെപ്പ്’എന്ന പേരിൽ ആരംഭിക്കുന്ന കോഴ്‌സ്, ജേണലിസം തൊഴിലായി സ്വീകരിക്കുന്നവര്‍ക്കും ഫ്രീലാന്‍സ് ജേണലിസം ആഗ്രഹിക്കുന്ന വര്‍ക്കും ഉപകരിക്കുന്ന രീതി യിലാണ് ചിട്ട പ്പെടുത്തി യിട്ടുള്ളത്.

ആധുനിക പത്ര പ്രവര്‍ത്തന ലോകത്തേക്ക് ആദ്യത്തെ കാല്‍വെപ്പായ ഈ ഹ്രസ്വ കാല കോഴ്‌സില്‍ ക്രിയാത്മക രചന, റിപ്പോര്‍ട്ടിംഗ്, എഡിറ്റിംഗ്, മാധ്യമ നിയമ ങ്ങള്‍, മാധ്യമ ധര്‍മ്മം എന്നിവ പ്രാഥമിക പഠന ത്തില്‍ ഉള്‍പ്പെടും.

തുടര്‍ന്നുള്ള കോഴ്‌സു കളില്‍ പ്രാദേശിക മാധ്യമ നിയമ ങ്ങള്‍ തുടങ്ങിയ വിവിധ മോഡ്യൂളു കളായി വര്‍ക്ക്‌ ഷോപ്പുകളും ലഭ്യ മാക്കും. കോഴ്‌സില്‍ മികവ് പുലര്‍ത്തുന്ന രണ്ട്‌ പേര്‍ക്ക് ദുബായ് കെ. എം. സി. സി. മൈ ഫ്യൂച്ചര്‍ വിംഗ് തുടര്‍പഠന ത്തിനുള്ള സ്‌കോളര്‍ഷിപ്പ് നല്കും.

വിസ്ഡം മീഡിയ ആന്‍ഡ് ജേണലിസം ഇന്‍സ്റ്റിറ്റിയൂട്ട്, മിഡില്‍ ഈസ്റ്റ് ചന്ദ്രിക, ഇന്ത്യന്‍ മീഡിയ ഫോറം എന്നിവരുടെ സഹകരണ ത്തോടെ സംഘടി പ്പിക്കുന്ന കോഴ്‌സില്‍ ഇലക്‌ട്രോണിക്, അച്ചടി മാധ്യമ രംഗത്തെ പ്രമുഖര്‍ ക്ലാസ്സെടുക്കും.

താത്പര്യമുള്ള അംഗ ങ്ങള്‍ക്ക് ജില്ലാ കമ്മിറ്റി മുഖേന അപേക്ഷകള്‍ സമര്‍പ്പിക്കാം. രജിസ്‌ട്രേഷന് 050 42 64 624 എന്ന നമ്പരിൽ ബന്ധപ്പെടാം.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഇന്ത്യന്‍ മീഡിയാ ഫോറ ത്തിന് പുതിയ ലോഗോ

June 17th, 2013

imf-indian-media-forum-dubai-new-logo-2013-ePathram
ദുബായ് : മാധ്യമ പ്രവര്‍ത്ത കരുടെ കൂട്ടായ്മ യായ ഇന്ത്യന്‍ മീഡിയാ ഫോറ (ഐ. എം. എഫ്.) ത്തിന്റെ പത്താം വാര്‍ഷിക ആഘോഷ ത്തിന്റെ ഭാഗമായി കൂട്ടായ്മക്ക് പുതിയ ലോഗോ തെരഞ്ഞെടുത്തു.

ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന വിവിധ പരിപാടി കളോട് അനുബന്ധിച്ച് വിഷന്‍ 2013-14 പ്രവര്‍ത്തന കലണ്ടര്‍ കഴിഞ്ഞ ദിവസം പുറത്തിറ ക്കിയിരുന്നു.

പുതിയ ലോഗോ യുടെ പ്രകാശന ചടങ്ങ് അടുത്ത വാരം സംഘടിപ്പിക്കും. പത്താം വര്‍ഷ ത്തോട് അനുബന്ധിച്ച് മാധ്യമ പ്രവര്‍ത്തന ത്തിനൊപ്പം ജീവ കാരുണ്യവും സാമൂഹിക പ്രതിബദ്ധത യുമുള്ള മികച്ച പദ്ധതി കള്‍ക്കാണ് ഇന്ത്യന്‍ മീഡിയാ ഫോറം മുഖ്യ പരിഗണന നല്‍കുന്നത്‌ എന്ന് ഭാരവാഹികള്‍ പറഞ്ഞു.

ഇന്ത്യൻ മീഡിയാ ഫോറ ത്തിന്റെ കഴിഞ്ഞ കാല കമ്മിറ്റി കളും ജീവ കാരുണ്യ രംഗത്ത്‌ മികച്ച പ്രവർത്ത നങ്ങൾ ചെയ്തു വന്നിരുന്നു.  ഭൂകമ്പ ത്തിൽ  എല്ലാം നഷ്ടപ്പെട്ട ഹെയ്തി യിലെ ജനങ്ങൾക്ക്‌ ദുബായ് റെഡ് ക്രെസെന്റ് സൊസൈറ്റി വഴി  ഐ. എം. എഫ്. സഹായം എത്തിച്ചിരുന്നു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ജയ്‌ ഹിന്ദ്‌ ടി. വി. ഓഫീസ് ദുബായ് മീഡിയാ സിറ്റിയില്‍

June 11th, 2013

ദുബായ് : ജയ്‌ ഹിന്ദ്‌ ടി. വി. യുടെ മിഡില്‍ ഈസ്റ്റ് ന്യൂസ് ബ്യൂറോ ആസ്ഥാനം ദുബായ് മീഡിയാ സിറ്റി യിലേക്ക് പ്രവര്‍ത്തനം മാറ്റി. മീഡിയാ സിറ്റി യിലെ കെട്ടിട നമ്പര്‍ രണ്ട് എന്നറിയ പ്പെടുന്ന സി എന്‍ എന്‍ ചാനല്‍ കെട്ടിട ത്തിലാണ് ജയ്‌ ഹിന്ദ്‌ ടി. വി. പ്രവര്‍ത്തിക്കുക.

നേരത്തെ, ദുബായ് സ്റ്റുഡിയോ സിറ്റി യിലാണ് ഓഫീസും സ്റ്റുഡിയോയും പ്രവര്‍ത്തിച്ചിരുന്നത്.

യു. എ. ഇ. യിലെ ടെലിവിഷന്‍ കേബിള്‍ ശൃംഖല യായ ഇ – വിഷനില്‍ ഇപ്പോള്‍ ജയ്‌ ഹിന്ദ്‌ ടി. വി. ലഭിക്കുന്നത് 732 ആം നമ്പറിലാണ്

വിവരങ്ങള്‍ക്ക് വിളിക്കുക : 055 – 640 64 14

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ഫ്രണ്ട്സ് ഓഫ് കെ. എസ്. എസ്. പി. ഒൻ‌പതാം വാർഷികം ഷാര്‍ജ യില്‍
Next »Next Page » അല്‍ നൂര്‍ ഇന്ത്യന്‍ ഇസ്‌ലാമിക് സ്‌കൂള്‍ ബാവ ഹാജിയെ ആദരിച്ചു »



  • വിദ്യാർത്ഥികളുടെ മരുന്നു വിവരങ്ങൾ സ്‌കൂളിന് നൽകണം
  • ദിർഹം ചിഹ്നം : അനധികൃത ഉപയോഗം പാടില്ല
  • ഡോ. ഷംഷീർ വയലിൽ പ്രഖ്യാപിച്ച ’10 ജേർണീസിന്’ തുടക്കം
  • ഹെഡ് ലൈറ്റ് ഇടാതെ വാഹനം ഓടിച്ചാൽ കനത്ത പിഴ
  • സോഷ്യൽ മീഡിയാ ഗ്രൂപ്പുകൾ : നിയമ ലംഘകർക്ക് എതിരെ നടപടി
  • നബി ദിനം : മൂന്ന് ദിവസത്തെ വാരാന്ത്യ അവധി
  • പാസ്സ്‌പോർട്ട് സേവനങ്ങൾ : ബി. എൽ. എസ്. പുതിയ കെട്ടിടത്തിൽ
  • നിയമ ലംഘനങ്ങൾക്ക് ശിക്ഷ കടുപ്പിച്ച് അധികൃതർ
  • സമദാനിയുടെ പ്രഭാഷണം : പോസ്റ്റർ പ്രകാശനം ചെയ്തു
  • പൊതു നിരത്തുകളിൽ ഇലക്ട്രിക് സ്കൂട്ടറുകൾ നിരോധിച്ചു
  • ശുചിത്വ ലംഘനം നിരീക്ഷിക്കാൻ ഡിജിറ്റൽ ആപ്പ്
  • അത്തച്ചമയ ഘോഷയാത്ര അബുദാബി യിൽ
  • ഇന്‍ഡിഗോ യാത്രക്കാര്‍ക്ക് സിറ്റി ചെക്ക് ഇന്‍ സൗകര്യം
  • പ്രവാസികളുടെ റെസിഡന്റ് കാർഡ് കാലാവധി ഇനി മൂന്ന് വർഷം
  • വ്യത്യസ്തമായ പരിപാടികളുമായി ഇസ്ലാമിക് സെന്റർ മെമ്പേഴ്സ് മീറ്റ്
  • സമാജം സാഹിത്യ പുരസ്‌കാരം ആലങ്കോട് ലീലാകൃഷ്ണന്
  • വീണ്ടും ആഗോള അംഗീകാരവുമായി ശൈഖ് സായിദ് ഗ്രാൻഡ് മസ്ജിദ്
  • മെഗാ മെഡിക്കൽ ക്യാമ്പ് ഇസ്‌ലാമിക് സെന്ററിൽ
  • ഇ-സ്‌കൂട്ടർ യാത്രക്കാർക്ക് മുന്നറിയിപ്പ്
  • ആൻറിയ ‘അങ്കമാലി പൊന്നോണം’ ബ്രോഷർ പ്രകാശനം ചെയ്തു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine