
അബുദാബി : വലിയ പെരുന്നാള്‍ ഒഴിവു ദിവസ ങ്ങളില്‍ യു.എ. ഇ. യില്‍ വിവിധ ഇട ങ്ങളി ലുണ്ടായ വാഹന അപകട ങ്ങളില്‍ 11 പേര് മരിക്കു കയും 84 പേര്‍ക്കു പരിക്കേല്‍ക്കു കയും ചെയ്ത തായി ആഭ്യന്തര മന്ത്രാലയം ട്രാഫിക് കോഡിനേഷന്‍ ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ ഗെയ്ത്ത് ഹസന് അല്‍ സാബി അറിയിച്ചു. ചട്ടങ്ങളും റോഡ് സുരക്ഷാ നിയമ ങ്ങളും പാലിക്കാത്ത താണ് അപകട ങ്ങള്‍ക്കു കാരണ മായത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഈദ് അവധി ദിന ങ്ങളായ സെപ്റ്റംബര്‍ 23നും 26നും ഇടയില്‍ 38 റോഡ് അപകട ങ്ങളാണ് നടന്നത്.
റോഡ് സുരക്ഷാ മാര്‍ഗ്ഗ നിര്‍ദ്ദേശ ങ്ങള് പാലിക്കുകയും വളരെ ശ്രദ്ധ യോടെ ഡ്രൈവ് ചെയ്യു കയും അതോടൊപ്പം ഡ്രൈവിംഗിനിടെ സെല്‍ ഫോണില്‍ സംസാരി ക്കാതിരി ക്കുകയും റോഡിലെ ശ്രദ്ധ തിരിയുന്ന പ്രവൃ ത്തി കളില്‍ ഏര്‍പ്പെടാ തിരി ക്കുകയും മുമ്പി ലുള്ള വാഹന വു മായി എപ്പോഴും നിശ്ചിത അകലം പാലി ക്കുകയും ചെയ്താല്‍ അപകട സാദ്ധ്യത കുറയും എന്നും വാഹനം ഓടിക്കു ന്നവര്‍ ഗതാഗത നിയമ ങ്ങള് പാലിക്കുന്ന തില്‍ വീഴ്ച വരുത്തരുത് എന്നും അദ്ദേഹം ഒര്‍മ്മിപ്പിച്ചു.



അബുദാബി : കെ. എം. സി. സി. യുടെ ആഭിമുഖ്യ ത്തില്‍ ‘ഞാന്‍ അറിഞ്ഞ സി. എച്ച്’ എന്ന ശീര്‍ഷ ക ത്തില്‍ അനുസ്മരണ പരിപാടി സംഘടിപ്പിക്കുന്നു. സി.എച്ച്. മുഹമ്മദ് കോയയുടെ ചരമ വാര്‍ഷിക ദിന മായ സെപ്റ്റംബര്‍ 27 ഞായറാഴ്ച രാത്രി എട്ടരയ്ക്ക് അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ സംഘടിപ്പിക്കുന്ന പരിപാടി യില്‍ മുന്‍ മുഖ്യ മന്ത്രിയും മുസ്ലീം ലീഗ് നേതാവു മായിരുന്ന സി. എച്ച്. മുഹമ്മദ് കോയ യെ നേരിട്ട് അറിഞ്ഞവരും സമകാലി കരുമായ നിരവധി പേര് ഒത്തു ചേരും. അദ്ദേഹത്തെ കുറിച്ചുള്ള ഡോക്യുമെന്ററി പ്രദര്‍ശനവും ഉണ്ടാവും

ദുബായ് : സാഹിത്യകാരന് എം. എം. കല്‍ബുര്‍ഗി യുടെ കൊല പാതക ത്തില്‍ യുവ കലാ സാഹിതി ദുബായ് കമ്മിറ്റി പ്രതിഷേധിച്ചു.

























