പരിസ്ഥിതി വാദികള്‍ വികസനത്തെ തടയുന്നു : കെ. മുരളീധരന്‍

February 14th, 2011

sahrudaya-award-2011-01-epathram

ദുബായ്‌ : കേരളത്തിലെ വികസന പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാരിനേക്കാള്‍ താല്‍പ്പര്യം സാംസ്കാരിക പ്രവര്‍ത്തകരും, പൊതു ജനങ്ങളും കാണിക്കണമെന്ന് മുന്‍ കെ. പി. സി. സി. പ്രസിഡണ്ട് കെ. മുരളീധരന്‍ ആവശ്യപ്പെട്ടു. ദുബായ് കേരള ഭവനില്‍ നടന്ന കേരള റീഡേഴ്സ് ആന്റ് റൈറ്റേഴ്സ് സര്‍ക്കിള്‍ സഹൃദയ പുരസ്കാര ദാന ചടങ്ങില്‍ സംസാരി ക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിലെ വ്യവസായ വികസനത്തിന് ആദ്യം വേണ്ടത് വൈദ്യുതി ആണ് എന്ന് പറഞ്ഞ അദ്ദേഹം പുതിയ വൈദ്യുത പദ്ധതികള്‍ക്ക് തുടക്കമിടുമ്പോള്‍ പരിസ്ഥിതി വാദം ഉയര്‍ത്തി പദ്ധതികള്‍ക്ക്‌ തടസ്സങ്ങള്‍ ഉണ്ടാക്കിയാല്‍ കേരളത്തില്‍ ഒരു വ്യവസായവും വളരില്ലെന്ന് ആരോപിച്ചു. അതിനാല്‍ ഗള്‍ഫിലെ മാധ്യമ, സാമൂഹ്യ, സാംസ്കാരിക പ്രവര്‍ത്തകര്‍ ഇത്തരം അവസ്ഥകള്‍ക്ക് മാറ്റമുണ്ടാക്കുവാന്‍ പ്രവര്‍ത്തിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

എല്‍വിസ് ചുമ്മാര്‍, എന്‍. വിജയ മോഹന്‍, രമേഷ് പയ്യന്നൂര്‍, ഫസലു, സലാം പാപ്പിനിശ്ശേരി, അനില്‍ വടക്കേകര, സൈനുദ്ദീന്‍ ചേലേരി, നിദാഷ്, ബഷീര്‍ പടിയത്ത്, ഡോ. കെ. പി. ഹുസൈന്‍, അഡ്വ. ഹാഷിഖ്, പാം പബ്ലിക്കേഷന്‍സ്, അബ്ദുറഹമാന്‍ ഇടക്കുനി, പുറത്തൂര്‍ വി. പി. മമ്മൂട്ടി, പ്രഭാകരന്‍ ഇരിങ്ങാലക്കുട, സൈനുദ്ദീന്‍ ഖുറൈഷി, റീന സലീം, ത്രിനാഥ്, അബ്ദുള്ള ഫാറൂഖി, ജ്യോതികുമാര്‍, ഒ. എസ്. എ. റഷീദ്, അസ് ലം പട് ല, അബൂബക്കര്‍ സ്വലാഹി, മൌലവി ഹുസൈന്‍ കക്കാട് എന്നിവര്‍ മുരളീധരനില്‍ നിന്നും പുരസ്ക്കാരങ്ങള്‍ സ്വീകരിച്ചു.

sahrudaya-award-2011-02-epathram

കൂടുതല്‍ ചിത്രങ്ങള്‍ക്ക് മുകളില്‍ ക്ലിക്ക്‌ ചെയ്യുക

കെ. എ. ജബ്ബാരി അധ്യക്ഷനായ യോഗത്തില്‍ ബഷീര്‍ തിക്കോടി പുരസ്കാര ജേതാക്കളെ പരിചയപ്പെടുത്തി. പുന്നക്കന്‍ മുഹമ്മദലി, പി. കമറുദ്ദിന്‍, നാസര്‍ ബേപ്പൂര്‍, സബാ ജോസഫ്, ഷീലാ പോള്‍, ഇ. എം. അഷറഫ്, ഉബൈദ് ചേറ്റുവ എന്നിവര്‍ പ്രസംഗിച്ചു. മുഹമ്മദ് വെട്ടുകാട് സ്വാഗതവും, അബ്ദുള്ള  ചേറ്റുവ നന്ദിയും പറഞ്ഞു.

ഒ. എസ്. എ. റഷീദ്

- ജെ.എസ്.

വായിക്കുക: , , ,

1 അഭിപ്രായം »

ചിരന്തനയുടെ “ഓര്‍മ്മകളിലെ ലീഡര്‍” പ്രകാശനം ചെയ്തു

February 11th, 2011

k-muraleedharan-mary-george-international-malayali-epathram

ദുബായ്‌ : മുന്‍ മുഖ്യമന്ത്രി കെ. കരുണാകരന്റെ ജീവിതത്തില്‍ നിന്നും അദ്ദേഹത്തിന്റെ ഭരണ നൈപുണ്യം വ്യക്തമാക്കുന്ന നിരവധി ഏടുകള്‍ ഇണക്കി ചേര്‍ത്ത് സുധീര്‍ വെങ്ങര രചിച്ച “ഓര്‍മ്മകളിലെ ലീഡര്‍” ദുബായില്‍ പ്രകാശനം ചെയ്തു. ചിരന്തന സാംസ്കാരിക വേദിയാണ് പുസ്തകത്തിന്റെ പ്രസാധകര്‍. ദുബായ്‌ ഫ്ലോറ അപാര്‍ട്ട്‌മെന്റ്സില്‍ ഇന്നലെ വൈകീട്ട് കെ. മുരളീധരന്‍ പുസ്തകം മേരി ജോര്‍ജ്‌ (ഇന്റര്‍നാഷ്ണല്‍ മലയാളി) ന് നല്‍കി പ്രകാശനം നിര്‍വഹിച്ചു. ചിരന്തന സാംസ്കാരിക വേദി പ്രസിഡണ്ട് പുന്നക്കന്‍ മുഹമ്മദലി അദ്ധ്യക്ഷത വഹിച്ചു.

chiranthana_ormakalile_leader_epathram

കെ. മുരളീധരന്‍ പുസ്തകം വായിക്കുന്നു

കരുണാകരന്റെ ഭരണ പരമായ തീരുമാനങ്ങള്‍ പലപ്പോഴും പൂര്‍ണ്ണമായും രാഷ്ട്രീയ പ്രേരിതമായിരുന്നില്ല എന്ന് കെ. മുരളീധരന്‍ അനുസ്മരിച്ചു. പലപ്പോഴും അദ്ദേഹം തന്റെ രാഷ്ട്രീയ എതിരാളികളെ പോലും സഹായിക്കുകയും അവരുടെ ക്ഷേമം അന്വേഷിക്കുകയും ചെയ്തത് തന്നെ അമ്പരപ്പിച്ചിട്ടുണ്ട്. കഴിവുള്ളവരെ നിര്‍ണ്ണായക സ്ഥാനങ്ങളില്‍ നിയോഗിച്ചു ഭരണം സുഗമമാക്കുവാന്‍ അദ്ദേഹം കാണിച്ച നൈപുണ്യമാണ് കരുണാകരന്‍ കേരള ചരിത്രത്തില്‍ ചിരപ്രതിഷ്ഠ നേടാന്‍ കാരണമായത്‌ എന്നും മുരളീധരന്‍ അനുസ്മരിച്ചു.

chiranthana_ormakalile_leader_epathram

കൂടുതല്‍ ചിത്രങ്ങള്‍ക്ക് മുകളില്‍ ക്ലിക്ക്‌ ചെയ്യുക

മുന്‍ എം. എല്‍. എ. ശോഭനാ ജോര്‍ജ്ജ് ലീഡറുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ച അനുഭവങ്ങള്‍ സദസ്സുമായി പങ്കു വെച്ചു. മാധ്യമ പ്രവര്‍ത്തകരായ എം. സി. എ. നാസര്‍, കെ. എം. അബ്ബാസ്‌, പുസ്തക രചയിതാവ്‌ സുധീര്‍ വെങ്ങര, മേരി ജോര്‍ജ്ജ് (ഇന്റര്‍നാഷ്ണല്‍ മലയാളി) തുടങ്ങിയവര്‍ സംസാരിച്ചു.

നിയമ പ്രതിനിധി സലാം പാപ്പിനിശ്ശേരി നന്ദി പ്രകാശിപ്പിച്ചു.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ലീഡര്‍ കെ. കരുണാകരന്‍ കള്‍ച്ചറല്‍ ഫൌണ്ടേഷന്‍

February 11th, 2011

(ക്ലിക്ക്‌ ചെയ്‌താല്‍ വലുതായി കാണാം)

ഷാര്‍ജ : ലീഡര്‍ കെ. കരുണാകരന്‍ കള്‍ച്ചറല്‍ ഫൌണ്ടേഷന്‍ (യു. എ. ഇ.) ഷാര്‍ജ ഇന്ത്യ അസോസിയേഷന്‍ ഹാളില്‍ മുന്‍ കെ. പി. സി. സി. പ്രസിഡണ്ട് കെ. മുരളീധരന്‍ ഉദ്ഘാടനം ചെയ്യുന്നു. മുന്‍ എം. എല്‍. എ. മാരായ ശോഭന ജോര്‍ജ്‌, ചന്ദ്രമോഹന്‍, കെ. ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ വേദിയില്‍

ഫോട്ടോ : കെ.വി.എ. ഷുക്കൂര്‍

- ഡെസ്ക്

വായിക്കുക: ,

അഭിപ്രായം എഴുതുക »

കരുണാകരന്റെ മകന്‍ എന്നത് എന്റെ ഏറ്റവും വലിയ യോഗ്യത : കെ. മുരളീധരന്‍

February 11th, 2011

k-muraleedharan-chiranthana-epathram

ദുബായ്‌ : താന്‍ കരുണാകരന്റെ മകനായി ജനിച്ചു എന്നത് തന്നെയാണ് തന്റെ ഏറ്റവും വലിയ യോഗ്യത എന്ന് താന്‍ തിരിച്ചറിഞ്ഞതായി മുന്‍ കെ. പി. സി. സി. പ്രസിഡന്‍റ് കെ . മുരളീധരന്‍ വെളിപ്പെടുത്തി. സുധീര്‍ വെങ്ങര രചിച്ച “ഓര്‍മ്മകളിലെ ലീഡര്‍” എന്ന പുസ്തകത്തിന്റെ പ്രകാശനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു കെ. മുരളീധരന്‍.

തന്റെ കഴിവുകളെ അംഗീകരിക്കാതെ, തന്നെ കരുണാകരന്റെ മകന്‍ എന്ന് വിളിക്കുന്നതില്‍ പലപ്പോഴും തനിക്ക് വിഷമം തോന്നിയിട്ടുണ്ട്. എന്നാല്‍ പിന്നീട് ആലോചിച്ചപ്പോള്‍ അത് തന്നെയാണ് തന്റെ ഏറ്റവും വലിയ യോഗ്യത എന്ന് തനിക്ക്‌ ബോധ്യമായി. രാഷ്ട്രീയം നോക്കാതെ ഉത്തമ താല്പര്യങ്ങള്‍ മുന്‍നിര്‍ത്തി തീരുമാനങ്ങള്‍ എടുക്കുകയും, അനുയോജ്യരായ ആളുകളെ കണ്ടെത്തി ഉത്തരവാദിത്തങ്ങള്‍ എല്പ്പിക്കുവാനും അദ്ദേഹത്തിനുള്ള കഴിവ്‌ മുരളീധരന്‍ ഓര്‍മ്മിച്ചു. കേരളത്തിന്റെ ചരിത്രത്തില്‍ നിര്‍ണ്ണായക പങ്കു വഹിക്കുന്ന അനിഷേധ്യ നേതാവായി അദ്ദേഹം ഉയര്‍ന്നതിന്റെ കാരണവും ഇത് തന്നെയായിരുന്നു എന്ന് മുരളി അനുസ്മരിച്ചു. അങ്ങനെയുള്ള ഒരു അച്ഛന്റെ മകന്‍ എന്നത് തന്നെയാണ് തന്റെ ഏറ്റവും വലിയ യോഗ്യത എന്നും ഈ ബഹുമതി തന്നെയാണ് തനിക്ക് ഏറ്റവും പ്രിയപ്പെട്ടത്‌ എന്നും കെ. മുരളീധരന്‍ വ്യക്തമാക്കി.

ദുബായ്‌ ചിരന്തന സാംസ്കാരിക വേദിയാണ് “ഓര്‍മ്മകളിലെ ലീഡര്‍‍” എന്ന പുസ്തകത്തിന്റെ പ്രസാധകര്‍.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഫരീദ് അബ്ദുള്‍ റഹ്മാനെ ടീകോം സി ഇ ഒ സ്ഥാനത്തു നിന്ന് മാറ്റില്ല

February 7th, 2011

ദുബായ്: സിഇഒ സ്ഥാനത്തു നിന്നും ഫരീദ് അബ്ദുള്‍ റഹ്മാനെ മാറ്റില്ലെന്ന് ടീകോം വ്യക്തമാക്കി. കൊച്ചി സ്മാര്‍ട് സിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ തുടങ്ങും. സ്മാര്‍ട് സിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി ഉടന്‍ കേരളത്തിലെത്തുമെന്നും ടീകോം അധികൃതര്‍ അറിയിച്ചു. ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ക്കായി ആരൊക്കെ പങ്കെടുക്കണമെന്നും ഏതൊക്കെ സ്ഥാനങ്ങള്‍ വഹിക്കണമെന്നും ടീകൊം തീരുമാനിക്കും. സ്മാര്‍ട് സിറ്റിയ്ക്കായുള്ള സ്ഥലത്തിന്റെ പാട്ടക്കരാര്‍ ഒപ്പിടുക എന്നതാണ് ആദ്യ നടപടി. പ്രത്യേക സാമ്പത്തിക (സെസ്) പദവി ലഭിക്കാനുള്ള ശ്രമങ്ങള്‍ തുടരുമെന്നും ടീകോം അധികൃതര്‍ പറഞ്ഞു. ചര്‍ച്ചകള്‍ക്കായി ഫരീദും കേരളത്തിലെത്തുമെന്നാണ് സൂചനയാണ് ടീകോമില്‍ നിന്നും ലഭിക്കുന്നത്.

ഫരീദ് അബ്ദുള്‍ റഹ്മാനെ ടീകോം സി ഇ ഒ സ്ഥാനത്തു നിന്ന് മാറ്റണമെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ദുബായ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇത്തരത്തിലുള്ള ആളുകളുമായി പദ്ധതി മുന്നോട്ട് കൊണ്ടുപോവാനാവില്ല. ഇത് ദുബായ് സര്‍ക്കാര്‍ അംഗീകരിച്ചതായും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

48 of 551020474849»|

« Previous Page« Previous « കണ്ടെത്താത്ത വിലാസം
Next »Next Page » ലത്തീഫ് മമ്മിയൂരിന് ഉപഹാരം »



  • പതിനഞ്ചാമത് അല്‍ ഐന്‍ പുസ്തകോത്സവത്തിന് തുടക്കമായി
  • ഷാർജ ബുക്ക് ഫെയറിൽ ‘തരീമിലെ കുടീരങ്ങള്‍’ പുനഃപ്രകാശനം ചെയ്തു
  • സലാം പാപ്പിനിശ്ശേരിയുടെ ഒലീസിയ പ്രകാശനം ചെയ്തു
  • എമിറേറ്റ്സ് ലേബർ മാർക്കറ്റ് അവാർഡ് : മികച്ച നേട്ടവുമായി ബുർജീൽ ഹോൾഡിംഗ്സ്
  • ‘ഡയസ്പോറ സമ്മിറ്റ് ഇൻ ഡൽഹി’ പ്രചരണാർത്ഥം മീഡിയ സെമിനാർ
  • ഗുൽമോഹർ പൂത്തകാലം പ്രകാശനം ചെയ്തു
  • യു. എ. ഇ. നിവാസികളില്‍ 67 ശതമാനം പേരും പ്രമേഹ രോഗ സാദ്ധ്യത ഉള്ളവർ
  • ഇശല്‍ ബാന്‍ഡ് അബുദാബി ‘ഇശല്‍ ഓണം-2024’ കെ. എസ്. സി. യിൽ
  • കുവൈത്തിന് പരിഷ്‌കരിച്ച ഔദ്യോഗിക ചിഹ്നം
  • സലാം പാപ്പിനിശ്ശേരിയുടെ ‘കരയിലേക്കൊരു കടൽ ദൂരം’ പ്രകാശനം ചെയ്തു
  • മലയാളം മിഷൻ അബുദാബി ചാപ്റ്റർ : പുതിയ ഭരണ സമിതി
  • സംസ്കൃതി ഖത്തർ – സി. വി. ശ്രീരാമൻ സാഹിത്യ പുരസ്കാരം ഫർസാനക്ക്
  • ഇന്ത്യന്‍ മീഡിയ അബുദാബി (ഇമ) : പുതിയ കമ്മിറ്റി
  • വയലാർ ചെറുകാട് അനുസ്മരണം
  • ഇന്‍റർനാഷണൽ കരാട്ടെ ചാമ്പ്യൻഷിപ്പ് അബുദാബിയിൽ
  • റോഡ് കുറുകെ കടക്കുമ്പോൾ ജാഗ്രത പാലിക്കുക : നിയമ ലംഘകർക്ക് പിഴ ഈടാക്കുന്നുണ്ട്
  • ‘ഷീ ഫ്യൂഷൻ ഫീയസ്റ്റ സീസൺ -2’ ഞായറാഴ്ച അരങ്ങേറും
  • ഇമ ഓണാഘോഷവും കുടുംബ സംഗമവും
  • എട്ടാമത് യു. എഫ്. കെ. – അസ്‌മോ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
  • അഡിപെക് 2024 : ബുർജീൽ ഹോൾഡിംഗ്‌സ് ബൂത്ത് ഉദ്ഘാടനം ചെയ്ത് ഇന്ത്യൻ അംബാസിഡർ സഞ്ജയ് സുധീർ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine