പി. ശ്രീരാമകൃഷ്ണന് സ്വീകരണം നല്കി

January 18th, 2015

അബുദാബി : ജനകീയ പ്രശ്‌നങ്ങളില്‍ നിന്ന് ശ്രദ്ധ തിരിച്ചു വിടാന്‍ മാധ്യമ ങ്ങളെ വിളിച്ചു വരുത്തി പണം നല്‍കി ബി. ജെ. പി. തന്ത്ര പൂര്‍വം നടത്തിയ നാടക മായിരുന്നു മത പരിവര്‍ത്തനം എന്ന പേരില്‍ കേരളത്തിൽ അരങ്ങേറിയ ഘര്‍ വാപ്പസി എന്ന് പി. ശ്രീരാമകൃഷ്ണൻ എം. എല്‍. എ. പറഞ്ഞു.

അബുദാബി കേരളാ സോഷ്യല്‍ സെന്ററും ശക്തി തീയറ്റേഴ്‌സും ചേര്‍ന്ന് നല്‍കിയ സ്വീകരണ യോഗ ത്തില്‍ സംസാരിക്കുക യായിരുന്നു അദ്ദേഹം.

കേരളാ സോഷ്യല്‍ സെന്റര്‍ ജനറല്‍ സെക്രട്ടറി സഫറുള്ള പാലപ്പെട്ടി അധ്യക്ഷത വഹിച്ചു. സെന്ററിന്റെ ഉപഹാരം ട്രഷറര്‍ അഷ്‌റഫ് കൊച്ചിയും ശക്തി തിയേറ്റേഴ്‌സിന്റെ ഉപഹാരം പ്രസിഡന്റ് ബീരാന്‍ കുട്ടിയും സമ്മാനിച്ചു.

ശക്തി ജനറല്‍ സെക്രട്ടറി വി. പി. കൃഷണ കുമാര്‍ സ്വാഗതവും ഒ. ഷാജി നന്ദിയും പറഞ്ഞു.

- pma

വായിക്കുക: ,

Comments Off on പി. ശ്രീരാമകൃഷ്ണന് സ്വീകരണം നല്കി

പി. ശ്രീരാമകൃഷ്ണന് സ്വീകരണം

January 15th, 2015

അബുദാബി : പി. ശ്രീരാമകൃഷ്ണന്‍ എം. എല്‍. എ. യ്ക്ക് ജനുവരി 15 വ്യാഴാഴ്ച രാത്രി 8.30 ന് അബുദാബി കേരള സോഷ്യല്‍ സെന്ററില്‍ സ്വീകരണം നല്‍കും. കേരള സോഷ്യല്‍ സെന്ററും ശക്തി തിയറ്റേഴ്‌സും ചേര്‍ന്നാണ് സ്വീകരണം നല്‍കുന്നത്.

- pma

വായിക്കുക: ,

Comments Off on പി. ശ്രീരാമകൃഷ്ണന് സ്വീകരണം

കരുണാകരൻ ചരമ വാർഷികാചരണം – കെ. മുരളീധരൻ മുഖ്യാതിഥി

December 11th, 2014

k-karunakaran-ePathram
അബുദാബി : മുന്‍മുഖ്യമന്ത്രിയും കോണ്ഗ്രസ് നേതാവുമായിരുന്ന കെ. കരുണാകരന്റെ മൂന്നാം ചരമ വാർഷികം ഡിസംബർ 26 ന് അബുദാബി മലയാളി സമാജ ത്തിൽ വച്ച് വിവിധ പരിപാടി കളോടെ സംഘടിപ്പിക്കും. ചടങ്ങിലെ മുഖ്യാതിഥി കെ. മുരളീധരൻ പരിപാടി യുടെ ഉദ്ഘാടനം നിർവ്വഹിക്കും.

കരുണാകരൻ അനുസ്മരണ സമിതി യു. എ. ഇ. കമ്മറ്റി യുടെ ആഭിമുഖ്യ ത്തിൽ നടത്തുന്ന അനുസ്മരണ യോഗം വൈകിട്ട് ഏഴ് മണിക്ക് ആരംഭിക്കും. ‘ലീഡർ കരുണാകരൻ എന്റെ ഭാവന യിൽ’ എന്ന വിഷയ ത്തിൽ കുട്ടി കൾക്കായി ചിത്ര രചനയും, ‘ഞാൻ അറിയുന്ന ലീഡർ’ എന്ന വിഷയ ത്തിൽ ഉപന്യാസ മത്സരവും സംഘടിപ്പിക്കും.

വിജയി കൾക്കുള്ള സമ്മാന ദാനം കെ. മുരളീധരൻ നിർവ്വഹിക്കും എന്ന് സമാജം ജനറൽ സെക്രട്ടറി സുരേഷ് പയ്യന്നൂർ അറിയിച്ചു.

കൊച്ചി നെടുമ്പാശ്ശേരി അന്താരാഷ്‌ട്ര വിമാന ത്താവളത്തിന് ലീഡറുടെ പേരിടണ മെന്നും, ചാര ക്കേസ് എന്ന കള്ള ക്കേസ് കെട്ടിച്ചമച്ച ഉദ്യോഗസ്ഥർ ക്കെതിരെ ഹൈക്കോടതി ആവശ്യപ്പെട്ട പ്രകാരം കേസ് എടുക്കുവാനുമായി 1000 പ്രവാസികൾ ഒപ്പിട്ട നിവേദനം മുഖ്യമന്ത്രിക്ക് നൽകുവാനായി മുരളീധരനെ ഏൽപ്പിക്കുകയും ചെയ്യും.

പരിപാടി കളെ ക്കുറിച്ചുള്ള കൂടുതൽ വിവര ങ്ങൾക്ക് ബന്ധപ്പെടുക : സുരേഷ് പയ്യന്നൂർ 050 570 21 40

- pma

വായിക്കുക: ,

Comments Off on കരുണാകരൻ ചരമ വാർഷികാചരണം – കെ. മുരളീധരൻ മുഖ്യാതിഥി

മതേതരത്വം ഉയര്‍ത്തിപ്പിടിച്ചു പ്രവര്‍ത്തിക്കാന്‍ കഴിയണം : സി. എന്‍. ജയദേവന്‍

November 23rd, 2014

അബുദാബി : യുവ കലാ സാഹിതി യുടെ വാര്‍ഷിക ആഘോഷം ‘ യുവ കലാ സന്ധ്യ 2014’ സി. എന്‍. ജയദേവന്‍ എം. പി. ഉത്ഘാടനം ചെയ്തു. സാമൂദായിക ജാതി ചിന്ത കളില്ലാതെ മതേതരത്വം ഉയര്‍ത്തിപ്പിടിച്ചു പ്രവര്‍ത്തി ക്കാന്‍ സംഘടന കള്‍ക്ക് കഴിയണം എന്ന് യുവ കലാ സന്ധ്യ ഉത്ഘാടനം ചെയ്തു കൊണ്ട് സി. എന്‍. ജയദേവന്‍ പറഞ്ഞു.

മതേതരത്വം സംരക്ഷിക്കലാണ് ഇന്ത്യ യിലെ ഏറ്റവും വലിയ ആവശ്യം. മതേതര ത്വത്തിന് എതിരെ ചെറിയ ഭീഷണി നേരിടുന്ന കാല ഘട്ടമാണിപ്പോള്‍ എന്നും മതേതത്വം ഉയര്‍ ത്തി പ്പിടിക്കാന്‍ യുവ കലാ സാഹിതി പോലുള്ള സംഘടന കളുടെ പ്രവര്‍ത്തനം ഉപകരിക്കും എന്നും അദ്ദേഹം പറഞ്ഞു.

അബുദാബി കേരളാ സോഷ്യല്‍ സെന്ററില്‍ സംഘടി പ്പിച്ച പരിപാടി യില്‍ പ്രോഗ്രാം കമ്മിറ്റി ചയര്‍മാന്‍ കെ. വി. പ്രേം ലാല്‍ അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ എം. സുനീര്‍, കേരള സോഷ്യല്‍ സെന്റര്‍ പ്രസിഡന്റ് എം. യു. വാസു, മലയാളി സമാജം പ്രസിഡന്റ് ഷിബു വര്‍ഗീസ്, തുടങ്ങി സാമൂഹ്യ സാംസ്കാ രിക രംഗ ത്തെ പ്രമുഖര്‍ സംബന്ധിച്ചു. വിവിധ കലാ പരിപാടി കളും അരങ്ങേറി.

- pma

വായിക്കുക: , ,

Comments Off on മതേതരത്വം ഉയര്‍ത്തിപ്പിടിച്ചു പ്രവര്‍ത്തിക്കാന്‍ കഴിയണം : സി. എന്‍. ജയദേവന്‍

യുവ കലാ സന്ധ്യ 2014

November 20th, 2014

yuva-kala-sandhya-2014-ePathram
അബുദാബി : യുവ കലാ സാഹിതി യുടെ വാര്‍ഷിക ആഘോഷ പരിപാടി യായ ”യുവ കലാ സന്ധ്യ” നവംബര്‍ 21 വെള്ളിയാഴ്ച വൈകുന്നേരം 7:30 മുതല്‍ അബുദാബി കേരളാ സോഷ്യല്‍ സെന്ററില്‍ നടക്കും.

ഇതിന്റെ ഭാഗമായി നടക്കുന്ന സാംസ്കാരിക സമ്മേളനം തൃശ്ശൂര്‍ എം. പി., C.N. ജയദേവന്‍ ഉത്ഘാടനം ചെയ്യും. പ്രമുഖ ഗായകര്‍ നേതൃത്വം നല്‍കുന്ന ഗാനമേളയും വിവിധ കലാ പരിപാടികളും അരങ്ങേറും.

കലാ സംസ്‌കാരിക സാമൂഹിക രംഗ ങ്ങളിലെ സംഭാവന കള്‍ക്ക് യുവ കലാ സാഹിതി നല്‍കുന്ന കാമ്പിശ്ശേരി കരുണാകരന്‍ പുരസ്‌കാര പ്രഖ്യാപനം വേദിയില്‍ നടക്കും എന്നും ഭാരവാഹികള്‍ വാര്‍ത്താ സമ്മേളന ത്തില്‍ അറിയിച്ചു.

നോര്‍ക്ക ഡയറക്ടര്‍ ഇസ്മായില്‍ റാവുത്തര്‍, കെ. വി. പ്രേം ലാല്‍, എം. സുനീര്‍, രാജന്‍ ആറ്റിങ്ങല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

- pma

വായിക്കുക: , ,

Comments Off on യുവ കലാ സന്ധ്യ 2014


« Previous Page« Previous « ഈന്തപ്പന മഹോത്സവം : ഈന്തപ്പഴങ്ങളും പ്രദര്‍ശിപ്പിക്കും
Next »Next Page » മാര്‍ത്തോമ ഇടവക കൊയ്ത്തുല്‍സവം വെള്ളിയാഴ്ച »



  • അഹല്യ ഗ്ലോബൽ ആയുർവ്വേദ മീറ്റ് (അഗം) നവംബർ അഞ്ചിന് മുസഫയിൽ
  • WMC ഓണാഘോഷം ‘ഒരുവട്ടം കൂടി’
  • ഭിന്നശേഷിക്കാരുടെ പുനരധിവാസം : സിറാസ് ഗൾഫ് മേഖലയിലേക്ക്
  • പരദേശി പുരസ്കാരം നാസർ ബേപ്പൂരിന്
  • ഗതാഗത പരിഷ്‌കാരങ്ങളുമായി ഷാർജ പോലീസ്
  • മുഹമ്മദ് റഫി അനുസ്മരണം : ‘സൗ സാൽ പെഹലെ’ ഫോക്‌ ലോർ തിയ്യേറ്ററിൽ
  • തായാട്ട് അനുസ്മരണം സംഘടിപ്പിച്ചു
  • നോർക്ക കെയർ എൻറോൾമെന്റ് സഹായ കേന്ദ്രം
  • കേരളപ്പിറവി ദിനത്തില്‍ സെവന്‍സ് ഫുട്‌ ബോള്‍ ചാമ്പ്യന്‍ഷിപ്പ്
  • ഡബ്ലിയു. എം. എഫ്. ഫാമിലി മീറ്റ് 2025
  • വക്കം ജയലാലിന്റെ നാടകം ‘പ്രവാസി’ ഐ. എസ്. സി. യിൽ
  • തൊഴിൽ പരസ്യങ്ങളിൽ വഞ്ചിതരാവരുത്
  • പി. എസ്. വി. പയ്യന്നൂരോണം 2K25 ശ്രദ്ധേയമായി
  • അൽ അരീജ് ടൈപ്പിംഗ് മുസഫ 37 ൽ പുതിയ ശാഖ തുറന്നു
  • നോർക്ക ഇൻഷ്വറൻസ് : കറാമയിൽ രജിസ്‌ട്രേഷൻ സഹായം ഒരുക്കുന്നു
  • അഭിമാന നേട്ടവുമായി മാർത്തോമ്മാ യുവ ജന സഖ്യം
  • സായിദ് എയർ പോർട്ടിൽ നിന്നും ട്രാം സർവ്വീസ്
  • MBZ സിറ്റി യിലേക്ക് ഇന്റർ സിറ്റി ബസ്സ് റൂട്ട് പ്രഖ്യാപിച്ച് ആർ. ടി. എ.
  • കാന്തപുരത്തിനു ടോളറന്‍സ് അവാര്‍ഡ്
  • പ്രസംഗ മത്സരം സംഘടിപ്പിച്ചു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine