അബുദാബി : തുടര്‍ച്ചയായി പതിനാലു കൊല്ലം റമദാന്‍ നോമ്പ് എടുക്കുന്ന രാജേന്ദ്രന്‍ വെഞ്ഞാറമൂട് എന്ന പ്രവാസി, മറ്റുള്ളവര്‍ക്ക് മാതൃകയാവുന്നു. രാജേന്ദ്രനെ കുറിച്ചു റേഡിയോ വിലും ടെലിവിഷന്‍ ചാനലു കളിലും പത്ര ങ്ങളിലും വന്നിരുന്ന വാര്‍ത്തകള്‍ കേട്ടും കണ്ടും വായിച്ചും മറ്റുള്ള പലരും വ്രതാനുഷ്ടാന ത്തിലേക്ക് തിരിയുന്നു എന്നും രാജേന്ദ്രന്‍ ഇ – പത്ര ത്തോട് പറഞ്ഞു.
കാലാവസ്ഥ അനുകൂലമല്ലാതിരുന്നിട്ടു കൂടി താന്‍ നോമ്പ് എടുക്കുന്നത് പലരിലും അത്ഭുതം ഉണ്ടാക്കിയെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്തകള്‍ അറിഞ്ഞു നോമ്പ് എടുക്കുന്നതിന്റെ വിശേഷങ്ങളും താന്‍ അതില്‍ പറഞ്ഞ കാര്യങ്ങളുടെ സത്യാവസ്ഥ അറിയാനും കൂടിയാണ് പലരും വിളിച്ചത് എന്നും തന്റെ അനുഭവം കേട്ടറിഞ്ഞു ചില സുഹൃത്തുക്കള്‍ കൂടി വ്രതം അനുഷ്ടിച്ചു തുടങ്ങി എന്നും രാജേന്ദ്രന്‍ പറഞ്ഞു.
രാജേന്ദ്രന്‍ വെഞ്ഞാറമൂട്, നോമ്പ് എടുത്തു തുടങ്ങിയ കാര്യം ഇങ്ങിനെ വിശദീകരിക്കുന്നു : 14 വര്‍ഷം മുമ്പുള്ള ഒരു നോമ്പു കാലം.11 സുഹൃത്തു ക്കള്‍ക്കൊപ്പം ഒരു മൂന്ന് മുറികള്‍ ഉള്ള ഫ്ലാറ്റില്‍ താമസം. കൂട്ടുകാരെല്ലാം പുലര്‍ച്ചെ എഴുന്നേറ്റ് നോമ്പു പിടിക്കാനുള്ള ഒരുക്കങ്ങള്‍ നടത്തുക യാണ്. ആദ്യം ഒന്നു കൂടി മയങ്ങാമെന്ന് കരുതി. എന്നാല്‍ പെട്ടെന്ന് എഴുന്നേറ്റ് എല്ലാവരോടും ഒപ്പം കൂടി. അന്ന് തുടങ്ങിയ താണ് നോമ്പിനോടുള്ള കൂട്ടുകൂടല്‍ തന്‍െറ കൂടെ താമസി ച്ചിരുന്ന മുസ്ലിം സുഹൃത്തു ക്കള്‍ നോമ്പ് എടുക്കുന്നത് കണ്ടാണ് രാജേന്ദ്രന്‍ നോമ്പിനോട് കൂട്ടു കൂടി തുടങ്ങിയത്. ആദ്യമൊക്കെ ചെറിയ വിഷമം ഉണ്ടായിരുന്നു എങ്കിലും ആ വര്‍ഷം എല്ലാം നോമ്പും ഇദ്ദേഹം അനുഷ്ഠിച്ചു.
ഇത്തവണ കടുത്ത ചൂടും വ്രതം 15 മണിക്കൂറിലേറെ നീണ്ടു നില്‍ക്കുന്നതും കാരണം നോമ്പെടുക്കാന്‍ ബുദ്ധി മുട്ടായിരിക്കും എന്നാണ് കരുതിയിരുന്നത്. ആദ്യത്തെ രണ്ട് – മൂന്ന് ദിവസ ങ്ങള്‍ ചൂടും സമയ ദൈര്‍ഘ്യവും ബുദ്ധിമുട്ട് സൃഷ്ടിച്ചെങ്കിലും ഇപ്പോള്‍ ഒരു പ്രശ്നവുമില്ല എന്ന് ഇദ്ദേഹം പറയുന്നു.
നോമ്പ് ആത്മീയമായും ശാരീരിക മായും തനിക്ക് പ്രത്യേക അനുഭൂതി നല്‍കുന്നതായും രക്ത സമ്മര്‍ദ ത്തിന്‍െറ ബുദ്ധിമുട്ട് അനുഭവിക്കുന്ന തനിക്ക് നോമ്പു കാലം കഴിയു മ്പോഴേക്കും ബി. പി. സാധാരണ നിലയില്‍ ആകാറുണ്ട്. വിശപ്പിന്‍െറ വില അറിയുന്ന തിനൊപ്പം ക്ഷമ യുടെ പാഠങ്ങള്‍ ഉള്‍ക്കൊള്ളാനും നോമ്പു കാലം സഹായിക്കും. ഇത് കൊണ്ട് തന്നെ നിരവധി ജീവ കാരുണ്യ പ്രവര്‍ത്തന ങ്ങളില്‍ രാജേന്ദ്രന്‍ തന്റെ സാന്നിധ്യം അറിയിച്ചിരുന്നു.
അബുദാബി യിലെ കലാ സാംസ്കാരിക രംഗത്ത് സജീവമായിരുന്ന രാജേന്ദ്രന്‍ ഇപ്പോള്‍ ജോലി തിരക്കുകള്‍ മൂലം പൊതു രംഗത്ത് നിന്നും അല്പം മാറി നിന്നു. കേരളാ സോഷ്യല്‍ സെന്റര്‍ മാനേജിംഗ് കമ്മിറ്റി അംഗമായി പ്രവര്‍ത്തിച്ചിരുന്നു. ശക്തി തിയ്യറ്റെഴ്സ് അവതരിപ്പിച്ചിരുന്ന നാടക ങ്ങളിലും കെ. എസ്. സി. കലാ – കായിക വിഭാഗ ത്തിലും നിറ സാന്നിധ്യ മായിരുന്നു. വെഞ്ഞാറമൂട് നിവാസി കളുടെ പ്രവാസി കൂട്ടായ്മ യായ വെണ്മ യു. എ. ഇ. യുടെ സ്ഥാപക നേതാക്കളില്‍ ഒരാളും സജീവ പ്രവര്‍ത്തകനും കൂടിയാണ്.
തന്റെ വ്രതാനുഷ്ടാനത്തിനു ഭാര്യ സുനിത യും മക്കളായ അഞ്ജന, അര്‍ജുന്‍ രാജ് എന്നിവരുടെ സപ്പോര്‍ട്ട് ഉണ്ടെന്നും പറഞ്ഞു. വീട്ടിലേക്കു വിളിക്കുമ്പോഴെല്ലാം ഭാര്യ യുടെ ആദ്യ ചോദ്യം ‘നോമ്പ് എടുത്തില്ലേ’ എന്നാണ്.
ആദ്യത്തെ നോമ്പിന് ഒപ്പം കൂടിയിരുന്ന കൂട്ടുകാരെല്ലാം പിന്നീട് പലവഴിക്ക് പിരിഞ്ഞെങ്കിലും നോമ്പി നോടുള്ള കൂട്ട് വിടുന്നതിന് ഇദ്ദേഹം തയാറല്ല. തുടര്‍ന്നുള്ള വര്‍ഷ ങ്ങളിലും വ്രതം അനുഷ്ഠിക്കാന്‍ സാധിക്കണമെന്ന എന്ന പ്രാര്‍ഥനയിലാണ് അബുദാബി മീനാ യിലുള്ള സിവില്കോ എന്ന ലബനീസ് കണ്‍സ്ട്രക്ഷന്‍ കമ്പനി യില്‍ ജോലിക്കാരനായ രാജേന്ദ്രന്‍ വെഞ്ഞാറമൂട്.