സംഗീത സന്ധ്യ കെ. എസ്. സി. യില്‍

October 27th, 2017

അബുദാബി : യുവകലാസാഹിതി യുടെ നേതൃത്വ ത്തിൽ പി. ഭാസ്കരൻ മാസ്റ്റർ മ്യൂസിക് ക്ലബ്ബ് ഒരുക്കുന്ന ‘സംഗീത സന്ധ്യ’ ഒക്ടോ ബർ 27 വെള്ളി യാഴ്ച രാത്രി 8 മണിക്ക് കേരള സോഷ്യൽ സെന്റർ ഓഡി റ്റോറി യത്തിൽ. പ്രവേശനം സൗജന്യം.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഇശൽ ബാൻഡ് രണ്ടാം വാർഷികം : മെഗാ മ്യൂസിക്കൽ കോമഡി ഫെസ്റ്റി വലും മെഡിക്കൽ ക്യാമ്പും

October 26th, 2017

logo-ishal-band-abudhabi-ePathram
അബുദാബി: കലാകാരന്മാരുടെ കൂട്ടായ്മയായ ഇശൽ ബാൻഡ് അബുദാബി (ഐ. ബി. എ.) യുടെ രണ്ടാം വാർഷീക ആഘോഷ പരി പാടി കളുടെ ഭാഗ മായി ഒക്‌ടോബർ 26 വ്യാഴാഴ്ച വൈകീട്ട് 7 മണി മുതൽ അബു ദാബി ഇന്ത്യൻ ഇസ്‌ലാമിക് സെന്ററിൽ ഇശൽ ബാൻഡ് അബു ദാബി യുടെ കലാ കാര ന്മാർക്കൊപ്പം മൈലാഞ്ചി ഫെയിം ആസിഫ് കാപ്പാട്, അഫ്സൽ ബിലാൽ, മുജീബ് കോഴിക്കോട്, കലാഭവൻ നസീബ് എന്നി വർ അണി നിരക്കുന്ന മെഗാ മ്യൂസിക്കൽ കോമഡി ഫെസ്റ്റി വൽ അരങ്ങേറും.

പരിപാടിയുടെ ഭാഗ മായി നടക്കുന്ന സാംസ്കാരിക സമ്മേളന ത്തിൽ കല സാംസ്കാരിക രംഗ ങ്ങളിലെ പ്രമുഖർ സംബ ന്ധിക്കും. ഇശൽ ബാൻഡിന്റെ ജീവ കാരുണ്യ പദ്ധതി യുടെ ഈ വർഷത്തെ പ്രഖ്യാപനവും ചടങ്ങിൽ നടക്കും.

നിരവധി കലാ കാരന്മാരെ പ്രോത്സാ ഹിപ്പി ക്കുകയും പ്രവാസ ലോക ത്തെ ജോലി ത്തിരക്കു കൾ ക്കിട യിൽ മറ ഞ്ഞിരുന്ന പ്രവാസി കലാ കാര ന്മാരെ കണ്ടെത്തി അവ സര ങ്ങൾ നൽകി അവത രിപ്പി ക്കുക യും ചെയ്ത സോംഗ് ലവ് ഗ്രൂപ്പ് അഡ്മിന്‍  സിദ്ധീഖ് ചേറ്റുവ ക്ക് ഇശൽ ബാൻഡ് അബു ദാബി യുടെ പുരസ്കാരം സമ്മാ നിക്കും.

ഒക്ടോബർ 27 വെള്ളി യാഴ്ച ഓക്‌സ്‌ ഫോർഡ് മെഡിക്കൽ സെന്ററു മായി സഹകരിച്ചു കൊണ്ട് 9 സ്പെഷ്യ ലിറ്റി ഡോക്ടർ മാർ ഉൾപ്പെടെ സൗജന്യ മെഡി ക്കൽ ക്യാമ്പ് രാവിലെ 8 മുതൽ ഉച്ചക്ക് 12 വരെയും വൈകീട്ട് 3 മുതൽ 8 വരെയും നടക്കും.

മുസ്സഫ, ബനിയസ് എന്നീ ഭാഗ ങ്ങളിൽ നിന്നും സൗജന്യ വാഹന സൗകര്യ ങ്ങളോട് കൂടിയാണ് മെഡിക്കൽ ക്യാമ്പ് ഒരുക്കി യിട്ടുള്ളത്.

 

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

കഥകളി മഹോത്സവം ‘കണ്ണിണ ക്കാനന്ദം’ അബു ദാബി യിൽ

October 19th, 2017

keechaka-vadham-kadha-kali-ePathram
അബുദാബി : കലാമണ്ഡലം ഗോപി ആശാൻ നേതൃത്വം നൽകുന്ന ‘കണ്ണിണ ക്കാനന്ദം’ എന്ന കഥകളി മഹോ ത്സവം  2017 ഒക്ടോബർ 19, 20 വ്യാഴം, വെള്ളി എന്നീ രണ്ടു ദിവസ ങ്ങളി ലായി അബുദാബി കേരളാ സോഷ്യൽ സെന്ററിലും ഇന്ത്യാ സോഷ്യൽ സെന്ററി ലുമായി അര ങ്ങേറും.

ഇന്ത്യാ സോഷ്യൽ സെന്റർ, കേരള സോഷ്യൽ സെന്റർ എന്നീ സംഘടന കളും അബു ദാബി ശക്തി തിയ്യറ്റേഴ്സ്, മണിരംഗ് അബുദാബി എന്നീ കൂട്ടായ്മ കളും സംയുക്ത മായി ഒരുക്കുന്ന ‘കണ്ണിണ ക്കാനന്ദം’ കഥകളി മഹോ ത്സവ ത്തിൽ ഇരയിമ്മൻ തമ്പി യുടെ ഉത്തരാ സ്വയം വരം, കീചക വധം, ദക്ഷ യാഗം എന്നീ മൂന്ന് ജന പ്രിയ കഥ കളാണ് അവ തരി പ്പിക്കുന്നത്.

kala-mandalam-gopi-margi-vijayakumar-bhavathrayam-kadhakali-ePathram

ഒക്ടോബർ 19 വ്യാഴം വൈകുന്നേരം 7 : 30 മുതൽ കേരള സോഷ്യൽ സെൻററിൽ അരങ്ങേറുന്ന ‘ഉത്തരാ സ്വയം വര’ ത്തിൽ കലാ മണ്ഡലം ഗോപി ആശാൻ ദുര്യോധ നന്റെ കത്തി വേഷമിടുന്നു.

ഒക്ടോബർ 20 വെള്ളി യാഴ്‌ച ഉച്ചക്ക്  1 : 30 മുതൽ ഇന്ത്യാ സോഷ്യൽ സെൻറ റിൽ തായമ്പക യോടെ തുടക്ക മാവുന്ന ‘കണ്ണിണ ക്കാനന്ദം’ മേള യിൽ ‘കീചക വധം’ കഥ കളിയും അരങ്ങേറും. വൈകു ന്നേരം 7 : 30 മുതൽ ഐ. എസ്. സി. യിൽ ‘ദക്ഷ യാഗം’ കഥ കളി അരങ്ങേറും. കലാ മണ്ഡലം ഗോപി ആശാൻ ദക്ഷന്റെ വേഷ മിടും.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

ഐ. എസ്. സി. യുവ ജനോ ത്സവം ഒക്ടോബർ 26 നു തുടങ്ങും.

October 19th, 2017

logo-isc-abudhabi-epathram
അബുദാബി : ഇന്ത്യാ സോഷ്യൽ സെന്റ റിൽ യുവ ജനോ ത്സവ ത്തിനു 2017 ഒക്ടോബർ 26 വ്യാഴാഴ്ച തുടക്ക മാവും.

അബുദാബി ന്യൂ മെഡിക്കൽ സെന്ററും ഐ. എസ്. സി. യും സംയുക്ത മായി നടത്തുന്ന യു. എ. ഇ. തല യുവ ജനോത്സവ ത്തിൽ വിവിധ സ്‌കൂളു കളിൽ നിന്നുള്ള മൂന്ന് വയസ്സു മുതൽ 18 വയസ്സു വരെ പ്രായ മുള്ള 600 ഓളം കുട്ടി കളാണ് ഒക്ടോ ബർ 26, 27, 28 വ്യാഴം, വെള്ളി, ശനി എന്നീ മൂന്നു ദിവസം നീണ്ടു നിൽക്കുന്ന യുവ ജനോ ത്സവ ത്തിൽ മാറ്റുരക്കുക.

ഭരത നാട്യം, മോഹിനി യാട്ടം, കുച്ചുപ്പുടി, നാടോടി നൃത്തം, കഥക്, ഒഡീസി, സെമി ക്ലാസിക്കൽ, കർണാടിക്, ഹിന്ദു സ്ഥാനി സംഗീതം, ലളിത ഗാനം, മോണോ ആക്ട്, പ്രച്ഛന്ന വേഷം തുടങ്ങി 21 ഓളം ഇന ങ്ങളിലാണ് മത്സര ങ്ങൾ നടക്കുക.

ഐ. എസ്. സി. യിൽ പ്രത്യേകം ഒരുക്കുന്ന അഞ്ചു വേദി കളി ലാണ് മത്സരങ്ങൾ നടക്കുക. ഏറ്റവും കൂടുതൽ പോയിന്റു കൾ നേടുന്ന കുട്ടികളിൽ നിന്ന് രണ്ടു പേർക്ക് ഐ. എസ്. സി പ്രതിഭ – തിലകം എന്നീ പട്ട ങ്ങൾ നൽകി ആദരിക്കും.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

സമാജത്തില്‍ ‘നിശാ ഗന്ധി’ ആൽബം പ്രകാശനവും സംഗീത നിശ യും

October 12th, 2017

logo-abudhabi-malayalee-samajam-ePathram അബുദാബി : പ്രശസ്ത കവി യും ഗാന രചയിതാവു മായ രാപ്പാൾ സുകുമാരൻ നായർ രചനയും അദ്ദേഹ ത്തി ന്റെ മകനും ഗായകനും സംഗീത സംവി ധായ കനു മായ എം. ഹരി കൃഷ്ണ സംഗീത സംവിധാന വും നിർവ്വ ഹിച്ച ‘നിശാ ഗന്ധി’ എന്ന സംഗീത ആൽബ ത്തി ന്റെ പ്രകാശനവും സംഗീത നിശ യും ഒക്ടോബര്‍ 13 വെള്ളി യാഴ്ച രാത്രി 7. 30ന് മുസ്സഫ യിലെ മലയാളീ സമാജം ഓഡിറ്റോ റിയ ത്തില്‍ നടക്കും എന്ന് സംഘാട കര്‍ വാര്‍ത്താ സമ്മേളന ത്തില്‍ അറി യിച്ചു.

പ്രശസ്ത ഗായകരായ പി. ജയ ചന്ദ്രൻ, വിദ്യാ ധരൻ, ലതിക, സുദീപ്, റീന മുരളി, ഇന്ദു ലേഖ വാര്യർ തുടങ്ങി യവര്‍ ആലപിച്ച 11 ലളിത ഗാന ങ്ങൾ അടങ്ങിയ ‘നിശാ ഗന്ധി’ എന്ന ആൽബ ത്തിന്റെ സി. ഡി. യുടെ പ്രകാശന കർമ്മം സംഗീത സംവി ധായകൻ വിദ്യാ ധരൻ മാസ്റ്റർ നിർവ്വഹിക്കും. നിശാ ഗന്ധി യുടെ ഭാഗ മായി നടക്കുന്ന ഗുരു വന്ദനം ചടങ്ങിൽ വിദ്യാധരൻ മാസ്റ്റർ, ലതിക എന്നിവരെ ആദരിക്കും. അഭിനേതാവും കാരിക്കേച്ചര്‍ കലാ കാരനു മായ ജയ രാജ് വാര്യര്‍ അവതാരക നായി രിക്കും.

തുടർന്ന് നടക്കുന്ന ‘നിശാഗന്ധി’ സംഗീത നിശ യില്‍ മലയാള സിനിമ യിൽ പാട്ടിന്റെ പൂക്കാലം തീർത്ത രവീ ന്ദ്രൻ, ജോൺ സൺ, കൊടകര മാധ വൻ എന്നീ പ്രതിഭ കളുടെ ഹിറ്റ് ഗാനങ്ങൾ പിന്നണി ഗായക രായ ലതിക, കബീർ തളിക്കുളം (വെള്ളരി പ്രാവിന്റെ ചങ്ങതി ഫെയിം), നൈസി, ഹരി കൃഷണ, ഷാജു മംഗലൻ, ശ്രുതി നാഥ് തുടങ്ങി യവര്‍ ആലപിക്കും.

പരിപാടി കളെ കുറിച്ച് വിശദീ കരിക്കു വാനായി അബു ദാബി യില്‍ വിളിച്ചു ചേര്‍ത്ത വാർത്താ സമ്മേളന ത്തിൽ വിദ്യാധരൻ മാസ്റ്റർ, ജയ രാജ് വാര്യർ, ലതിക, രാപ്പാൾ സുകു മാരൻ നായർ, എം. ഹരികൃഷ്ണ എന്നിവര്‍ സംബ ന്ധിച്ചു.

സംഗീത പ്രേമികള്‍ ഏറെ ഇഷ്ടപ്പെടുന്ന ലളിത സുന്ദര ഗാന ങ്ങളാണ് സംഗീത നിശ യില്‍ അവ തരി പ്പിക്കു ക എന്നും വിദ്യാ ധരന്‍ മാസ്റ്റര്‍ അറിയിച്ചു. പരിപാടി യിലേക്കുള്ള പ്രവേശനം സൗജന്യമാണ്.

വിവരങ്ങള്‍ക്ക് : ഫോണ്‍- 055 200 73 05

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « വി. ടി. വി. യുടെ കവിത പോലീസ് മാഗസിനില്‍ പ്രസിദ്ധീകരിച്ചു
Next »Next Page » പുലര്‍കാല മഞ്ഞ് : ഡ്രൈവർമാർക്ക് മുന്നറിയിപ്പ് »



  • നമ്മൾ ചാവക്കാട്ടുകാർ സൗദി ചാപ്റ്ററിനു പുതിയ നേതൃത്വം
  • സീതി സാഹിബ് ഫൗണ്ടേഷൻ യു. എ. ഇ. കമ്മിറ്റി
  • ഒമാനിലേക്ക് പുതിയ കരാതിർത്തി തുറന്നു
  • റമദാൻ റിലീഫ് : ഈത്തപ്പഴ ചലഞ്ച് നടത്തി
  • അബുദാബി മലയാളീസ് സിംഫണി അരങ്ങേറി
  • നോള്‍ കാര്‍ഡ് റീചാർജ്ജ് ചുരുങ്ങിയ തുക 20 ദിർഹം
  • ബസ്സ് – മറൈന്‍ ട്രാന്‍സ്‌പോര്‍ട്ട് സ്റ്റേഷനുകളില്‍ സൗജന്യ വൈ-ഫൈ ലഭ്യമാക്കും
  • എം. ടി. യുടെ മരണത്തോടെ താര പദവിയുള്ള എഴുത്തുകാരുടെ ഗണം അസ്തമിച്ചു
  • ഖുർ ആൻ പാരായണ മത്സരം സീസൺ- 4 മാർച്ച് 14 മുതൽ
  • സമാജം മുൻ വൈസ് പ്രസിഡണ്ട് പള്ളിക്കൽ ബാബു അന്തരിച്ചു
  • ഇരുപതാം വാർഷിക സമ്മേളനം ഫെബ്രുവരി 23 നു അജ്മാനിൽ
  • പൊതു സ്ഥലങ്ങളിൽ മാലിന്യങ്ങൾ : പിഴ വർദ്ധിപ്പിച്ചു
  • നിർദ്ധന കുടുംബത്തിന് വീട് : ‘കരുതൽ’ ഭവന പദ്ധതി പ്രഖ്യാപിച്ച് ഇമ
  • അല്‍ ഐന്‍ മലയാളി സമാജം : പുതിയ ഭരണ സമിതി
  • ഇടതു ഭരണത്തിൽ പിന്നാക്ക വിഭാഗങ്ങൾ അവഗണന നേരിടുന്നു : പാറക്കൽ അബ്ദുല്ല
  • കെ. എം. സി. സി. യുടെ ‘മാനവീയം’ ക്യാമ്പയിൻ : ഫിലിപ്പ് മമ്പാട് അബുദാബിയിൽ
  • സമാജം ഇന്‍ഡോ അറബ് കള്‍ച്ചറല്‍ ഫെസ്റ്റിവെല്‍ മുസഫയിൽ
  • പ്രവാസികൾക്കു വേണ്ടി പുതിയ ബസ്സ് സർവ്വീസ് ആരംഭിക്കും : മന്ത്രി കെ. ബി. ഗണേഷ് കുമാര്‍
  • സന്ദര്‍ശക വിസക്കാര്‍ക്ക് അഭയ പദ്ധതിയുമായി അഹല്യ
  • ഇമ കമ്മിറ്റി പ്രവർത്തന ഉദ്ഘാടനവും സൗഹൃദ സംഗമവും തിങ്കളാഴ്ച



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine