അനുവാദമില്ലാതെ ചിത്രങ്ങളും ദൃശ്യങ്ങളും പോസ്റ്റ് ചെയ്താല്‍ ശിക്ഷ

November 6th, 2013

facebook-thumb-down-epathram
അബുദാബി : മറ്റുള്ളവരുടെ പടങ്ങളും ദൃശ്യ ങ്ങളും അവരുടെ അനുവാദം ഇല്ലാതെ സോഷ്യല്‍ മീഡിയ നെറ്റ് വര്‍ക്ക് സൈറ്റുകളിലോ ഓണ്‍ ലൈന്‍ മാധ്യമ ങ്ങളിലോ പ്രസിദ്ധ പ്പെടു ത്തുന്ന വര്‍ക്ക് അഞ്ചു ലക്ഷം ദിര്‍ഹംവരെ പിഴയ്ക്ക് സാധ്യത എന്ന് യു. എ. ഇ. ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.

മൊബൈല്‍ ഫോണില്‍ ദൃശ്യങ്ങള്‍ പകര്‍ത്തി ഫേസ് ബുക്ക്, ട്വിറ്റര്‍, യൂ ട്യൂബ് തുടങ്ങിയ മാധ്യമ ങ്ങള്‍ വഴി പ്രചരിപ്പിക്കുന്ന രീതി ഇപ്പോള്‍ വ്യാപക മായ സാഹചര്യ ത്തിലാണ് നിയമം കര്‍ശന മാക്കുന്നത്.

സൈബര്‍ കുറ്റ നിയമ പ്രകാരം ഓണ്‍ലൈന്‍ മാധ്യമ ങ്ങള്‍ ഉപയോഗിച്ച് ഏതെങ്കിലും വ്യക്തി കളുടെ സ്വകാര്യത യെ ഹനിക്കും വിധം പ്രചാരണ ങ്ങള്‍ നടത്തുന്ന വര്‍ക്ക് ആറു മാസത്തെ തടവോ ഒന്നര ലക്ഷം മുതല്‍ അഞ്ചു ലക്ഷം ദിര്‍ഹം വരെ പിഴയോ അടക്കണം എന്നുള്ള കടുത്ത ശിക്ഷ യാണ് നിശ്ചയി ച്ചിരിക്കുന്നത് എന്ന് ലഫ്റ്റനന്‍റ് കേണല്‍ സലാഹ് അല്‍ ഗൂല്‍ വ്യക്ത മാക്കി.

വാഹന അപകടങ്ങ ളുടെയോ അപകടങ്ങളില്‍ പെട്ട ഇര കളുടെയോ ചിത്രങ്ങള്‍ ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്യുന്നതും സമാനമായ കുറ്റ കൃത്യം തന്നെ എന്നും മന്ത്രാലയം അറിയിപ്പില്‍ പറയുന്നു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

അറബിക് ഫോർ ‍ ഇംഗ്ലീഷ് സ്കൂള്‍സ് പ്രകാശനം ചെയ്തു

November 1st, 2013

ദോഹ : സി. ബി. എസ്. ഇ. സ്കൂളു കളിലെ ഒന്നു മുതൽ ‍ എട്ട് വരെ ക്ലാസു കളിൽ ‍അറബി രണ്ടാം ഭാഷ യായി പഠിക്കുന്ന വിദ്യാര്‍ത്ഥി കള്‍ക്കായി, ഖത്തറിലെ മാധ്യമ പ്രവര്‍ത്തകനും ഐഡിയൽ ‍ഇന്ത്യൻ ‍സ്കൂളിന്റെ അറബി വകുപ്പ് മുന്‍ മേധാവി യുമായ അമാനുല്ല വടക്കാങ്ങര തയ്യാറാക്കിയ ‘അറബിക് ഫോർ ‍ ഇംഗ്ലീഷ് സ്കൂള്‍സ്’ എന്ന പരമ്പര യുടെ പ്രകാശനം ഖത്തറിലെ ഇന്ത്യൻ ‍ അംബാസിഡർ സജ്ഞീവ് അരോര നിര്‍വഹിച്ചു.

ഡി. പി. എസ് മോഡേണ്‍ ‍ ഇന്ത്യൻ സ്കൂള്‍ ‍ പ്രസിഡണ്ട് ഹസൻ ‍ചൊഗ്‌ളേ, ഭവന്‍സ് പബ്ലിക് സ്കൂള്‍ ഡയറക്ടര്‍ ജെ. കെ. മേനോൻ, സ്‌കോളേര്‍സ് ഇന്റര്‍നാഷണൽ ‍സ്കൂള്‍ ചെയര്‍മാൻ ഡോ. വണ്ടൂര്‍ അബൂബക്കർ, നോബിൾ ഇന്റര്‍നാഷണൽ സ്കൂള്‍ ജനറൽ കണ്‍വീനർ അഡ്വ. അബ്ദുൽ ‍റഹീം കുന്നുമ്മൽ, ഫിനിക്‌സ് പ്രൈവറ്റ് സ്കൂള്‍ ജനറൽ ‍ മാനേജർ ‍ഹാജി കെ. വി. അബ്ദുല്ല ക്കുട്ടി, ശാന്തി നികേതൻ ‍ഇന്ത്യൻ ‍സ്കൂള്‍ വൈസ് പ്രിന്‍സിപ്പൽ ശിഹാബുദ്ധീൻ, ഐഡിയൽ ‍ ഇന്ത്യൻ ‍സ്കൂള്‍ അറബി വകുപ്പ് മേധാവി ഡോ. അബ്ദുൽ ‍ഹയ്യ്, ആന്റി സ്‌മോക്കിംഗ് സൊസൈറ്റി ഗ്‌ളോബൽ ചെയര്‍മാൻ ‍മുഹമ്മദുണ്ണി ഒളകര എന്നിവർ ‍പുസ്തക ത്തിന്റെ ഓരോ ഭാഗങ്ങൾ ‍അംബാസഡറിൽ നിന്നും സ്വീകരിച്ചു.

ഇന്ത്യയിലെ പ്രമുഖ വിദ്യാഭ്യാസ പ്രസാധകരായ കൃതി പ്രകാശനാണ് എട്ട് ഭാഗ ങ്ങളിലായി പുസ്തകം പ്രസിദ്ധീകരിച്ചത്. കൃതി പ്രകാശന്‍ ഇന്റര്‍നാഷണല്‍ അഫയേര്‍സ് ജനറല്‍ മാനേജര്‍ മുഹമ്മദ് മിന്‍ഹാജ് ഖാന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.

ഗള്‍ഫ് രാജ്യങ്ങളിലും ഇന്ത്യ യിലുമുള്ള സി. ബി. എസ്. ഇ. സ്കൂളുകളെ ഉദ്ദേശിച്ച് അറബി ഭാഷ യില്‍ പരമ്പര പ്രസിദ്ധീകരി ക്കുന്ന ആദ്യ പ്രസാധക രാണ് തങ്ങളെന്നും ഇത് അഭിമാന കര മായാണ് സ്ഥാപനം കാണുന്ന തെന്നും അദ്ദേഹം പറഞ്ഞു. ഹറമൈൻ ‍ ലൈബ്രറി യാണ് പുസ്തക ത്തിന്റെ ഖത്തറിലെ വിതരണക്കാർ.

ലോകത്ത് ഏറ്റവും സജീവ മായ ഭാഷ കളിലൊന്നാണ് അറബി ഭാഷ. ഗള്‍ഫില്‍ തൊഴില്‍ തേടിയെത്തുന്ന വര്‍ക്ക് ഏറെ പ്രധാന മാണ് അറബി പഠനം. . അറബി കളും ഇന്ത്യക്കാരും തമ്മില്‍ കൂടുതല്‍ കാര്യക്ഷമ മായ രീതിയില്‍ ഇടപാടുകള്‍ നടത്താന്‍ അറബി ഭാഷ സഹായകര മാകുമെന്നും ഈയര്‍ഥത്തില്‍ അമാനുല്ല യുടെ കൃതിയുടെ പ്രസക്തി ഏറെയാണെന്നും ചടങ്ങില്‍ സംസാരിച്ച വിദഗ്ധര്‍ പറഞ്ഞു.

ദീര്‍ഘ കാലം ഐഡിയൽ ‍ ഇന്ത്യൻ ‍ സ്കൂളിലെ അറബി വകുപ്പ് മേധാവി യായിരുന്ന അമാനുല്ല, അറബി ഭാഷ യുമായി ബന്ധപ്പെട്ട് തയ്യാറാക്കുന്ന മുപ്പത്തി അറാമത് പുസ്തക മാണിത്.

അറബി സംസാരിക്കുവാൻ ‍ ഒരു ഫോര്‍മുല, അറബി സാഹിത്യ ചരിത്രം, ഇംപ്രൂവ് യുവർ ‍ സ്‌പോക്കണ്‍ ‍ അറബിക്, അറബി ഗ്രാമർ ‍ മെയിഡ് ഈസി, എ ഹാന്റ് ബുക്ക് ഓണ്‍ അറബിക് ഗ്രാമർ ആന്റ് കോംപോസിഷൻ, സി. ബി. എസ്. ഇ. അറബിക് സീരീസ്, സി.ബി. എസ്. ഇ. അറബിക് ഗ്രാമർ, സ്‌പോക്കണ്‍ അറബിക് മെയിഡ് ഈസി, സ്‌പോക്കണ്‍ അറബിക് മാസ്റ്റർ, സ്‌പോക്കണ്‍ അറബിക ട്യൂട്ടർ, അറബിക് ഫോർ എവരിഡേ, അറബി സാഹിത്യ ചരിത്രം എന്നിവ യാണ് അദ്ദേഹത്തിന്റെ മറ്റു പ്രധാന കൃതികള്‍.

-തയ്യാറാക്കിയത് : കെ. വി. അബ്ദുല്‍ അസീസ്‌, ചാവക്കാട് – ദോഹ.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പെരുന്നാൾ നിലാവ് പ്രകാശനം ചെയ്തു

October 14th, 2013

qatar-media-plus-book-release-ePathram
ദോഹ : ബലി പെരുന്നാളിനോട് അനുബന്ധിച്ച് മീഡിയ പ്ലസ് പ്രസിദ്ധീകരിച്ച പെരുന്നാൾ നിലാവ്, സി. പി. അബ്ദുൽ സലാമിന് ആദ്യ പ്രതി നൽകി ക്കൊണ്ട് നിസാർ ചോമ യിൽ പ്രകാശനം ചെയ്തു.

ഏക മാനവികത യുടെയും ഏക സമത്വ ത്തിന്റെയും സന്ദേശമാണ് ഹജ്ജ് നൽകുന്നതെന്നും സമകാലിക ലോകത്ത് മാനവ സമൂഹ ത്തിന്റെ ആത്മീയവും സാമൂഹിക വുമായ വളർച്ചാ വികാസ ത്തിന് ഈ സന്ദേശം ആക്കം കൂട്ടുമെന്നും ചടങ്ങിൽ മുഖ്യ പ്രഭാഷണം നടത്തിയ ജിദ്ദ ശാത്തി അൽനൂർ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ പ്രൊഫസർ എം. അബ്ദുൽ അലി അഭിപ്രായപ്പെട്ടു.

perunnal-nilav-release-ePathram

ദേശ ഭാഷാ വ്യത്യാസമില്ലാതെ മാനവ രാശിയെ ഒന്നായി കാണുന്ന മഹത്തായ കർമ്മമാണ്‌ ഹജ്ജ്. ബലിപെരുന്നാളും അതുമായി ബന്ധപ്പെട്ട ചരിത്ര സ്മൃതികളും മാനവ ചരിത്ര ത്തിലെ അവിസ്മരണീയ സംഭവ ങ്ങളുടെ ഉദ്ബോധന വുമാണ്. സാമൂഹ്യ സൗഹാർദ്ദവും സഹകരണവും സർവ്വോപരി മാനവ ഐക്യ വുമാണ് ഹജും പെരുന്നാളും അടയാള പ്പെടുത്തുന്നത്.

ശുക്കൂർ കിനാലൂർ അധ്യക്ഷത വഹിച്ചു. സംസ്കൃതി ജനറൽ സെക്രട്ടറി പി. എൻ. ബാബു രാജൻ, ടി. എം. കബീർ, അബ്ദുൽ സലാം എന്നിവർ സംസാരിച്ചു. മീഡിയ പ്ലസ് സി. ഇ. ഓ. അമാനുള്ള വടക്കാങ്ങര സ്വാഗതവും പെരുന്നാൾ നിലാവ് ചീഫ് കോഡിനേറ്റർ അബ്ദുൽ ഫത്താഹ് നിലമ്പൂർ നന്ദിയും പറഞ്ഞു .

-കെ. വി. അബ്ദുൽ അസീസ്‌, ചാവക്കാട് – ഖത്തർ

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കേള്‍ക്കു വാനുള്ള അവകാശവും നിയമം ആക്കണം ജി. കാര്‍ത്തികേയന്‍

October 8th, 2013

speaker-g-karthikeyan-in-meet-the-press-ePathram
അബുദാബി : അറിയുവാനുള്ള അവകാശം നിയമം ആക്കിയതു പോലെ സാധാരണ പൌരന്മാര്‍ക്ക് കേള്‍ക്കു വാനുള്ള അവകാശവും നിയമം ആക്കണം എന്ന് കേരള നിയമ സഭാ സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍ അബുദാബി യില്‍ പറഞ്ഞു. ഇന്ത്യന്‍ മീഡിയ അബുദാബി യുടെ മീറ്റ് ദ പ്രസ്സ് പരിപാടി യില്‍ സംസാരിക്കുക യായിരുന്നു അദ്ദേഹം.

ജന പ്രതിനിധി കളോടും ഭരണാധി കാരികളോടും ഉദ്യോഗസ്ഥ രോടും ഓരോ പൗരനും സംസാരിക്കാന്‍ അവകാശമുണ്ട്. അതു കൊണ്ട് ”കേള്‍ക്കു വാനുള്ള അവകാശം” നിയമം മൂലം നടപ്പാക്കണം.

ജന ങ്ങളുടെ പരാതികള്‍ ഉദ്യോഗസ്ഥര്‍ കേള്‍ക്കുന്നത് നിര്‍ബന്ധ മാക്കുന്ന നിയമ മാണ് വരുന്നത്. ജന ങ്ങളുടെ എല്ലാ പരാതികളും പരിഹരിക്കാന്‍ സാധിച്ചില്ലെ ങ്കിലും അവ ക്ഷമ യോടെ കേള്‍ക്കണ മെന്നത് പുതിയ നിയമ ത്തോടെ നിര്‍ബന്ധമാകും.

നിയമ ത്തിന്‍െറ കരട് തയാറാക്കാന്‍ നിയമ വകുപ്പിനോട് ആവശ്യ പ്പെട്ടിട്ടുണ്ടെന്ന് എന്നും അദ്ദേഹം പറഞ്ഞു. മീറ്റ് ദ പ്രസ്സില്‍ ഇന്ത്യന്‍ മീഡിയാ അബുദാബി പ്രസിഡന്‍റ് ടി. എ. അബ്ദുള്‍ സമദ് അദ്ധ്യക്ഷത വഹിച്ചു. യൂണിവേഴ്‌സല്‍ ആസ്പത്രി എം. ഡി. ഡോ. ഷബീര്‍ നെല്ലിക്കോട് ആശംസ യും സെക്രട്ടറി അനില്‍ സി. ഇടിക്കുള നന്ദി യും പറഞ്ഞു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഗാന്ധിയന്‍ ദര്‍ശനം ലോകം മുഴുവന്‍ വ്യാപിക്കും : ജി. കാര്‍ത്തികേയന്‍

October 7th, 2013

karthikeyan-speaker-of-kerala-in-abudhabi-ePathram
അബുദാബി : സത്യ ത്തിലും അഹിംസ യിലും അധിഷ്ഠിത മായ സാമൂഹിക വ്യവസ്ഥിതി നിലവില്‍ വരുത്തുക യായിരുന്നു മഹാത്മാ ഗാന്ധിയുടെ ജീവിത ദൌത്യം എന്ന്‍ കേരള നിയമ സഭാ സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍ പറഞ്ഞു.

ഇന്ത്യന്‍ മീഡിയ അബുദാബി യുടെ ആഭിമുഖ്യ ത്തില്‍ ഗാന്ധി ജയന്തിയോട് അനുബന്ധിച്ച് നടന്ന അന്താരാഷ്ട്ര സമാധാന ദിന പരിപാടികളുടെ സമാപന സമ്മേളന ത്തില്‍ സംസാരിക്കുക യായിരുന്നു അദ്ദേഹം.

ഗാന്ധി വിഭാവനം ചെയ്ത വ്യവസ്ഥിതി ഹിംസാ ശക്തിയിലൂടെയോ അധികാര ശക്തി യിലൂടെയോ സാധ്യമാകുകയില്ല. മൂന്നാം ശക്തി യായ ജനശക്തിക്ക് മാത്രമാണ് ഗാന്ധി യുടെ വ്യവസ്ഥിതി പ്രാവര്‍ത്തിക മാക്കാന്‍ കഴിയുകയുള്ളൂ വെന്നും അദ്ദേഹം പറഞ്ഞു.

ഗാന്ധിയന്‍ ആദര്‍ശ ത്തിന് ഓരോ തലമുറകള്‍ പിന്നിടുമ്പോഴും പ്രസക്തി കൂടിക്കൂടി വരികയാണ്. അക്രമങ്ങളും അരാജക വാദവും അരങ്ങു വാഴുന്ന ഇന്നത്തെ സാമൂഹിക അവസ്ഥയില്‍ ഗാന്ധിയന്‍ സിദ്ധാന്തം എത്രമാത്രം പ്രസക്ത മായതാണെന്ന് ഏവര്‍ക്കും മനസ്സിലാകും. അതിലേക്ക് ഒരു മടങ്ങിപ്പോക്ക് ആവശ്യമായി വരുന്നു.

മജ്ജയും മാംസവുംകൊണ്ട് നിര്‍മിത മായ ഒരു ശരീര ത്തില്‍ ഇത്തരമൊരു മനസ്സും മനുഷ്യനും ജീവിച്ചിരുന്നു എന്ന് വരും തലമുറ കളോട് പറഞ്ഞാല്‍ അവര്‍ക്ക് അത് അംഗീകരിക്കാന്‍ പോലുമാവില്ല എന്ന പ്രസക്ത വാചകം ഗാന്ധി എന്ന വ്യക്തിയുടെ അതിമാനുഷിക മായ അന്തര്‍ലീന മായ ശക്തി വെളിപ്പെടുത്തുന്ന വയാണ്.

നെല്‍സണ്‍ മണ്ടേല എന്ന ലോകം കണ്ട വ്യക്തിത്വം തന്റെ ഗുരുനാഥനായി കണക്കാക്കുന്ന നമ്മുടെ രാഷ്ട്ര പിതാവിന്റെ ആദര്‍ശങ്ങളും ചിന്തകളും ലോകം മുഴുവന്‍ വരുംകാല ങ്ങളില്‍ വ്യാപിക്കും എന്നതിന് ഒരു സംശയവുമില്ല എന്നും ജി. കാര്‍ത്തികേയന്‍ പറഞ്ഞു.

ടി. എ. അബ്ദുള്‍ സമദ്, അനില്‍ സി. ഇടിക്കുള, ഡോ. ഷബീര്‍ നെല്ലിക്കോട്, വി. ടി. വി. ദാമോദരന്‍, മൊയ്തു ഹാജി കടന്നപ്പള്ളി, ഷിബു വര്‍ഗീസ് തുടങ്ങിയവര്‍ പങ്കെടുത്തു.

indian-media-abu-dhabi-gandhi-jayanthi-celebration-epathram

തുടര്‍ന്ന് അബുദാബി യിലെ ഇന്ത്യന്‍ സ്‌കൂളുകളിലെ വിദ്യാര്‍ഥികളുടെ വിവിധ കലാ പരിപാടികളും അബുദാബി ഗാന്ധി സാഹിത്യ വേദി അവതരി പ്പിച്ച മഹാത്മ എന്ന ചിത്രീകരണവും അരങ്ങേറി.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « സർവീസ് ഒളിംപ്യൻ അവാർഡ്‌ യു. എ. ഇ. എക്സ്ചേഞ്ചിന്
Next »Next Page » ഓണപ്പുലരി 2013 ബ്രോഷര്‍ പ്രകാശനം ചെയ്തു »



  • പരദേശി പുരസ്കാരം നാസർ ബേപ്പൂരിന്
  • ഗതാഗത പരിഷ്‌കാരങ്ങളുമായി ഷാർജ പോലീസ്
  • മുഹമ്മദ് റഫി അനുസ്മരണം : ‘സൗ സാൽ പെഹലെ’ ഫോക്‌ ലോർ തിയ്യേറ്ററിൽ
  • തായാട്ട് അനുസ്മരണം സംഘടിപ്പിച്ചു
  • നോർക്ക കെയർ എൻറോൾമെന്റ് സഹായ കേന്ദ്രം
  • കേരളപ്പിറവി ദിനത്തില്‍ സെവന്‍സ് ഫുട്‌ ബോള്‍ ചാമ്പ്യന്‍ഷിപ്പ്
  • ഡബ്ലിയു. എം. എഫ്. ഫാമിലി മീറ്റ് 2025
  • വക്കം ജയലാലിന്റെ നാടകം ‘പ്രവാസി’ ഐ. എസ്. സി. യിൽ
  • തൊഴിൽ പരസ്യങ്ങളിൽ വഞ്ചിതരാവരുത്
  • പി. എസ്. വി. പയ്യന്നൂരോണം 2K25 ശ്രദ്ധേയമായി
  • അൽ അരീജ് ടൈപ്പിംഗ് മുസഫ 37 ൽ പുതിയ ശാഖ തുറന്നു
  • നോർക്ക ഇൻഷ്വറൻസ് : കറാമയിൽ രജിസ്‌ട്രേഷൻ സഹായം ഒരുക്കുന്നു
  • അഭിമാന നേട്ടവുമായി മാർത്തോമ്മാ യുവ ജന സഖ്യം
  • സായിദ് എയർ പോർട്ടിൽ നിന്നും ട്രാം സർവ്വീസ്
  • MBZ സിറ്റി യിലേക്ക് ഇന്റർ സിറ്റി ബസ്സ് റൂട്ട് പ്രഖ്യാപിച്ച് ആർ. ടി. എ.
  • കാന്തപുരത്തിനു ടോളറന്‍സ് അവാര്‍ഡ്
  • പ്രസംഗ മത്സരം സംഘടിപ്പിച്ചു
  • അടിപൊളിയായി AMF ഓണാവേശം
  • വേറിട്ട അവതരണവുമായി ‘ഇമ ഓണം മൂഡ് 2025’
  • നാടക ഗാനാലാപന മത്സരം



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine