അബുദാബി മിനാ യില്‍ രണ്ട് ഗോഡൗണു കള്‍ക്ക് തീ പിടിച്ചു

August 13th, 2016

fire-abudhabi-mina-wear-house-ePathram
അബുദാബി : സായിദ് തുറമുഖ ത്തിനു (മിനാ സായിദ്) സമീപ മുള്ള രണ്ട് ഗോഡൗണു കള്‍ക്ക് തീ പിടിച്ചു.അബു ദാബി കോ – ഓപ്പറേറ്റീവ് സൊസൈറ്റി യുടെ ശാഖ ക്ക് പിന്നിലുള്ള ഭക്ഷ്യ വസ്തു ക്കളുടെ ഗോഡൗ ണിനും സ്റ്റേഷ നറി സാധന ങ്ങളുടെ ഗോഡൗണി നുമാണ് തീ പിടിച്ചത്. സ്ട്രീറ്റ് നമ്പര്‍1 2, 17 എന്നിവ യുടെ സംഗമ സ്ഥാന ത്തുള്ള കെട്ടിട ങ്ങ ളാണ് ഇവ. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

വെള്ളിയാഴ്ച രാവിലെ 11.15 മണി യോടെ യാണ് സിവില്‍ ഡിഫന്‍സ് അധികൃതര്‍ക്ക് തീ പിടുത്തം സംബന്ധിച്ച് സന്ദേശം ലഭിച്ചത്. മിനാ പോര്‍ട്ട്, അൽ ബത്തീൻ, അൽ ഫലാഹ്, മുസ്സഫ എന്നി വിട ങ്ങളിൽ നിന്നുള്ള അഗ്നി ശമന സേനാ യൂണിറ്റുകൾ സ്‌ഥലത്ത് എത്തി തീ അണച്ചു.

തീ പിടുത്തം സംബന്ധിച്ച അന്വേഷണം നടന്നു വരിക യാണ്.

– Photo courtesy : WAM

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ലഹരി മരുന്നു കളു മായി അറബ് യുവാക്കൾ പിടിയിൽ

August 7th, 2016

uae-police-busts-narcotic-smugglers-gang-ePathram
അബുദാബി : ആഭ്യന്തര മന്ത്രാ ലയ ത്തി ന്റെ സഹകരണ ത്തോടെ അബുദാബി പോലീസ് നടത്തിയ തെരച്ചിലില്‍ ലഹരി മരുന്നു ഗുളിക കളു മായി രണ്ടു അറബ് യുവാ ക്കള്‍ പിടി യിലായി എന്ന് വാര്‍ത്താ ഏജന്‍സി യായ വാം റിപ്പോര്‍ട്ടു ചെയ്തു.

രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് അബുദാബി, ദുബായ്, ഷാർജ മേഖല കളിൽ പൊലീസ് ശക്‌തമായ നിരീക്ഷണം ഏർ പ്പെ ടു ത്തിയിരുന്നു. സൗദി അറേബ്യ യിലേക്ക് കടത്തുക യായിരുന്ന പത്തു ലക്ഷം ലഹരി മരുന്നു ഗുളിക കളാണ് പിടിച്ചെടുത്തത്.

ആഭ്യന്തര മന്ത്രാലയ ത്തിന് കീഴിലുള്ള ലഹരി വിരുദ്ധ സംഘടന കളുടെ കൂടി സഹായ ത്തോടെ യാണ് പ്രതി കളെ വല യിലാ ക്കാന്‍ കഴിഞ്ഞത് എന്ന് അബു ദാബി പോലീസ് ക്രിമിനല്‍ ഇന്‍വെസ്റ്റി ഗേഷന്‍ വിഭാഗം തലവന്‍ കേണല്‍. ഡോ. റാഷിദ് മുഹമ്മദ് ബു റഷീദ് പറഞ്ഞു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

അപകട ദൃശ്യങ്ങൾ സോഷ്യൽ മീഡിയ കൾ വഴി പ്രചരിപ്പിക്കുന്നത് കുറ്റകരം

July 19th, 2016

road-accident-in-oman-ePathram
അബുദാബി : അപകട ങ്ങളുടെ ദൃശ്യ ങ്ങളോ ചിത്ര ങ്ങളോ സോഷ്യൽ മീഡിയകൾ വഴി പ്രചരി പ്പിക്കുന്നത് കുറ്റകര മാണ് എന്ന് യു. എ. ഇ. ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.

അപകട ദൃശ്യ ങ്ങൾ പ്രചരി പ്പിക്കുന്നതിലൂടെ അപകട ത്തിൽ പ്പെട്ടവരു ടെയും അവരുടെ കുടുംബാം ഗങ്ങ ളുടെയും അന്തസ്സിനു കോട്ടം തട്ടുന്ന തോടൊപ്പം അവർക്ക് മാനസിക ആഘാതം ഉണ്ടാക്കും എന്നതി നാലാണ് ദൃശ്യ ങ്ങള്‍ പ്രചരി പ്പിക്കുന്ന വര്‍ക്ക് എതിരെ കര്‍ശന നടപടി സ്വീകരി ക്കുവാനുള്ള തീരുമാനം എടുത്ത് എന്നു ആഭ്യന്തര മന്ത്രാലയം സെക്യൂരിറ്റി മീഡിയ വകുപ്പ് ഡയറക്ടര്‍ മേജര്‍ ഫവാസ് അലി അബ്ദുല്ല വാർത്താ കുറിപ്പിൽ അറിയിച്ചു.

അപകട ത്തില്‍ ഉൾപ്പെട്ട വരു ടെയും മരിച്ച വരു ടെയും സ്വകാര്യത ലംഘി ക്കുന്ന പ്രവൃത്തി യാണിതു. മാത്രമല്ല ഇത്തരം പ്രവൃത്തികൾ യു. എ. ഇ. യുടെ പാരമ്പര്യ ത്തിനും ഇസ്ലാമിക മൂല്യ ങ്ങള്‍ക്കും എതിരാണ്.

അപകട ങ്ങളില്‍ മരിച്ചവരുടെ ഫോട്ടോ എടുക്കു ന്നതും മറ്റുള്ള വര്‍ക്ക് അയച്ചു കൊടുക്കു ന്നതും ശിക്ഷാര്‍ഹ മാണ് എന്നും പോലീസ് മുന്നറിയിപ്പ് നല്‍കി.

കഴിഞ്ഞ ദിവസം അജ്മാനിൽ നടന്ന അപകട ത്തിന്റെ ദൃശ്യ ങ്ങൾ സോഷ്യൽ മീഡിയ കളിൽ പ്രചരിച്ചിരുന്നു. ഈ പശ്ചാത്തല ത്തിലാണ് ആഭ്യന്തര മന്ത്രാലയം ഈ കടുത്ത തീരുമാനം കൈ കൊണ്ടത്.

മുന്നറിയിപ്പ് ലംഘിച്ച് ദൃശ്യ ങ്ങള്‍ പ്രചരി പ്പിക്കുന്ന വര്‍ക്ക് എതിരെ കര്‍ശന നടപടി സ്വീകരിക്കും എന്നും മേജര്‍ ഫവാസ് അലി അബ്ദുല്ല അറി യിച്ചു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

എമിറേറ്റ്‌സ് സുരക്ഷിത ഇന്റർനെറ്റ് സൊസൈറ്റി രൂപീകരിച്ചു

February 11th, 2016

abudhabi-police-warning-misusing-social-media-ePathram
അബുദാബി : ഇന്റർ നെറ്റ് ഉപയോഗ ത്തിൽ കുട്ടികളുടെ സംരക്ഷണം ഉറപ്പാ ക്കുന്ന തിനായി യു. എ. ഇ. സോഷ്യൽ അഫയേഴ്സ് മിനിസ്ട്രി യുടെ അംഗീകാര ത്തോടെ എമിറേറ്റ്‌സ് സുരക്ഷിത ഇന്റർനെറ്റ് സൊസൈറ്റി രൂപീ കരിച്ചു.

മികച്ച ഇന്റർ നെറ്റ് സംസ്‌കാരം കെട്ടിപ്പടുക്കുന്നതിനും ഉത്തരവാദിത്വ ത്തോടെ ഇന്റർ നെറ്റ് ഉപയോ ഗിക്കാ ൻ കുട്ടി കളിൽ അവബോധം നൽകു കയും ഓൺ ലൈൻ ചതി ക്കുഴി കളിൽ നിന്നും കുട്ടികളെ സംരക്ഷി ക്കുക യും സമൂഹിക സുര ക്ഷി തത്വം ഉറപ്പാ ക്കുകയും ചെയ്യുക എന്ന ഉദ്ധേശ ത്തോടെ യാണ് സുരക്ഷിത ഇന്റർ നെറ്റ് ഉപയോഗം എന്ന ആശയ വുമായി എമിറേറ്റ്‌സ് സുര ക്ഷിത ഇന്റർനെറ്റ് സൊസൈറ്റി രൂപവൽകരിച്ചത് എന്ന് സൊസൈ റ്റി ചെയർമാൻ ഡോ. അബ്‌ദുള്ള മുഹമ്മദ് അൽ മെഹ്യാസ് അറിയിച്ചു.

യു. എ. ഇ. യിൽ 8.8 ദശ ലക്ഷം ഇന്റർ നെറ്റ് ഉപയോ ക്‌താ ക്കൾ ഉണ്ട്. 64.6 ശതമാനവും സ്‌മാർട്ട്‌ ഫോൺ ഉപയോഗം ചെയ്യുന്ന ഗൾഫ് മേഖല യിലെ പ്രമുഖ രാജ്യ വു മാണ് യു. എ. ഇ.

ഡിജിറ്റൽ മീഡിയ കൾ വഴി ലോക രാജ്യ ങ്ങളിൽ ഒട്ടേറെ ബാല പീഡനം വരെ നടക്കുന്നു. ഇന്റർനെറ്റ് വഴി അക്രമ ങ്ങളും അപകട ഭീഷണി കളും കുട്ടികൾ നേരി ടുന്നു. ആയ തിനാൽ പുതിയ തായി പ്രാബല്യ ത്തിൽ വരുന്ന നിയന്ത്രണ ങ്ങളും അതോടൊപ്പം യു. എ. ഇ. യുടെ നയ ങ്ങളും ചേർത്ത് സൈബർ കുറ്റ കൃത്യ ങ്ങൾ കർശന മായി തടയു വാനാണ് സൊസൈറ്റി പ്രധാനമായും ശ്രമി ക്കുക.

കുട്ടി കൾക്കും കൗമാര ക്കാർക്കും മികച്ച ഓൺലൈൻ അനുഭവം ലഭിക്കുന്ന തിനു സഹായി ക്കുന്ന തിനായി തന്ത്ര പര മായ പരിപാടി കളും സാങ്കേതിക ഇട പെടലു കളും സൊസൈറ്റി നടപ്പാക്കും എന്നും അധികൃതർ അറി യിച്ചു.

മത – സാമൂഹിക അസഹിഷ്‌ണുത, നിയമ ത്തോടുള്ള അനാദരവ്, സ്വകാര്യത യിലേക്കുള്ള അധിനി വേശം, ദേശീയ സുരക്ഷ ക്കുള്ള ഭീഷണി, ബ്ലാക്ക് മെയി ലിംഗ്, ആൾ മാറാട്ടം, ക്രെഡിറ്റ് കാർഡ് അടക്ക മുള്ള സാമ്പ ത്തിക തട്ടിപ്പു കൾ മുതലായവ വിവിധ സൈബർ കുറ്റ കൃത്യ ങ്ങളിൽ പ്പെടുന്നു.

* ഇന്‍റർ നെറ്റ് സുരക്ഷിത മായി ഉപയോഗി ക്കേണ്ടത് എങ്ങിനെ

- pma

വായിക്കുക: , , , ,

Comments Off on എമിറേറ്റ്‌സ് സുരക്ഷിത ഇന്റർനെറ്റ് സൊസൈറ്റി രൂപീകരിച്ചു

നമുക്ക് ഒരുമിച്ച് മികച്ചൊരു ഇന്റർ നെറ്റ് സംസ്കാരം രൂപപ്പെടുത്താം

February 2nd, 2016

abudhabi-police-warning-misusing-social-media-ePathram

അബുദാബി : ഇന്‍റർ നെറ്റ് സുരക്ഷിത മായി ഉപയോഗി ക്കേണ്ടത് എങ്ങിനെ എന്ന് കുട്ടി കളിൽ ബോധ വൽക രണം നടത്തുന്ന തി നായി യു. എ. ഇ. ആഭ്യന്തര മന്ത്രാലയം പുതിയ പദ്ധതി കൾ ആവിഷ്ക രിച്ചു.

ഇന്റർ നെറ്റിലെ ദൂഷ്യ വശ ങ്ങളെ കുറിച്ചു കുട്ടി കളെ ബോധ വാ ന്മാർ ആക്കുകയും അതോടൊപ്പം സുരക്ഷിത മായ ഇന്റർ നെറ്റ് ഉപയോഗം എങ്ങിനെ എന്ന് പഠിപ്പി ക്കുവാനും വേണ്ടി യാണ് എല്ലാ എമിരേറ്റുകളിലു മായി ‘നമുക്ക് ഒരുമിച്ച് മികച്ചൊരു ഇന്റർ നെറ്റ് സംസ്കാരം രൂപ പ്പെടുത്താം’ എന്ന പ്രമേയ ത്തിലുള്ള ബോധ വൽ കരണ ക്യാമ്പു കൾ സംഘടി പ്പിക്കുന്നത്.

ഇതിനായി പത്ര, ദൃശ്യ, ശ്രവ്യ, ഓൺ ലൈൻ മാധ്യമ ങ്ങളെയും ഏറ്റവും ജനകീയ മായ സാമൂഹ്യ മാധ്യമ ങ്ങളെയും ഉപ യോഗ പ്പെടുത്തും എന്നും സ്കൂൾ – കോളേജ് വിദ്യാർത്ഥി കളെ ലക്‌ഷ്യം വെച്ചു രാജ്യത്ത് ആകമാനം 47 പരി പാടി കൾ സംഘടി പ്പിക്കും എന്നും അധികൃ തർ അറി യിച്ചു.

ആഭ്യന്തര മന്ത്രാലയ ത്തിന്റെ ആഭിമുഖ്യ ത്തില്‍ നടത്തുന്ന ഈ ബോധ വല്‍ക രണ കാമ്പയി നില്‍ മലയാളി യായ മുഹമ്മദ് മുസ്തഫ നേതൃത്വം നല്‍കുന്ന ‘ഡിസ്‌ക് ഫൗണ്ടേഷന്‍’ സഹക രിച്ചു പ്രവര്‍ത്തി ക്കുന്നുണ്ട്.

* അശ്ലീല സൈറ്റുകള്‍ തെരയുന്നത് ക്രിമിനല്‍ കുറ്റം

* ഇന്റര്‍നെറ്റ് സുരക്ഷ : ബോധവത്കരണ സമ്മേളനം

* കുട്ടികളുടെ സുരക്ഷിതത്വം: അബുദാബി യില്‍ ഉച്ച കോടി

- pma

വായിക്കുക: , , , , ,

Comments Off on നമുക്ക് ഒരുമിച്ച് മികച്ചൊരു ഇന്റർ നെറ്റ് സംസ്കാരം രൂപപ്പെടുത്താം


« Previous Page« Previous « ഖസർ അൽ ഹോസ്ൻ ഫെസ്റ്റി വൽ 2016 ഫെബ്രുവരി 3 മുതൽ
Next »Next Page » ഫിലിം ഇവന്റ് യു. എ. ഇ. : പുതിയ കമ്മിറ്റി നിലവിൽ വന്നു »



  • ലോഗോ പ്രകാശനം ചെയ്തു
  • കെ. എസ്. സി. ഈദ് ആഘോഷം ‘പെരുന്നാൾ നിലാവ്’ അരങ്ങേറി
  • കണ്ണൂർ ജില്ലാ കെ. എം. സി. സി. ഒരുക്കിയ ‘ഈദ് സംഗമം’ ശ്രദ്ധേയമായി
  • ഇമ ഇഫ്‌താർ വിരുന്നും കുടുംബ സംഗമവും
  • ഫാദേഴ്‌സ് എന്‍ഡോവ്‌മെന്റ് പദ്ധതി : ഡോ. ഷംഷീര്‍ വയലില്‍ അഞ്ച് ദശ ലക്ഷം ദിര്‍ഹം നല്‍കി
  • അബുദാബി മലയാളീസ് ഒരുക്കിയ ‘നൂറിഷ് റമദാൻ’ ശ്രദ്ധേയമായി
  • ഭരണാധികാരികൾക്ക് റമദാൻ ആശംസകൾ നേർന്ന് സലാം പാപ്പിനിശ്ശേരി
  • മുഹമ്മദ് ബിൻ സായിദ് ഫൗണ്ടേഷൻ ഫോർ ഹ്യുമാനിറ്റി സ്ഥാപിതമായി
  • ഇ. കെ. നായനാർ മെമ്മോറിയൽ ഫുട് ബോൾ : ഷാബിയ-നാദിസിയ മേഖലകൾ ചാമ്പ്യന്മാർ
  • സൗഹൃദ സ്നേഹ സംഗമമായി സമൂഹ നോമ്പുതുറ
  • ഇഖ്‌വ ഇഫ്‌താർ സൗഹൃദ സംഗമം
  • അനോര ഗ്ലോബൽ പുതിയ ഭരണ സമിതി
  • പത്തനംതിട്ട ജില്ലാ കെ. എം. സി. സി. റമദാൻ റിലീഫിന് തുടക്കമായി
  • ഇ. കെ. നായനാർ സ്മാരക റമദാൻ ഫുട് ബോൾ ടൂർണ്ണ മെന്റ് ശനിയാഴ്ച മുസ്സഫയിൽ
  • അബുദാബി മലയാളീസ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
  • ജ്വാല ഉത്സവ് 2025 ബ്രോഷർ പ്രകാശനം ചെയ്തു
  • കേരള സോഷ്യൽ സെന്റർ ഇഫ്‌താർ സംഗമം
  • ഐ. ഐ. സി. ഹോളി ഖുര്‍ആന്‍ : ബ്രോഷർ പ്രകാശനം ചെയ്തു
  • ഉപന്യാസ മത്സരം : സൃഷ്ടികൾ ക്ഷണിച്ചു
  • ഇഫ്താർ സംഗമവും അവാർഡ് ദാനവും സംഘടിപ്പിച്ചു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine