അബുദാബി : ഭാരതത്തിന്റെ സ്വാതന്ത്ര്യ ദിനം വ്യത്യസ്ത മായ രീതി യിൽ ആഘോഷി ക്കുക യാണ് അബു ദാബി യിലെ ഒരു കൂട്ടം പ്രവാസി കലാകാരന്മാർ. ഇന്തോ – അറബ് സൗഹൃദ ബന്ധ ത്തിന്റെ ഏറ്റവും പുതിയ ആവിഷ്കാര മാണ് ‘ഭാരത് – ഇ – ഇമാറാത്’ എന്ന പേരിൽ ഒരുക്കി സോഷ്യൽ മീഡിയ യിൽ റിലീസ് ചെയ്ത രണ്ടു മിനിറ്റു ദൈർഘ്യം മാത്രമുള്ള സിനക്സ് മീഡിയ യുടെ ഈ ദൃശ്യാനുഭവം.
ആശയം : അബ്ദുൽ സലാം, ഛായാഗ്രഹണം : മെഹ്‌റൂഫ് അഷ്‌റഫ്, എഡിററിംഗ് : മുഹമ്മദ് സക്കീർ, സംഗീതം : രഞ്ജു രവീന്ദ്രൻ, സ്റ്റുഡിയോ : സിനക്സ് മീഡിയ. സംവിധാനം : നാസ്സർ അയിരൂർ.
മാതൃരാജ്യ ത്തിന്റെ ആഘോഷ ങ്ങളിൽ പ്രവാസ ഭൂമിക യിൽ ഇരുന്നു കൊണ്ട് പങ്കാളി കൾ ആവുന്ന തിനായി തങ്ങൾ പ്രവർത്തി ക്കുന്ന മേഖല തന്നെ തെര ഞ്ഞെ ടുത്തിരി ക്കുകയാണ് സിനക്സ് മീഡിയ യിലെ സാങ്കേതിക വിദഗ്ദരും കലാ കാരന്മാരും.
അബുദാബി : പ്രമേയ ത്തിലും അവതരണ ത്തിലും വിത്യസ്ഥത യുമായി അബു ദാബി യിലെ ഇരുപതിൽ പരം കലാ കാരന്മാർ അണി നിരന്ന ‘നോട്ട് ഔട്ട്’ എന്ന ഹൃസ്വ ചിത്രത്തിന്റെ ആദ്യ പ്രദർശനം അബു ദാബി യിൽ നടന്നു.
വിവിധ മേഖല കളിൽ മികവ് തെളിയിച്ച യു. എ. ഇ. യിലെ പ്രതിഭ കളെ ക്യാമറക്കു മുന്നിലും പിന്നിലും അണി നിരത്തി യാണ് ‘നോട്ട് ഔട്ട്’ എന്ന ചിത്രം ഹൃസ്വ ചിത്രം തയ്യാ റാക്കി യിരിക്കുന്നത്. സൺ മൈക്രോ യുടെ ബാനറിൽ ഹനീഫ്, ജ്യോതീഷ് എന്നി വർ ചേർന്ന് നിർമ്മിച്ച ചിത്രം, രചന യും സംവി ധാനവും നിർവ്വ ഹിച്ചി രിക്കുന്നത് ഷാജി പുഷ്പാംഗദൻ.
അബുദാബി ഇന്ത്യാ സോഷ്യൽ സെന്ററിൽ നടന്ന ചടങ്ങിൽ പ്രമുഖ കവിയും ഗാന രചയി താവുമായ കാനേഷ് പൂനൂർ, അബുദാബി മലയാളീ സമാജം പ്രസിഡന്റ് വക്കം ജയലാൽ, ഐ. എസ്. സി. ട്രഷറർ റഫീഖ്, ഏഷ്യാനെറ്റ് റേഡിയോ പ്രോഗ്രാം ഡയറക്റ്റർ രമേശ് പയ്യന്നൂർ, ഗായകനും റേഡിയോ അവതാര കനുമായ രാജീവ് കോടമ്പള്ളി, ടി. പി. ഗംഗാധരൻ, ബി.യേശു ശീലൻ, ഷാജി പുഷ്പാംഗദൻ, സമീർ കല്ലറ എന്നിവർ ചേർന്ന് നില വിളക്ക് കൊളുത്തി ഔപ ചാരിക ഉദ്ഘാടനം നിർവ്വ ഹിച്ചു. തുടർന്ന് സിനിമ പ്രദർശി പ്പിക്കു കയും ചിത്ര ത്തെ കുറി ച്ചുള്ള സംവാ ദവും നടന്നു.
യു. എ. ഇ. യിലെ മാധ്യമ പ്രവർത്ത കനും അഭി നേതാവു മായ സമീർ കല്ലറ പ്രധാന വേഷ ത്തിൽ എത്തുന്ന നോട്ട് ഔട്ടില്‍ മലയാള സിനിമയിലെ പ്രവാസി സാന്നിദ്ധ്യവും പ്രമുഖ അഭി നേതാവു മായ കെ. കെ. മൊയ്‌തീൻ കോയ, പി. എം. അബ്‌ദുൾ റഹിമാൻ, ബി. യേശു ശീലൻ, ബാഹു ലേയൻ, ലക്ഷ്മി, ജോബീസ് ചിറ്റിലപ്പിള്ളി, റഫീഖ് വടകര, ദീപു, ശ്രീകാന്ത് തുടങ്ങിയ ശ്രദ്ധേയ രായ കലാ കാരൻമാർ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നു.
ക്രിക്കറ്റിനായി ജീവിതം ഉഴിഞ്ഞു വെച്ച ഒരു പ്രവാസി യുടെ ജീവിത ത്തിലെ ഉയർച്ച താഴ്ചകൾ ചിത്രീ കരിച്ച’നോട്ട് ഔട്ട്’ അബു ദാബി സായിദ് ക്രിക്കറ് സ്റ്റേഡിയ ത്തിന്റെ പച്ഛാത്തല ത്തിലാണ് ഒരുക്കി യത്. ക്യാമറ മെഹറൂഫ് അഷ്റഫ്. എഡിറ്റിംഗ് റിനാസ് സിനക്സ്. ഗാന രചന പ്രകാശൻ ഇരിട്ടി, സംഗീതം രഞ്ചു രവീന്ദ്രൻ, ആലാപനം അസ്ഹർ കണ്ണൂർ. നാസർ സിനക്സ്, ശരീഫ്, ഷാനവാസ് ഹബീബ്, ആന്റണി അമൃത രാജ്, ദീപക് രാജ്, നന്ദു വിപിൻ തുടങ്ങിയർ ചിത്രത്തിന്റെ പിന്നണിയിൽ പ്രവർത്തിച്ചു.
നോട്ട് ഔട്ടിന്റെ നിര്‍മ്മാതാവ് ജ്യോതിഷ്, ചിത്ര ത്തിലെ അഭി നേതാ ക്കള്‍ക്കും സാങ്കേതിക വിദഗ്ദര്‍ ക്കും പിന്നണി പ്രവര്‍ ത്ത കര്‍ക്കും ഉപഹാര ങ്ങള്‍ സമ്മാനിച്ചു.
അബുദാബി : കലാ കാരന്മാരുടെ കൂട്ടായ്മ യായ ഇശൽ ബാൻഡ് അബു ദാബി കമ്മിറ്റി പുനസ്സംഘടിപ്പിച്ചു
റഫീഖ് ഹൈദ്രോസ് (ചെയർമാൻ), സൽമാൻ ഫാരിസി (ജനറൽ കൺ വീനർ), സമീർ തിരൂർ (ട്രഷറർ), അബ്ദുൾ കരീം, മുഹമ്മദ് ഹാരിസ്, സയ്ദ് ഖാൻ എന്നിവരെ ഉപ ദേശക സമിതി അംഗ ങ്ങളായും തെരഞ്ഞെടുത്തു.
റഫീഖ് ഹൈദ്രോസ്, സൽമാൻ ഫാരിസി, സമീർ തിരൂർ.
കലാകാരന്മാരുടെ കഴിവു കളെ പരിപോഷി പ്പിക്കുന്ന തോടൊപ്പം, ജീവ കാരുണ്യ പ്രവർത്തന ങ്ങൾക്ക് ഉന്നൽ നൽകി ക്കൊണ്ട് പ്രവർത്തി ക്കുന്ന ഇശൽ ബാൻഡ് അബുദാ ബി യുടെ ഈ വർഷ ത്തെ റമളാൻ റിലീഫ് പ്രവർത്തന ങ്ങളുടെ ഭാഗ മായി മുസഫ, ബനിയാസ്, എന്നിവിട ങ്ങളിലെ ലേബർ ക്യാമ്പു കളിൽ ദിവസേന ഇരുനൂറു തൊഴിലാളി കൾക്ക് ഇഫ്‌താർ കിറ്റ് വിതര ണവും, മരുഭൂമി യിൽ ജോലിചെയ്യുന്ന ഇടയ ന്മാർക്ക് വസ്ത്രം, മറ്റു നിത്യോപ യോഗ സാധന ങ്ങൾ സമാ ഹരിച്ചു എത്തിച്ചു കൊടു ക്കുന്ന പദ്ധതി യുടെ പ്രഖ്യാപനവും പുതിയ കമ്മിറ്റി നടത്തി. റമളാന്‍ റിലീഫ് ഫണ്ട് മുഹമ്മദ് ഹാരിസിൽ നിന്നും അബ്ദുൾ കരീം ഏറ്റു വാങ്ങി.
ശിഹാബ് എടരിക്കോട്, നുജൂം നിയാസ്, റയീസ് അബ്ദുൾ അസീസ് എന്നിവർ വൈസ് ചെയർ മാന്മാരായും, അലി മോൻ, ആസിം കണ്ണൂർ, അസീസ് ചെമ്മണ്ണൂർ എന്നിവർ ജോയിന്റ് കൺവീനർ മാരായും, ഷാഫി മംഗലം, അൻസർ വെഞ്ഞാറമൂട്, ഷംസുദ്ധീൻ കണ്ണൂർ, അഫ്‌സൽ കരി പ്പോൾ, അൻസർ വടക്കാഞ്ചേരി, മുഹമ്മദ് മിർഷാൻ, അബ്ദുള്ള ഷാജി എന്നിവർ എക്സിക്യൂട്ടീവ് അംഗ ങ്ങളായും, ഇഖ്‌ബാൽ ലത്തീഫ്, ഹബീബ് റഹ്‌മാൻ, അൻസർ ഹുസ്സൈൻ എന്നിവർ ഇവന്റ് കോർഡി നേറ്റേഴ്സ് ആയും, സനാ കരീം അഡ്മിൻ സെക്രട്ടറി ആയും ഉള്ള പുതിയ സഹ ഭാര വാഹി കളെയും പരിചയ പ്പെടുത്തി.
അബുദാബി മുറൂർ റോഡ് എസ്. എഫ്. സി. പാർട്ടി ഹാളിൽ വെച്ചു നടന്ന പുതിയ കമ്മിറ്റി യുടെ പ്രഖ്യാപന ചടങ്ങിൽ മാധ്യമ പ്രവർത്ത കരായ സമീർ കല്ലറ, പി. എം. അബ്ദുൾ റഹ്‌മാൻ എന്നി വർ മുഖ്യ അതിഥികളായി പങ്കെടുത്തു.
ചെയർ മാൻ റഫീഖ് ഹൈദ്രോസ് അദ്ധ്യക്ഷത വഹിച്ച ചട ങ്ങിന് ജനറൽ കൺവീനർ സൽമാൻ ഫാരിസി സ്വാഗതവും, ട്രഷറർ സമീർ തിരൂർ നന്ദിയും രേഖ പ്പെടുത്തി.
അബുദാബി : ഗായകരുടെയും സംഗീത പ്രേമി കളുടെയും ആഗോള കൂട്ടായ്മയായ ‘സോംഗ് ലവ് ഗ്രൂപ്പ്’ യു. എ. ഇ. ഘടക ത്തിന്റെ കുടുംബ സംഗമം അബു ദാബി യിൽ സംഘടി പ്പിച്ചു.
സൈനുദ്ധീന്‍ ഖുറൈഷി യെ സുബൈര്‍ തളിപ്പ റമ്പ് പൊന്നാട അണി യിച്ച് ആദരിക്കുന്നു
ഗ്രൂപ്പ് അഡ്മിൻ സിദ്ധീഖ് ചേറ്റുവ നേതൃത്വം നൽകിയ ‘സ്നേഹ സംഗീത രാവ്’ എന്ന കുടുംബ സംഗമ ത്തിൽ ഗാന രചയിതാ ക്കളായ സൈനുദ്ധീൻ ഖുറൈഷി, സത്താർ കാഞ്ഞങ്ങാട്, നാടക പ്രവർ ത്തകൻ അലി എന്നിവരെ സോംഗ് ലവ് ഗ്രൂപ്പിന്റെ അംഗങ്ങള്‍ പൊന്നാട അണി യിച്ച് ആദരിച്ചു.
മികവിനുള്ള അംഗീകാരം : ദാനിഫ് കാട്ടി പ്പറമ്പിൽ, ഹിബ, നിമ, നിസാര്‍ മമ്പാട്
വിവിധ മേഖല കളില്‍ മികവു തെളിയിച്ച അംഗ ങ്ങളെ ആദരി ക്കുന്ന തിന്റെ ഭാഗ മായി മ്യൂസിക് റിയാലിറ്റി ഷോ കളിലെ വിജയിയും സൗദി അറേ ബ്യ യിൽ നിന്നുള്ള അതിഥി യുമായ നിസാർ മമ്പാട്, എസ്. എസ്. എൽ. സി. പരീക്ഷ യിൽ ഉന്നത വിജയം നേടിയ ഹിബാ താജു ദ്ധീൻ, സാമൂഹ്യ പ്രവർ ത്തകൻ ദാനിഫ് കാട്ടി പ്പറമ്പിൽ, സംഗീത മത്സര വിജയി നിമാ താജുദ്ധീൻ എന്നീ ‘സോംഗ് ലവ് ഗ്രൂപ്പ്’ അംഗ ങ്ങള്‍ ക്ക് അഡ്മിന്‍ സിദ്ധീഖ് ചേറ്റുവ മെമന്റോ സമ്മാനിച്ചു. പി. എം. അബ്ദുൽ റഹിമാൻ അവതാരകനായി രുന്നു.
ജൗഹറ ഫാറൂഖി, സൗമ്യ സജീവ്, വി. സി. അഷറഫ്, ഫൈസൽ ബേപ്പൂർ, സക്കീർ ചാവക്കാട്, അഷറഫ് ലുലു, ഷംസു തൈക്കണ്ടി, അമീർ കലാഭവൻ, എസ്.എ.റഹിമാൻ, ഷാജ ഹാൻ ഒയാസിസ് തുടങ്ങിയവർ മുഖ്യ അതിഥി കളായി സംബ ന്ധിച്ചു. കൂട്ടായ്മ യിലെ നാല്പതോളം അംഗ ങ്ങൾ പങ്കെടുത്ത സംഗീത നിശയും, ഷാഫി മംഗല ത്തി ന്റെ നേതൃത്വ ത്തിൽ മിമിക്സ് പരേഡും അരങ്ങേറി.
സന്ധ്യാ ഷാജു, സുബൈർ തളിപ്പറമ്പ്, അബുബക്കർ സിദ്ധീഖ്, സാലി ചാവക്കാട് , ശാഹു മോൻ പാലയൂർ, മുസ്തഫ തുടങ്ങി യവർ പരി പാടി കൾ നിയന്ത്രിച്ചു.
അബുദാബി : തെക്കെ ഇന്ത്യയിലെ പ്രമുഖ ചലച്ചിത്ര താരങ്ങളെ അണി നിരത്തി സൗത്ത് ഇന്ത്യന്‍ ഇന്റര്‍ നാഷനല്‍ മൂവി പുരസ്കാര നിശ (സൈമ അവാര്‍ഡ് നൈറ്) അബു ദാബി നാഷനല്‍ എക്‌സി ബിഷന്‍ സെന്ററില്‍ വെച്ച് നടത്തും എന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളന ത്തില്‍ അറിയിച്ചു.
ദക്ഷിണേന്ത്യ യുടെ ഏറ്റവും വലിയ ചലച്ചിത്ര മാമാങ്ക ങ്ങളിൽ ഒന്നായ ആറാ മത് സൗത്ത് ഇന്ത്യൻ ഇന്റർനാഷണൽ മൂവി അവാർഡ്‌സ് അബു ദാബി ടൂറിസം ആന്‍ഡ് കള്‍ചര്‍ അഥോറിറ്റി യുടെ സഹകരണ ത്തോടെ യാണ് അര ങ്ങേ റുക.
ജൂണ്‍ 30, ജൂലായ് ഒന്ന് തീയ്യതി കളി ലായി അബു ദാബി നാഷണല്‍ എക്‌സി ബിഷന്‍ സെന്റ റില്‍ നടക്കുന്ന ‘സൈമ അവാര്‍ഡ് നിശ’ യില്‍ മലയാളം, തമിഴ്, തെലുങ്ക്, കന്നഡ സിനിമ കളിലെ പ്രമുഖ താര ങ്ങളും കലാ കാരന്മാരും സാങ്കേ തിക വിദഗ്ദരും പങ്കെടുക്കും എന്നും നൂതന സാങ്കേതിക വിദ്യ യുടെ സഹായ ത്താല്‍ വൈവിധ്യ മാര്‍ന്ന ഒരു കാഴ്ച യായിരിക്കും ‘സൈമ അവാര്‍ഡ് നിശ’ പ്രേക്ഷകര്‍ക്കു സമ്മാനി ക്കുക എന്നും സംഘാടകര്‍ അറി യിച്ചു.
അബു ദാബി ടൂറിസം ആന്‍ഡ് കള്‍ചര്‍ ആക്ടിംഗ് എക്‌സി ക്യൂട്ടീവ് ഡയറക്ടര്‍ സുല്‍ത്താന്‍ അല്‍ ദാഹിരി, തമിഴ് – തെലുങ്ക് താര ങ്ങളായ ജയം രവി, ശ്രിയ ശരൺ, റാണാ ദഗ്ഗു പതി, തമിഴ് സംവിധായ കന്‍ വിജയ് എന്നിവര്‍ സംബ ന്ധിച്ചു.
ചടങ്ങിൽ സൈമ താര നിശ യുടെ ബ്രോഷർ പ്രകാശനവും നടന്നു. സൈമ ചെയർ പേഴ്‌സൺ ബ്രിന്ദ പ്രസാദ്, അവാര്‍ഡ് നിശയുടെ സംഘാട കരായ ഇറ എന്റര്‍ ടെയിന്റ് മെന്റ് ഡയ റക്ടര്‍ ആനന്ദ് പി. വെയി ന്റേഷ്‌കർ തുട ങ്ങിയ വരും സംബന്ധിച്ചു.