മൂടൽ മഞ്ഞ് : യാത്ര ക്കാർ ജാഗ്രത പാലിക്കണം എന്ന് പോലീസ് മുന്നറി യിപ്പ്

January 18th, 2016

fog-in-abudhabi-epathram
അബുദാബി : പുലർ കാലങ്ങളിൽ ശക്തമായ മൂടൽ മഞ്ഞ് ഉള്ളതിനാൽ ഡ്രൈവർ മാരും യാത്ര ക്കാരും ജാഗ്രത പാലി ക്കണം എന്ന് അബു ദാബി പോലീസിന്റെ മുന്നറി യിപ്പ്.

മൂടല്‍ മഞ്ഞില്‍ ദൂരക്കാഴ്ച കുറഞ്ഞതും റോഡു വ്യക്ത മാവാത്ത തിനാലും അബു ദാബി – അല്‍ഐന്‍ റോഡില്‍ ശനിയാഴ്ച രാവിലെ 96 വാഹന ങ്ങള്‍ കൂട്ടി യിടിച്ചു.

വിവിധ ഭാഗ ങ്ങളിലായി നാല് കൂട്ടി യിടി കളാണ് ഹൈവേ യിൽ നടന്നത്. ഈ അപകട ങ്ങളിൽ നിരവധി വാഹനങ്ങളും തകർന്നു. 23 പേര്‍ക്ക് പരിക്കേറ്റു. എന്നാൽ ആരു ടെയും നില ഗുരുതര മല്ല എന്നും അബുദാബി പോലീസ് അറിയിച്ചു.

അപകട പരമ്പരയെ തുടര്‍ന്ന് വന്‍ ഗതാഗത കുരുക്കും അനുഭവപ്പെട്ടു. അപകട ത്തില്‍ പെട്ട വാഹന ങ്ങള്‍ റോഡില്‍ നിന്ന് നീക്കിയ ശേഷ മാണ് വാഹന ഗതാഗതം വീണ്ടും ആരംഭിച്ചത്.

അബുദാബി പൊലീസ് ട്രാഫിക് ആന്‍റ് പട്രോള്‍സ് വിഭാഗം ഉപ മേധാവി ബ്രിഗേഡിയര്‍ ഖലീഫ മുഹമ്മദ് മുബാറക്ക് അല്‍ ഖൈലി സംഭവ സ്ഥലത്ത് എത്തി രക്ഷാ പ്രവര്‍ത്തന ങ്ങള്‍ക്ക് നേതൃത്വം നൽകി.

വരും ദിവസ ങ്ങളിലും മൂടല്‍ മഞ്ഞിനു സാദ്ധ്യത ഉള്ള തിനാല്‍ ഡ്രൈവർ മാർ ജാഗ്രത പുലര്‍ത്തണം എന്നും വാഹന ങ്ങളു മായി സുരക്ഷിത അകലം പാലിക്കുകയും ചെയ്യണം എന്ന് പോലീസ് മേധാവി നിര്‍ദ്ദേശിച്ചു.

- pma

വായിക്കുക: , , , ,

Comments Off on മൂടൽ മഞ്ഞ് : യാത്ര ക്കാർ ജാഗ്രത പാലിക്കണം എന്ന് പോലീസ് മുന്നറി യിപ്പ്

ഹോവർ ബോഡ് അപകടം : ദുബായിൽ ഒരു മരണം

January 15th, 2016

police-warning-to-self-balancing-two-wheel-riders-ePathram
ദുബായ് : ഹോവര്‍ ബോഡില്‍ സഞ്ചരി ക്കുക യായിരുന്ന ഒരാള്‍ ഇലക്ട്രിക് പോസ്റ്റില്‍ തട്ടി മരിച്ചു എന്ന് ദുബായ് ഗതാഗത വിഭാഗം മേധാവി കേണല്‍ സൈഫ് മുഹൈര്‍ അല്‍ മസ്‌റൂയ് അറിയിച്ചു. കാലു കൊണ്ട് നിയന്ത്രിച്ച് സഞ്ചരി ക്കാവുന്ന ടൂ വീലർ ആണ് ഹോവർ ബോഡ്.

ഇതില്‍ സഞ്ചരി ക്കുന്നവര്‍ അപകട ത്തില്‍ പ്പെടാറുണ്ട്. പെട്ടെന്ന് കാലിന്റെ ബാലന്‍സ് തെറ്റു മ്പോഴാണ് അപകടം സംഭവി ക്കുന്നത്.

പൊതു നിരത്തു കളിലോ മാളു കളിലോ ഇവ ഉപയോഗി ക്കാന്‍ പാടില്ല. വിമാന ത്തില്‍ ഹാന്‍ ബാഗേജില്‍ ഇവ കയറ്റാറില്ല. ലോക ത്തിന്റെ വിവിധ ഭാഗ ങ്ങളില്‍ അപകട ങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട് എന്നും അല്‍ മസ്‌റൂയ് പറഞ്ഞു.

* സ്മാര്‍ട്ട് വീല്‍ പൊതു നിരത്തില്‍ ഉപയോഗിക്കരുത് : അബുദാബി പൊലീസ്

- pma

വായിക്കുക: , , , ,

Comments Off on ഹോവർ ബോഡ് അപകടം : ദുബായിൽ ഒരു മരണം

മയക്കു മരുന്നു കടത്ത് : ഇറാനിയന്‍ കപ്പല്‍ പിടിയില്‍

December 24th, 2015

logo-ministry-of-interior-uae-ePathram അബുദാബി : ഷാർജ ഖാലിദ് തുറമുഖ ത്തുള്ള ഇറാനിയൻ കപ്പലിലെ രഹസ്യ അറ കളിൽ ഒളിപ്പിച്ചു വെച്ച മയക്കു മരുന്ന് പിടിച്ചെ ടുത്തു. യു. എ. ഇ. ആഭ്യന്തര മന്ത്രാ ലയ ത്തിനു കീഴിലുള്ള ആന്‍റി നാർക്കോട്ടിക് ഫെഡറല്‍ ഡയറ ക്ട റേറ്റ്, ഷാർജ പോലീസും സംയുക്ത മായി നടത്തിയ തെരച്ചി ലിലാണ് 11.5 കിലോ ഹഷീഷും 1,42,725 മയക്കു മരുന്ന് ഗുളിക കളും കണ്ടെടുത്തത്.

അബുദാബി പോലീസ് സെക്യൂരിറ്റി മീഡിയ യാണ് ഈ വാര്‍ത്ത പുറത്തു വിട്ടത്.

യു. എ. ഇ. യിലേക്ക് മയക്കു മരുന്നും മനുഷ്യരെയും കടത്താന്‍ ശ്രമിച്ച താണ് ഇറാനിയന്‍ കപ്പൽ എന്ന് തെരച്ചിലിന് നേതൃത്വം നല്കിയ ആന്റി നാർക്കോട്ടിക് വിഭാഗം തലവൻ കേണൽ സയീദ്‌ അൽ സുവൈദി അറി യിച്ചു.

ഇറാനിയന്‍ പൗരന്‍ മാരായ രണ്ട് പേരെ അനധികൃത മായി രാജ്യത്ത് എത്തി ക്കാനും ശ്രമിച്ചിരുന്നു. ഇവര്‍ ബോട്ടിലെ വീപ്പക ള്‍ക്കുള്ളില്‍ ഒളിച്ചിരുന്നു. എന്നാൽ ഓക്സിജന്‍ കിട്ടാത്തതും കടുത്ത ചൂടും മൂലം ഇരുവരും അവശരാ യിരുന്നു. ഇറാനിലെ ഡീലര്‍ക്ക് വേണ്ടി യാണ് മയക്കു മരുന്ന് കടത്തിയത് എന്ന് കപ്പലിലെ ജീവനക്കാർ മൊഴി നൽകി.

- pma

വായിക്കുക: , , ,

Comments Off on മയക്കു മരുന്നു കടത്ത് : ഇറാനിയന്‍ കപ്പല്‍ പിടിയില്‍

ഗതാഗത നിയമ ലംഘനം : സ്മാര്‍ട്ട് സംവിധാന വുമായി അബുദാബി പോലീസ്

December 21st, 2015

logo-ministry-of-interior-uae-ePathramഅബുദാബി : ഗതാഗത നിയമ ലംഘന ങ്ങള്‍ ശ്രദ്ധ യില്‍ പ്പെട്ടാല്‍ വാഹന വുമായി ബന്ധപ്പെട്ട മുഴുവന്‍ വിവര ങ്ങളും സ്മാര്‍ട്ട് ഫോണിന്റെ സഹായ ത്തോടെ ട്രാഫിക് പോലീസി ന്റെ കേന്ദ്ര ത്തില്‍ എത്തി ക്കുന്ന സ്മാര്‍ട്ട് സംവിധാനം തയ്യാറാക്കി അബു ദാബി ട്രാഫിക് പോലീസ് രംഗത്ത്.

ട്രാഫിക് പോലീസിന്റെ ജോലി എളുപ്പ മാക്കാന്‍ ഈ സം വിധാനം ഉപകരിക്കും എന്ന് അബുദാബി പോലീസ് സെന്‍ ട്രല്‍ ഓപ്പറേഷന്‍സ് ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡി യര്‍ ഹുസൈന്‍ അഹമ്മദ് അല്‍ ഹരിഥി അറി യിച്ചു.

- pma

വായിക്കുക: , , ,

Comments Off on ഗതാഗത നിയമ ലംഘനം : സ്മാര്‍ട്ട് സംവിധാന വുമായി അബുദാബി പോലീസ്

എ. ടി. എം. കൗണ്ടറു കളില്‍ തട്ടിപ്പ് : ജാഗ്രത വേണം എന്ന് അബുദാബി പൊലീസ്

December 15th, 2015

police-warning-pickpocketing-spit-and-shift-ePathram
അബുദാബി : ശരീരത്തിലേക്ക് തുപ്പിയും പിന്നീട് തുടച്ചു തന്നും പിക് പോക്കറ്റിംഗ് നടത്തുന്ന പുതിയ തരം തട്ടി പ്പിനെ കുറിച്ച് അബുദാബി പൊലീ സിന്റെ മുന്നറി യിപ്പ്.

എ. ടി. എം. കൗണ്ടറു കളില്‍ നിന്നു പണം പിന്‍ വലി ക്കാന്‍ എത്തു ന്നവ രുടെ വസ്ത്ര ത്തിലേക്ക് തുപ്പി യും പിന്നീടു തുടച്ചും പോക്കറ്റടി ക്കാര്‍ നട ത്തുന്ന തട്ടിപ്പില്‍ വീണു പോകരുത് എന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണം എന്നു മാണ് അബുദാബി പൊലീസിന്റെ മുന്നറി യിപ്പ്.

അബുദാബി പോലീസ് സെക്യൂരിറ്റി മീഡിയ പ്രസിദ്ധീ കരിച്ച താണ് ഈ വാർത്ത.

എ. ടി. എമ്മില്‍ നിന്നും പതിനായിരം ദിര്‍ഹം പിന്‍ വലിച്ച ബംഗ്ലദേശ് പൗരന്റെ വസ്ത്ര ത്തില്‍ തുപ്പിയ തട്ടിപ്പു വീരന്‍ ക്ഷമ ചോദിച്ച ശേഷം തുപ്പല്‍ തുടച്ചു കൊടുക്കു ന്നതിന് ഇട യില്‍ പണം മോഷ്ടിച്ചു രക്ഷ പ്പെ ട്ടിരുന്നു.

ഇത്തരം തട്ടിപ്പു കാരെ സൂക്ഷിക്കണം എന്നും ഇവരെ ക്കുറിച്ചു എന്തെങ്കിലും വിവരം കിട്ടിയാൽ പോലീസിനെ അറിയിക്കണം എന്നും കേണൽ അഹ്മദ് സൈഫ് ബിൻ സൈത്തൂണ്‍ അൽ മുഹൈരി അറി യിച്ചു.

ആഭ്യന്തര മന്ത്രാലയ ത്തിന്റെ അമൻ എന്ന വെബ് സൈറ്റ് സന്ദർശിച്ച്  ഇ – മെയിൽ ചെയ്യാനുള്ള സംവി ധാന വും ഒരുക്കി യിട്ടുണ്ട്.

പോലീസ് വിഭാഗ ത്തി ലെ ടോൾ ഫ്രീ നമ്പര്‍ : 800 26 26.

- pma

വായിക്കുക: , , ,

Comments Off on എ. ടി. എം. കൗണ്ടറു കളില്‍ തട്ടിപ്പ് : ജാഗ്രത വേണം എന്ന് അബുദാബി പൊലീസ്


« Previous Page« Previous « ശൈഖ് സായിദ് വിദ്യാഭ്യാസ പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു
Next »Next Page » നബിദിനം : ഡിസംബര്‍ 24 വ്യാഴാഴ്ച പൊതു അവധി »



  • സെൻറ് ജോർജ്ജ് ഓർത്തഡോക്സ് കത്തീഡ്രലിലെ കൊയ്ത്തുത്സവം ഡിസംബർ 29 ഞായറാഴ്ച
  • മലബാർ പ്രവാസി കമ്മിറ്റി എം. ടി. യുടെ വേർപാടിൽ അനുശോചിച്ചു
  • എം. ടി. യുടെ വിയോഗം : സാഹിത്യ ലോകത്തിനും മലയാളക്കരക്കും തീരാനഷ്ടം
  • മലയാളി സമാജം ഇൻഡോർ സ്പോർട്സ് ശ്രദ്ധേയമായി
  • കെ. എസ്. സി. കേരളോത്സവം വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ
  • പി. വി. സോക്കർ -2024 : മിറാക്കിൾ എഫ്. സി. ജേതാക്കൾ
  • കെ. എസ്. സി. ഏകാങ്ക നാടക രചനാ മത്സരം
  • ഇലക്ട്രിക് സ്‌കൂട്ടർ : നോള്‍ കാര്‍ഡ് ഉപയോഗിക്കാം
  • നിയമം ലംഘിച്ച 670 പേര്‍ക്ക് പിഴ ചുമത്തി
  • നാനോ ക്രിക്കറ്റ് സീസൺ-2 : ഫ്രണ്ട്സ് ഇലവൻ മാംഗ്ലൂർ ജേതാക്കൾ
  • കെ. എസ്. സി. ഭരത് മുരളി നാടകോത്സവത്തിനു തിരശ്ശീല ഉയർന്നു
  • പുതുവത്സര പിറവിയിൽ പൊതു അവധി
  • വടക്കൻ എമിറേറ്റ്‌സില്‍ ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് നിർബ്ബന്ധം
  • മലയാളി സമാജം മെറിറ്റ് അവാർഡുകൾ സമ്മാനിച്ചു
  • ഒമാനിലെ സുൽത്വാനിയ കോൺക്ലേവ് ശ്രദ്ധേയമായി
  • കുടുംബ സംഗമം ‘നമ്മൾസ് സ്‌നേഹോത്സവം’ ശ്രദ്ധേയമായി
  • കബഡി ടൂർണ്ണമെന്റ് : ലിവ ഇന്റർ നാഷണൽ സ്കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ
  • പെരുമ പയ്യോളി യു. എ. ഇ. ഇരുപതാം വാർഷികം ആഘോഷിച്ചു
  • കാനച്ചേരി കൂട്ടം ഗോൾഡൻ ജൂബിലി ആഘോഷിച്ചു
  • പുതിയ കുടുംബ മന്ത്രാലയം പ്രഖ്യാപിച്ച് ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ്



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine