യു. എ. ഇ. സൈനികര്‍ കൊല്ലപ്പെട്ടു : രാജ്യത്ത് 3 ദിവസത്തെ ദു:ഖാചരണം

September 5th, 2015

uae-martyrs-in-yemen-ePathram
അബുദാബി : യെമനില്‍ ഹൂതി വിമതര്‍ക്ക് എതിരെ പോരാടാന്‍ സഖ്യ സേന യ്‌ക്കൊപ്പം എത്തിയ 45 യു. എ. ഇ. സൈനികര്‍ സ്‌ഫോടന ത്തില്‍ കൊല്ലപ്പെട്ടു.

ധീര യോദ്ധാക്ക ളോടുള്ള ആദര സൂചക മായി രാജ്യത്ത് മൂന്ന് ദിവസ ത്തെ ദു:ഖാചരണം പ്രഖ്യാപിച്ചു. ദേശീയ പതാക പകുതി താഴ്ത്തി ക്കെട്ടി. രാജ്യത്തെ എല്ലാ ആഘോഷ പരിപാടി കളും മൂന്ന് ദിവസത്തേക്ക് നിര്‍ത്തി വച്ചതായും സര്‍ക്കാര്‍ വൃത്ത ങ്ങള്‍ അറിയിച്ചു.

അബുദാബി ബത്തീൻ എയർ പോർട്ടിൽ പ്രത്യേക സൈനിക വിമാന ത്തില്‍ എത്തിച്ച മൃതദേഹ ങ്ങൾ പൂർണ്ണ ഔദ്യോഗിക ബഹുമതി കളോടെ സ്വീകരിച്ചു. രാജ കുടുംബാംഗങ്ങൾ അടക്കം പ്രമുഖര്‍ സൈനികരുടെ മൃതദേഹ ങ്ങളില്‍ അന്ത്യാഭിവാദ്യം അര്‍പ്പിച്ചു.

യെമനിലെ ശക്തി കേന്ദ്രങ്ങളില്‍ യു. എ. ഇ. പോര്‍ വിമാനങ്ങള്‍ അതി ശക്തമായി തിരിച്ചടിച്ചു. 45 സൈനികര്‍ കൊല്ലപ്പെട്ടു എങ്കിലും യെമനില്‍ ഏറ്റെടുത്ത ദൗത്യ ത്തില്‍ നിന്ന് പുറകോട്ടില്ല എന്നും അറബ് വിശാല താല്‍പര്യങ്ങള്‍ മുന്നില്‍ കണ്ട് ആക്രമണം തുടരും എന്നും യെമനില്‍ വൈകാതെ ജനകീയ സര്‍ക്കാര്‍ പുന സ്ഥാപിക്കും എന്നും യു. എ. ഇ. വ്യക്തമാക്കി.

- pma

വായിക്കുക: ,

Comments Off on യു. എ. ഇ. സൈനികര്‍ കൊല്ലപ്പെട്ടു : രാജ്യത്ത് 3 ദിവസത്തെ ദു:ഖാചരണം

ഡോ. എ. പി. ജെ. അബ്ദുല്‍ കലാം : യുഗ പ്രഭാവനായ ധിഷണാ ശാലി

July 28th, 2015

former-president-of-india-apj-abdul-kalam-ePathram
അബുദാബി: മുന്‍ രാഷ്ട്രപതി ഡോക്ടര്‍ എ. പി. ജെ. അബ്ദുല്‍ കലാമിന്റെ വിയോഗ ത്തിൽ അബുദാബി കേരള സോഷ്യൽ സെന്റർ അനുശോചനം രേഖപ്പെടുത്തി. മിസൈൽ ഇന്ത്യ യുടെ പിതാവും ധിക്ഷണാ ശാലി യായ ശാസ്ത്ര പ്രതിഭയും പുതു തലമുറ യ്ക്ക് പ്രതീക്ഷ യുടെ ചിറകുകൾ നല്കിയ സര്‍വ്വ സമ്മതനു മായിരുന്നു എ. പി. ജെ. അബ്ദുൾ കലാം എന്ന് അനുശോചന സന്ദേശ ത്തിൽ കെ. എസ്. സി. പ്രസിഡണ്ട് എൻ. വി. മോഹനൻ അറിയിച്ചു.

കാലത്തെ അതി ജീവി ക്കുന്ന യുഗ പ്രഭാവനായ ധിഷണാ ശാലിയും ഭാരതത്തിനു അഗ്നിചിറകുകള്‍ പകര്‍ന്ന ശാസ്ത്രജ്ഞനു മായിരുന്നു ആകസ്മികമായി നമ്മെ വിട്ടുപിരിഞ്ഞ ഡോ. എ. പി. ജെ. അബ്ദുല്‍ കലാം എന്ന്‍ അബുദാബി ശക്തി തിയറ്റേഴ്സ്.

ഭാരതത്തിന്റേയും ഭാരതീയ രുടേയും ശോഭനമായ ഭാവിയെ കുറിച്ചാ യിരുന്നു എല്ലായ്പ്പോഴും അദ്ദേഹം ചിന്തിച്ചിരുന്നത്. അതിനായി വിദ്യാര്‍ത്ഥി കളേയും യുവാക്ക ളേയും സജ്ജ മാക്കുന്നതില്‍ എക്കാലവും അദ്ദേഹം ജാഗ്രത പുലര്‍ത്തിയിരുന്നു എന്ന് ശക്തി ആക്ടിംഗ് പ്രസിഡന്റ് അഡ്വ. സലീം ചോലമുഖത്തും ആക്ടിംഗ് ജനറല്‍ സെക്രട്ടറി പ്രകാശ് പല്ലിക്കാട്ടിലും സംയുക്ത മായി പുറപ്പെടുവിച്ച അനുശോചന സന്ദേശ ത്തില്‍ അറിയിച്ചു.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ഒമാനിൽ വാഹന അപകടം : രണ്ടു മലയാളി കൾ അടക്കം ഏഴു മരണം

July 18th, 2015

accident-epathram
മസ്കത്ത് : ഒമാനിലെ ഹൈമക്ക് സമീപം ശനിയാഴ്ച പുലര്‍ച്ചെ ഉണ്ടായ വാഹന അപകട ത്തില്‍ രണ്ട് മലയാളി കള്‍ അടക്കം ഏഴ് പേര്‍ മരിച്ചു. തൃശൂര്‍ കൊടുങ്ങല്ലൂര്‍ എറിയാട് സ്വദേശി ജിന്‍ഷാദ്, വലപ്പാട് ചൂലൂര്‍ സ്വദേശി ഫിറോസിന്‍െറ മകള്‍ ഷിഫ (മൂന്ന്) എന്നിവ രാണ് മരണപ്പെട്ട മലയാളികള്‍.

പെരുന്നാള്‍ ആഘോഷി ക്കുന്നതിന് മസ്കത്തിലെ ലുലു ജീവന ക്കാരും കുടുംബാംഗ ങ്ങളും സലാല യിലേക്ക് പോകുന്നതി നിടെ പുലര്‍ച്ചെ നാലര മണിയോടെ യാണ് അപകടം ഉണ്ടായത്. ലുലു ബൗഷര്‍ വെയര്‍ ഹൗസിലെ സ്റ്റോര്‍ കീപ്പര്‍ ആയിരുന്നു ജിന്‍ഷാദ്.

ലുലു ജീവന ക്കാരും കുടുംബാംഗ ങ്ങളും സഞ്ചരിച്ച ബ സ്സും ഒമാന്‍ സ്വദേശി കള്‍ സഞ്ചരി ച്ചിരുന്ന വാഹനവും കൂട്ടിയിടിക്കുക യായിരുന്നു. ബസ്സില്‍ 40 ഓളം പേര്‍ ഉണ്ടാ യിരുന്നു. അപകട ത്തില്‍ 34 പേര്‍ക്ക് പരിക്കേ റ്റിട്ടുണ്ട്. ഇവരില്‍ 30 പേര്‍ ഹൈമ ആശുപത്രി യിലും 4 പേര്‍ നിസ്വ ആശുപത്രി യിലും ചികിത്സ യിലാണ്. ആരുടെയും നില ഗുരുതരം അല്ല എന്നാണു റിപ്പോര്‍ട്ട്.

മരിച്ചവരില്‍ അഞ്ചു പേരെയാണ് ഇതുവരെ തിരിച്ചറി ഞ്ഞത്. ഇവരില്‍ മൂന്നു പേര്‍ കാറില്‍ ഉണ്ടായിരുന്ന ഒമാന്‍ സ്വദേശി കളാണ്.

- pma

വായിക്കുക: , ,

Comments Off on ഒമാനിൽ വാഹന അപകടം : രണ്ടു മലയാളി കൾ അടക്കം ഏഴു മരണം

ശിഹാബ് തങ്ങള്‍ : ‘ഇതിഹാസം തീര്‍ത്ത മന്ദഹാസം’ കഥാ പ്രസംഗം

June 5th, 2015

panakkad-shihab-thangal-ePathram
ദുബായ് : പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളെ ക്കുറിച്ച് ‘ഇതിഹാസം തീര്‍ത്ത മന്ദഹാസം’ എന്ന പേരില്‍ ദുബായ് കെ. എം. സി. സി. സര്‍ഗ്ഗധാര യുടെ നേതൃത്വ ത്തില്‍ ജൂണ്‍ ആറ് ശനിയാഴ്ച രാത്രി ഏഴര മണിക്ക് അല്‍ ബാറാഹ കെ. എം. സി. സി. യില്‍ മിർഷാദ് യമാനി ചാലിയം അവതരിപ്പിക്കുന്ന കഥാ പ്രസംഗം ഉണ്ടായി രിക്കും എന്ന്‍ സംഘാടകര്‍ അറിയിച്ചു.

ഇത് സംബന്ധിച്ച് ചേര്‍ന്ന യോഗ ത്തില്‍ ആക്ടിംഗ് പ്രസിഡന്റ് മുസ്തഫ തിരൂര്‍ അദ്ധ്യക്ഷത വഹിച്ചു. അഡ്വ. സാജിത് അബൂബക്കര്‍ സ്വാഗതവും അഷ്‌റഫ് കൊടുങ്ങല്ലൂര്‍ നന്ദിയും പറഞ്ഞു. ഉമര്‍ ഹാജി ആവയില്‍, ഇസ്മയില്‍ അരുകുറ്റി, ആര്‍. ഷുക്കൂര്‍, മുഹമ്മദ് പട്ടാമ്പി, ഉസ്മാന്‍ തലശ്ശേരി തുടങ്ങിയവര്‍ ചര്‍ച്ച യില്‍ പങ്കെടുത്തു.

വിശദ വിവരങ്ങള്‍ക്ക് : അഷ്‌റഫ് കൊടുങ്ങല്ലൂര്‍ 050 37 67 871

- pma

വായിക്കുക: , ,

Comments Off on ശിഹാബ് തങ്ങള്‍ : ‘ഇതിഹാസം തീര്‍ത്ത മന്ദഹാസം’ കഥാ പ്രസംഗം

മലയാളി എഞ്ചിനീയര്‍ കടലിൽ മുങ്ങി മരിച്ചു

May 31st, 2015

punnayoorkkulam-reneesh-khalid-ePathram ദുബായ് : ജുമൈറ ബീച്ചില്‍ കുളിക്കാന്‍ ഇറങ്ങിയ മലയാളി എഞ്ചിനീയര്‍ കടലിൽ മുങ്ങി മരിച്ചു. പുന്നയൂര്‍ക്കുളം പരൂര്‍ ഖാലിദിന്‍െറ മകനും ദുബായിലെ സ്വകാര്യ കമ്പനി യിൽ എഞ്ചിനീയറു മായ റെനീഷ് ഖാലിദ് (27) ആണ് മരിച്ചത്.

വെള്ളിയാഴ്ച രാവിലെ 11 മണിയോടെ കൂട്ടുകാര്‍ക്കൊപ്പം കടലില്‍ കുളിച്ചു കൊണ്ടിരി ക്കുമ്പോള്‍ ചുഴിയില്‍ പെട്ട് കാണാതായി. പൊലീസും സിവില്‍ ഡിഫന്‍സും എത്തി രക്ഷ പ്പെടുത്താന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല.

മാതാവ് : മുനീറ. സഹോദരന്മാർ : റിയാസ്, റഹീസ്. ദുബായ് പൊലീസ് മോർച്ചറി യിൽ സൂക്ഷിച്ചിട്ടുള്ള മൃതദേഹം നടപടി കൾക്ക് ശേഷം നാട്ടിലേയ്ക്ക് കൊണ്ടു പോകും.

- pma

വായിക്കുക: , ,

Comments Off on മലയാളി എഞ്ചിനീയര്‍ കടലിൽ മുങ്ങി മരിച്ചു

12 of 401112132030»|

« Previous Page« Previous « മലയാളി അദ്ധ്യാപിക ഷാര്‍ജയില്‍ നിര്യാതയായി
Next »Next Page » ഇന്ത്യന്‍ മീഡിയ അബുദാബിക്കു പുതിയ നേതൃത്വം »



  • കെ. എസ്. സി. ഭരത് മുരളി നാടകോത്സവത്തിനു തിരശ്ശീല ഉയർന്നു
  • പുതുവത്സര പിറവിയിൽ പൊതു അവധി
  • വടക്കൻ എമിറേറ്റ്‌സില്‍ ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് നിർബ്ബന്ധം
  • മലയാളി സമാജം മെറിറ്റ് അവാർഡുകൾ സമ്മാനിച്ചു
  • ഒമാനിലെ സുൽത്വാനിയ കോൺക്ലേവ് ശ്രദ്ധേയമായി
  • കുടുംബ സംഗമം ‘നമ്മൾസ് സ്‌നേഹോത്സവം’ ശ്രദ്ധേയമായി
  • കബഡി ടൂർണ്ണമെന്റ് : ലിവ ഇന്റർ നാഷണൽ സ്കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ
  • പെരുമ പയ്യോളി യു. എ. ഇ. ഇരുപതാം വാർഷികം ആഘോഷിച്ചു
  • കാനച്ചേരി കൂട്ടം ഗോൾഡൻ ജൂബിലി ആഘോഷിച്ചു
  • പുതിയ കുടുംബ മന്ത്രാലയം പ്രഖ്യാപിച്ച് ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ്
  • സായിദ് ഇന്‍റര്‍ നാഷണല്‍ എയര്‍ പോര്‍ട്ട് : ലോകത്തിലെ മനോഹരമായ വിമാനത്താവളം
  • എം. പി. എൽ. സീസൺ-8 : ഡൊമൈൻഎഫ്സി ജേതാക്കൾ
  • ശനിയാഴ്ച രാവിലെ മഴക്കു വേണ്ടി പ്രത്യേക പ്രാർത്ഥന നിർവ്വഹിക്കണം : യു. എ. ഇ. പ്രസിഡണ്ട്
  • ദേശീയ ദിനത്തിൽ രക്തദാനവുമായി പെരുമ പയ്യോളി
  • ദേശീയ ദിനത്തിൽ കെ. എസ്‌. സി. വാക്കത്തോൺ സംഘടിപ്പിച്ചു
  • മലബാർ പ്രവാസി ഈദ് അല്‍ ഇത്തിഹാദ് ആഘോഷിച്ചു.
  • ഈദ് അല്‍ ഇത്തിഹാദ് : കെ. എം. സി. സി. വാക്കത്തോണ്‍ ശ്രദ്ധേയമായി
  • മനുഷ്യ ജീവിതങ്ങള്‍ ആവിഷ്‌കരിക്കുക എന്നത് സമര മാര്‍ഗ്ഗമായി മാറിയിരിക്കുന്നു
  • ദേശീയ ദിനത്തെ വരവേൽക്കാൻ തയ്യാറാക്കിയ ഒഴുകുന്ന ദേശീയ പതാക ശ്രദ്ധേയമായി
  • അശോകൻ ചരുവിലിനെ ആദരിച്ചു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine