അബുദാബി : ക്രിസ്‌മസ് ആഘോഷ ങ്ങളുടെ ഭാഗ മായി വൈ. എം. സി. എ. സംഘടി പ്പിച്ച ‘ഗ്ലോറി യസ് ഹാർ മണി’ ശ്രദ്ധേ യമായി.
അബു ദാബി ഇവാഞ്ച ലിക്കൽ ചർച്ച് സെന്ററിൽ നടന്ന എക്കു മെനി ക്കൽ ക്രിസ്തു മസ് കരോളിന്റെ ഉദ്ഘാടനം ബിഷപ്പ് പോൾ ഹിൻഡർ നിർവ്വ ഹിച്ചു.
സമാധാനവും ശാന്തിയും ദൈവ കൃപ ലഭിച്ച വർ ക്കായി നീക്കി വെച്ചി രിക്കുന്ന സ്വർഗ്ഗീയ വര ദാന ങ്ങൾ ആകുന്നു എന്നും ഉണ്ണിയീശോ ജനിക്കേണ്ടത് കാലി തൊഴു ത്തിലല്ലാ, പകരം മനുഷ്യ മനസ്സു കളി ലാണ് എന്നും ഉദ്ഘാടന പ്രസംഗ ത്തിൽ ബിഷപ്പ് പോൾ ഹിൻഡർ പറഞ്ഞു. യു. എ. ഇ. യിലെ വിവിധ സഭ കളിലെ വൈദി കരും സംഘടനാ പ്രതി നിധി കളും ആശംസകൾ അർപ്പിച്ചു.
വൈ.എം.സി.എ. അബുദാബി കൊയർ, സി. എസ്. ഐ. മലയാളം പാരിഷ് കൊയർ, ദുബായ് സെവൻത് ഡേ അഡ്വന്റിസ്റ്റ് കൊയർ, സെന്റ് ജോർജ് ഓർത്ത ഡോക്സ് കത്തീഡ്രൽ മെഗാ കൊയർ, സെന്റ് സ്റ്റീഫൻ സിറി യൻ ഓർത്ത ഡോൿസ് ചർച്ച് കൊയർ, സെന്റ് ജോസഫ് കത്തീഡ്രൽ മലങ്കര കാത്തലിക് വിഭാഗം അബു ദാബി, സെന്റ് പോൾസ് മലങ്കര കാത്തലിക് വിഭാഗം എന്നീ സഭ കളിൽ നിന്നുള്ള കരോൾ ഗ്രൂപ്പുകൾ ക്രിസ്‌മസ് ഗാന ങ്ങൾ ആലപിച്ചു.
അബുദാബി വൈ. എം. സി. എ. പ്രസിഡന്റ് ബിജു പാപ്പച്ചൻ, ജനറൽ സെക്രട്ടറി ഷാജി എബ്രാഹാം, ജനറൽ കൺവീനർ ജോയ്‌സ് പി. മാത്യു, രാജൻ. ടി. ജോർജ്, വർഗീസ് ബിനു തോമസ്, ജോസ്. ടി. തര കൻ, റെജി മാത്യു, വിൽസൺ പീറ്റർ, പ്രിയ പ്രിൻസ്, റെജി. സി. യു, ബാസിൽ മവേലി, സന്തോഷ് പവിത്ര മംഗലം എന്നിവർ പരി പാടി കൾക്ക് നേതൃത്വം നൽകി.