ശാസ്ത്ര – സാങ്കേതിക മികവിന് മാസ്റ്റേഴ്സ് ഡിപ്ളോമ

June 15th, 2013

masdar-institute-winner-fazil-abdul-rahiman-ePathram
അബുദാബി : മസ്ദാര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ മലയാളികള്‍ ഉള്‍പ്പെടെയുള്ള 93 വിദ്യാര്‍ഥി കള്‍ക്ക് ശാസ്ത്ര സാങ്കേതിക മികവിന് മാസ്റ്റേഴ്സ് ഡിപ്ളോമ സമ്മാനിച്ചു.

അബുദാബി കിരീടാവകാശിയും യു. എ. ഇ. സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറും മസ്ദാര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് ചെയര്‍മാനുമായ ജനറല്‍ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ രക്ഷ കര്‍തൃത്വ ത്തില്‍ എമിറേറ്റ്സ് പാലസില്‍ നടന്ന ചടങ്ങില്‍ യു. എ. ഇ. ദേശീയ സുരക്ഷാ ഉപദേശകനും അബുദാബി എക്സിക്യൂട്ടീവ് കൌണ്‍സില്‍ വൈസ് ചെയര്‍മാനു മായ ഷെയ്ഖ് ഹസ്സ ബിന്‍ സായിദ് അല്‍ നഹ്യാന്‍ ബിരുദ ദാനം നിര്‍വഹിച്ചു.

മലയാളി കളായ ഫാസില്‍ അബ്ദുല്‍ റഹ്മാന്‍, രേഷ്മ ഫ്രാൻസീസ്, അപൂർവാ സന്തോഷ്‌ എന്നിവര്‍ ഉള്‍പ്പെടെ ഏഴ് ഇന്ത്യന്‍ വിദ്യാര്‍ഥി കളാണ് മാസ്റ്റേഴ്സ് ഡിപ്ളോമ നേടിയത്.

തൃശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂര്‍ സ്വദേശിയും ഗള്‍ഫ് ന്യൂസ് ചീഫ് ഫോട്ടോഗ്രാഫര്‍ മണ്ടായപ്പുറത്ത് അബ്ദുല്‍ റഹ്മാന്റെ മകനുമായ ഫാസില്‍ അബ്ദുല്‍ റഹ്മാന്‍, സ്റ്റുഡന്റ്സ് ഗവന്മെന്റ് പ്രസിഡന്റ്, ഇന്റര്‍നാഷനല്‍ റിന്യൂവബിള്‍ എനര്‍ജി സ്കോളര്‍, മികച്ച വിദ്യാര്‍ഥി സ്ഥാനപതി എന്നീ പുരസ്കാരങ്ങളും നേടിയിട്ടുണ്ട്.

2009 ല്‍ 89 വിദ്യാര്‍ഥി കളുമായി ആരംഭിച്ച മസ്ദാര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ 337 വിദ്യാര്‍ഥി കളാണിപ്പോള്‍ ഗവേഷണം നടത്തുന്നത്. അതില്‍ 40 ശതമാനം സ്വദേശി കളാണ്

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ബര്‍ജീല്‍ ആശുപത്രി പത്തു പേരുടെ ഹൃദയ ശസ്ത്ര ക്രിയ നടത്തി

March 8th, 2013

burjeel-hospital-tribute-to-sheikh-zayed-ePathram
അബുദാബി : രാഷ്ട്ര പിതാവ് ശൈഖ്‌ സായിദ്‌ ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്റെ സ്മരണക്കായി ബര്‍ജീല്‍ ആശുപത്രി പ്രഖ്യാപിച്ച ‘100 സൗജന്യ ഹൃദയ ശസ്ത്ര ക്രിയ’ പദ്ധതി പ്രകാരം ഇത് വരെ പത്തു പേരുടെ ഹൃദയ ശസ്ത്രക്രിയ വിജയ കരമായി നിര്‍വഹിച്ചതായി അധികൃതര്‍ അറിയിച്ചു.

അപേക്ഷ കളില്‍ നിന്ന് ഏറ്റവും അര്‍ഹരായ നിര്‍ധന രായ രോഗികളെ തിരഞ്ഞെടുത്ത്100 ശസ്ത്ര ക്രിയകളും പൂര്‍ത്തി യാക്കുമെന്ന് ബര്‍ജീല്‍ ആശുപത്രി മാനേജിംഗ് ഡയറക്ടര്‍ ഡോ. ഷംസീര്‍ വയലില്‍ പറഞ്ഞു.

ഹൃദയ ശസ്ത്ര ക്രിയക്ക് വിധേയരായവര്‍ വാര്‍ത്താ സമ്മേളന ത്തില്‍ പങ്കെടുത്ത് തങ്ങളുടെ അനുഭവം പങ്കു വെച്ചു.

യു. എ. ഇ., ഇന്ത്യ, യെമന്‍, മൊറോക്കോ, സുഡാന്‍ എന്നീ രാജ്യ ങ്ങളിലെ നിര്‍ധനരായ രോഗി കള്‍ക്കാണ് ശസ്ത്ര ക്രിയ നടത്തിയത്.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

സൗജന്യ സ്തനാര്‍ബുദ പരിശോധന അബുദാബി യില്‍

October 21st, 2012

breast-cancer-awareness-camp-by-burjeel-ePathram
അബുദാബി : ലോക മാമ്മോഗ്രഫി ദിനത്തോട് അനുബന്ധിച്ച് ഇത്തിഹാദ് എയര്‍വേയ്‌സും ബുര്‍ജീല്‍ ആശുപത്രിയും ചേര്‍ന്നു നടത്തുന്ന സ്തനാര്‍ബുദ ബോധവത്കരണ ത്തിന്റെ ഭാഗമായി അബുദാബി അല്‍വാഹ്ദ മാളില്‍ സൗജന്യ മാമ്മോഗ്രഫി പരിശോധന നടത്തി.

40 വയസ്സിന് മുകളില്‍ പ്രായ മുള്ള സ്ത്രീകള്‍ക്കാണ് പ്രഥമ പരിഗണന. അബുദാബി അല്‍വാഹ്ദ മാളില്‍ നടന്ന ചടങ്ങില്‍ ഇത്തിഹാദ് എയര്‍വേയ്‌സ് ഏവിയേഷന്‍ മെഡിസിന്‍ മാനേജര്‍ ഡോ. നാദിയ അല്‍ ബസ്താക്കി ഉദ്ഘാടനം ചെയ്തു. ബുര്‍ജീല്‍ ആശുപത്രി എം. ഡി. ഡോ. ഷംസീര്‍ വയലില്‍ അടക്കം പ്രമുഖര്‍ സംബന്ധിച്ചു.

ഞായറാഴ്ചയും തിങ്കളാഴ്ചയും ഇത്തിഹാദ് എയര്‍വേയ്‌സ് ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍ രാവിലെ 9 മണി മുതല്‍ രാത്രി 10 മണി വരെ പരിശോധന തുടരും.

-ഫോട്ടോ : ഹഫ്സല്‍ ഇമ – അബുദാബി

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

വന്ധ്യതാ നിവാരണത്തിന് ചികില്‍സാ സൌകര്യം ബര്‍ജീല്‍ ആശുപത്രിയില്‍

October 9th, 2012

ivf-center-in-burjeel-hospital-ePathram
അബുദാബി : കുഞ്ഞുങ്ങള്‍ ഇല്ലാതെ വിഷമിക്കുന്ന ദമ്പതികള്‍ക്ക് ആശ്വാസ വുമായി ആരോഗ്യ രംഗത്തെ ലോകോത്തര നിലവാരമുള്ള അബുദാബി യിലെ പ്രമുഖ സ്വകാര്യ ആശുപത്രി യായ ബര്‍ജീല്‍ എത്തുന്നു.

ബെല്‍ജിയ ത്തിലെ ബ്രസ്സല്‍സ്‌ യൂണിവേഴ്സിറ്റി യുടെ സഹകരണത്തോടെ ജി.സി.സി. യിലെ തന്നെ ഏറ്റവും മികവുറ്റ സേവനം ലഭ്യമാക്കാന്‍ ഉതകും വിധം സൌകര്യങ്ങള്‍ ഒരുങ്ങിയതായി അബുദാബി യില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളന ത്തില്‍ ബര്‍ജീല്‍ ആശുപത്രി മാനേജിംഗ് ഡയറക്ടര്‍ ഡോ. ഷംസീര്‍ വയലില്‍ അറിയിച്ചു.

center-for-reproductive-medicine-in-abudhabi-ePathram

ഇസ്ലാമിക ശരീഅത്ത്‌ അനുവദിക്കുന്നതും യു. എ. ഇ. യിലെ നിയമം അനുശാസിക്കുന്നതുമായ രീതിയില്‍ ആയിരിക്കും ബര്‍ജീലിലെ അണ്ഡ – ബീജ സങ്കലന കേന്ദ്രമായ I V F സെന്റര്‍ പ്രവര്‍ത്തിക്കുക. വന്ധ്യതാ നിവാരണ ത്തിനും പ്രസവ ശുശ്രൂഷകള്‍ക്കുമായി ബ്രസല്‍സ് യൂണിവേഴ്‌സിറ്റി വികസിപ്പിച്ചെടുത്ത ‘ ഇന്‍ വിട്രോ ഫെര്‍ട്ടിലൈസേഷന്‍ ‘ (ഐ. വി. എഫ്.) സംവിധാന ങ്ങളോടെ ബര്‍ജീല്‍ ആശുപത്രി യുടെ ആറാം നിലയില്‍ പ്രത്യേകം ഒരുക്കിയ ആധുനിക തിയ്യേറ്ററുകളും ലാബുകളും പ്രവര്‍ത്തന സജ്ജമായി.

ബ്രസ്സല്‍സ്‌ യൂണിവേഴ്സിറ്റി സീനിയര്‍ മെഡിക്കല്‍ ഡയറക്ടര്‍ പ്രൊഫ. ഡോക്ടര്‍ ഹുമാന്‍ എം. ഫാതേമി യുടെ നേതൃത്വ ത്തില്‍ ആയിരിക്കും ഇതിന്റെ പ്രവര്‍ത്തനം. അടുത്ത രണ്ടാഴ്ചക്കുള്ളില്‍ അണ്ഡ – ബീജ സങ്കലന കേന്ദ്രം പ്രവര്‍ത്തിച്ചു തുടങ്ങുമെന്ന് മാനേജിംഗ് ഡയറക്ടര്‍ ഡോ. ഷംസീര്‍ വയലില്‍ പറഞ്ഞു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

മനുഷ്യരിലെ ക്ലോണിംഗ് പരീക്ഷണങ്ങള്‍ക്ക് ഒമാനില്‍ വിലക്ക്

October 9th, 2012

cloning-epathram

ഒമാന്‍ : മനുഷ്യരിലെ ക്ലോണിംഗ് പരീക്ഷണ ങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്താന്‍ ഒമാന്‍ ദേശീയ ബയോ എത്തിക്സ് കമ്മിറ്റി നിര്‍ദേശം നല്‍കി. മനുഷ്യന്റെയും മൃഗങ്ങളുടെയും കാണ്ഡ കോശങ്ങള്‍ കൂട്ടിച്ചേര്‍ത്തുള്ള പരീക്ഷണ ങ്ങള്‍ക്കും നിരോധം ഏര്‍പ്പെടുത്തും.

രാജ്യത്ത് നടക്കുന്ന കാണ്ഡകോശം അഥവാ സ്റ്റെംസെല്‍ സംബന്ധിച്ച പരീക്ഷണ ങ്ങള്‍ക്ക് സുല്‍ത്താന്‍ ഖാബൂസ് യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ ഡോ. അലി ബിന്‍ സൗദ് ആല്‍ബിമാനി ചെയര്‍മാനായ ദേശീയ ബയോ എത്തിക്സ് കമ്മിറ്റി പുറപ്പെടുവിച്ച മാര്‍ഗ രേഖയിലാണ് സാമൂഹിക പ്രശ്നങ്ങള്‍ക്ക് കാരണം ആയേക്കാവുന്ന പരീക്ഷണങ്ങള്‍ വിലക്കുന്നത്.

രാജ്യത്തെ മതപരവും നിയമപരവും സാമൂഹികവുമായ സാഹചര്യങ്ങള്‍ കണക്കിലെടുത്തും നേരത്തേ രാജ്യത്ത് നിലവിലുള്ള ബയോ എത്തിക്സ്‌ നിര്‍ദേശങ്ങളും പാലിച്ചാണ് വിശദമായ മാര്‍ഗരേഖ തയാറാക്കിയത് എന്ന് അധികൃതര്‍ പറഞ്ഞു.

കാണ്ഡ കോശവുമായി ബന്ധപ്പെട്ട് നടക്കുന്ന ഗവേഷണ ങ്ങളില്‍ കോശങ്ങളുടെ സ്രോതസ് സുതാര്യമായിരിക്കണം. കോശം ദാനം ചെയ്യുന്ന വ്യക്തിയുടെ സമ്മത ത്തോടെയോ അല്ലെങ്കില്‍ അവരുടെ അടുത്ത ബന്ധുക്കളുടെ അനുമതി യോടെ മാത്രമേ കാണ്ഡകോശം സ്വീകരിക്കാന്‍ പാടുള്ളു. കാണ്ഡ കോശങ്ങള്‍ സ്വീകരിക്കുമ്പോഴും രാജ്യത്തെ മത, സാമൂഹിക നിയമങ്ങളും മറ്റ് നിയമ വ്യവസ്ഥകളും പാലിച്ചിരിക്കണം.

പൊതുജന താല്‍പര്യം മുന്‍നിര്‍ത്തി യാകണം ഈരംഗത്തെ ഗവഷേകരും ശാസ്ത്രജ്ഞരും പ്രവര്‍ത്തിക്കേണ്ടത് എന്നും സമിതി നിര്‍ദേശിക്കുന്നു. മാര്‍ഗനിര്‍ദേശങ്ങള്‍ താമസിയാതെ അന്തിമ അനുമതി ലഭിക്കുന്നതിനും നടപ്പാക്കുന്നതിനുമായി ഉന്നത അധികാരികള്‍ക്ക് സമര്‍പ്പിക്കും.

തയ്യാറാക്കിയത്‌ : ബിജു കരുനാഗപ്പള്ളി

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

6 of 9567»|

« Previous Page« Previous « വിദ്യാഭ്യാസ മന്ത്രിക്കു നിവേദനം നല്‍കി
Next »Next Page » മധ്യാഹ്ന വിശ്രമ നിയമം രാജ്യത്തെ 99 ശതമാനം കമ്പനികളും പാലിച്ചു »



  • കമ്മാടം സുന്നി ജമാഅത്ത് : ജി. സി. സി. കമ്മിറ്റി രൂപീകരിച്ചു
  • ശക്തി തിയ്യറ്റേഴ്സ് ‘നൈറ്റ്സ് ഓഫ് കരോൾ’ ശ്രദ്ധേയമായി
  • പ്രവാസി കലാകാരന്‍ റബീഹ് ആട്ടീരിക്ക് കേരള സര്‍ക്കാര്‍ ഫെല്ലോഷിപ്പ്
  • ശിഹാബുദ്ദീൻ പൊയ്ത്തും കടവിന് ഇസ്‌ലാമിക് സെൻറർ സാഹിത്യ പുരസ്കാരം
  • ഓർമ – ബോസ് കുഞ്ചേരി സാഹിത്യ പുരസ്കാരത്തിനു സൃഷ്ടികൾ ക്ഷണിച്ചു
  • കോഴിക്കോടൻ ഫെസ്റ്റ് സീസൺ -2 : ഇസ്‌ലാമിക് സെൻ്ററിൽ
  • പൊതുമാപ്പ് : ദുബായിൽ അവസരം ഉപയോഗപ്പെടുത്തിയത് 2,36,000 പേർ
  • കേരളോത്സവം : മെഗാ സമ്മാനം നിസ്സാൻ സണ്ണി കാർ ജാൻവി അനന്തുവിന്
  • സെൻറ് ജോർജ്ജ് ഓർത്തഡോക്സ് കത്തീഡ്രലിലെ കൊയ്ത്തുത്സവം ഡിസംബർ 29 ഞായറാഴ്ച
  • മലബാർ പ്രവാസി കമ്മിറ്റി എം. ടി. യുടെ വേർപാടിൽ അനുശോചിച്ചു
  • എം. ടി. യുടെ വിയോഗം : സാഹിത്യ ലോകത്തിനും മലയാളക്കരക്കും തീരാനഷ്ടം
  • മലയാളി സമാജം ഇൻഡോർ സ്പോർട്സ് ശ്രദ്ധേയമായി
  • കെ. എസ്. സി. കേരളോത്സവം വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ
  • പി. വി. സോക്കർ -2024 : മിറാക്കിൾ എഫ്. സി. ജേതാക്കൾ
  • കെ. എസ്. സി. ഏകാങ്ക നാടക രചനാ മത്സരം
  • ഇലക്ട്രിക് സ്‌കൂട്ടർ : നോള്‍ കാര്‍ഡ് ഉപയോഗിക്കാം
  • നിയമം ലംഘിച്ച 670 പേര്‍ക്ക് പിഴ ചുമത്തി
  • നാനോ ക്രിക്കറ്റ് സീസൺ-2 : ഫ്രണ്ട്സ് ഇലവൻ മാംഗ്ലൂർ ജേതാക്കൾ
  • കെ. എസ്. സി. ഭരത് മുരളി നാടകോത്സവത്തിനു തിരശ്ശീല ഉയർന്നു
  • പുതുവത്സര പിറവിയിൽ പൊതു അവധി



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine